Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

263 കോടി രൂപ ചെലവഴിച്ച് പാലം പണിതത് എട്ടു വർഷം കൊണ്ട്; മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നടത്തിയ പാലം തർന്നത് ഒരുമാസം തികയും മുന്നേ; ബീഹാറിലെങ്ങും കൊള്ളയടി മാത്രമെന്ന് തേജസ്വി യാദവ്; സത്തർ ഘാട്ട് പാലം തകർന്നതോടെ അഴിമതി ആരോപണത്തിന്റെ മുൾമുനയിൽ നിതീഷ്‌കുമാർ സർക്കാർ

263 കോടി രൂപ ചെലവഴിച്ച് പാലം പണിതത് എട്ടു വർഷം കൊണ്ട്; മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നടത്തിയ പാലം തർന്നത് ഒരുമാസം തികയും മുന്നേ; ബീഹാറിലെങ്ങും കൊള്ളയടി മാത്രമെന്ന് തേജസ്വി യാദവ്; സത്തർ ഘാട്ട് പാലം തകർന്നതോടെ അഴിമതി ആരോപണത്തിന്റെ മുൾമുനയിൽ നിതീഷ്‌കുമാർ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

പട്ന: ഉദ്ഘാടനം ചെയ്ത് ഒരു മാസം തികയും മുമ്പെ തകർന്നു വീണത് 263 കോടി രൂപ ചെലവഴിച്ച് പണിത പാലം. ബീഹാറിലെ ഗോപാൽഗഞ്ചിലെ ഗന്ധക് നദിക്കു കുറുകെ പണിത പാലമാണ് തകർന്ന് വീണത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് സത്തർ ഘാട്ട് പാലത്തിന്റെ ഒരു ഭാഗം മുഴുവനായും തകർന്നടിയുകയായിരുന്നു. ഒരു മാസം മുമ്പാണ് ഈ പാലം മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തത്.

പട്നയിൽ നിന്ന് 150 കിമീ അകലെയാണ് തകർന്ന് വീണ ഗോപാൽഗഞ്ചിലെ സത്തർ ഘാട്ട് പാലം. മുസാഫർപൂർ, മോതിഹാരി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതായിരുന്നു പാലം. ജൂൺ 16നാണ് 1.4 കിമീറ്റർ നീളുള്ള പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്. എട്ടു വർഷം മുമ്പാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ബീഹാർ രാജ്യ പുൽ നിർമ്മാൺ നിഗാം ലിമിറ്റഡിനായിരുന്നു നിർമ്മാണച്ചുമതല.

"263 കോടി രൂപ ചെലവിൽ എട്ട് വർഷം കൊണ്ട് പണിത പാലം വെറും 29 ദിവസം കൊണ്ടാണ് തകർന്നത്. അഴിമതിയുടെ ഭീഷ്മാചാര്യനായ നിതീഷ്‌കുമാർ ഇതേ കുറിച്ച് ഒരുവാക്ക് പോലും ഉച്ചരിക്കില്ല. ബിഹാറിലെങ്ങും കൊള്ളയടി മാത്രമാണ്." ലാലുപ്രസാദ് യാവിന്റെ മകനും ആർജെഡി നേതാവുമായ തേജസ്വി യാദവ് ആരോപിച്ചു. നിതീഷ്‌കുമാറിന്റെ ഭരണത്തിനു കീഴിൽ പാലങ്ങൾ തകരുന്നത് നിത്യ സംഭവമായിരിക്കുകയാണ്. പാലം പണി പൂർത്തിയാവുന്നതിനു മുമ്പാണോ രാഷ്ട്രീയ ലാഭത്തിനായി അദ്ദേഹം പാലം ഉദ്ഘാടനം ചെയ്തതതെന്ന് ചോദിച്ച തേജസ്വി നിർമ്മാണ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും ‌ആവശ്യപ്പെട്ടു.

കഴിഞ്ഞ നാല് ദിവസമായി ബീഹാറിൽ കനത്ത മഴയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായ മഴയെത്തുടർന്ന് നദിയിൽ ജലപ്രവാഹം വർദ്ധിച്ചതിനെത്തുടർന്ന് പാലം തകർന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, പുതുതായി നിർമ്മിച്ച പാലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇത് മഴയേയോ മൺസൂണിനെയോ അതിജീവിക്കാൻ തക്ക ശക്തിയില്ലാതെയാണോ നിർമ്മിച്ചതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

അതേസമയം, തകർന്നത് പ്രധാന പാലമല്ലെന്ന നിലപാടാണ് സർക്കാരിന്റേത്. പ്രധാന സത്താർഗട്ട് പാലത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് തകർന്ന സ്ലാബ് എന്ന് ബീഹാർ റോഡ് നിർമ്മാണ മന്ത്രി നന്ദി കിഷോർ യാദവ് പറഞ്ഞു. ഒരു പാലത്തിനും നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഒരു ചെറിയ പാലത്തിന്റെ അപ്രോച്ച് സ്ലാബ് തകർന്നുവീണു, ”അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP