Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഗ്‌ബോസ് എലിമിനേഷന് പിന്നാലെയുള്ള കൊച്ചിൻ എയർപോർട്ടിലെ സ്വീകരണം; ആരാധകരുടെ ആർപ്പുവിളിയിലും തള്ളിക്കയറ്റത്തിലും 'നഷ്ടപ്പെട്ടത്' രജിത്ത് സാറിന് സ്വന്തം പാസ് പോർട്ട്; അന്ന് നടന്ന സ്വീകരണത്തിന് പിന്നാലെ പാസ്പോർട്ട് റദ്ദാക്കിയെന്ന് രജിത്ത് കുമാർ; കണ്ണിൽ മുളക് തേച്ച സംഭവത്തിന് പിന്നാലെ നിയമനടപടിയുമായി രേഷ്മയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് ഡോ രജിത്ത് കുമാർ. ബിഗ് ബോസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു അദ്ദേഹം തിരിച്ചെത്തിയത്. ഇത്തവണ വിജയിയാകുമെന്ന് പലരും പ്രവചിച്ച മൽസരാർത്ഥി കൂടിയായിരുന്നു അദ്ദേഹം. എന്നാൽ പരിപാടി അവസാനിക്കുന്നതിന് മുൻപ് തന്നെ രജിത്ത് പുറത്തായിരുന്നു. ബിഗ് ബോസിലെ മികച്ച ഗെയിമർമാരിൽ ഒരാളായി പ്രേക്ഷകർ വിലയിരുത്തിയ താരം കൂടിയായിരുന്നു രജിത്ത് കുമാർ.

ഷോ കഴിഞ്ഞ് നാട്ടിലെത്തിയ രജിത്തിന് ഗംഭീര സ്വീകരണമാണ് ആരാധകർ നൽകിയിരുന്നത്. അദ്ദേഹത്തിന്റെ ആരാധകർ ഒന്നടങ്കം കൊച്ചിൻ എയർപോർട്ടിൽ സ്വീകരിക്കാനായി എത്തിയിരുന്നു. അന്ന് രജിത്തിന് ആരാധകർ നൽകിയ സ്വീകരണം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ബിഗ് ബോസ് മുൻ മൽസരാർത്ഥികളായ ഷിയാസ് കരീം, പരീക്കുട്ടി തുടങ്ങിയവരെല്ലാം അന്ന് അദ്ദേഹത്തെ സ്വീകരിക്കാനായി എയർപോർട്ടിൽ എത്തിയിരുന്നു.

കൊറോണ ഭീതിക്കിടെയിലും രജിത്ത് സാറിനെ കാണാനായി നിരവധി ആരാധകരാണ് അന്ന് ഏയർപോർട്ടിൽ തടിച്ചുകൂടിയത്. നേരത്തെ ചെന്നൈ ഏയർപോർട്ടിൽ രജിത്തിനെ യാത്രയാക്കാനായി ബിഗ് ബോസ് താരം പവനും ഭാര്യ ലാവണ്യയും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെത്തിയ രജിത്തിനെ സ്വീകരിക്കാനായി ആരാധകർ ഒന്നടങ്കം ഏയർപോർട്ടിലെത്തിയത്.

ലൈവിൽ തനിക്ക് ലഭിച്ച സ്വീകരണത്തെക്കുറിച്ചും ആരാധകർ നൽകിയ സ്‌നേഹത്തെക്കുറിച്ചും രജിത്ത് തുറന്നുപറഞ്ഞിരുന്നു. പതിനായിരക്കണക്കിന് പേരാണ് തന്നെ കാണാനെത്തിയതെന്നും ഇത്രയും പേരെ താൻ പ്രതീക്ഷിച്ചില്ലെന്നും എല്ലാവരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം അന്ന് നടന്ന സ്വീകരണത്തിന് പിന്നാലെ തന്റെ പാസ്പോർട്ട് റദ്ദാക്കിയതായി രജിത്ത് കുമാർ തുറന്നുപറഞ്ഞിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നെടുമ്പാശേരി വിമാനത്താവള സംഭവത്തിൽ എന്റെ പാസ്‌പോർട്ട് റദ്ദാക്കി. അതെങ്ങനെ എന്റെ തെറ്റാകും? ബിഗ് ബോസ് കഴിഞ്ഞ് ഞാൻ മടങ്ങുകയായിരുന്നു. ആളുകൾ അവിടെ തടിച്ചുകൂടിയതിന് ഞാൻ ഉത്തരവാദിയല്ല. മൂന്ന് മണിക്കൂർ എന്നെ ചോദ്യം ചെയ്ത ശേഷം പൊലീസിന് മനസ്സിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP