Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങൾ 40 വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഓളങ്ങളെക്കാൾ കൂടുതൽ 65 ദിവസം കൊണ്ട് സാറിന് ഉണ്ടാക്കാൻ കഴിഞ്ഞു; ലാലേട്ടാ എന്ന് വിളിച്ച നാവുകൊണ്ട് തന്നെ ശപിച്ച്. കാർക്കിച്ച് തുപ്പുന്നു; കളികൾ വേറെ ലെവൽ ആയപ്പോൾ ലാലേട്ടനെ വേറെ ലവലിൽ സ്‌നേഹിച്ചവരുടെ മനസ്സിൽ ലലേട്ടൻ വെറുക്കപ്പെട്ടു..; ആന കൊമ്പ് കേസിലെ പ്രതി മുളക് പൊടി കേസിലെ പ്രതിയെ വിചാരണ ചെയ്യുന്നു? സോഷ്യൽ മീഡിയയിൽ മോഹൻലാലിന് പൊങ്കാല; ബിഗ് ബോസിലെ രജിത് കുമാറിന്റെ പുറത്താകലിൽ രജിത് ആർമി പ്രതികാരം ചെയ്യുമ്പോൾ

നിങ്ങൾ 40 വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഓളങ്ങളെക്കാൾ കൂടുതൽ 65 ദിവസം കൊണ്ട് സാറിന് ഉണ്ടാക്കാൻ കഴിഞ്ഞു; ലാലേട്ടാ എന്ന് വിളിച്ച നാവുകൊണ്ട് തന്നെ ശപിച്ച്. കാർക്കിച്ച് തുപ്പുന്നു; കളികൾ വേറെ ലെവൽ ആയപ്പോൾ ലാലേട്ടനെ വേറെ ലവലിൽ സ്‌നേഹിച്ചവരുടെ മനസ്സിൽ ലലേട്ടൻ വെറുക്കപ്പെട്ടു..; ആന കൊമ്പ് കേസിലെ പ്രതി മുളക് പൊടി കേസിലെ പ്രതിയെ വിചാരണ ചെയ്യുന്നു? സോഷ്യൽ മീഡിയയിൽ മോഹൻലാലിന് പൊങ്കാല; ബിഗ് ബോസിലെ രജിത് കുമാറിന്റെ പുറത്താകലിൽ രജിത് ആർമി പ്രതികാരം ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിഗ് ബോസ് സീസൺ രണ്ടിലെ ഏറ്റവും പ്രേക്ഷക പിന്തുണയുള്ള രജിത് കുമാർ പുറത്താകുമ്പോൾ പൊങ്കാല നേരിടേണ്ടി വരുന്നത് മോഹൻലാലിന്. ഇത്രയും നാൾ നിങ്ങളെ പോലുള്ള ഒരു താരത്തെ ആരാധിച്ചു ഇന്നത്തോടെ ആ സ്ഥാനം രജിത്തേട്ടൻ നൽകി-ഇതാണ് ലാലിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വിർമശനം. ഏഷ്യാനെറ്റ് പേജിൽ പോവുക...ആദ്യം പേജ് അൺലൈക്ക് അടിക്കുക.. ശേഷം റിഫ്രഷ് ചെയ്താൽ ഒരു മാജിക് കാണാം...ഓരോ തവണ റിഫ്രഷ് ചെയ്യുമ്പോഴും ഏഷ്യാനെറ്റ് പേജിന്റെ ലൈക് താഴേക്ക്...കൂപ്പുകുത്തുന്നു......-ഇതാണ് സോഷ്യൽ മീഡിയയിലെ മറ്റൊരു കമന്റ്. ലേട്ടാ നിങ്ങൾ പുറത്താക്കിയത് കേരളത്തിൽ ഏട്ടനൊപ്പം ആരാധകരുള്ള ഒരു മനുഷ്യനെ ആണ്.അതുകൊണ്ട് 24മണിക്കൂർ സമയം തരാം അങ്ങേരെ തിരിച്ചെടുക്കാൻ.ഇല്ലേൽ ഏഷ്യാനെറ്റ് ഞങ്ങൾ കത്തിക്കും-ഇത്തരം പ്രകോപനപരമായ കമന്റുകളും പോസ്റ്റിൽ ഉണ്ട്.

അവസാനമായി ബിഗ് ബോസിൽ നിന്ന് പടിയിറങ്ങുമ്പോൾ ചുറ്റും ആളുകളും ഉണ്ടായിരുന്നില്ല. കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി ആൾക്കൂട്ടമൊഴിഞ്ഞ സദസിലൂടെ രജിത്ത് പുറത്തേക്ക് പോയി. ബിഗ് ബോസ് ഷോയിൽ വന്നതു മുതൽ വേറെ ലെവൽ കളികൾക്ക് അവസരമൊരുക്കിയ മത്സരാർത്ഥിയായിരുന്നു അദ്ദേഹം. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ നടന്ന അപ്രതീക്ഷിത സംഭവം രജിത് കുമാറിനെ വീട്ടിൽ നിന്ന് താൽക്കാലികമായി പുറത്തേക്കുള്ള വഴി തെളിച്ചു. മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത് കുമാറിനെ താൽക്കാലികമായി മാറ്റിനിർത്തുകയായിരുന്നു. മോഹൻലാൽ എത്തിയ എപ്പിസോഡിൽ ഇത് തന്നെയാണ് ചർച്ചാ വിഷയം. രജിത് കുമാർ രേഷ്മയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും വേദിയിലെത്തി മോഹൻലാലിനോട് ആദ്യമായി സംസാരിക്കുകയും ചെയ്തു.

മത്സരാർത്ഥികളോടും മോഹൻലാൽ ഇക്കാര്യം സംസാരിച്ചിരുന്നു. ഫുക്രുവും രേഷ്മയും രഘുവും ഒഴികെയുള്ളവർ അദ്ദേഹത്തിന് പൂർണമായ പിന്തുണ നൽകി. എന്നാൽ പിന്നീട് രജിത് പറഞ്ഞ ഒരു ആഗ്രഹത്തിൽ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന് മോഹൻലാൽ രേഷ്മയോട് ചെദിച്ചു. കാര്യം മറ്റ് മത്സരാർത്ഥികളോടു സംസാരിച്ച ശേഷം തീരുമാനം പറയാമെന്നും മോഹൻലാൽ പറഞ്ഞു. അവിടേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പറഞ്ഞെന്ന് മോഹൻലാൽ ബ്രേക്കിന് ശേഷം അറിയിച്ചു. ഇക്കാര്യത്തിൽ എന്താണ് രേഷ്മയ്ക്ക് പറയാനുള്ളതെന്ന ലാലിന്റെ ചോദ്യത്തിന്. പേരിന് ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ പറഞ്ഞു. വീണ്ടും രേഷ്മയുമായി സംസാരിക്കാൻ രജിത്തിന് മോഹൻലാൽ അവസരം നൽകി. രേഷ്മയുമായി സംസാരിച്ച രജിത് തനിക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു.

ഒരു കുഞ്ഞനുജത്തിയെ പോലെയാണ് കാണുന്നതെന്നും മാപ്പ് തന്നുവെന്ന വാക്ക് കേൾക്കണമെന്നും രജിത്ത് ആവശ്യപ്പെട്ടപ്പോൾ ക്ഷമിച്ചുവെന്ന് രേഷ്മ പറഞ്ഞു. എന്നാൽ വീട്ടിലേക്ക് തിരിച്ചുവരുന്നതിൽ താൽപര്യമില്ലെന്ന തീരുമാനത്തിൽ രേഷ്മ ഉറച്ചുനിൽക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയാൽ ഇത്തരം ഒരു കാര്യം ആരോടെങ്കിലും ചെയ്തിട്ട് പറ്റിപ്പോയതാണെന്ന് ഇനിയും പറയുന്ന സാഹചര്യമുണ്ടാകുമെന്നും രേഷ്മ പറഞ്ഞു. അതിനിടയിൽ എന്റെ കണ്ണിൽ മുളക് തേച്ചത് മാത്രമല്ല, എന്റെ അമ്മയുടെ കാര്യമാണ് എന്റെ മനസിലെന്നും രജിത്തിനോട് രേഷ്മ പറഞ്ഞു. തീരുമാനത്തിൽ മാറ്റമില്ലല്ലോ എന്ന് മോഹൻലാൽ ചോദിച്ചതിന് പിന്നാലെ ഇല്ലെന്ന് രേഷ്മ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് നമുക്ക് നാളെ കാണാമെന്ന് പറഞ്ഞ് മോഹൻലാൽ ബിഗ് ബോസ് വീട്ടിനകത്തുനിന്ന് പുറത്തുവന്നു.

രജിത്തിന് ആശംസകൾ നേരുകയും നന്നായിരിക്കട്ടെയെന്ന് പറഞ്ഞ് വീട്ടിനകത്ത് മുമ്പ് സംഭവിച്ച കാര്യങ്ങൾ രജിത്തിനെ കാണിച്ചു. വീടിനകത്ത് നടന്ന കാര്യങ്ങൾ കാണുന്നതിനിടയിൽ രജിത്തിന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു. ഇതിന് ശേഷമാണ് സോഷ്യൽ മീഡിയ മോഹൻലാലിനെ കടന്നാക്രമിച്ച് രംഗത്ത് വന്നത്. അതിരൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. കൊറോണയുമായി ബന്ധപ്പെട്ട മോഹൻലാലിന്റെ പോസ്റ്റിന് താഴെയാണ് കടന്നാക്രമണങ്ങൾ. രജിത് കുമാറിന് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകവൃന്തത്തെ ഉണ്ടാക്കാനായിരുന്നു. രജിത് ആർമിയായി മാറിയ ഈ കൂട്ടരാണ് മോഹൻലാലിനെ കടന്നാക്രമിക്കുന്നത്.

മോഹൻലാലിന്റെ പേജിൽ വരുന്ന കമന്റുകളിൽ ചിലത്

  • ലാലേട്ടാ എന്ന് വിളിച്ച നാവുകൊണ്ട് തന്നെ ശപിച്ച്. കറക്കിച്ച് തുപ്പുന്നു... ഒരിക്കലും തന്നെ ഇനി അംഗീകരിക്കില്ല
  • ഞാൻ അറിയാവുന്ന പ്രായം മുതൽ ഇഷ്ടപെടുന്ന ഒരു കലാകാരൻ ആണ് ലാൽ sir... ഇന്ന് അത് ഞാൻ ഉപേക്ഷിച്ചു... സമൂഹത്തിനു നല്ലത് ചെയ്യുന്ന ഒരു മനുഷ്യനെ മാപ്പ് പറയിപ്പിച്ചു, ബിഗ്ബോസിൽ നിന്നും കളഞ്ഞു.... അദ്ദേഹം എന്നേ ജയിച്ചു.. അത് അറിയണമെങ്കിൽ സമൂഹത്തിലേക്ക് വരണം... കേട്ടോ.
  • ലാലേട്ടാ... രജിത് സർ നു ഡോക്ടർ ഡിഗ്രി പഠിച്ചു ജയിച്ചപ്പോ കിട്ടിയതാണ്..അല്ലാതെ നിങ്ങളെപ്പോലെ ചുളുവിൽ കിട്ടിയ മേജർ ഡിഗ്രി അല്ല അത്..രണ്ടും വ്യത്യാസം ഉണ്ട്...ഇങ്ങള് രജിത് രജിത് എന്നു വിളിച്ചപ്പോ ഇങ്ങടെ വില യാണ് മോഹന്‌ലാലെ ഇടിഞ്ഞത്.. ഇനി ഇങ്ങളേ ഒരിക്കലും ലാലേട്ടൻ എന്നു അഭിസംബോധന ചെയ്യില്ല..
    മോഹൻലാൽ അതു മതി... മനസിൽ നിങ്ങളോട് ഉള്ള സ്‌നേഹവും പോയി... നിങ്ങൾക്ക്‌പോലും മനുഷ്യത്തം ഇല്ലാതെ പോയല്ലോ..ഇത്രക്ക് അധഃപതിക്കരുത്..
  • മോഹൻലാലിനോട് ഒന്നേ പറയാൻ ഉള്ളു നിങ്ങൾ 40 വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഓളങ്ങളെക്കാൾ കൂടുതൽ 65 ദിവസം കൊണ്ട് സാറിന് ഉണ്ടാക്കാൻ കഴിഞ്ഞു
  • നാളിതുവരെ ലാലേട്ടൻ ഫാൻ ആയിരുന്നു.. ഇന്ന് മുതൽ ഈ പടുമൈരെന്റെ fanisam വിട്ടു ഒരു മനുഷ്യൻ ആയി ജീവിക്കാൻ പോകുന്നു.... film ഇൽ ആർക്കു വേണേലും തരുന്ന റോൾ ആക്ട് ചെയ്യാം പക്ഷെ ലൈഫ് ഇൽ അത് നിങ്ങള്ക്ക് ഒരിക്കലും പറ്റില്ല....i quit watching big bigboss
  • കളികൾ വേറെ ലെവൽ ആയപ്പോൾ ലാലേട്ടൻ മറന്നു ലലേട്ടനെ വേറെ ലവലിൽ സ്‌നേഹിച്ചവരുടെ മനസ്സിൽ ലലേട്ടൻ വെറുക്കപ്പെട്ടു..
  • ആന കൊമ്പ് കേസിലെ പ്രതി മുളക് പൊടി കേസിലെ പ്രതിയെ വിചാരണ ചെയ്യുന്നു ??
  • രജിത്തേ ഇത് കുടുംബക്കാർ ഒക്കെ കാണുന്ന പരിപാടി അല്ലേ... ഇങ്ങനെ ഒക്കെ ചെയ്യാമോ (എന്ന് സ്റ്റേജിൽ ഇരുന്നു കുലുക്കി വിട്ട മോഹൻലാൽ ) ??
  • വിരൽ ഒടിഞ്ഞപ്പോൾ, കഴുത്തിനു പിടിച്ചു വലിച്ചെറിഞ്ഞപ്പോൾ,വയറിൽ ചവിട്ടിയപ്പോൾ ഇല്ലാതിരുന്ന ന്യായം നീതി ഇപ്പോ ബിഗ്ഗ്ബോസിന് എവിടുന്നു വന്നു????
    സർ നോട് കേസ് ആകണോ ന്നു എന്തുകൊണ്ട് ചോദിച്ചില്ല ????????
  • കൊറോണയെക്കാൾ കൂടുതൽ പേർ ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഒരു വാക്കുപോലും മിണ്ടാതെ പുതിയ ബോധവൽക്കരണവുമായി ഇറങ്ങിയതാണ് വിഗ്ഗ് വെച്ച ചാണകം!
  • മറക്കില്ല ലാലേട്ടാ ഇന്നത്തെ bigg boss കാലം നിങ്ങൾക്കുള്ള മറുപടി തരും ഈ ചെറ്റത്തരത്തിനു കൂട്ട് നിന്നതിനു
  • ഒരു മണിക്കൂറോളം ഫോണും മാറ്റി വെച്ച് ന്യൂ ജെൻ പിള്ളേര് BB കാണാൻ ടീവിയുടെ മുൻപിൽ ഇരിക്കുന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ വല്യേട്ടന്റെ കളി കാണാൻ വേണ്ടി ആയിരുന്നു. ഇത്രയും കാലം ബിഗ്‌ബോസ്സ് കണ്ടത് ഇവന്മാരുടെ പ്രഹസനം കാണാൻ ആയിരുന്നില്ല, അത് ഇന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോയ ആ മനുഷ്യനെ കാണാൻ വേണ്ടി മാത്രം ആയിരുന്നു. ..ഇനി അതില്ല

ബിഗ് ബോസ് മലയാളം പ്രേക്ഷകർക്കിടയിൽ കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും വലിയ ചർച്ചയായിരുന്നു വീക്ക്ലി ടാസ്‌കിനിടെ രജിത് കുമാർ ചെയ്ത പ്രവർത്തി. ഉടൻതന്നെ ബിഗ് ബോസ് താൽക്കാലികമായി പുറക്കാത്തിയ രജിത് കുമാർ ഷോയിലേക്ക് തിരിച്ചെത്തുമോ എന്നതായിരുന്നു പ്രേക്ഷകർക്കിടയിൽ കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും വലിയ സംസാരവിഷയം. മോഹൻലാൽ എത്തിയ എപ്പോസോഡിൽ ഇക്കാര്യം അദ്ദേഹം രജിത്തിനോട് സംസാരിച്ചു. ചോദ്യങ്ങൾ ചോദിക്കുകയും രജിത്തിന് വിശദീകരിക്കാൻ അവസരം കൊടുക്കുകയും ചെയ്തു. ആ സംസാരം ഇങ്ങനെ ആയിരുന്നു. 'എന്തുകൊണ്ടാണ് ഇവിടെ നിൽക്കുന്നതെന്ന് രജിത്തിന് അറിയാം. എന്താണ് സംഭവിച്ചതെന്ന് ഒരുപക്ഷേ രജിത്തിന് അറിയില്ല. അത് ലോകം മുഴുവൻ കണ്ടതാണ്. എന്തുകൊണ്ട് അത് സംഭവിച്ചുവെന്ന് ഞങ്ങൾക്കും പറയാൻ പറ്റുന്നില്ല. ഞങ്ങളും ബിഗ് ബോസിലെ കുടുംബാംഗങ്ങളും ഒക്കെ ഒരു ഷോക്കിലാണ്. എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടുനോക്കൂ', എന്ന് പറഞ്ഞശേഷം ആ സംഭവത്തിന്റെ വീഡിയോ മോഹൻലാൽ രജിത്തിന് മുന്നിൽ പ്ലേ ചെയ്യുകയായിരുന്നു. പിന്നീട് മോഹൻലാൽ നേരിട്ട് ചോദിച്ചു, 'ഒരുപാട് പേരുടെ ചോദ്യമാണ്, എന്തിനാണ് രജിത് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തത്?'

അദ്ധ്യാപകനായ രജിത് ഒരിക്കലും ഇത്തരമൊരു പ്രവർത്തി ചെയ്യില്ല എന്നായിരുന്നു രജിത്തിന്റെ ആദ്യ മറുപടി. എന്നാൽ ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞാൽ മതിയെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. തുടർന്ന് രജിത് തന്റെ ഭാഗം പറയാൻ ആരംഭിച്ചു. 'വികൃതിയായ വിദ്യാർത്ഥി എന്നതായിരുന്നു ബിഗ് ബോസ് തന്ന ടാസ്‌ക്. അതിന് പോയിന്റ് ഉണ്ടെന്ന് പറഞ്ഞപ്പോൾ കൂടുതൽ വികൃതി ആവുക എന്നതായിരുന്നു ലക്ഷ്യം. തന്ന കഥാപാത്രം ഏറ്റവും നന്നായി പ്രകടിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ എനിക്ക് പറ്റിയ തെറ്റാണ് അത്', രജിത് പറഞ്ഞു. രേഷ്മയുടെ കണ്ണിന് അസുഖമാണെന്ന് അറിയാമായിരുന്നിട്ടും അത്തരമൊരു പ്രവർത്തി നടത്തിയതിലെ അസ്വാഭാവികത മോഹൻലാൽ ചൂണ്ടിക്കാട്ടി. 'ഒരു പ്രധാനപ്പെട്ട കാര്യം ആ കുട്ടിക്ക് കണ്ണിനസുഖമാണെന്ന് നിങ്ങൾക്ക് അറിയാം. കഴിഞ്ഞ ദിവസങ്ങളിൽ ആ കുട്ടി അതിനെക്കുറിച്ചൊക്കെ നിങ്ങളോട് വിശദമായി പറഞ്ഞെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതിന് ശേഷമാണ് ഇത്തരമൊരു പ്രവർത്തി ചെയ്തത്. അത്ര ബുദ്ധിയില്ലാത്ത ആളാണോ നിങ്ങൾ? അതിനെക്കുറിച്ച് ആലോചിക്കണ്ടേ? വേറെ ആരോടെങ്കിലും ഇത് ചെയ്യുമായിരുന്നോ?', മോഹൻലാൽ ചോദിച്ചു.

പശ്ചാത്താപമുണ്ടോ എന്നും മോഹൻലാൽ ചോദിച്ചു. 'പശ്ചാത്താപമുണ്ടെന്ന് മാത്രമല്ല, രേഷമയെ കണ്ട് മാപ്പ് ചോദിച്ചിട്ട് പോകണമെന്ന് വിചാരിച്ചാണ് ഞാൻ നിന്നത്', രജിത്തിന്റെ മറുപടി. മോഹൻലാലിന്റെ അടുത്ത ചോദ്യം ഇങ്ങനെ- 'ചില സമയങ്ങളിൽ നിങ്ങൾ ഒരു സൂപ്പർഹീറോ ആവും, ഞങ്ങൾ എല്ലാം നോക്കിക്കോളാം, സംരക്ഷിച്ചോളാം എന്നൊക്കെ പറയും. അതിനുശേഷം ഇങ്ങനെയൊരു അവസരം വരുമ്പോൾ ഇരയുമാവും, അത് തന്ത്രപ്രധാനമൊയ ഒരു കാര്യമാണ്. ഇപ്പോൾ ഇരയായിട്ടാണ് സംസാരിക്കുന്നത്. ഇത് സത്യസന്ധമായിട്ടാണോ പറയുന്നത്?', മോഹൻലാൽ ചോദിച്ചു. ഹൃദയത്തിൽ നിന്ന് വരുന്നതാണെന്ന് രജിത്തിന്റെ മറുപടി. 'ഹൃദയത്തിൽ നിന്നാണ് ലാലേട്ടാ. കഴിഞ്ഞ ഒരു അഞ്ച് ദിവസംകൊണ്ട് യഥാർഥത്തിൽ പശ്ചാത്താപത്തിന്റെ അഗ്‌നിയിൽ എരിയുകയായിരുന്നു. ദൈവത്തിനോട് പ്രാർത്ഥിച്ചിരുന്നു. മുളക് എന്ന് പറയുന്നത് വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന് ബയോളജി പഠിപ്പിക്കുന്ന എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ ആ കുട്ടിയുടെ കണ്ണ് പ്രശ്നമുള്ളതാണ്. പെൺകുട്ടിയാണ്. ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല. ആ കുട്ടിയോട് പറയാൻ വച്ചത് ഇത്രേയുള്ളൂ. നെഗറ്റീവ് ഒന്നും ഉണ്ടാവില്ല. ഇനി ഉണ്ടായാൽ എന്റെ രണ്ട് കണ്ണുകളും ആ കുട്ടിക്ക് ദാനം ചെയ്യാൻ ശങ്കര നേത്രാലയത്തിൽ പോവാനും ഇരിക്കുകയായിരുന്നു. അറിഞ്ഞുകൊണ്ട് ചെയ്തതല്ല. ടാസ്‌ക് ഏറ്റവും നന്നാക്കുക എന്ന ഒറ്റ ലക്ഷ്യമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ', രജിത് പറഞ്ഞു.

ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചുപോയാൽ കുടുംബാംഗങ്ങൾ പഴയ സ്നേഹത്തോടെ സ്വീകരിക്കുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു മോഹൻലാലിന്റെ അടുത്ത ചോദ്യം. ഉറച്ച വിശ്വാസമുണ്ടെന്നും രേഷ്മയും തന്നെ സ്വീകരിക്കുമെന്നും രജിത് പറഞ്ഞു. പലരും സംശയം പ്രകടിപ്പിക്കുന്നത് പോലെ ബിഗ് ബോസ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയോടെ നടത്തുന്ന പരിപാടി ആണോയെന്നും ഈ ദിനങ്ങളിൽ രജിത് എവിടെ ആയിരുന്നുവെന്നും ലാൽ ചോദിച്ചു. 'തീർച്ഛയായും സ്‌ക്രിപ്റ്റഡ് ആയിട്ടുള്ള ഒരു പരിപാടിയല്ല ബിഗ് ബോസ്.

 

മൊബൈലോ ടിവിയോ ഒന്നുമില്ലാതെ ബിഗ് ബോസിന്റെ തടവറയിൽ, അതായത് അടച്ചിട്ട ഒരു മുറിയിൽ ആയിരുന്നു ഈ ദിവസങ്ങളിൽ ഞാൻ. ഭക്ഷണം മാത്രം കൃത്യസമയത്ത് കിട്ടിയിരുന്നു', രജിത് പറഞ്ഞുനിർത്തി. ഇതെല്ലാം വികാരത്തോടെ രജിത് ആർമി എടുത്തു. എന്നാൽ രേശ്മയെ മാത്രം ഒന്നും സ്വാധീനിച്ചില്ല. ഇതാണ് രജിത് കുമാറിന്റെ പുറത്ത് പോകലിന് കാരണമായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP