Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചില വ്യാജ വെബ്‌സൈറ്റുകൾ ബിഗ് ബോസ് സീസൺ 4 ലേക്ക് ഓഡിഷന് അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; എൻഡെമോൾ ഷൈൻ ഗ്രൂപ്പോ ചാനലോ അങ്ങനെ അപേക്ഷ ക്ഷണിച്ചിട്ടില്ല; ആരേയും ആളെ കണ്ടെത്താൻ ചുമതലപ്പെടുത്തിയുമില്ല; ബിഗ് ബോസിൽ വ്യാജ പ്രചരണം; മുന്നറിയിപ്പുമായി ഏഷ്യാനെറ്റ്

ചില വ്യാജ വെബ്‌സൈറ്റുകൾ ബിഗ് ബോസ് സീസൺ 4 ലേക്ക് ഓഡിഷന് അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; എൻഡെമോൾ ഷൈൻ ഗ്രൂപ്പോ ചാനലോ അങ്ങനെ അപേക്ഷ ക്ഷണിച്ചിട്ടില്ല; ആരേയും ആളെ കണ്ടെത്താൻ ചുമതലപ്പെടുത്തിയുമില്ല; ബിഗ് ബോസിൽ വ്യാജ പ്രചരണം; മുന്നറിയിപ്പുമായി ഏഷ്യാനെറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിഗ് ബോസ് മൂന്നാം സീസണിന് എന്തു സംഭവിക്കുമെന്ന് ഇനിയും ആർക്കും അറിയില്ല. മത്സരത്തിലെ അന്തിമ വിജയിയെ ഏഷ്യാനെറ്റ് പ്രഖ്യാപിച്ചിട്ടുമില്ല. കോവിഡ് പ്രതിസന്ധി മാറുമ്പോൾ ഇപ്പോൾ ഷോയിൽ തുടരുന്നവരിൽ നിന്നും വിജയിയെ പ്രഖ്യാപിക്കാനാണ് തീരുമാനം. എന്നാൽ കോവിഡ് പ്രതിസന്ധികാരണം വ്യക്തമായ ചിത്രം ഇനിയും ഉണ്ടായിട്ടില്ല. ഇതിനിടെയാണ് ബിഗ് ബോസ് മലയാളം സീസൺ 4 ലേക്ക് ഓഡിഷനുവേണ്ടിയുള്ള അപേക്ഷകൾ ചിലർ വ്യാജമായി ക്ഷണിക്കുന്നത്. ഇക്കാര്യത്തിൽ മുന്നറിയിപ്പുകൾ നൽകുകയാണ് ഏഷ്യാനറ്റ്.

ചില വ്യാജ ഓൺലൈൻ വെബ്‌സൈറ്റുകൾ ബിഗ് ബോസ് മലയാളം സീസൺ 4 ലേക്ക് ഓഡിഷനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് പറയുന്നു. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡോ എൻഡെമോൾ ഷൈൻ ഗ്രൂപ്പോ ഇപ്പോൾ ഓഡിഷൻ അപേക്ഷകൾ ക്ഷണിച്ചിട്ടില്ലെന്നും കൂടാതെ ഏതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇതിനുവേണ്ടിയുള്ള അംഗീകാരം നൽകിയിട്ടില്ലായെന്നും ചാനൽ വ്യക്തമാക്കുന്നു.

ഷോയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ഏജൻസിക്കോ സ്ഥാപനങ്ങൾക്കോ വെബ്സൈറ്റുകൾക്കോ വ്യക്തിഗത വിശദാംശങ്ങളും വിലപ്പെട്ട രേഖകളും പങ്കിടരുതെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. റിയാലിറ്റി ഷോകളിലേക്കോ മറ്റ് പരിപാടികളിലേക്കോ അപേക്ഷകൾ ക്ഷണിക്കുമ്പോൾ അത് ടി വി ചാനലുകളിലോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലോ പ്രസിദ്ധീകരിക്കുന്നതാണെന്നും ഏഷ്യാനെറ്റ് വിശദീകരിച്ചിട്ടുണ്ട്.

ബിഗ് ബോസിന് മലയാളത്തിൽ മൂന്ന് പതിപ്പുകളാണുണ്ടായിരുന്നത്. അതീവ രഹസ്യമായിട്ടായിരുന്നു ഇതിലേക്ക് മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്. അപേക്ഷ ക്ഷണിച്ച് ആരേയും എടുത്തിട്ടുമില്ല. ഇത്തവണ ബിഗ് ബോസുമായി ബന്ധപ്പെട്ട വാർത്തകൾ നൽകാൻ നിരവധി ചെറിയ സൈറ്റുകൾ എത്തി. യൂട്യൂബ് ചാനലുകളും പിറവി എടുത്തു. ഇവർക്ക് കോവിഡിൽ ബിഗ് ബോസ് സീസൺ ത്രീ നിന്നു പോയത് തിരിച്ചടിയുമായി. ഇതോടെ പല വിധി കഥകൾ ഇവർ പ്രചരിപ്പിച്ചു.

ഇതിനിടെയാണ് ബിഗ് ബോസ് സീസൺ നാലിലേക്ക് മത്സരാർത്ഥികളെ കണ്ടെത്താനുള്ള പ്രചരണം ചില സൈറ്റുകൾ വ്യാജമായി നൽകിയത്. ഇതിന് പിന്നിൽ സാമ്പത്തിക ലാഭമായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഏഷ്യാനെറ്റ് മുന്നറിയിപ്പുമായി എത്തുന്നത്. എൻഡമോൾ ഷൈൻ ഗ്രൂപ്പിനാണ് ബിഗ് ബോസിൽ അവകാശമുള്ളത്. അവരിൽ നിന്ന് അത് കാണിക്കാനുള്ള അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കുകയായിരുന്നു. പല മുൻ നിര ചാനലുകളും മൂന്നാം സീസൺ അവർ നടത്തുമെന്ന അവകാശവാദങ്ങൾ നടത്തിയെങ്കിലും സീണൺ ത്രീയും എത്തിയത് ഏഷ്യാനെറ്റിലായിരുന്നു.

ബിഗ് ബോസ് ത്രീയില്ഡ വോട്ടിങ് പൂർത്തിയാക്കിയെങ്കിലും ഫിനാലെ എന്ന് നടക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. വിജയിയെ കണ്ടെത്താൻ വൈകുന്നതിനെതിന് കാരണം കോവിഡ് പ്രതിസന്ധിയാണ്. മോഹൻലാലിന്റെ അവതരണമാണ് ഈ ഷോയെ ജനകീയമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP