Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രജിത് ആർമി നിർമ്മിച്ച കോവിഡ് വൈറസ് കാരണം ബിഗ് ബോസ് തൽകാലത്തേക്ക് നിർത്തി വയ്ക്കുന്നു! ബാഹുബലിയെ പിന്നിൽ നിന്ന് കുത്തി വീഴ്‌ത്തിയ കട്ടപ്പയായി ഏഷ്യാനെറ്റ്! രജിത് കുമാർ സാർ ഇല്ലാത്ത ബിഗ് ബോസിനും ഏഷ്യാനെറ്റിനും ആദരാജ്ഞലികൾ; എൻഡമോൾ ഷൈനിന്റെ കോവിഡ് അറിയിപ്പിന് പിന്നാലെ ബിഗ് ബോസിനെ ട്രോളി സോഷ്യൽ മീഡിയ; വിജയം ആഘോഷിച്ച് രജിത് ആർമി; ബിഗ് ബോസ് രണ്ടാം സീസണ് ആന്റി ക്ലൈമാക്‌സ്

രജിത് ആർമി നിർമ്മിച്ച കോവിഡ് വൈറസ് കാരണം ബിഗ് ബോസ് തൽകാലത്തേക്ക് നിർത്തി വയ്ക്കുന്നു! ബാഹുബലിയെ പിന്നിൽ നിന്ന് കുത്തി വീഴ്‌ത്തിയ കട്ടപ്പയായി ഏഷ്യാനെറ്റ്! രജിത് കുമാർ സാർ ഇല്ലാത്ത ബിഗ് ബോസിനും ഏഷ്യാനെറ്റിനും ആദരാജ്ഞലികൾ; എൻഡമോൾ ഷൈനിന്റെ കോവിഡ് അറിയിപ്പിന് പിന്നാലെ ബിഗ് ബോസിനെ ട്രോളി സോഷ്യൽ മീഡിയ; വിജയം ആഘോഷിച്ച് രജിത് ആർമി; ബിഗ് ബോസ് രണ്ടാം സീസണ് ആന്റി ക്ലൈമാക്‌സ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് 19 വൈറസ് ഭീഷണിയിൽ എൻഡമോൾഷൈൻ ഗ്രൂപ്പ് റിയാലിറ്റി ഷോകൾ താൽകാലികമായി ഷൂട്ടിങ് അവസാനിപ്പിക്കുന്നുവെന്ന അറിയിപ്പ് പുറത്തിറക്കിയതിന് പിന്നാലെ ട്രോളുകളുമായി രജിത് ആർമ്മി ആഘോഷം തുടങ്ങി. ബിഗ് ബോസ് മലയാളം ഷോയും അവസാനിച്ചുവെന്ന കണക്കുകൂട്ടലിലാണ് രജിത് ആർമി.

ഡോ രജിത് കുമാറിനെ പുറത്താക്കിയത് നീതികേടായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിലയിരുത്തൽ എത്തുമ്പോഴാണ് ബിഗ് ബോസ് ഷോ തന്നെ അനിശ്ചിതത്വത്തിലാകുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പേരിൽ ബിഗ് ബോസ് ഷോ നിർത്തുകയാണോ എന്ന കാര്യത്തിൽ ഏഷ്യാനെറ്റ് ചാനൽ ഇനിയും മനസ്സ് തുറന്നിട്ടില്ല. ഇതിൽ അവ്യക്തതകൾ നിലനിൽക്കുമ്പോഴാണ് രജിത് ആർമി ആഘോഷം തുടങ്ങുന്നത്. രജിത് കുമാറിനെ പുറത്താക്കിയതിന്റെ ഫലമാണ് ഏഷ്യാനെറ്റ് ചാനലിന് സംഭവിച്ചതെന്നാണ് ഉയരുന്ന അഭിപ്രായം.

രാജാവില്ലാത്ത ബിഗ് ബോസ് എനി വേണ്ടെന്നും ആര്യയ്‌ക്കൊരു ഫ്‌ളാറ്റ് എന്ന പരിപാടി അവസാനിച്ചെന്നുമൊക്കെയാണ് കളിയാക്കലുകൾ. ബാഹുബലി കഥാപാത്രങ്ങളുമായുള്ള ട്രോളുകളും സജീവം. പാതാളതോളം നിങ്ങൽ ചവിട്ടി താഴ്‌ത്തിയ മനുഷ്യനെ നെഞ്ചോട് ചേർത്ത് ഞങ്ങൾ ഇങ്ങെടുക്കുവാ... തുടങ്ങിയ വാചകങ്ങളുമായാണ് ട്രോളന്മാരുടെ ആഘോഷം. ആര്യാസ് ആവാസ് യോജനക്ക് അങ്ങനെ ഒരു തീരുമാനമായി...ജാൻ കാപ്പാതുങ്കോ..-തുടങ്ങിയ കളിയാക്കൽ കമന്റുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

നല്ല തീരുമാനം കരളേ... കൊറോണയെക്കാൾ അപകടകാരിയാണ് BBM 2-എന്നും പരിഹാസമെത്തുന്നു. നിർത്തണം. പക്ഷെ അതിലെ ചിലരെ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ഐസൊലേറ്റ് ചെയ്യണം-ഇതും ട്രോളർമാർ ചർച്ചയാക്കുന്നു.

എൻഡമോൾ ഷൈനിന്റെ പ്രസ്താവനയ്ക്ക് ശേഷം വന്ന ചില ട്രോളുകൾ

  • വീട് ജപ്തി ചെയ്തു പോവുമ്പോ മാനക്കേടുകൊണ്ടു ചിലര് പറയും ഞങ്ങൾ ആ വീട് വിറ്റുവെന്ന് ?????? സാരമില്ല, മോളു പോയ പോട്ടെ ചേട്ടാ നമുക്ക് ഇനി മോന്റെ പേരിൽ ഒന്നുടെ തുടങ്ങിട്ട് ഇതുപോലുള്ള ഉടായിപ്പ് പ്രോഗ്രാംസുമായി ആര്യനെറ്റിൽ വരാം ?? തളരരുത് രാമൻകുട്ടി തളരരുത് ??
  • ഈ ബിഗ് ബോസ് പൂട്ടിക്കെട്ടി എല്ലാവരും പിരിഞ്ഞു പോകണം എന്ന് അഭ്യർത്ഥിക്കുന്നു
  • ഏഷ്യാനെറ്റ് ചാനലിന് എതിരെ കംപ്ലൈന്റ്‌റ് ചെയ്യാൻ ഞങ്ങൾ കുറെ ആളുകൾ നിയമ വശങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു.അതിനു വേണ്ടി ഏതു അറ്റം വരെയും പോകാൻ ആണ് താൽപര്യപ്പെടുന്നത്,
    ഏഷ്യാനെറ്റ് കാണിച്ചത് മനുഷ്യാവകാശ ലംഘനം തന്നെയാണ്. പരാധിക്കു പിന്നിൽ രജിത് ആർമി എന്ന് അവകാശപെടുന്നവരുടെ കൂട്ടം അല്ല.കേരളത്തിൽ ഒരു ദുരന്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു മാധ്യമ സ്ഥാപനം എന്ന നിലയിൽ കൈകൊണ്ട വീണ്ടുവിചാരം ഇല്ലാത്ത പ്രവർത്തികൾക്ക് ശക്തമായ താക്കീതു നൽകുക എന്നത് മാത്രം ആണ് ലക്ഷ്യം .
  • കാണാൻ ആളില്ലാത്തതുകൊണ്ടു നിർത്തുന്നു എന്നു പറഞ്ഞാൽ പോരെ....????????????????????
  • ഏഷ്യാനെറ്റും വേണ്ട ഒന്നും വേണ്ട ജനങ്ങളുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്ന ചാനലാണ് എന്ന് വിടുവാ വിടുകയും ??
    പിന്നെ ബിഗ് ബോസ് ഷോ തന്നെ ജനങ്ങളുടെ കയ്യിലാണ് എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്ന ഏഷ്യാനെറ്റ്ന്റെ യൂട്യൂബ്, fb, ചാനൽ പേജ് എന്നിവ, അൺ സബ്സ്‌ക്രൈബ്, അൺ ഫോളോ, അൺ ലൈക് ചെയ്യുക ??
  • ഇന്ത്യൻ ബ്രോഡ്കാസ്റ്റിൽ DRK ആർമി കൊടുത്ത പതിനായിരക്കണക്കിന് പരാതി കൊണ്ടാണ് എന്ന് പറയാൻ എന്താ ഇത്ര മടി ഇപ്പോൾ എന്തിനും ഏതിനും ന്യായീകരിക്കാൻ കൊറോണ ഉണ്ടല്ലോ കഷ്ട്ടം തന്നെ മുതലാളി എന്തായാലും ബിഗ്ബോസ് നിർത്തിയല്ലോ??
  • സന്തോഷം ആയി ഗോപിയേട്ടാ....സന്തോഷം ആയി DRK ????????
  • കൊറോണ ആയതിനാൽ bigboss packup പറഞ്ഞെന്നു കേൾക്കുന്നു. ഷോ ഇനി 2 ദിവസം മാത്രം
  • Rajith army നിർമ്മിച്ച covid 19 virus മൂലം biggboss 2 താത്കാലികമായി നിർത്തിവെക്കുന്നു....
  • നെറികേട് കാണിക്കരുത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
    കാരണം ഇഹലോകത്തിലും പരലോകത്തിലും അതിന് മാപ്പില്ല....... ഈ ടീവി കാർക്കും സിനിമകാർക്കും ഒരു വിചാരമുണ്ട് മലയാളികൾ വെറും ഊളകൾ ആണെന്ന്......

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ബിഗ് ബോസ് ഷോയുടെ നിർമ്മാതാക്കളായ എൻഡെമോൾ ഷൈൻ ഇന്ത്യ 'ബിഗ് ബോസ്' എന്ന ജനപ്രിയ ഷോ ഉൾപ്പെടെയുള്ള പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്താൻ സാധ്യതയുണ്ടെന്ന് അറിയിച്ചതോടെയാണ് ട്രോളുകൾ തുടങ്ങിയത്. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ഡച്ച് കമ്പനിയായ എൻഡെമോൾ ഷൈനിന്റെ ഇന്ത്യൻ യൂണിറ്റ് ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എന്നാൽ ഇതിന് കാരണം രജിത് കുമാറിനെ ഒഴിവാക്കിയതാണെന്നാണ് രജിത് ആർമി പറയുന്നു. അതിന്റെ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രജിത് ആർമി നടത്തുന്നത്.

'എൻഡെമോൾ ഷൈൻ ഇന്ത്യ തങ്ങളുടെ ജീവനക്കാരുടെയും അഭിനേതാക്കളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രതിജ്ഞാബദ്ധമാണ്. കോവിഡ് 19 പകർച്ചവ്യാധിയുടെ വെളിച്ചത്തിൽ, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്‌മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റിനെയും പ്രവർത്തനം ഞങ്ങൾ സ്വമേധയാ നിർത്തിയിട്ടുണ്ട്.. COVID-19 ന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സംഭാവന നൽകാനും സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ സുരക്ഷാ, മുൻകരുതൽ നടപടികൾക്കും അനുസൃതമായി പ്രവർത്തിക്കാനും ലക്ഷ്യമിട്ടുള്ള ഒരു താൽക്കാലിക നടപടിയാണിത്. ഈ നടപടികൾ വളരെയധികം ജാഗ്രതയോടെയാണ് സ്വീകരിച്ചിട്ടുള്ളത്, കൂടാതെ സ്ഥാപനത്തിൽ കോവിഡ് 19 സ്ഥിരീകരിച്ച കേസുകളൊന്നും ഉണ്ടായിട്ടില്ല. എല്ലാവരും സുരക്ഷിതരായിരിക്കാനും ആവശ്യമായ ആരോഗ്യ നടപടികൾ ഉറപ്പാക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നിങ്ങളെ ഉടൻ വിനോദത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. '- എൻഡെമോൾ ഷൈൻ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു.

ചെന്നൈയിലാണ് ബിഗ് ബോസിന്റെ സെറ്റ്. നഗരത്തിൽ നിന്ന് ഏറെ മാറി ആളൊഴിഞ്ഞ സ്ഥലത്താണ് സെറ്റ്. അതുകൊണ്ട് തന്നെ മത്സരാർത്ഥികൾ കോവിഡിൽ നിന്ന് അകലത്തിലും. എന്നാൽ പരിപാടിയുടെ അണിയറ പ്രവർത്തകരും മറ്റും പൊതു സമൂഹവുമായി അടുത്ത് ഇടപെഴുകുന്നുണ്ട്. ഈ സാഹചര്യം എല്ലാം ചർച്ചകളിൽ എത്തുമ്പോഴാണ് എൻഡമോൾ ഷൈൻ ഗ്രൂപ്പും കോവിഡിൽ വിശദീകരണവുമായി എത്തുന്നത്. ഈ ഘട്ടത്തിൽ ബിഗ് ബോസ് നിലച്ചാൽ അത് രജിത് ആർമി ആഘോഷിക്കുകയും ചെയ്യും. ആര്യയ്ക്ക് ഫ്‌ളാറ്റ് നൽകാനാണ് പരിപാടി ഏഷ്യാനെറ്റ് നടത്തുന്നതെന്ന വിവാദം ആളികത്തുമ്പോഴാണ് ബിഗ് ബോസ് ഷോ തന്നെ നിലയ്ക്കുന്നതായി വാർത്തകളും അഭ്യൂഹങ്ങളും എത്തുന്നത്.

എൻഡമോൾ ഷൈൻഗ്രൂപ്പിന്റെ വിശദീകരണത്തിൽ ഏതെല്ലാം പരിപാടിയാണ് നിർത്തുന്നതെന്ന് വ്യക്തമാക്കുന്നില്ല. ഇപ്പോൾ തുടരുന്ന റിയാലിറ്റി ഷോകളെ കുറിച്ചും വ്യക്തതയില്ല. അതുകൊണ്ട് തന്നെ ഭാവിയിൽ തുടങ്ങാനിരിക്കുന്ന പദ്ധതികളാവാം നിർത്തിയതെന്ന വിലയിരുത്തലുകളും സജീവമാണ്. അങ്ങനെയാണെങ്കിൽ നലാഴ്ച കൂടി ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പ് തുടരും. മറിച്ചാണ് തീരുമാനമെങ്കിൽ ബിഗ് ബോസിന് അവസാനമാവുകയും ചെയ്യും. ഇത്തവണ ഏറെ റേറ്റിങ് ഉണ്ടാക്കാൻ മോഹൻലാലിന്റെ അവതരണത്തിലൂടെ ബിഗ് ബോസിന് കഴിഞ്ഞിരുന്നു. കളികൾ വേറെ ലേവലാണെന്ന മോഹൻലാലിന്റെ പറച്ചിൽ വൈറലാകുകയും ചെയ്തു.

രേഷ്മയുടെ മുഖത്ത് മുളക് തേച്ചതിന് രജിത് കുമാറിനെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ രജിത് ആർമി ഏഷ്യാനെറ്റിനെതിരെ രംഗത്ത് വന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് കൊറോണ കാരണം ഷോ നിർത്തുമെന്ന സൂചന പുറത്തുവരുന്നത്. ഇത് ഏഷ്യാനെറ്റ് ന്യൂസ് ചാനലും സമ്മതിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP