Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശനിയാഴ്‌ച്ചയായാൽ പ്രധാനമന്ത്രി ആശുപത്രിയിൽ ജോലിക്കു പോകും; രാവന്തിയോളം ശസ്ത്രക്രിയാ തിരക്കുകൾ; ഭൂട്ടാനിലെ ജനകീയ ഡോക്ടർ പ്രധാനമന്ത്രി ആയിട്ടും പഠിച്ച പണി ഉപേക്ഷിക്കാതെ രാജ്യസേവനം; അമേരിക്കയിലും ഓസ്‌ട്രേലിയയിലും വരെ ഡോക്ടറായി സേവനം ചെയ്തയാൾ പ്രധാനമന്ത്രി ആയപ്പോൾ ഒരു രാജ്യത്തെ മാറ്റിമറിക്കുന്നത് ഇങ്ങനെ

ശനിയാഴ്‌ച്ചയായാൽ പ്രധാനമന്ത്രി ആശുപത്രിയിൽ ജോലിക്കു പോകും; രാവന്തിയോളം ശസ്ത്രക്രിയാ തിരക്കുകൾ; ഭൂട്ടാനിലെ ജനകീയ ഡോക്ടർ പ്രധാനമന്ത്രി ആയിട്ടും പഠിച്ച പണി ഉപേക്ഷിക്കാതെ രാജ്യസേവനം; അമേരിക്കയിലും ഓസ്‌ട്രേലിയയിലും വരെ ഡോക്ടറായി സേവനം ചെയ്തയാൾ പ്രധാനമന്ത്രി ആയപ്പോൾ ഒരു രാജ്യത്തെ മാറ്റിമറിക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിമ്പു: രാഷ്ട്രീയക്കാരനായാൽ പിന്നെ ജോലിക്കൊന്നും പോകില്ലെന്ന പക്ഷത്താണ് ഇന്ത്യൻ രാഷ്ട്രീയക്കാർ. എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് മറ്റ് രാജ്യങ്ങളിൽ ഉള്ളത്. എന്തിനേറെ പോകുന്നു ഇന്ത്യയുടെ തൊട്ടടുത്തുള്ള അയൽ സംസ്ഥാനമായ ഭൂട്ടാനിൽ നിന്നുമുള്ള വാർത്തയും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ഭൂട്ടാൻ പ്രധാനമന്ത്രി ലോതെ ഷെറിങ് വിദേശ രാജ്യങ്ങളിൽ അടക്കം ജോലി ചെയ്തിട്ടുള്ള പ്രഗത്ഭനായ ഡോക്ടറാണ്. പ്രധാനമന്ത്രി ആണെങ്കിലും ചെയ്ത ജോലി മറക്കാൻ അദ്ദേഹം തയ്യാറല്ല. ഷെറിങ് എല്ലാ വാരാന്ത്യത്തിലും ആശുപത്രിയിൽ പോകും, ഡോക്ടറായി. ശനിയാഴ്ചകളിൽ അദ്ദേഹം നാഷനൽ റഫറൽ ആശുപത്രിയിൽ സർജനാണ്. അവിടെ സർജറികളും മറ്റുമായി തന്റെ സേവനം നൽകും.

'എനിക്കിതൊരു സ്ട്രെസ്-റിലീഫാണ്.' പ്രധാനമന്ത്രിയായിട്ടും ഡോക്ടർ കുപ്പായമണിഞ്ഞ് ശനിയാഴ്‌ച്ചകളിൽ ആശുപത്രിയിലെത്തുന്നത് എന്തിനാണെന്ന് ചോദിച്ചാൽ ഷെറിങിന്റെ മറുപടി ഇതാണ്. 'ചിലര് ഗോൾഫ് കളിക്കും, ചിലര് അമ്പെയ്ത്ത് പരിശീലിക്കും. എനിക്കാണെങ്കിൽ രോഗികളെ ശുശ്രൂഷിക്കാനാണ് ഇഷ്ടം. അതുകൊണ്ട് വാരാന്ത്യങ്ങൾ ഞാനിവിടെ ചെലവഴിക്കുന്നു.' ഷെറിങ് തുടരുന്നു. ആശുപത്രിയിൽ എത്തുന്നതിനെ കുറഇച്ച് അദ്ദേഹം പറയുന്നത് ഇങ്ങനൊണ്.

പൗരന്മാരുടെ ആനന്ദം വളർച്ചയുടെ അളവുകോലായി പരിഗണിച്ചതിലൂടെ ലോകശ്രദ്ധ നേടിയ ഭൂട്ടാനിൽ 2008 ലാണു ജനാധിപത്യരീതിയിൽ ആദ്യ തിരഞ്ഞെടുപ്പു നടന്നത്. കഴിഞ്ഞ വർഷം നടന്ന മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പിലാണ് ഷെറിങ് (50) പ്രധാനമന്ത്രിയായത്. അതിനു ശേഷമാണു ഭൂട്ടാനിലെ വിദൂര ഗ്രാമങ്ങളിൽ സൗജന്യ ചികിൽസ നൽകാനായി രാജാവിന്റെ വൈദ്യസഹായ സംഘത്തിന്റെ തലവനായി ഷെറിങ് പോയത്. രാഷ്ട്രീയത്തിലിറങ്ങും മുൻപും ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങളിൽ ഡോക്ടറായിരുന്നു അദ്ദേഹം.

ഇപ്പോൾ ശനിയാഴ്ചകളിൽ ആശുപത്രിയിൽ പോകുന്നതിനു പുറമേ വ്യാഴാഴ്ച രാവിലെ അദ്ദേഹം ഡോക്ടർമാർക്ക് ക്ലാസെടുക്കും. ഓഫിസിൽ തിരിച്ചെത്തിയാൽ ഷെറിങ് ഡോക്ടറുടെ വെള്ളക്കോട്ട് പ്രധാനമന്ത്രിയുടെ കസേരയ്ക്കു പിന്നിൽ തൂക്കും. പൊതുജനാരോഗ്യത്തിന് ഊന്നൽ നൽകുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം ഓർമിപ്പിക്കാൻ വേണ്ടിയാണിതെന്ന് അദ്ദേഹം പറയുന്നു. ഞായറാഴ്‌ച്ചകളാവട്ടെ അദ്ദേഹത്തിന് സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം സമയം ചെലവഴിക്കുന്നത്. ആരോഗ്യരംഗത്തിന്റെ പുരോഗതി വാഗ്ദാനം ചെയ്താണ് താൻ അധികാരത്തിലേറിയതെന്നും അതുകൊണ്ട് തന്നെ തന്റെ മരണം വരെ ഡോക്ടറെന്ന നിലയിലുള്ള സേവനം തുടരുമെന്നും അമ്പതുകാരനായ ഷെറിങ് പറയുന്നു.

2013ലാണ് ലോട്ടെ ഷെറിങ് രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. അത്തവണത്തെ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. തുടർന്ന് ഗ്രാമീണമേഖലകളിൽ ആരോഗ്യപ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി. ശിശുമരണനിരക്ക് കുറയ്ക്കുന്നതിലും ആയുർദൈർഘ്യം വർധിപ്പിക്കുന്നതിലും പകർച്ചവ്യാധികളെ തടയുന്നതിലുമൊക്കെ വളരെയധികം പുരോഗതിയാണ് ഷെറിങിന്റെ ഭരണകാലത്ത് ഉണ്ടായിട്ടുള്ളത്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമാണ് ഇപ്പോൾ ഭൂട്ടാൻ പ്രാധാന്യം നൽകുന്നത്.

ലോക സന്തോഷ സൂചികപ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഭൂട്ടാൻ. ഇവിടെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഷെറിങ്. 2008ലാണ് രാജ്യത്ത് രാജഭരണം അവസാനിച്ചത്. സാമ്പത്തിക വളർച്ചയെക്കാൾ ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും മുൻഗണന നൽകുന്ന രാജ്യമാണിത്. രാജ്യത്തിന്റെ പുരോഗതി അവിടുത്തെ പൗരന്മാരുടെ സന്തോഷത്തിലാണെന്നാണ് വിശ്വസിച്ച് ഗ്രോസ് നാഷണൽ ഹാപ്പിനെസ് എന്ന ആശയം ആദ്യമായി നടപ്പാക്കിയ രാജ്യം കൂടിയാണിത്. അന്തരീക്ഷ മലിനീകരണം തീരെ കുറവായ ഇവിടെ 60 ശതമാനവും വനമേഖലയായി നിലനിർത്തിക്കൊള്ളാമെന്ന് ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. പുകയില ഉൽപ്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ള രാജ്യം കൂടിയാണ് ഭൂട്ടാൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP