Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാല് കോടി മുടക്കിയുള്ള ആ ചെക്ക്ഡാം ജൂവലറി ഉടമയുടെ സ്ഥലത്തേക്ക് ഗതാഗത സൗകര്യം ഒരുക്കാനോ? ഭൂതത്താൻകെട്ടിൽ ടൂറിസ്റ്റ് സീസണല്ലാത്ത സമയത്ത് ബോട്ടിങ്ങിനെന്ന മറവിൽ പണിയുന്ന അണക്കെട്ടിനെ ചൊല്ലി വിവാദം

നാല് കോടി മുടക്കിയുള്ള ആ ചെക്ക്ഡാം ജൂവലറി ഉടമയുടെ സ്ഥലത്തേക്ക് ഗതാഗത സൗകര്യം ഒരുക്കാനോ? ഭൂതത്താൻകെട്ടിൽ ടൂറിസ്റ്റ് സീസണല്ലാത്ത സമയത്ത് ബോട്ടിങ്ങിനെന്ന മറവിൽ പണിയുന്ന അണക്കെട്ടിനെ ചൊല്ലി വിവാദം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഭൂതത്താൻ കെട്ടിൽ ബോട്ടിംഗിനു ടൂറിസ്റ്റ് സീസണിൽപോലും വിനോദസഞ്ചാരികൾ കാര്യമായെത്താറില്ല. സീസണല്ലാത്ത, കാര്യമായി ടൂറിസ്റ്റുകൾ വരാത്ത മഴക്കാലത്തും ബോട്ടിങ് നടത്താനായി ചെക്ക് ഡാം നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ജലസേചന വകുപ്പ്. മഴക്കാലത്തെ രണ്ടുമൂന്നു മാസമൊഴിച്ചുള്ള സമയങ്ങളിൽ ബോട്ടിങ് സുഗമമായി നടക്കുന്നുമുണ്ട്.

മഴക്കാലത്തു മൂന്നു മാസത്തോളം മാത്രമാണ് ഇവിടെ വെള്ളമില്ലാത്തതും ബോട്ടിങ് നടക്കാത്തതും. ഈ സമയത്ത് അറ്റകുറ്റപ്പണികൾക്കായി ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിടും. ഈ സമയത്തു ഡാമിന്റെ പരിസരപ്രദേശത്ത് പെരിയാറിൽ ജലവിതാനം ക്രമാതീതമായി താഴുന്നതു മൂലം നിലവിലെ ബോട്ടിങ്‌യാർഡിൽ തുള്ളിവെള്ളമുണ്ടാവില്ലെന്നതു കൊണ്ടാണ് ബോട്ടിങ് നടക്കാത്തത്്. വിനോദസഞ്ചാരികൾ കാര്യമായെത്താത്ത മഴക്കാലത്തും ബോട്ടിങ് നടത്താനെന്ന പേരിലാണ് നാലു കോടി മുടക്കി ഇവിടെ ചെക്ക്ഡാം നിർമ്മിക്കുന്നത്.

ഈ സാഹചര്യത്തിൽ ടൂറിസം വികസനത്തിനെന്ന പേരിൽ ഭൂതത്താൻകെട്ടിൽ അടുത്തിടെ ആരംഭിച്ചിട്ടുള്ള ചെക്ക് ഡാം നിർമ്മാണം പെരിയാർ തീരത്തുള്ള ജൂവലറിയുടമയുടെ കൃഷിയിടത്തിലേക്ക് വാഹനഗതാഗതം സുഗമമാക്കാനെന്ന് ആരോപണമുയർന്നു.

ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഇടതുകരയിൽ ബോട്ടിങ് യാർഡിൽ വെള്ളം കെട്ടിനിർത്താനെന്ന പേരിലാണു ചെക്ക് ഡാം നിർമ്മാണം. നിർദ്ദിഷ്ട ഡാമിന്റെ സമീപത്താണ് ജൂവലറി ഉടമയുടെ സ്ഥലം. ഈ സ്ഥലത്തിന്റെ അതിരും പെരിയാർവാലി ക്വാർട്ടേഴ്‌സുകൾ സ്ഥിതിചെയ്യുന്ന കരപ്രദേശവും ബന്ധപ്പെടുത്തിയാണ് ചെക്ക് ഡാം വിഭാവനം ചെയ്തിട്ടുള്ളതെന്നും അനുബന്ധമായി നിർമ്മിക്കപ്പെടുന്ന പാലം വഴി ജൂവലറി ഉടമയുടെ സ്ഥലത്തേക്ക് വാഹനഗതാഗതം സാധ്യമാവുമെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജൂവലറി ഉടമക്ക് ഇവിടെ നാലേക്കറോളം സ്ഥലമുണ്ടെന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞ യു ഡി എഫ് ഗവൺമെന്റിന്റെ കാലത്ത് ടി യു കുരുവിള എം എൽ എ പ്രത്യേക താൽപര്യമെടുത്താണ് ഭൂതത്താൻകെട്ടിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കായി തുക അനുവദിപ്പിച്ചത്. ടൂറിസം വികസനത്തിനായിരുന്നു പ്രധാനപരിഗണന. ഗതാഗതസൗകര്യമാവുന്നതോടെ ജൂവലറി ഉടമയുടെ ഭൂമിയുടെ വിൽപ്പനവിലയിൽ കോടികളുടെ മാറ്റമുണ്ടാവും.
ചെക്ക് ഡാം നിർമ്മാണം പൂർത്തിയാവുന്നതോടെ രണ്ടുകിലോമീറ്ററോളം വരുന്ന യാർഡിൽ സദാസമയവും വെള്ളം നില നിർത്താൻ കഴിയുമെന്നും ഇതുവഴി ബോട്ടിങ് സുഗമമായി നടത്താൻ കഴിയുമെന്നുമാണ് അധികൃതരുടെ വെളിപ്പെടുത്തൽ.

നിലവിൽ പത്ത് പെഡൽ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ടൂറിസ്റ്റ്് സീസണിൽപ്പോലും വിനോദസഞ്ചാരികളുടെ അഭാവത്തെത്തുടർന്ന് ഇവയിൽ പലതും കരയിൽ വിശ്രമിക്കുകയാണെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം.

മഴക്കാലം ആരംഭിക്കുന്നതോടെയാണ് സാധാരണ പെരിയാർവാലി അധികൃതർ അറ്റകുറ്റപണികൾക്കായി ഡാം തുറക്കുന്നത്. ഈ അവസരത്തിൽ ഇവിടേക്ക് കാര്യമായി വിനോദസഞ്ചാരികൾ എത്താറുമില്ല. ഡാംതുറന്നിടുന്ന രണ്ടോ മൂന്നോ മാസക്കാലമൊഴിച്ചാൽ നിലവിലെ സാഹചര്യത്തിൽ സദാസമയവും ബോട്ടിങ് യാർഡിൽ വെള്ളമുണ്ട്.

ഈ സാഹചര്യത്തിൽ ബോട്ടിംഗിനായി കോടികൾ ചെലവഴിച്ച് സൗകര്യം വിപുലപ്പെടുത്തുന്നതിൽ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരുവാൻ വകുപ്പ് മന്തി നേരിട്ടിടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP