Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

35 മീറ്റർ പരമാവധി സംഭരണ ശേഷി; ഇന്ന് രാവിലെ എട്ട് മണിയായപ്പോൾ ജലനിരപ്പ് 33.50 അടിയും; പെരിയാറിന് കുറുകെയുള്ള 15 ഷട്ടറുകളിൽ മധ്യഭാഗത്തെ ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കും; വൃഷ്ടിപ്രദേശങ്ങളിൽ മഴകനത്താൽ ആനയിറങ്ങൽ, പൊന്മുടി, കല്ലാറുകൂട്ടി ഡാമുകളും ഉടൻ തുറന്നേക്കും; നീരൊഴുക്ക് സാധാരണ നിലയിലാണെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ ശക്ത പ്രാപിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ആശങ്ക ശക്തം; ഭൂതത്താൻകെട്ട് ഡാം ഇന്ന് ഉച്ചയോടെ തുറന്നേക്കും; മലയാറ്റൂരും കാലടിയും ആലുവയും ജാഗ്രതയിലേക്ക്

35 മീറ്റർ പരമാവധി സംഭരണ ശേഷി; ഇന്ന് രാവിലെ എട്ട് മണിയായപ്പോൾ ജലനിരപ്പ് 33.50 അടിയും; പെരിയാറിന് കുറുകെയുള്ള 15 ഷട്ടറുകളിൽ മധ്യഭാഗത്തെ ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കും; വൃഷ്ടിപ്രദേശങ്ങളിൽ മഴകനത്താൽ ആനയിറങ്ങൽ, പൊന്മുടി, കല്ലാറുകൂട്ടി ഡാമുകളും ഉടൻ തുറന്നേക്കും; നീരൊഴുക്ക് സാധാരണ നിലയിലാണെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ ശക്ത പ്രാപിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ആശങ്ക ശക്തം; ഭൂതത്താൻകെട്ട് ഡാം ഇന്ന് ഉച്ചയോടെ തുറന്നേക്കും; മലയാറ്റൂരും കാലടിയും ആലുവയും ജാഗ്രതയിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പെരിയാറിലെ ഭൂതത്താൻകെട്ട് അണക്കെട്ട് ഇന്ന് ഉച്ചയോടെ തുറന്നേക്കുമെന്ന് പെരിയാർവാലി അധികൃതർ. പെരിയാർവാലി ജലസേചന പദ്ധയിയുടെ ഭാഗമായി ഭൂതത്താൻ കെട്ടിൽ പെരിയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള അണക്കെട്ടിന്റെ 15 ഷട്ടറുകളിൽ മധ്യഭാഗത്തെ ഏതാനും ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കിക്കളയുന്നതിനാണ് കർമ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ഇന്ന് രാവിലെ 8 മണിവരെയുള്ള കണക്കുപ്രകാരം 33.50 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. 35 മീറ്ററാണ് പരമാവധി സംഭരണശേഷി. വൃഷ്ടിപ്രദേശങ്ങളിൽ മഴകനത്താൽ മുകൾ ഭാഗത്തെ ആനയിറങ്ങൽ ,പൊന്മുടി,കല്ലാറുകൂട്ടി തുടങ്ങിയ ഡാമുകൾ തുറക്കാനിടയുണ്ടെന്ന് വൈദ്യുതവകുപ്പ് സൂചന നൽകിയിട്ടുണ്ട് .

ഭതത്താൻകെട്ട് ഡാമിലേയ്ക്കുള്ള നീരൊഴുക്ക് നിലവിൽ സാധാരണ നിലയിലാണെങ്കിലും വൃഷ്ടിപ്രദേശത്ത് മഴശക്തപ്രാപിച്ചാൽ ഇത് ശക്തിപ്പെട്ട് മണിക്കൂറികൾക്കുള്ളിൽ പൂർണ്ണസംഭരണശേഷിയിലേയ്ക്കെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഡാംതുറക്കുന്നത് സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ ഇന്ന് രാവിലെ ബന്ധപ്പെട്ട അധികൃതർ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക എന്നാണ് അറിയുന്നത്.

രാവിലെ 10 മണിയോടെ സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം ചേരുന്നുണ്ടെന്നും ഇതിന് ശേഷം ഡാം തുറക്കുമെന്നും കാണിച്ച് ഇന്നലെ പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് എക്സീക്യൂട്ടിവ് എഞ്ചിനിയർ ഇന്നലെ പൊതുജനങ്ങളെ അറിയിപ്പ് പുറത്തുവന്നിരുന്നു. ഷട്ടർ എതാനും സെന്റിമീറ്ററുകൾ വീതം ഉയർത്തി നേരിയതോതിൽ വെള്ളം ഒഴുക്കുന്നതിനാണ് ഇപ്പോൾ ഏകദേശ ധാരണയായിട്ടുള്ളത്. ഇതുമൂലം താഴെ കാലടി മലയാറ്റൂർ മേഖലകളിൽ നാശനഷ്ടങ്ങൾക്ക് സാധ്യതയില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

കഴിഞ്ഞ പ്രളയകാലത്ത് ഡാമിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തിയാണ് അധികജലം ഒഴുക്കിക്കളഞ്ഞത്. ഇത് താഴെ ആലുവവരെയുള്ള പ്രദേശത്ത് കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായിരുന്നു. മുല്ലപ്പെരിയാർ അടക്കം മുകൾ ഭാഗത്തെ ഒട്ടുമിക്ക ഡാമുകളും ഈയവസരത്തിൽ തുറന്നിരുന്നു. വെള്ളപ്പൊക്കം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലസേചന വകുപ്പിന് കീഴിലുള്ള 16 ഡാമുകളിലും നാല് ബാരേജുകളിലും സാറ്റലൈറ്റ് ഫോൺ പ്രവർത്തന സജ്ജമായിരുന്നു. പ്രളയകാലത്ത് ഫലപ്രദമായ ആശയ വിനിമയം സാധ്യമാക്കാനായാണ് ബിഎസ്എൻഎൽ മുഖേനെ സാറ്റലൈറ്റ് ഫോണുകൾ ലഭ്യമാക്കിയത്.

നെയ്യാർ, കല്ലട, മലങ്കര, ചിമ്മിണി, മലമ്പുഴ, വാഴാനി, പീച്ചി, പോത്തുണ്ടി, വാളയാർ, മീങ്കര, ചുള്ളിയാർ, മംഗലം, കുറ്റ്യാടി, ശിരുവാണി, കാഞ്ഞിരപ്പുഴ, കാരാപ്പുഴ ഡാമുകളിലും മണിയാർ, ഭൂതത്താൻകെട്ട്, മൂലത്തറ, പഴശി ബാരേജുകളിലുമാണ് ഫോൺ നൽകിയത്. പ്രളയകാലത്ത് ഡാമിന്റെ ചുമതയലയുള്ള എൻജിനിയർമാരും മേലുദ്യോഗസ്ഥരും ജില്ലാ ഭരണാധികാരികളുമായും നിരന്തരം ആശയവിനിമയം അനിവാര്യമാണ്. സാറ്റലൈറ്റ് ഫോണിലൂടെ സാധാരണ ഫോണുമായും മൊബൈൽ ഫോണുമായും ബന്ധപ്പെടാം.

ഡാമിലെ ജല നിരപ്പ്, നീരൊഴുക്ക്, തുറന്നുവിടുന്ന ജലത്തിന്റെ അളവ് തുടങ്ങി എല്ലാ കാര്യങ്ങളും യാഥാസമയം അറിയാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനും സാറ്റലൈറ്റ് ഫോൺ സഹായകമാവും. ഇതിലൂടെ കാര്യങ്ങൾ മനസ്സിലാക്കിയാകും ഭൂതത്താൻകെട്ടിലെ ഡാം തുറന്നു വിടലിൽ തീരുമാനം എടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP