Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചന്ദ്രശേഖർ ആസാദിനെ വീണ്ടും അറസ്റ്റ് ചെയ്തത് അനുമതിയില്ലാത്ത പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ പേരിൽ; തീഹാർ ജയിലിലെ ദുരിതത്തിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി പത്ത് ദിവസത്തിന് ശേഷം ഭീം ആർമി നേതാവ് അറസ്റ്റിലായത് ഹൈദരാബാദിൽ; പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കാതെ തിരിച്ചയക്കുമെന്നും സൂചനകൾ

ചന്ദ്രശേഖർ ആസാദിനെ വീണ്ടും അറസ്റ്റ് ചെയ്തത് അനുമതിയില്ലാത്ത പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ പേരിൽ; തീഹാർ ജയിലിലെ ദുരിതത്തിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി പത്ത് ദിവസത്തിന് ശേഷം ഭീം ആർമി നേതാവ് അറസ്റ്റിലായത് ഹൈദരാബാദിൽ; പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കാതെ തിരിച്ചയക്കുമെന്നും സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വീണ്ടും അറസ്റ്റ് ചെയ്തു. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്സ് ) നടന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഹൈദരാബാദ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിന് ഭരണകൂടം അനുമതി നൽകാത്ത സാഹചര്യത്തിൽ ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തതായി എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്.

ആസാദിനെ അറസ്റ്റ് ചെയ്തുവെന്നകാര്യം അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്. ലങ്കർഹൗസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സിഎഎ, എൻആർസി എന്നിവയ്ക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായുരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ടിസ്സിലെ വിദ്യാർത്ഥി യൂണിയൻ പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) എന്നിവയ്ക്കെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.

ഹൈദരാബാദിലെ ഹോട്ടലിൽ നിന്നാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. ആസാദിന് ഇന്നും നാളെയുമായി ഹൈദരാബാദിൽ പരിപാടികളുണ്ടായിരുന്നു. ഇതിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും തിരികെ അയക്കുമെന്നുമാണ് സൂചന. വാർത്ത പുറത്തുവരുന്നതിന് മുമ്പേ, ചന്ദ്രശേഖർ ആസാദിന്റെ ട്വിറ്റർ ഹാൻഡിലിൽ തന്നെ കസ്റ്റഡിയിലെടുത്തെന്ന് സ്ഥിരീകരണം പുറത്തുവന്നിരുന്നു.

ഡൽഹി ജമാ മസ്ജിദിൽ നടന്ന പൗരത്വ നിയമവിരുദ്ധ സമരത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ചന്ദ്രശേഖർ ആസാദ് ഒരു മാസത്തോളം ജയിലിലായിരുന്നു. ആരോഗ്യസ്ഥിതി തീരെ വഷളായിട്ടും ചികിത്സ കിട്ടാതെ തിഹാർ ജയിലിൽ ആസാദ് ദുരിതത്തിലാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടിയ ശേഷം, ജനുവരി 16-നാണ് ആസാദ് ജാമ്യത്തിലിറങ്ങിയത്. പത്ത് ദിവസത്തിന് ശേഷം വീണ്ടും പൊലീസ് കസ്റ്റഡിയിലാവുകയാണ് ചന്ദ്രശേഖർ ആസാദ്.

ഡൽഹിയിലെ ദരിയാഗഞ്ച് മുതൽ ജാമിയ മിലിയ ഇസ്ലാമിയയിൽ വരെ, പൗരത്വ പ്രക്ഷോഭങ്ങളുടെ മുഖങ്ങളിൽ ഒരാളാണ് ചന്ദ്രശേഖർ ആസാദ്. പ്രക്ഷോഭങ്ങൾക്കിടെ ദരിയാഗഞ്ചിലുണ്ടായ അക്രമത്തിൽ, ആൾക്കൂട്ടത്തോട് ട്വിറ്റർ വഴി കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ചാണ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു ആസാദിന്റെ ട്വീറ്റുകളെന്ന പൊലീസിന്റെ വാദം വിശ്വസനീയമല്ലെന്ന് കാട്ടിയാണ് ആസാദിന് കൃത്യമായി ചികിത്സ നൽകണമെന്നും, പിന്നീട് ജാമ്യം നൽകണമെന്നും ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP