Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202205Monday

നാലു ദിവസം കൊണ്ട് 53 കോടി കളക്ഷൻ; മൈക്കിളപ്പന്റെ യാത്ര 200 കോടി ക്ലബ്ബിലേക്കോ? ഓസ്‌ട്രേലിയയിലെ റിക്കോർഡ് നേട്ടത്തിന് പിന്നാലെ തിയേറ്ററിലും തകർപ്പൻ മുന്നേറ്റം; ലൂസിഫറിനും ബാഹുബലിക്കും മുന്നിലേക്ക് അമൽനീരദ് ചിത്രം; കോവിഡ് പ്രതിസന്ധിയെ ഭീഷ്മ പർവ്വം തകർക്കുമ്പോൾ

നാലു ദിവസം കൊണ്ട് 53 കോടി കളക്ഷൻ; മൈക്കിളപ്പന്റെ യാത്ര 200 കോടി ക്ലബ്ബിലേക്കോ? ഓസ്‌ട്രേലിയയിലെ റിക്കോർഡ് നേട്ടത്തിന് പിന്നാലെ തിയേറ്ററിലും തകർപ്പൻ മുന്നേറ്റം; ലൂസിഫറിനും ബാഹുബലിക്കും മുന്നിലേക്ക് അമൽനീരദ് ചിത്രം; കോവിഡ് പ്രതിസന്ധിയെ ഭീഷ്മ പർവ്വം തകർക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബോക്‌സ്ഓഫിസിൽ മൈക്കിളപ്പൻ നിറഞ്ഞാടുന്നു. പണം വാരി പടങ്ങളുടെ പട്ടികയിൽ ആദ്യ നാല് ദിവസം കൊണ്ട് മോഹൻലാലിന്റെ ലൂസിഫറിനെ ഭീഷ്മപർവം മറികടന്നു. ആദ്യ നാല് ദിവസങ്ങൾ കൊണ്ട് എട്ട് കോടിക്ക് മുകളിൽ ഷെയർ നേടിയെന്ന് സംഘടനയുടെ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. ഇതോടെ കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ മലയാള സിനിമാ ഹിറ്റായി ഭീഷ്മ പർവ്വം മാറും. കേരളത്തിലെ തിയറ്ററുകളിലേക്ക് മമ്മൂട്ടിയുടെ ഉൽസവകാലം മടങ്ങിയെത്തുക കൂടിയാണ് ഭീഷ്മപർവത്തിലൂടെ.

കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയറ്ററുകളിൽ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും ഫിയോക് പറയുന്നു. ഇപ്പോഴും എല്ലാ തിയറ്ററിലും ഹൗസ് ഫുൾ ആയി തുടരുകയാണ് സിനിമ. ആദ്യ നാല് ദിവസം കൊണ്ടുള്ള കലക്ഷനാണ് ലൂസിഫറിനെ മറികടന്നിരിക്കുന്നത്. 4 ദിവസം കൊണ്ട് 53 കോടി കലക്ഷൻ നേടിയതായാണ് അനൗദ്യോഗിക കണക്ക്. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളിൽ ഭീഷ്മപർവം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തിൽ ഭീഷ്മപർവത്തിന് ഉണ്ടായിരുന്നത്. ലൂസിഫറിനേയും ബാഹുബലി 2ന്റേയും റിക്കോർഡുകളാണ് കേരളത്തിലെ തിയേറ്ററിൽ ഭീഷ്മ പർവ്വം തകർക്കുന്നത്.

ആക്ഷനും പ്രണയവും ഡ്രാമയും ഫാമിലി സെന്റിമെന്റ്‌സുമെല്ലാം ചേർന്ന കംപ്ലീറ്റ് എന്റർടെയ്‌നറാണ് 'ഭീഷ്മപർവം' എന്നാണ് വിലയിരുത്തൽ. സിനിമയുടെ ഓസ്‌ട്രേലിയ-ന്യൂസീലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപർവത്തിന് ലഭിച്ചതെന്ന് അണിയറക്കാർ വ്യക്തമാക്കിയിരുന്നു.റിലീസ് ചെയ്ത രാജ്യങ്ങളിൽ വമ്പൻ കളക്ഷൻ നേടുന്ന ഈ സിനിമ ഓവർ സീസ് ബിസിനസ്സിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ഒരു മലയാള സിനിമക്ക് നാളിത് വരെ ലഭിച്ച ഏറ്റവും വലിയ 'കോപ്പി റൈറ്റ് 'തുകയാണ് ആസ്‌ട്രേലിയ ന്യൂസിലാൻഡ് വിതരണത്തിനായി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് കോളിവുഡ് മേഖലയിലെ വമ്പൻ ചിത്രങ്ങൾ മാത്രം വിതരണം ചെയ്യുന്ന എം കെ യെസ് ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവർ സീസ് റൈറ്റ് സ്വന്തമാക്കിയത്.

ഇന്ത്യൻ ഭാഷകളിൽ നിലവിൽ തിയേറ്ററിൽ ഉള്ള സിനിമകളിൽ ഏറ്റവും വലിയ ഇന്റസ്ട്രി ഹിറ്റായ ഭീഷ്മയുടെ അവകാശം സ്വന്തമാക്കിയതിൽ തനിക്ക് അഭിമാനം ഉണ്ടന്ന് എം കെ എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ താസ് നവനീതാരാജ് പറഞ്ഞു. സിനിമയുടെ അവകാശം സ്വന്തമാക്കിയത് മുതൽ വലിയ പ്രതികരണം ആണ് തങ്ങൾക്ക് ലഭിക്കുന്നത്. മലയാളികൾക്ക് പുറമെ മമ്മൂട്ടിയുടെ തമിഴ് തെലുങ്ക് പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ യാണ് സിനിമക്കായി കാത്തിരിക്കുന്നത്, അതുകൊണ്ട് തന്നെ ഒരു ഇന്ത്യൻ സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആണ് ചിത്രത്തിനായി തെയ്യാറാവുന്നതെന്ന് താസ് നവനീത് രാജ് വ്യക്തമാക്കി. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ചാപ്റ്ററും മെൽബൺ ആസ്ഥാനമായ മലയാള സിനിമ വിതരണ കമ്പനി ആയ 'മാസ്സ് മെൽബണും എം കെ എസിനെ സഹായിക്കാനായി രംഗത്തുണ്ട്. ഈ വാരം ആദ്യം തന്നെ ആദ്യ ഘട്ട തിയേറ്റർ ലിസ്റ്റ് പുറത്ത് വിടുമെന്ന് വിതരണക്കാർ അറിയിച്ചു

അമൽ നീരദ് തന്നെയാണ് ചിത്രം നിർമ്മിച്ചത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പത്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് 'ഭീഷ്മ പർവ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

സ്റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് 'ഭീഷ്മ പർവ'ത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ. ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്മ പർവ'ത്തിൽ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകൻ അമൽ നീരദിന്റെ സ്റ്റൈലിഷ് മെയ്ക്കിങ് തന്നെയാണ് ഭീഷ്മ പർവത്തിന്റെ പ്രധാന ആകർഷണം. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ കഥയും ചിത്രത്തിൽ ഇഴചേർന്ന് നിൽക്കുന്നു. 'ഭീഷ്മ പർവ'ത്തിന്റെ ആദ്യ ദിനത്തെ കളക്ഷനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP