Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ശത്രുക്കൾ പ്രചരിപ്പിച്ചത് വ്യാജ കഥകൾ; അവസരങ്ങൾ കിട്ടിയതിനെയും സിനിമയിലെ വളർച്ചയെയും കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ചുള്ള കള്ളപ്രചരണം; ജീവിതത്തിൽ ഈ നടി കരഞ്ഞിട്ടുള്ളയത്ര ഒരു സിനിമാക്കാരിയും കരഞ്ഞിട്ടുണ്ടാകില്ല; പൃഥ്വിരാജിനെ പുകഴ്‌ത്തിയും പുരുഷാധിപത്യത്തിൽ ആഞ്ഞടിച്ചും വാർത്തയിലെ താരമായി; നടിയെ മിന്നു കെട്ടിയത് വിവാദങ്ങളിലും ഒപ്പം നിന്ന പ്രിയ സുഹൃത്ത്

ശത്രുക്കൾ പ്രചരിപ്പിച്ചത് വ്യാജ കഥകൾ; അവസരങ്ങൾ കിട്ടിയതിനെയും സിനിമയിലെ വളർച്ചയെയും കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ചുള്ള കള്ളപ്രചരണം; ജീവിതത്തിൽ ഈ നടി കരഞ്ഞിട്ടുള്ളയത്ര ഒരു സിനിമാക്കാരിയും കരഞ്ഞിട്ടുണ്ടാകില്ല; പൃഥ്വിരാജിനെ പുകഴ്‌ത്തിയും പുരുഷാധിപത്യത്തിൽ ആഞ്ഞടിച്ചും വാർത്തയിലെ താരമായി; നടിയെ മിന്നു കെട്ടിയത് വിവാദങ്ങളിലും ഒപ്പം നിന്ന പ്രിയ സുഹൃത്ത്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഒരു കാലത്ത് മലയാള സിനിമയിലെ തിരിക്കു പിടിച്ച നടിയായിരുന്നു ഭാവന. തന്റേതല്ലാത്ത കാരണങ്ങളാൽ മലയാള സിനിമയിൽ ഒതുക്കപ്പെട്ട നടി. അപ്പോഴും തെന്നിന്ത്യയിലാകെ ചർച്ചായകുന്ന വേഷങ്ങളുമായി സിനിമയിൽ തന്നെ നിറഞ്ഞു. അച്ഛന്റെ മരണത്തോടെ വീട്ടിലേക്ക് മാറിയ ഭാവന മലയാളത്തിൽ തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും ചിലർ സമ്മതിച്ചില്ല. പൃഥ്വി രാജിനൊപ്പം ആദം ജോണിൽ തകർത്തഭിനയിച്ച് വീണ്ടും രംഗത്ത് വന്നു. ഹണി ബി 2വും ശ്രദ്ധിക്കപ്പെട്ടു. എന്നിട്ടും ഭാവനയ്ക്ക് മാത്രം അവസരങ്ങൾ കിട്ടിയില്ല. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റിയില്ല. പ്രതിസന്ധികളെ തന്റേടത്തോടെ നേരിടുന്ന സ്വഭാവമാണ് ഭാവനയെ സിനിമാക്കാരുടെ കണ്ണിലെ കരടാക്കിയത്.

ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങൾ ഒന്നും ഏറ്റെടുത്തിട്ടില്ല എന്നും എന്നാൽ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകും എന്നും ഭാവന പറഞ്ഞിരുന്നു. താനിപ്പോൾ സന്തോഷവതിയാണ്. മലയാളത്തിൽ സജീവമാകുമോ എന്ന ചോദ്യത്തിനു നല്ല സിനിമകൾ കിട്ടിയാൽ ചെയ്യും എന്നും നടി പ്രതികരിച്ചിരുന്നു. പതിനഞ്ചാം വയസ്സിൽ മുഖത്ത് ചായം തേച്ച് ചുറ്റും ഒട്ടേറെ പേർ നോക്കി നിൽക്കുമ്പോൾ ക്യാമറയെ അഭിമുഖീകരിച്ചവളാണ് ഞാൻ. ഓരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയായിരിക്കും. ഒരാഴ്ചയിൽ അഞ്ച് ദിവസത്തിൽക്കൂടുതൽ അഭിനയിക്കാൻ താൽപര്യമില്ല. വളരെ ഭക്ഷണപ്രിയയാണ് ഞാൻ. എന്തുവന്നാലും ഭക്ഷണത്തെ ഉപേക്ഷിക്കാനാവില്ല. അതൊകൊണ്ട് ഇന്നത്തെ മോഡലാകാൻ എനിക്കാവില്ല. എല്ലാ മാസവും ഞാൻ ദിനചര്യകൾ എഴുതി വയ്ക്കും. എന്നാൽ ആദ്യത്തെ രണ്ട് ദിവസം മാത്രമേ അത് പാലിക്കാൻ സാധിക്കാറുള്ളൂ ഇതായിരുന്നു സിനിമയിൽ നിന്ന് അകറ്റിയവർക്കുള്ള ഭാവനയുടെ മറുപടി.

മനസ്സിൽ പോലും കരുതാത്ത കാര്യങ്ങളും ഗോസിപ്പുകളും കേട്ട് ഞാൻ തലകറങ്ങി വീണിട്ടുണ്ട്. അപവാദങ്ങൾ കേട്ട് ഞാൻ കരഞ്ഞത്രയൊന്നും മറ്റാരും കരഞ്ഞിട്ടുണ്ടാവില്ല. എല്ലാം തുറന്ന് പറയുന്ന സ്വഭാവമായതിനാൽ തനിക്ക് നഷ്ടങ്ങളാണ് കൂടുതലും ഉണ്ടായത്. ഒരു കാര്യം നേടാൻ ഒരാളെ കൂട്ടുപിടിക്കുക, പിന്നീട് അയാളെ തള്ളിപ്പറയുക എന്ന സ്വഭാവം എനിക്കില്ല. ചെയ്യാത്ത തെറ്റിന് മാപ്പ് പറയുന്നതിനെക്കാൾ ഭാവന അഹങ്കാരിയാണെന്ന് പറയുന്നതാണ് ഇഷ്ടം-ഇതായിരുന്നു ഭാവനയുടെ പല തുറന്നു പറച്ചിലുകളുടേയും ഉള്ളടക്കം. അതുകൊണ്ട് തന്നെ സൂപ്പർ താരങ്ങളും ജനപ്രിയ താരങ്ങളുമെല്ലാം ഭാവനയെ കണ്ടില്ലെന്ന് നടിച്ചു. മലയാളത്തിന്റെ പരിമളമായി സ്‌ക്രീനിൽ നിറഞ്ഞ ഭാവനയ്ക്ക് അതുകൊണ്ട് തന്നെ വേഷങ്ങളും കുറഞ്ഞു.

ദിലീപ്-മഞ്ജുവാര്യർ വിവാഹ മോചനത്തോടെ മലയാള സിനിമയിൽ പല ചേരി തിരിവുകളും ഉണ്ടായി. അതാണ് ഭാവനയ്ക്കും സിനിമയിൽ അവസരം കുറച്ചത്. ദിലീപ്-കാവ്യാ മാധവൻ വിവാഹത്തിന് ക്ഷണം കിട്ടാത്ത ചുരുക്കം മലയാള സിനിമാ പ്രവർത്തകരിൽ ഒരാളുമായിരുന്നു നടി. അച്ഛന്റെ മരണവും അതിനപ്പുറത്തേക്ക് പല പ്രതിസന്ധി ഘട്ടങ്ങളുമെത്തി. ഇതിനെയെല്ലാം ഒറ്റയ്ക്ക് ചങ്കൂറ്റത്തോടെ നേരിടുകയാണ് ഭാവന ചെയ്തത്. പറയേണ്ടത് അപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. ഇത് തന്നെയാണ് മലയാള സിനിമയിലെ താരരാജാക്കന്മാർക്ക് ഭാവനയെ അകറ്റി നിർത്താൻ തോന്നുന്നതിന് കാരണവും.

മലയാള സിനിമയിൽ പുരുഷാധിപത്യമുണ്ടെന്ന് ഭാവന തുറന്നടിച്ചത് ചെന്ന് കൊണ്ടത് സൂപ്പർതാരങ്ങളിലേക്കാണ്. സിനിമ ഉപേക്ഷിക്കില്ല. പ്രതിശ്രുത വരന്റെ പിന്തുണ തനിക്കുണ്ടെന്നും ഭാവന പറഞ്ഞിരുന്നു. സിനിമകൾ തെരഞ്ഞെടുക്കാൻ നടിമാർക്ക് സ്വാതന്ത്ര്യമില്ല. ആദം ജോണിലെ നായികയാണ് ഭാവന. ഈ സിനിയുടെ വിജയത്തെ കുറിച്ചുള്ള സന്തോഷം പങ്കുവയ്ക്കലിനിടെയാണ് സിനിമയിലെ ഏകാധിപത്യത്തിനെതിരെ നടി ആഞ്ഞടിച്ചത്. സിനിമയിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതൽ സ്ത്രീകൾ കടന്നു വരണമെന്ന അഭിപ്രായമാണ് ഭാവനയ്ക്കുണ്ടായിരുന്നത്. വിമൻ കളക്ടീവ് പോലുള്ള സംഘടനകൾ സ്ത്രീകളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിന് നല്ലതാണെന്നും ഭാവന പറഞ്ഞു. സിനിമയിൽ നായികയുടെ സ്ഥാനം രണ്ടാമതാണ്. നായകന്മാർക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാർക്കില്ലെന്നും ഭാവന വ്യക്തമാക്കിയിരുന്നു.

സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യക്കുറവുണ്ട്. നായകന്മാർക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാർക്കില്ലെ. സിനിമാ മേഖലയിൽ നായികയുടെ സ്ഥാനം രണ്ടാമതാണ്. നായിക അത്യാവശ്യമല്ല എന്നതാണ് പരമാർഥം. ഒരു സിനിമയുടെ വിജയം കൊണ്ട് തനിക്കാരും പ്രതിഫലം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന മനസ്സുതുറന്നു പറഞ്ഞിരുന്നു. അച്ഛന്റെ മരണം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റി. സിനിമയിലായാലും ജീവിതത്തിലായാലും തിരിച്ചടികൾ വന്നപ്പോൾ താൻ തന്നെയാണ് സ്വയം കരുത്തായതെന്നും അതൊടൊപ്പം കുടുംബവും അടുത്ത സുഹൃത്തുക്കളും പൊതു സമൂഹവും കൂടെ നിന്നെന്നും ഭാവന വിശദീകരിച്ചിരുന്നു.

സിനിമാ താരങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് നടിമാരെക്കുറിച്ച് നിറം പിടിപ്പിച്ച കഥകൾ മെനയുന്നതും പുറത്തുവരുന്നതും പതിവാണ്. ഇത്തരം വാർത്തകളുടെ ആധികാരികത പരിശോധിക്കാതെതന്നെ പലരും വിശ്വസിച്ചുപോകും. നടി ഭാവനയ്ക്കെതിരേയും ഏറെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സംവിധായകരുടെ കൂടെക്കിടന്നു, അബോർഷൻ ചെയ്തു തുടങ്ങിയ വാർത്തകളായിരുന്നു അവ. ഇവയ്‌ക്കെല്ലാം പൊതു ജനമധ്യത്തിൽ എത്തി ഉറച്ച മറുപടികൾ ഭാവന നൽകി. 15 വയസുള്ളപ്പോൾ സിനിമയിലെത്തിയ തന്നെക്കുറിച്ച് അപവാദ കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. സ്വന്തം വീട്ടിലെ കുട്ടികളായിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെയൊക്കെ പറയുമോയെന്ന ചോദ്യമാണ് ഭാവന ഉയർത്തിയത്. അപവാദങ്ങൾ കേട്ട് താൻ കരഞ്ഞിട്ടുള്ളതയത്രയും മറ്റാരും കരഞ്ഞിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.

പതിനഞ്ചാം വയസ്സിലാണ് സിനിമയിൽ വരുന്നത്. അന്ന് മുതൽ കേൾക്കുന്ന അപവാദങ്ങൾക്ക് കൈയും കണക്കുമില്ല. തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ അധികവും അബോർഷനെ കുറിച്ചാണ്. ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു. ആലുവയിൽ പോയി അബോർഷൻ ചെയ്തു. തൃശ്ശൂരിൽ പോയി ചെയ്തു എന്നൊക്കെയാണ് പറഞ്ഞത്. ഒരു വർഷം കുറഞ്ഞത് പത്ത് തവണയെങ്കിലും എന്റെ പേരിൽ അബോർഷൻ കഥകൾ പ്രചരിക്കാറുണ്ട്. പല സംവിധായകരുടെയും കൂടെ ഞാൻ കിടന്നു എന്ന തരത്തിലും ഗോസിപ്പുകൾ പ്രചരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് ധാരാളം അവസരം കിട്ടിയത് എന്നൊക്കെയാണ് പറഞ്ഞ് പ്രചരിപ്പിച്ചത്.

അപ്പോൾ എനിക്ക് 16 വയസ്സാണ് എന്ന് പോലും ഓർത്തിരുന്നില്ല ആരും. സ്വന്തം വീട്ടിലെ പെൺകുട്ടികളെ കുറിച്ചായിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ?-ഭാവനയുടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മാത്രം ആരും എത്തിയില്ല. വിവാദങ്ങൾ ഏറെയുണ്ടായപ്പോഴും നവീൻ മാത്രം ഭാവനയെ കൈവിട്ടില്ല. ആ വിശ്വാസമാണ് ഇന്നത്തെ കല്ല്യാണ ആഘോഷത്തിന്റെ അടിത്തറയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP