Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൃഥ്വിരാജിനെ പുകഴ്‌ത്തിയും പുരുഷാധിപത്യത്തിൽ ആഞ്ഞടിച്ചും ആദ്യം അഭിമുഖം നൽകിയത് ഏഷ്യാനെറ്റിന്; മനോരമയിലും മാതൃഭൂമിയിലും കൈരളിയിലും പങ്കുവച്ചത് സിനിമാ വിശേഷങ്ങൾ; ഏഷ്യാനെറ്റിലെ പ്രമോ സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ ഇടപെടൽ ശക്തമായി; റിപ്പോർട്ടർ ടിവിയിൽ നടി സംസാരിച്ചില്ല: അതിരൂക്ഷ വിമർശനങ്ങൾ നിറഞ്ഞ അഭിമുഖം കാണിക്കരുതെന്ന് ഏഷ്യാനെറ്റിനോട് അഭ്യർത്ഥനയും: ഭാവനയുടെ തുറന്നുപറച്ചിലുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പൃഥ്വിരാജിനെ പുകഴ്‌ത്തിയും പുരുഷാധിപത്യത്തിൽ ആഞ്ഞടിച്ചും ആദ്യം അഭിമുഖം നൽകിയത് ഏഷ്യാനെറ്റിന്; മനോരമയിലും മാതൃഭൂമിയിലും കൈരളിയിലും പങ്കുവച്ചത് സിനിമാ വിശേഷങ്ങൾ; ഏഷ്യാനെറ്റിലെ പ്രമോ സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ ഇടപെടൽ ശക്തമായി; റിപ്പോർട്ടർ ടിവിയിൽ നടി സംസാരിച്ചില്ല: അതിരൂക്ഷ വിമർശനങ്ങൾ നിറഞ്ഞ അഭിമുഖം കാണിക്കരുതെന്ന് ഏഷ്യാനെറ്റിനോട് അഭ്യർത്ഥനയും: ഭാവനയുടെ തുറന്നുപറച്ചിലുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയിൽ പുരുഷാധിപത്യമുണ്ടെന്ന് നടി ഭാവന തുറന്നടിച്ചത് ചെന്ന് കൊണ്ടത് സൂപ്പർതാരങ്ങളിലേക്കാണ്. സിനിമ ഉപേക്ഷിക്കില്ല. പ്രതിശ്രുത വരന്റെ പിന്തുണ തനിക്കുണ്ടെന്നും ഭാവന പറഞ്ഞു. സിനിമകൾ തെരഞ്ഞെടുക്കാൻ നടിമാർക്ക് സ്വാതന്ത്ര്യമില്ല. ആക്രമിക്കപ്പെട്ട സംഭവത്തിൽ കുടുംബവും പൊതുസമുഹവും തനിക്കൊപ്പം നിന്നു. താൻ ഒറ്റയ്ക്കല്ല. മനഃശക്തി കരുത്തായെന്നും ഭാവന കൂട്ടിച്ചേർത്തിരുന്നു. ഈ അഭിമുഖം നൽകുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ഏഷ്യാനെറ്റായിരുന്നു. ഭാവന തുറന്നു പറയുന്നുവെന്ന തരത്തിൽ ഏഷ്യാനെറ്റ് പ്രെമോയും കൊടുത്തു. എന്നാൽ സിനിമാക്കാരെ വിമർശിക്കുന്ന അഭിമുഖം നൽകരുതെന്ന് ഏഷ്യാനെറ്റിനോട് നടി നേരിട്ട് അഭ്യർത്ഥിക്കുകയായിരുന്നു. ഇത് ചാനൽ അംഗീകരിക്കുകയും ചെയ്തു.

സിനിമയിലെ തെറ്റായ പ്രവണതയകളെ തുറന്നുകാട്ടുന്ന അഭിമുഖം ഭാവന ആദ്യം നൽകിയത് ഏഷ്യാനെറ്റിനായിരുന്നു. അതിരൂക്ഷ വിമർശനങ്ങൾ ചിലർക്ക് നേരെ ഉയർത്തുന്നതായിരുന്നു അത്. എന്നാൽ പ്രമോ എത്തിയപ്പോൾ ഇടപെടലുകളും സജീവമായി. ഏഷ്യാനെറ്റിനും മാതൃഭൂമിക്കും മനോരമയ്ക്കും കൈരളിക്കും ഭാവന അഭിമുഖം അനുവദിച്ചു. റിപ്പോർട്ടർ ടിവിക്കും നൽകാമെന്ന് ഏറ്റു. റിപ്പോർട്ടറിന്റെ അഭിമുഖം തുടങ്ങുമ്പോഴായിരുന്നു ഇടപെടൽ വന്നത്. ഇതോടെ അഭിമുഖത്തിൽ നിന്ന് പിന്മാറി. ഏറ്റവും വിർശനങ്ങൾ ഏഷ്യാനെറ്റുമായാണ് ഭാവന പങ്കുവച്ചത്. അതുകൊണ്ട് തന്നെ സാഹചര്യങ്ങൾ വിശദീകരിച്ച് ഏഷ്യാനെറ്റിനോട് അഭിമുഖം നൽകരുതെന്നും ആവശ്യപ്പെട്ടു. പൃഥ്വിരാജ് സിനിമായാ ആദം ജോണിലെ നായികയാണ് ഭാവന. ഈ സിനിയുടെ വിജയത്തെ കുറിച്ചുള്ള സന്തോഷം പങ്കുവയ്ക്കലിനിടെയാണ് സിനിമയിലെ ഏകാധിപത്യത്തിനെതിരെ നടി ആഞ്ഞടിച്ചത്.

മനോരമയും മാതൃഭൂമിയും കൈരളിയും ഭാവനയുടെ അഭിമുഖം കാട്ടി. എന്നാൽ നടി അഭ്യർത്ഥിച്ച സാഹചര്യത്തിൽ ടെലിവിഷൻ റേറ്റിങ് കൂട്ടാനാണെങ്കിൽ പോലും അഭിമുഖം നൽകേണ്ടതില്ലെന്ന് ഏഷ്യാനെറ്റ് തീരുമാനിക്കുകയായിരുന്നു. പ്രമോ നൽകിയതു കൊണ്ട് തന്നെ പ്രേക്ഷകരിൽ ഇത് തെറ്റിധാരണയുമുണ്ടാക്കി. അതുകൊണ്ട് വാർത്തയ്ക്കിടയിൽ നടിയുടെ നിർദ്ദേശ പ്രകാരമാണ് അഭിമുഖം നൽകാത്തതെന്ന വിശദീകരണം ഏഷ്യാനെറ്റ് നൽകുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിലെ ഏഡിറ്റോറിയിൽ ടീമാണ് പ്രക്ഷേപണത്തിന് അര മണിക്കൂർ മുമ്പ് അഭിമുഖം കൊടുക്കേണ്ടെന്ന് തീരുമാനിച്ചത്. സിനിമയിലെ കള്ളമുഖങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന ഭാവനയുടെ അഭിമുഖം പ്രക്ഷേപണം ചെയ്യുമെന്ന ഏഷ്യാനെറ്റിന്റെ പ്രമോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. അതുകൊണ്ട് കൂടിയാണ് കൃത്യമായ വിശദീകരണത്തോടെ അഭിമുഖം നൽകാത്തതിൽ വിശദീകരണം നൽകിയതും.

സിനിമയിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതൽ സ്ത്രീകൾ കടന്നു വരണമെന്ന അഭിപ്രായമാണ് ഭാവന ഇന്നലത്തെ അഭിമുഖത്തിൽ പ്രധാനമായും പങ്കുവച്ചത്. വിമൻ കളക്ടീവ് പോലുള്ള സംഘടനകൾ സ്ത്രീകളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന് നല്ലതാണെന്നും ഭാവന പറഞ്ഞു. സിനിമയിൽ നായികയുടെ സ്ഥാനം രണ്ടാമതാണ്. നായകന്മാർക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാർക്കില്ലെന്നും ഭാവന പറഞ്ഞു. പൃഥിരാജ് നല്ല സുഹൃത്താണ്. പൃഥിയോട് ബഹുമാനം മാത്രമാണെന്നും ഭാവന പറഞ്ഞു. പതിനഞ്ചാം വയസിൽ സിനിമയിൽ എത്തിയതാണ്. എല്ലാറ്റിനും പ്രേക്ഷകരോട് നന്ദിയുണ്ട്. സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നൽകുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും ഭാവന കൂട്ടിച്ചേർത്തു.

സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യക്കുറവുണ്ട്. നായകന്മാർക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാർക്കില്ലെന്നും ഭാവന പറഞ്ഞു. സിനിമാ മേഖലയിൽ നായികയുടെ സ്ഥാനം രണ്ടാമതാണ്. നായിക അത്യാവശ്യമല്ല എന്നതാണ് പരമാർഥം. ഒരു സിനിമയുടെ വിജയം കൊണ്ട് തനിക്കാരും പ്രതിഫലം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന മനസ്സുതുറന്നു. അച്ഛന്റെ മരണം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റി. പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന പ്രതികരിച്ചു. പൃഥ്വിരാജ് നല്ല സുഹൃത്താണ്. പൃഥ്വിയോട് ബഹുമാനം മാത്രമാണ്. വിവാഹം കഴിഞ്ഞാലും താൻ സിനിമയിൽ തുടരുമെന്നും ഭാവന വ്യക്തമാക്കി. പതിനഞ്ചാം വയസിൽ സിനിമയിൽ എത്തിയതാണ്. സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നൽകുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും ഭാവന പറഞ്ഞിരുന്നു.

സിനിമയിലായാലും ജീവിതത്തിലായാലും തിരിച്ചടികൾ വന്നപ്പോൾ താൻ തന്നെയാണ് സ്വയം കരുത്തായതെന്നും അതൊടൊപ്പം കുടുംബവും അടുത്ത സുഹൃത്തുക്കളും പൊതു സമൂഹവും കൂടെ നിന്നെന്നും ഭാവന വിശദീകരിച്ചു. 'തിരിച്ചടികൾ വന്നപ്പോൾ ഞാൻ തന്നെയാണ് എനിക്ക് കരുത്തായത്. പക്ഷെ ഞാൻ ഒറ്റയ്ക്കായിരുന്നില്ല. പരിചയം പോലുമില്ലാത്ത ഒരുപാട് പേർ കൂടെ നിന്നു. അടുത്ത സുഹൃത്തുക്കളും കുടുംബവും പൊതു സമൂഹവും ഒപ്പം നിന്നു', ഭാവന തുറന്നു പറയുന്നു. 'സിനിമ ഒരു പാട് മാറി. പക്ഷെ നല്ല രീതിയിലുള്ള മാറ്റമാണുണ്ടായത്. പുതിയ സംവിധായകരും കലാകാരന്മാരും രംഗത്ത് വന്നു. സൂപ്പർ സ്റ്റാർ പദവികളിൽ നിന്ന് അഭിനേതാക്കളിലേക്കുള്ള മാറ്റവും മലയാള സിനിമയിൽ ഉണ്ടായി'.ഈ മാറ്റം ശുഭസൂചനയാണെന്നും ഭാവന പറഞ്ഞു.

ആദം ജോൺ താൻ ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണെന്നും സ്‌കോട്ട്ലൻഡിലെ ചിത്രീകരണം മറക്കാനാകില്ലെന്നും ഭാവന പറഞ്ഞു. ചിത്രീകരണം നടന്ന ദിവസങ്ങൾ തനിക്ക് ഒരുപാട് കാര്യങ്ങൾ തിരിച്ചുകിട്ടയ ഫീലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. സ്‌കോട്ട്ലൻഡിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണെന്ന് ആദ്യം സംവിധായകനോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അവിടെനിന്ന് തിരികെ പോരാ തോന്നാതായി. അവിടെ ഒറ്റയ്ക്ക് നടത്തിയ യാത്രയെ കുറിച്ചും ഷോപ്പിങിനെ കുറിച്ചുമെല്ലാം ഭാവന അഭിമുഖത്തിൽ വാചാലയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP