Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറ് പ്രധാന റോഡുകൾ ജങ്ഷനുകളോ ട്രാഫിക് സിഗ്നലുകളോ ഇല്ലാതെ എക്സ്‌പ്രസ് ഹൈവേകളാക്കാനുള്ള പദ്ധതിയുമായി മോദി സർക്കാർ; 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ അനുവദിക്കുന്ന റോഡുകൾ ഇന്ത്യയുടെ മുഖച്ഛായ മാറ്റിയേക്കും; 745 കിലോമീറ്റർ നീണ്ട പുനെ-ബെംഗളൂരു റൂട്ടും 645 കിലോമീറ്റർ നീളമുള്ള വാരണാസി-റാഞ്ചി-കൊൽക്കത്ത റൂട്ടും ഉൾപ്പെടെയുള്ള റോഡുകളിൽ മിന്നൽ പോലെ വാഹനങ്ങൾ ഓടിക്കാൻ പദ്ധതി

ആറ് പ്രധാന റോഡുകൾ ജങ്ഷനുകളോ ട്രാഫിക് സിഗ്നലുകളോ ഇല്ലാതെ എക്സ്‌പ്രസ് ഹൈവേകളാക്കാനുള്ള പദ്ധതിയുമായി മോദി സർക്കാർ; 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ അനുവദിക്കുന്ന റോഡുകൾ ഇന്ത്യയുടെ മുഖച്ഛായ മാറ്റിയേക്കും; 745 കിലോമീറ്റർ നീണ്ട പുനെ-ബെംഗളൂരു റൂട്ടും 645 കിലോമീറ്റർ നീളമുള്ള വാരണാസി-റാഞ്ചി-കൊൽക്കത്ത റൂട്ടും ഉൾപ്പെടെയുള്ള റോഡുകളിൽ മിന്നൽ പോലെ വാഹനങ്ങൾ ഓടിക്കാൻ പദ്ധതി

മറുനാടൻ ഡെസ്‌ക്ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ പണം ചെലവിട്ടത് റോഡ് വികസനത്തിനുവേണ്ടിയാണ്. ദേശീയപാതാ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് മോദി സർക്കാർ. ഭാരത്മാല പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 3000 കിലോമീറ്റർ എക്സ്‌പ്രസ് വേ നിർമ്മാണമാണ് ലക്ഷ്യമിടുന്നത്. വാരണാസി-റാഞ്ചി-കൊൽക്കത്ത, ഇൻഡോർ-മുംബൈ, ബെംഗളൂരു-പുനെ, ചെന്നൈ-ട്രിച്ചി റോഡുകൾ ഇതിന്റെ ഭാഗമായി വരും.

ദേശീയ പാതാ അഥോറിറ്റിക്കാണ് നടത്തിപ്പ് ചുമതല. റോഡ് നിർമ്മാണത്തിന് തത്പരരായ സ്ഥാപനങ്ങളിൽനിന്ന് അഥോറിറ്റി താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു. വിശദമായ പദ്ധതി രേഖകൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് രണ്ടുവർഷമെങ്കിലും വേണ്ടിവരുമെന്ന കരുതുന്നു. റോഡ് നിർമ്മാണം വൈകുന്നതിനും പദ്ധതികൾ യഥാസമയം പൂർത്തിയാക്കുന്നതിനും തടസ്സമാകുന്നത് ശരിയായ രീതിയിലുള്ള പദ്ധതി റിപ്പോർട്ടുകളുടെ അഭാവമാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് വിശദമായ പദ്ധതിരേഖ സമയമെടുത്ത് തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

ട്രാഫിക് സിഗ്നലുകളടക്കം ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളില്ലാതെ ഒറ്റയടിക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള പുതിയ റോഡുകളാണ് നിർമ്മിക്കുക. ദൂരം കുറയ്ക്കുകയും സമയം ലാഭിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇത്തരം റോഡുകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽവരെ അനുവദിക്കും. ഭാരത്മാല രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കുന്ന 4000 കിലോമീറ്റർ റോഡുകൾ 2024-ഓടെ സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പട്‌ന-റൂർക്കേല, ഝാൻസി-റായ്പുർ, സോലാപ്പുർ-ബെൽഗാം, ബെംഗളൂരു-കടപ്പ-വിജയവാഡ, ഗൊരഘ്പുർ-ബറേലി, വാരണാസി-ഗൊരഖ്പുർ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്ന പുതിയ റോഡുകൾ. പുനെ-ബെംഗളൂരു എക്സ്‌പ്രസ് വേയാണ് നാല് പുതിയ പാതകളിൽ ഏറ്റവും ദൈർഘ്യമേറിയത്. 745 കിലോമീറ്റർ. വാരണാസി-റാഞ്ചി-കൊൽക്കത്ത 650 കിലോമീറ്ററും ഇൻഡോർ-മുംബൈ 515 കിലോമീറ്ററും ചെന്നൈ-ട്രിച്ചി 310 കിലോമീറ്ററും ഖരഗ്പുർ-കൊൽക്കത്ത 120 കിലോമീറ്ററുമാണ്.

വനം പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി കിട്ടാൻ താമസിക്കുന്നതാണ് മിക്ക പദ്ധതികളും വൈകാനിടയാക്കുന്നത്. പുതിയതായി നിർമ്മിക്കുന്ന റോഡുകൾ വനമേഖലകളെ ഒഴിവാക്കിവേണമെന്ന് ദേശീയപാതാ അഥോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ദൈർഘ്യമേറിയ ബൈപ്പാസുകൾ നിർമ്മിച്ചാണെങ്കിലും വനപ്രദേശത്തുനിന്ന് മാറിവേണം റോഡുകളെന്നാണ് നിർദ്ദേശം. അതുപോലെ, ഹ്രസ്വദൂര യാത്രക്കാരെ ഒഴിവാക്കും. കാൽനടയാത്രക്കാർക്കും സൈക്കിൾ, മറ്റ് ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്കും ഈ അതിവേഗപ്പാതകളിൽ പ്രവേശനമുണ്ടാകില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP