Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്നും നിയമം കയ്യിലെടുക്കുകയല്ലാതെ രക്ഷയില്ലെന്നും തെളിയിച്ച ഭാഗ്യലക്ഷ്മി ചേച്ചിക്കും സഹ അക്രമികൾക്കും അഭിനന്ദനങ്ങൾ! പരിഹാസം കലർത്തി സന്ദീപ് വാര്യർ; ഞാൻ അവർക്ക് ഒപ്പമാണ്.... പെണ്ണുങ്ങളുടെ കയ്യിന്ന് അടികിട്ടുന്നതാണ് ഇത്തരക്കാരുടെ ഏറ്റവും വലിയ അഭിമാനക്ഷതം.... ഇനി എല്ലാരും ഒന്നടങ്ങുമായിരിക്കുമെന്നത് സോഷ്യൽ മീഡിയയിലെ പൊതു വികാരം; ഭാഗ്യലക്ഷ്മിയുടെ കരിഓയിൽ പ്രയോഗം ചർച്ചയാകുമ്പോൾ

പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്നും നിയമം കയ്യിലെടുക്കുകയല്ലാതെ രക്ഷയില്ലെന്നും തെളിയിച്ച ഭാഗ്യലക്ഷ്മി ചേച്ചിക്കും സഹ അക്രമികൾക്കും അഭിനന്ദനങ്ങൾ! പരിഹാസം കലർത്തി സന്ദീപ് വാര്യർ; ഞാൻ അവർക്ക് ഒപ്പമാണ്.... പെണ്ണുങ്ങളുടെ കയ്യിന്ന് അടികിട്ടുന്നതാണ് ഇത്തരക്കാരുടെ ഏറ്റവും വലിയ അഭിമാനക്ഷതം.... ഇനി എല്ലാരും ഒന്നടങ്ങുമായിരിക്കുമെന്നത് സോഷ്യൽ മീഡിയയിലെ പൊതു വികാരം; ഭാഗ്യലക്ഷ്മിയുടെ കരിഓയിൽ പ്രയോഗം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കു നേരെ അശ്ലീല അധിക്ഷേപം നടത്തിയവർക്കെതിരെ കരി ഓയിൽ പ്രയോഗിച്ച് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് സോഷ്യൽ മീഡിയയിൽ കിട്ടുന്ന കൈയടി മാത്രം. പൊലീസ് കേസെടുക്കുമ്പോഴും ഞരമ്പു രോഗികളെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാൽ ചർച്ചകളോട് സൈബർ സഖാക്കൾ മുഖം തിരിക്കുകയാണ്. കോൺഗ്രസും ബിജെപിയും ഇതിനെ പിണറായി സർക്കാരിനെതിരായ വിമർശനമായും ഉയർത്തുന്നു.

ിരുവനന്തപുരം വെള്ളായണി സ്വദേശി വിജയ് പി. നായർ താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയിൽ ഒഴിച്ചും കയ്യേറ്റം ചെയ്തുമായിരുന്നു പ്രതിഷേധം. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ പ്രതികരണവുമായി നിരവധിപ്പേർ രംഗത്തെത്തിയിരിക്കുകയാണ്. അഭിഭാഷക ടി.ബി മിനി, സംവിധായകൻ എം.എ നിഷാദ്, നടിയും ആക്ടിവിസ്റ്റുമായ മാലാ പാർവതി എന്നിവർ അനുകൂലമായി രംഗത്ത് വന്നു. എന്നാൽ ബിജെപി നേതാവ് സന്ദീപ് വാര്യർ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകായണ് ചെയ്തത്. ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തു കഴിഞ്ഞു.

ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന സിനിമാ പ്രവർത്തകയാണ് ഭാഗ്യലക്ഷ്മി. പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിന്റെ തുടക്കത്തിൽ വടക്കാഞ്ചേരിയിലെ പീഡനം ചർച്ചയാക്കി. ഇതോടെ സർക്കാരുമായി ഭാഗ്യലക്ഷ്മി അകന്നു. പിന്നീട് സിപിഐയിൽ സജീവമായി. തിരുവനന്തപുരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും സിപിഐ ഭാഗ്യലക്ഷ്മിയെ സ്ഥാനാർത്ഥിയായി പരിഗണിക്കുകയും ചെയ്തു. ഇത്തരത്തിലൊരു വ്യക്തിയുടെ നേതൃത്വത്തിലാണ് ്‌സ്ത്രീകളുടെ വികാരം വൃണപ്പെടുത്തിയതിനെതിരെ പോരാട്ടം നടന്നത്. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലെ രാഷ്ട്രീയം ഇല്ലാത്തവർ ഭാഗ്യലക്ഷ്മിയെ പിന്തുണച്ചെത്തിയത്. ഇതിനൊപ്പമാണ് ബിജെപി നേതാവിന്റെ പോസ്റ്റും ചർച്ചയായത്. .'പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്നും നിയമം കയ്യിലെടുക്കുകയല്ലാതെ രക്ഷയില്ലെന്നും തെളിയിച്ച ഭാഗ്യലക്ഷ്മി ചേച്ചിക്കും സഹ അക്രമികൾക്കും അഭിനന്ദനങ്ങൾ.' എന്നായിരുന്നു സന്ദീപിന്റെ പരിഹാസ രൂപേണയുള്ള ഫേസ്‌ബുക്ക് പോസ്റ്റ്.

എന്നാൽ ഭൂരിഭാഗം അഭിപ്രായവും ഇത്തരത്തിലെ രാഷ്ട്രീയത്തെ അകറ്റി നിർത്തുന്നു. കോൺഗ്രസും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുമെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് ഭാഗ്യലക്ഷ്മിക്കെതിരേയും കേസെടുക്കുന്നത്. 'കേരളത്തിൽ സ്ത്രീകൾക്കെതിരെ ഇത്തരത്തിൽ മോശമായി പ്രചരണം വലിയ രീതിയിൽ നടക്കുന്നുണ്ട്. ചെറുപ്പക്കാർ പോലും ഇത്തരം പ്രചരണങ്ങൾ നടത്തുന്നു. സമൂഹത്തിലെ സാസ്‌കാരിക അപചയം ആണിത് വെളിവാക്കുന്നത്. യുട്യൂബ് ചാനലിലൂടെയും, വിഡിയോകളിലൂടെയും സ്ത്രീകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും മാധ്യമ ചർച്ചയ്ക്കടിയിലുമൊക്കെ കൂടി പച്ചത്തെറി പറയുന്നു. ആരും ചോദിക്കാനും പറയാനുമില്ലാത്ത നില. പൊതുബോധമുള്ള സ്ത്രീകൾ പ്രതികരിച്ചതിൽ തെറ്റില്ല. വിഡിയോ കാണുന്നവർക്ക് പരാതി ഇല്ല. ഇതാണ് സമൂഹത്തിന്റെ അപചയം. പ്രതികരിച്ച സ്ത്രീകളുടെ പക്ഷത്ത് തന്നെയാണ്'-സംഭവത്തോടെ അഡ്വക്കേറ്റ് ടിബി മിനി പ്രതികരിച്ചത് ഇങ്ങനെയാണ്.

'അയാളെപ്പോലെ ഞരമ്പ് രോഗികളുടെ വിഡിയോ കണ്ടിട്ടില്ല. സൈബർ നിയമങ്ങൾ ശക്തമാകണം. എല്ലാ ഓൺലൈൻ ഞരമ്പന്മാർക്കും ഇതൊരു പാഠമാണ്. പക്ഷം പിടിക്കുകയല്ല. ഇത്തരം അശ്ലീലചുവടോയു കൂടി സ്ത്രീകളെ അപമാനിക്കുന്നത് വൃത്തികെട്ട പ്രവണത തന്നെയാണ്. ശക്തമായ നിയമങ്ങൾ വരണം. ആർക്കും ആരെക്കുറിച്ചും എന്ത് വിളിച്ച് പറയാനുള്ള സ്വാതന്ത്ര്യമാണ് ഇത്തരം ഞരമ്പുരോഗികൾക്ക് പ്രചോദനം. ആശയപരമായി വിമർശിക്കാം. വ്യക്തിപരമായി തേജോവധം ചെയ്യരുത്. പ്രതിഷേധം സമൂഹത്തിൽ നിന്ന് തന്നെ ഉയരണം'.-സംവിധായകൻ എം.എ നിഷാദ് പറയുന്നു.

മാലാ പാർവതിയും ഭാഗ്യലക്ഷ്മിക്കൊപ്പമാണ്. 'സൈബർ നിയമങ്ങൾ ആവശ്യത്തിനില്ലാത്തതാണ് പ്രശ്‌നം. ഓരോ പ്രാവശ്യവും ഇത്തരം പ്രശ്‌നങ്ങളുണ്ടായി പോകുമ്പോൾ പൊലീസ് പറയുന്നത് നിയമം ഇല്ല എന്നതാണ്. നിയമം ഉണ്ടെങ്കിൽ അത് ഏത് സെക്ഷനാണെന്ന് അറിഞ്ഞാൽ കൊള്ളാം. സ്ത്രീകളെ എന്തും പറയാം എന്നായിരിക്കുന്നു. 2 ലക്ഷത്തിൽ പരം പേർ വിഡിയോ കാണുന്നു. പണമുണ്ടാക്കുന്നു. പൊലീസും മാധ്യമങ്ങളും ഇതിനെക്കുറിച്ച് ചോദിക്കുന്നില്ല. ഭാഗ്യലക്ഷ്മിയെ പലവട്ടം വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ട്. ഞങ്ങളിൽ പലരും കാര്യകാരണമില്ലാതെ അധിക്ഷേപിക്കപ്പെടുകയാണ്. നമുക്ക് മാത്രമാണ് ഇത് വിഷമം ഉണ്ടാക്കുന്നത് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവർ പ്രതിഷേധിച്ചതും തല്ലിയതും. ഞാൻ അവർക്ക് ഒപ്പമാണ്. പെണ്ണുങ്ങളുടെ കയ്യിന്ന് അടികിട്ടുന്നതാണ് ഇത്തരക്കാരുടെ ഏറ്റവും വലിയ അഭിമാനക്ഷതം. ഇനി എല്ലാരും ഒന്നടങ്ങുമായിരിക്കും'-എന്ന് ഭാഗ്യലക്ഷ്മിയും പ്രതികരിച്ചു.

വീഡിയോ പകർത്തുന്നതിന് മുൻപ് ഡോ. വിജയ്. പി. നായർ കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചുവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. അത് എവിടെയും പറയാൻ പറ്റില്ല. അത്രയ്ക്ക് മോശമായാണ് അയാൾ സംസാരിച്ചത്. തങ്ങൾ ചെയ്തതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമയിൽ ആരെ കുറിച്ചും പല അഭിപ്രായങ്ങളും ഉയരും. അതെല്ലാം യൂട്യൂബ് ചാനൽ തുടങ്ങി വിളിച്ചു പറയുകയാണോ ചെയ്യുന്നത്? അയാൾ പറയുന്നതൊന്നും അശ്ലീലമാണെന്ന് സമ്മതിക്കുന്നില്ല. പണമുണ്ടാക്കാൻ അധ്വാനിക്കുകയാണ് വേണ്ടത്. ഇയാളുടെ പ്രതികരണത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് മുന്നേറാനാണ് തീരുമാനമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ്.പി.നായർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അദ്ധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിന്റെ വീഡിയോ ഫേസ്‌ബുക്കിലൂടെ ലൈവായി നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP