Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

സേനയ്ക്കായി അന്താരാഷ്ട്ര നിലവാമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തദ്ദേശീയമായി നിർമ്മിച്ച് രാജ്യം; എ.കെ 47 വെടിയുണ്ടകൾ പോലും പ്രതിരോധിക്കുന്ന കവചം; ഭാഭ കവച് ബുള്ളറ്റ് പ്രൂഫ് വികസിപ്പിച്ച് ഇന്ത്യയുടെ ചരിത്ര നേട്ടം; അർധ സൈനിക വിഭാഗങ്ങൾക്കായി ആദ്യ ഘട്ടത്തിൽ നൽകി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചൈനയുമായുള്ള സംഘർഷ സാധ്യത വർധിക്കുന്നതിനിടയിൽ സൈനികർക്ക് അന്താരാഷ്ട്ര നിലവാരമുള്ള തദ്ദേശിയമായി നിർമ്മിച്ച ബുള്ള്‌റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിച്ച് രാജ്യം.ഹൈദരാബാദിലെ കാഞ്ചൻബാഗ് ആസ്ഥാനമായുള്ള മിശ്ര ധാതു നിഗം ലിമിറ്റഡ്(മിഥാനി) ആണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിക്കുന്നത്.എ കെ 47 തോക്കിൻ മുനയിലെ വെടിയുണ്ടകളെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ കവചങ്ങളാണ് നിർമ്മിക്കുന്നത്. വളരെ പ്രത്യേകതയുള്ളതാണ് ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്.

കൂടാതെ സൈനിക വാഹനങ്ങൾക്കുള്ള സാങ്കേതികവിദ്യകളും ഇവർ ഉൾപ്പെടുത്തിയിട്ടുണ്ട്.ഭാഭ അറ്റോമിക് റിസർച്ച് സെന്ററാണ്(ബാർക്) സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് 'ഭാഭ കവച്' എന്നാണ് പേര് നൽകിയിരിക്കുന്നത്. എ കെ 47 വെടിയുണ്ടകളെ വരെ പ്രതിരോധിക്കാൻ ഈ ജാക്കറ്റിന് കഴിയുമെന്നതാണ് പ്രത്യേകത. അർദ്ധ സൈനിക വിഭാഗങ്ങൾക്കായി നൂറ് കണക്കിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഇതിനകം മാതൃകയായി നൽകിയിട്ടുണ്ട്.ഉയർന്ന നിലവാരമുള്ളതാണ് ഈ ജാക്കറ്റുകൾ. വലിയ അളവിൽ ഇതു നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ ലഭിച്ചു കഴിഞ്ഞു.

ലോകമെമ്പാടും വികസിപ്പിച്ചെടുത്ത വെടിക്കോപ്പുകളെ ഞങ്ങൾ നിരീക്ഷിക്കുകയും ജാക്കറ്റുകൾ നവീകരിക്കുകയും അനുയോജ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നുണ്ടെന്ന് മിഥാനി ചെയർമാനും മാനേജിങ് ഡയറക്ടറുമായി സഞ്ജയ് കുമാർ പറഞ്ഞു.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ബി ഐ എസ് ലെവൽ-6 സവിശേഷതകളും പാലിക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, വാഹന ആയുധ ശേഖരണം, സായുധ സേനയുടെ സംരക്ഷണ ഗിയർ എന്നിവയ്ക്കു പുറമെ സമ്പൂർണ കവചം ഉണ്ടായിരിക്കും.വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ ഉപയോഗിക്കാൻ തക്കതായ എല്ലാ സവിശേഷതകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉദാഹരണമായി പറഞ്ഞാൽ ഒരു ടയർ വെടിവയ്ക്കുകയാണെങ്കിൽ പോലും വാഹനത്തിന് ഒരു കിലോ മീറ്റർ ദൂരം സഞ്ചരിക്കാനാകും. സാങ്കേതികമായി ഈ സംവിധാനത്തെ റൺഫ്‌ളാറ്റ് ടയറുകൾ എന്ന് വിശേഷിപ്പിക്കുന്നു. ആദ്യത്തെ ഇസുസു അധിഷ്ഠിത കോംബാറ്റ് വെഹിക്കിൾ എന്ന് വിശേഷിക്കപ്പെടുന്ന ഈ വാഹനത്തിന് നിരവധി സവിശേഷതകളുണ്ട്.ആയുധങ്ങളടക്കം ഏഴുപേരെയും വാഹനത്തിന് വഹിക്കാൻ ശേഷിയുണ്ട്. ക്വിക്ക് റെസ്‌പോൻസ് ടീമായി വാഹനം ഉപയോഗിക്കാം, അകമ്പടി വാഹനമായും മറ്റ് ചുമതല പ്രവർത്തനങ്ങൾക്കായും വാഹനം ഉപയോഗിക്കാം. ആത്മനിർഭർ ഭാരത് ഉദ്യമത്തിന് പ്രതിരോധമന്ത്രാലയത്തിന്റെ ശക്തമായ പിന്തുണ നൽകിയിരുന്നു.

പ്രതിരോധ പൊതുമേഖലാ സംരഭത്തിനുവേണ്ടിയുള്ള ചവിട്ടുപടിയായിരുന്നു ഇത്. ഇറക്കുമതിക്ക് മുൻഗണന നൽകുന്നതിനായിരുന്നു. സാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യം നേടുകയും തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്ന് തെളിയിക്കുകയും ചെയ്തതാണ് മിഥാനി. അതുകൊണ്ടുതന്നെ സായുധ സേനയ്ക്കും സുരക്ഷാ ഏജൻസികൾക്കും മിഥാനിയിൽ നിന്ന് ഇവ വാങ്ങിക്കാമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP