Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാത്തിരിപ്പിന് ഒടുവിൽ ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറിലെത്തി; അഞ്ച് മണിക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാകുമെന്ന് പറഞ്ഞ ആപ്പ് എത്തിയത് രാത്രി 11 മണിയോടെ; സാങ്കേതിക തടസം നേരിട്ട സാഹചര്യത്തിൽ ബുക്കിങിന് ആദ്യ ദിവസം സമയ നിയന്ത്രണം ഒഴിവാക്കി; ഇപ്പോൾ മുതൽ മദ്യം വാങ്ങാനുള്ള ബുക്കിങ് തുടങ്ങാം; എസ്എംഎസ് വഴിയും ബുക്കിങ് ആരംഭിച്ചതായി ഫെയർകോഡ് ടെക്‌നോളജീസ്; ആപ്പ് പ്രവർത്തനം തുടങ്ങി മിനിറ്റുകൾക്കകം ഡൗൺലോഡ് ചെയ്തത് പതിനായിരങ്ങൾ

കാത്തിരിപ്പിന് ഒടുവിൽ ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറിലെത്തി; അഞ്ച് മണിക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാകുമെന്ന് പറഞ്ഞ ആപ്പ് എത്തിയത് രാത്രി 11 മണിയോടെ; സാങ്കേതിക തടസം നേരിട്ട സാഹചര്യത്തിൽ ബുക്കിങിന് ആദ്യ ദിവസം സമയ നിയന്ത്രണം ഒഴിവാക്കി; ഇപ്പോൾ മുതൽ മദ്യം വാങ്ങാനുള്ള ബുക്കിങ് തുടങ്ങാം; എസ്എംഎസ് വഴിയും ബുക്കിങ് ആരംഭിച്ചതായി ഫെയർകോഡ് ടെക്‌നോളജീസ്; ആപ്പ് പ്രവർത്തനം തുടങ്ങി മിനിറ്റുകൾക്കകം ഡൗൺലോഡ് ചെയ്തത് പതിനായിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മദ്യവിതരണത്തിന് വേണ്ടിയുള്ള ബെവ്ക്യു ആപ്പ് ഏറെ കാത്തിരിപ്പിനു ശേഷം ഗൂഗിൾ പ്ലേസ്റ്റോറിലെത്തി. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ലഭ്യമാകുമെന്ന് പറഞ്ഞ് ബെവ് ക്യൂ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ എത്തിയത് രാത്രി 11 മണിയോടെയാണ്. ആപ്പ് ലഭ്യമായതോടെ ഇന്ന് തന്നെ മദ്യം വാങ്ങാൻ വേണ്ടി ബുക്ക് ചെയ്യാവുന്നതാണ്. സാങ്കേതിക തടസം നേരിട്ട സാഹചര്യത്തിൽ ബുക്കിങിന് ആദ്യ ദിവസം സമയ നിയന്ത്രണം ഒഴിവാക്കിയിരുന്നു. രാവിലെ 6 മുതൽ രാത്രി 10 വരെ മാത്രം ബുക്കിങ് എന്ന സമയക്രമം ആദ്യദിവസം ബാധകമല്ല. നാളെ രാവിലെ വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഫെയർകോഡ് അധികൃതർ വ്യക്തമാക്കി. പ്ലേസ്റ്റോറിൽ ലഭ്യമായി കുറച്ചുസമയം കൊണ്ടു തന്നെ പതിനായിരിക്കണക്കിന് പേർ ഡൗൺ ചെയ്തിട്ടുണ്ട്.

എസ് എംഎസ് ചിലർക്ക് മറുപടി ലഭിക്കാത്തത് കുറഞ്ഞ സമയം കൂടുതൽ പേർ എത്തിയതുകൊണ്ടാണ്. നാളെ വിതരണം ഈ ബുക്കിംഗിൽ തുടങ്ങാം. പ്ലേ സ്റ്റോറിൽ ഇപ്പോൾ ചിലസമയത്ത് ചിലർക്ക് ആപ്പ് വിസിബിൾ ആയേക്കില്ല. ബീറ്റ വേർഷൻ അപ്‌ഡേറ്റ് ചെയ്താൽ ആപ്പ് ലഭ്യമാകുമെന്നും ഫെയർകോഡ് സിടിഒ രജിത് രാമചന്ദ്രൻ അറിയിച്ചു. ട്രയൽ റൺ സമയത്ത് ആപ്പ് ഡൗൺലോഡ് ചെയ്തവർക്കും ഇപ്പോൾ ബുക്ക് ചെയ്യാം. ബീറ്റ വേർഷൻ വഴിയും എസ്എംഎസ് വഴിയുമുള്ള ബുക്കിങ് 75,000 പിന്നിട്ടതായും ഫെയർകോഡ് അധികൃതർ അറിയിച്ചു.

നാളെ രാവിലെ 9 മണി മുതലാണ് സംസ്ഥാനത്ത് മദ്യവിൽപ്പന തുടങ്ങുക. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവിൽപ്പന അവസാനിപ്പിച്ച് ബാർ, ബിവറേജസ് കൗണ്ടറുകൾ പൂട്ടും. ബെവ്ക്യു ആപ്ലിക്കേഷൻ വഴി ഓൺലൈൻ ടോക്കൺ സംവിധാനത്തിലൂടെയാണ് മദ്യവിൽപ്പന നടത്തുന്നത്. എന്നാൽ ഓൺലൈൻ വഴി മദ്യം വിറ്റ് വീട്ടിലെത്തിക്കുന്ന സംവിധാനം തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. മദ്യത്തിന്റെ ടോക്കൺ ബുക്കിംഗിനും നാളെ മുതൽ നിശ്ചിതസമയം ഉണ്ട്.

രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണി വരെയാകും ടോക്കൺ ബുക്കിങ് സംവിധാനം. ഒരു സമയത്ത് ക്യൂവിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ, ടോക്കൺ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാൾക്കും ബാർ, ബവ്‌റിജസ്, ബിയർ - വൈൻ പാർലറുകൾ വഴി മദ്യം വിൽക്കില്ലെന്നും ഇത് കർശനമായി നടപ്പാക്കുമെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി. 301 ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ വഴിയാണ് മദ്യം വിതരണം ചെയ്യേണ്ടത്. ഇതിന് പുറമേ, 576 ബാർ ഹോട്ടലുകൾ വഴിയും (612 എണ്ണത്തിൽ 576 ബാർ ഹോട്ടലുകൾക്കാണ് അനുമതി), 360 ബിയർ - വൈൻ പാർലറുകൾ വഴിയും മദ്യവിൽപ്പന നടത്തും.

ആപ്പ് പറഞ്ഞ സമയത്ത് എത്താതിരുന്നതോടെ നിർമ്മാതാക്കളായ ഫെയർ കോഡ് ടെക്‌നോളജീസിന്റെ ഫേസ്‌ബുക്ക് പേജിൽ നിരവധി പേരാണ് ആപ്പ് എത്താത്തത് എന്താണെന്ന ചോദ്യവുമായി എത്തിയിരുന്നു. യൂസർ മാന്വൽ പുറത്തു പോയതിനെ തുടർന്ന് നിരവധി ആളുകൾ എസ്എംഎസ് അയച്ചിരുന്നു. ഏകദേശം പത്തുലക്ഷം മെസേജുകളെങ്കിലും കമ്പനിക്ക് ലഭിക്കുകയുണ്ടായി. രാവിലെ ഒമ്പതു മുതലാണ് മദ്യവിൽപന ആരംഭിക്കുക. 'ഇതിനിടെ ബീറ്റ വേർഷൻ ടെസ്റ്റിനിടെ ചോർന്നത് പ്രതിസന്ധിയിലാക്കിയിരുന്നു. എസ്എംഎസ് ഗേറ്റ് വേ തകരാറിലായെന്ന മട്ടിലുള്ള പ്രചരണത്തിലും വസ്തുതയില്ല. വാട്‌സാപ്പിലൂടെ ഷെയർ ചെയ്ത് ലഭിക്കുന്ന ഫയൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടതില്ല. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്പാണ് ഉപയോഗിക്കേണ്ടത്. ആപ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ എസ്എംഎസ് ഗേറ്റ് വേയും ആക്ടീവാകും' കമ്പനി അധികൃതർ വിശദീകരിച്ചിരുന്നു.

അതിനിടെ മദ്യം വാങ്ങാനായി ബെവ്‌കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ വ്യാജ ആപ്പ് പുറത്തിറക്കിയതിനെതിരെ പൊലീസ് അന്വേഷണം നടത്തും. പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനാണ് അന്വേഷണ ചുമതല. ബെവ്‌കോ മാനേജിങ് ഡയറക്ടർ ജി സ്പർജൻ കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP