Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെവ്ക്യൂ ആപ്പ് നിർമ്മാണത്തിൽ വൻ അഴിമതി; അപ്പ് നിർമ്മാണം സിപിഎം സഹയാത്രികന്റെ കമ്പനിയെ ഏൽപിക്കുന്നത് എന്തിനാണ് ഒരു ടോക്കണ് അമ്പത് പൈസ ഈടാക്കുന്നതിൽ അഴിമതി വ്യക്തം; യാതൊരു ചെലവുമില്ലാതെ കമ്പനിക്ക് പ്രതിമാസം മൂന്ന് കോടി വരെ കിട്ടാൻ അവസരം ഒരുങ്ങും; സ്വകാര്യ കമ്പനിക്ക് നൽകിയ ഉത്തരവ് റദ്ദാക്കി, ബെവ് ക്യുവുമായി ബന്ധപ്പെട്ട ജോലി ഐ.ടി മിഷനേയോ സി ഡിറ്റിനേയോ ഏൽപിക്കണം; സ്പ്രിൻക്ലറിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളിച്ചടുക്കിയ ചെന്നിത്തല ബെവ്ക്യൂ ആപ്പിൽ സർക്കാറിനെതിരെ

ബെവ്ക്യൂ ആപ്പ് നിർമ്മാണത്തിൽ വൻ അഴിമതി; അപ്പ് നിർമ്മാണം സിപിഎം സഹയാത്രികന്റെ കമ്പനിയെ ഏൽപിക്കുന്നത് എന്തിനാണ് ഒരു ടോക്കണ് അമ്പത് പൈസ ഈടാക്കുന്നതിൽ അഴിമതി വ്യക്തം; യാതൊരു ചെലവുമില്ലാതെ കമ്പനിക്ക് പ്രതിമാസം മൂന്ന് കോടി വരെ കിട്ടാൻ അവസരം ഒരുങ്ങും; സ്വകാര്യ കമ്പനിക്ക് നൽകിയ ഉത്തരവ് റദ്ദാക്കി, ബെവ് ക്യുവുമായി ബന്ധപ്പെട്ട ജോലി ഐ.ടി മിഷനേയോ സി ഡിറ്റിനേയോ ഏൽപിക്കണം; സ്പ്രിൻക്ലറിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളിച്ചടുക്കിയ ചെന്നിത്തല ബെവ്ക്യൂ ആപ്പിൽ സർക്കാറിനെതിരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആപ്പ് നിർമ്മാണത്തിന് സിപിഎം സഹയാത്രികന്റെ കമ്പനിയെ ഏൽപിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. സർക്കാർ സംവിധാനങ്ങൾ ഒഴിവാക്കി കമ്പനിയെ തിരഞ്ഞെടുത്തത് ആരാണ്. നടപടി റദ്ദാക്കി വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ ടോക്കണിനും 50 പൈസ വരെ സോഫ്റ്റ്‌വെയർ കമ്പനിക്ക് ലഭിക്കും. യാതൊരു ചെലവുമില്ലാതെ കമ്പനിക്ക് പ്രതിമാസം മൂന്ന് കോടി വരെ കിട്ടുന്നതിനാണ് അവസരമൊരുങ്ങുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒരു ടോക്കണിന് 50 പൈസ ഈ കമ്പനിക്ക് പോകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും എന്ത് കാരണമാണിതിന് സർക്കാറിന് ചൂണ്ടിക്കാണിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ബീവറേജ് കോർപറേഷന്റെ ഔട്ട്‌ലറ്റുകളുടെ ക്രമീകരണത്തിന് വേണ്ടി സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട എന്ത് ആവശ്യമാണുള്ളത്. സർക്കാർ സംവിധാനങ്ങളെ മറികടന്നുകൊണ്ട് ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്താനുള്ള സൗകര്യം ഒരുക്കികൊടുക്കുന്നത് പ്രതിഷേധാർഹമാണ്. ഇത് സർക്കാർ ഗൗരവപൂർണമായി അന്വേഷിക്കണം. ഈ ആവശ്യമുന്നയിച്ച് താൻ മന്ത്രി ടി.പി. രാമകൃഷ്ണന് കത്ത് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഒട്ടും മുൻകാല പരിചയമില്ലാത്ത, സിപിഎം സഹയാത്രികനായ ഒരു വ്യക്തിയുടെ കമ്പനിക്കാണ് ബെവ് ക്യുവിന്റെ ചുമതല നൽകിയതെന്നും ഇത് കോവിഡിന്റെ മറവിൽ നടക്കുന്ന അഴിമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ കമ്പനിക്ക് നൽകിയ ഉത്തരവ് റദ്ദാക്കി, ബെവ് ക്യുവുമായി ബന്ധപ്പെട്ട ജോലി ഐ.ടി മിഷനേയോ സി ഡിറ്റിനേയോ ഏൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തങ്ങളുടെ കൈവശമുള്ള വിവരങ്ങൾ സർക്കാർ നിർദേശപ്രകാരം നശിപ്പിച്ചുവെന്ന സ്പ്രിൻക്ലറിന്റെ വാദം വിശ്വസനീയമല്ലെന്ന് ചെന്നിത്തല പറഞ്ഞു. വിവരങ്ങൾ കൈയിൽ കിട്ടിയാൽ തങ്ങളുടെ ആവശ്യത്തിന് ഫലപ്രദമായി അത് ഉപയോഗിക്കാനുള്ള കഴിവും ശാസ്ത്രീയ പരിജ്ഞാനവും സ്പ്രിൻക്ലറിനുണ്ട്. മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഈ വിവരങ്ങൾ ഉപയോഗിക്കില്ലെന്നതിന് എന്താണ് തെളിവുള്ളത്. എങ്ങനെ ഈ കമ്പനിയെ വിശ്വസിക്കാൻ കഴിയും. അമേരിക്കൻ കമ്പനിയും സർക്കാറും തമ്മിലുള്ള ഒത്തുകളിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

സ്പ്രിൻക്ലർ ഒരു പി.ആർ കമ്പനിയാണ്. അതിനാൽതന്നെ വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി അവർ ഉപയോഗിക്കില്ലെന്ന് പറയാൻ കഴിയില്ല. ആരോഗ്യ വിവരങ്ങൾ വളരെ സുപ്രധാനമായതുകൊണ്ട് അത് വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനും എളുപ്പമാണ്. സമഗ്രമായ ഓഡിറ്റാണ് ഇക്കാര്യത്തിൽ വേണ്ടത്. അതിന് കേന്ദ്ര സഹായം ആവശ്യമാണെങ്കിൽ അത് നേടിയെടുക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. ഈ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഗൂഗിൾ അനുമതി കിട്ടാൻ വൈകുന്നത് മൂലമാണ് ബെവ് ക്യൂ ആപ്പ് വൈകുന്നതെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞിരുന്നു. ആപ്പിന് ഗൂഗിളിന്റെ അനുമതി ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് തിരക്ക് ഒഴിവാക്കാൻ സംവിധാനം ഏർപ്പാട് ചെയ്യണമെന്നും അതിന് ശേഷം ഔട്ട്ലെറ്റുകൾ തുറക്കാമെന്നും മന്ത്രി പറഞ്ഞു. ആപ്പ് വൈകുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകുടെ ചോദ്യത്തിന് കൂടുതൽ പ്രതികരണം നടത്താൻ മന്ത്രി തയ്യാറായില്ല. ഇതേക്കുറിച്ച് പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം,മദ്യം വാങ്ങാൻ വെർച്ച്വൽ ക്യൂ ആപ്പായ 'ബെവ്ക്യൂ' തയ്യാറാക്കുന്ന കമ്പനി സെക്യൂരിറ്റി ടെസ്റ്റിൽ തുടർച്ചയായി പരാജയപ്പെട്ടിരുന്നു. സെക്യൂരിറ്റി ലോഡ് ടെസ്റ്റിങ്ങുകൾ വിജയകരമായി പൂർത്തിയായാൽ മാത്രമേ പ്ലേ സ്റ്റോറിൽ ആപ്പ് സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഡാറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച പത്ത് നിർദേശങ്ങൾ പാലിക്കാൻ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആപ്പ് നിർമ്മിക്കുന്നതിൽ സ്റ്റാർട്ടപ്പ് കമ്പനിയെ തെരഞ്ഞെടുത്തതിൽ അധികൃതർക്ക് വീഴ്‌ച്ച സംഭവിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. ഓപ്പൺ ബെവ് ആപ്ലിക്കേഷൻ സെക്യൂരിറ്റി പ്രൊജക്ടിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ആപ്പിന്റെ സെക്യൂരിറ്റി ഓഡിറ്റ് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP