Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും തുറക്കുന്നു; ബാറുകളിൽ നിന്നും പാഴ്‌സൽ മാത്രം; സ്ളോട്ടുകൾ ആപ്പ് മുഖേന ബുക്ക് ചെയ്യണം; പ്രവർത്തനം രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ഏഴ് വരെ; ആൾക്കൂട്ടം ഒഴിവാക്കാൻ കരുതൽ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും തുറക്കുന്നു; ബാറുകളിൽ നിന്നും പാഴ്‌സൽ മാത്രം; സ്ളോട്ടുകൾ ആപ്പ് മുഖേന ബുക്ക് ചെയ്യണം; പ്രവർത്തനം രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ഏഴ് വരെ; ആൾക്കൂട്ടം ഒഴിവാക്കാൻ കരുതൽ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമെന്ന് വ്യക്തമാക്കി. നിയന്ത്രണങ്ങളോടു കൂടിയാകും ഇത്. രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ഏഴ് വരെയാകും പ്രവർത്തനസമയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജൂൺ 17 മുതൽ ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കും. സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവ രാവിലെ ഒൻപത് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാൻ അനുവദിക്കും. ആപ്പ് മുഖേന സ്ളോട്ടുകൾ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനം. ബാറുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല, മദ്യശാലകൾക്ക് മുന്നിൽ ആൾക്കുട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏപ്രിൽ 26നാണ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ അടച്ചത്. ഔട്ട്ലെറ്റുകൾ അടച്ചതിലൂടെ 1700 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സർക്കാർ കണക്ക്. എക്‌സൈസ് വകുപ്പ് ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഔട്ട്ലെറ്റുകൾ തുറക്കുമ്പോൾ തിരക്ക് ഒഴിവാക്കുന്നതിനെക്കുറിച്ച് കമ്പനി സെക്രട്ടറി തൊഴിലാളി സംഘടനകളുടെ അഭിപ്രായം തേടി. തിരക്കു കുറയ്ക്കാൻ ആപ്പ് ഉപയോഗിക്കുകയോ പൊലീസ് സേവനം തേടുകയോ ചെയ്യണമെന്ന് തൊഴിലാളി സംഘടനകൾ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗൺ ഇളവുകൾ. ടി.പി.ആർ. 30 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും. ടി.പി.ആർ. നിരക്ക് 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ളടത്ത് സമ്പൂർണ ലോക്ഡൗൺ. 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ളടത്ത് ഭാഗിക ലോക്ഡൗണും 8ൽ താഴെയുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനവും അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ എല്ലാ കടകളും രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. ഇവിടങ്ങളിൽ ജീവനക്കാർ 50 ശതമാനമേ പാടുള്ളൂ. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തികൊണ്ട് 17 മുതൽ ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അനുവദിക്കും.

ടി.പി.ആർ. 8 മുതൽ 20 ശതമാനം വരെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ അവശ്യ വസ്തുക്കളുടെ കടകൾ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. മറ്റ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. 17 മുതൽ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തികൊണ്ട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അനുവദിക്കും.

ടി.പി.ആർ. 20ന് മുകളിലുള്ള അതിവ്യാപന പ്രദേശങ്ങളിൽ അവശ്യ വസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റ് കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കാൻ അനുവദിക്കും. ടി.പി.ആർ. 30 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP