Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പരാതിപ്രളയത്തിൽ മുങ്ങിയ ബെവ് ക്യൂ ആപ്പ് ഒഴിവാക്കാൻ സർക്കാർ തലത്തിൽ ആലോചന; എക്‌സൈസ് മന്ത്രി ഉന്നതതല യോഗം വിളിച്ചു; തുടർച്ചയായി രണ്ടാം ദിവസവും മദ്യവിൽപ്പന തകരാറിലായതോടെ ഫെയർകോഡ് ഓഫീസ് അടച്ചു ഉടമകൾ മുങ്ങി; ഫോണെടുക്കാതെ ഡയറക്ടർ ബോർഡ് അംഗങ്ങളും; ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ്‌ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത് ഫെയർകോഡ്; സ്തുതിപാഠകന്റെ കമ്പനിക്ക് കരാർ നൽകിയ സർക്കാർ സ്വയം പണി ഇരന്നുവാങ്ങിയത്; ഇപ്പോൾ മദ്യവിൽപ്പന തോന്നുംപടി

പരാതിപ്രളയത്തിൽ മുങ്ങിയ ബെവ് ക്യൂ ആപ്പ് ഒഴിവാക്കാൻ സർക്കാർ തലത്തിൽ ആലോചന; എക്‌സൈസ് മന്ത്രി ഉന്നതതല യോഗം വിളിച്ചു; തുടർച്ചയായി രണ്ടാം ദിവസവും മദ്യവിൽപ്പന തകരാറിലായതോടെ ഫെയർകോഡ് ഓഫീസ് അടച്ചു ഉടമകൾ മുങ്ങി; ഫോണെടുക്കാതെ ഡയറക്ടർ ബോർഡ് അംഗങ്ങളും; ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ്‌ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത് ഫെയർകോഡ്; സ്തുതിപാഠകന്റെ കമ്പനിക്ക് കരാർ നൽകിയ സർക്കാർ സ്വയം പണി ഇരന്നുവാങ്ങിയത്; ഇപ്പോൾ മദ്യവിൽപ്പന തോന്നുംപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും മദ്യവിൽപ്പന അവതാളത്തിൽ ആയതോടെ മദ്യം ബുക്ക് ചെയ്യാനുള്ള ബെവ് ക്യൂ ആപ്പ് ഒഴിവാക്കാൻ സർക്കാർ തലത്തിൽ ആലോചന. ഇതേക്കുറിച്ചുള്ള സാധ്യതകൾ സർക്കാർ ആലോചിക്കുയാണ്. വിഷയം ചർച്ച ചെയ്യാൻ വേണ്ടി എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ഉന്നതതല യോഗം വിളിച്ചു. അതേസമയം തുടർച്ചയായി രണ്ടാം ദിവസവും ആപ്പ് നിശ്ചലയമാതോടെ സംസ്ഥാനത്ത് പലയിടത്തും ടോക്കണില്ലാതെ സ്വകാര്യ ബാറുകൾ മദ്യം വിതരണം ചെയ്തു. ഇപ്പോൾ തോന്നിയതു പോലെയാണ് മദ്യവിൽപ്പന സംസ്ഥാനത്ത് നടക്കുന്നത്.

സാങ്കേതികപ്രശ്‌നങ്ങളെല്ലാം ആദ്യദിവസത് ഇന്ന് മുതൽ എല്ലാ ശരിയാകും ഇതായിരുന്നു ബെവ് ക്യൂ ആപ്പ് തയ്യാറാക്കിയ ഫെയർകോഡിന്റെ ഇന്നലത്തെ വിശദീകരണം. പക്ഷെ ഇപ്പോഴും ആർക്കും ആപ്പ് കിട്ടുന്നില്ല. ബുക്കിങ് ആകെ കുളമായി. ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത് ഫെയർകോഡ് അധികൃതർ ഒരു വിശദീകരണത്തിനും തയ്യാറാകാതെ മുങ്ങി. വിമർശനങ്ങളും തെറിവിളികളും വ്യാപകമായതോടെ ആപ്പ്‌നിർമ്മിക്കാൻ കരാറെടുത്ത ഫെയർകോഡ് ടെക്‌നോളജീസ് ഉടമകൾ ഓഫിസിൽനിന്ന് സ്ഥലം വിട്ടു. ഓഫിസ് അകത്തുനിന്ന് പൂട്ടിയാണ് ഇവർ സ്ഥലം വിട്ടിരിക്കുന്നത്. ഇളങ്കുളം ചിലവന്നൂർ റോഡിലെ ഇവരുടെ ഓഫിസിൽ ഏതാനും ജോലിക്കാർ മാത്രമാണ് ഇന്നെത്തിയത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിർദേശമുള്ളതായും ഓഫിസ് തുറന്നു പുറത്തു വന്ന ജീവനക്കാരിലൊരാളെന്നു പരിചയപ്പെടുത്തിയ യുവാവ് പറഞ്ഞു.

അതേസമയം ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ ആരും ഫോണെടുക്കാനോ പ്രതികരിക്കാനോ തയാറായിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉണ്ടായതിനെത്തുടർന്ന് മദ്യ ആപ്പുമായി ബന്ധപ്പെട്ട് മെയ്‌ 16നു ശേഷം ഫെയർകോഡ് കമ്പനി ഇട്ട പോസ്റ്റുകളെല്ലാം ഫേസ്‌ബുക്ക് പേജിൽനിന്ന് പിൻവലിച്ചു. ഇന്നലെവരെ പോസ്റ്റുകൾ ഫേസ്‌ബുക്ക് പേജിലുണ്ടായിരുന്നു. ബവ്‌കോയ്ക്കായി മദ്യവിതരണ ആപ്പ് തയാറാക്കിയത് എറണാകുളത്തുള്ള ഫെയർകോഡ് കമ്പനിയാണ്. ആപ് സംബന്ധിച്ച് ആളുകളുടെ ചോദ്യങ്ങൾക്ക് ഇവർ നേരത്തെ ഫേസ്‌ബുക്ക് പേജിലൂടെ മറുപടി നൽകിയിരുന്നു. ഇതെല്ലാം പൂർണമായും നീക്കം ചെയ്തിട്ടുണ്ട്.

നിശ്ചിത സമയം കഴിഞ്ഞിട്ടും ആപ് ലഭിക്കാത്തതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. മികച്ച സേവനം നൽകാൻ ആപ് നിർമ്മാതാക്കൾ പരാജയപ്പെട്ടെന്നായിരുന്നു പ്രധാന വിമർശനം. ഫെയർകോഡ് കമ്പനിയുടെ ഫേസ്‌ബുക്ക് പേജിൽ അടക്കം തെറിവിളികളുടെ ബഹളമാണ്. ടോക്കൺ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്‌ലറ്റുകളിലും എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിനിടെ പലയിടത്തും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തതും ആശങ്കയ്ക്ക് ഇടയാക്കുന്നു. അങ്കമാലിയിൽ ഒരു ബാറിനെതിരെ ടോക്കണില്ലാതെ മദ്യം വിതരണം ചെയ്തതിനും ലോക്ഡൗൺ ചട്ടം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്.

കോട്ടയം ഏറ്റുമാനൂരിൽ ബാറിൽ രണ്ട് കൗണ്ടറുകളിൽ മദ്യം വിതരണം ചെയ്തതിനെ തുടർന്ന് വൻ ആൾക്കൂട്ടം രൂപപ്പെടുകയും പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകുയും ചെയ്തിട്ടുണ്ട്. കളമശേരി പത്തടിപ്പാലത്ത് ബാറിൽ നിന്നുള്ള ക്യൂ സാമൂഹിക അകലം പാലിച്ച് ദേശീയ പാതയിലേയ്ക്ക് നീണ്ടു. അതുപോലെ മിക്ക ബാറുകളിലും രഹസ്യമായും അല്ലാതെയും മദ്യം വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരം. ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യാൻ നിലവിൽ അനുമതിയില്ലെന്ന് എറണാകുളം റേഞ്ച് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത് പറഞ്ഞു. അല്ലാതെ വിതരണം ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുക്കിങ് മുടങ്ങിയതിനാൽ ഔട്ട് ലെറ്റുകളിൽ ആളില്ലാത്തത് ബെവ്‌കോക്ക് വൻ തിരിച്ചടിയാണ്. അതേ സമയം ബാറുകളിൽ രാവിലെ ആളുകൾ മദ്യം വാങ്ങാൻ കൂട്ടത്തോടെ എത്തി. ആപ്പ് ഒഴിവാക്കി പഴയരീതിയിൽ വില്പന വേണമെന്നാണ് ബാറുടമകളുടെ ആവശ്യം. തിരക്ക് കൂടിയതോടെ പലബാറുകളും ടോക്കൺ ഒഴിവാക്കി മദ്യവില്പനനടത്തി. സംസ്ഥാനത്ത് 300 ബെവ്‌കോ-കൺസ്യൂമർ ഫെഡ് വിൽപനശാലകൾ കൂടാതെ 700-ഓളം ബാറുകളും വൈൻ പാർലറുകളും മദ്യവിതരണത്തിന് തയ്യാറായ സ്ഥിതിക്ക് മദ്യം വാങ്ങാൻ എവിടെയും തിരക്കുണ്ടാവില്ലെന്നും അതിനാൽ ആപ്പ് ഒഴിവാക്കണമെന്നുമാണ് ബാറുടകമളുടെ ആവശ്യം ഇക്കാര്യം അവർ സർക്കാരിനേയും അറിയിച്ചിട്ടുണ്ട്.

അതേസമയം മൊബൈൽ ആപ്പ് സർക്കാരിന് ആപ്പ് ആയതോടെ പുതിയ ആയുധമാണ് പ്രതിപക്ഷത്തിന് വീണു കിട്ടുന്നത്. ആപ്പുണ്ടാക്കാൻ നൽകിയ കരാറിൽ അഴിമതി നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിനിഞ്ഞാന്ന് രാത്രി മുതൽ ബെവ്ക്യൂ ആപ്പിലൂടെ ലക്ഷണക്കിന് ആളുകൾ മദ്യം വാങ്ങാൻ കഷ്ടപ്പെട്ടത്. ആപ്പ് ഒഴിവാക്കിയാലും ഇല്ലെങ്കിലും പ്രതിപക്ഷം സർക്കാരിനെ വിഷയത്തിൽ കടന്നാക്രമിക്കും എന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP