Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ബെവ് ക്യൂ' ആപ്പ് വരും മുൻപേ പ്ലേ സ്റ്റോറിൽ വ്യാജൻ; ഒറിജിനലെന്ന് കരുതി ഡൗൺലോഡ് ചെയ്തു നിരവധി പേർ; വ്യാജ ആപ്പ് പ്രചരിച്ച സംഭവം ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷിക്കുമെന്ന് ഡിജിപിയും; സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് ഉച്ചയോടെ വ്യാപകമായ പ്രചരിച്ച ആപ്പ് ടെസ്റ്റിങ്ങിനിടെ ചോർന്നത്; ബീറ്റ വേർഷൻ ഉപയോഗിച്ച് എടുക്കുന്ന ടോക്കൺ അസാധുവെന്ന് ഫെയർകോഡ് ടെക്‌നോളജീസ് അധികൃതരും

'ബെവ് ക്യൂ' ആപ്പ് വരും മുൻപേ പ്ലേ സ്റ്റോറിൽ വ്യാജൻ; ഒറിജിനലെന്ന് കരുതി ഡൗൺലോഡ് ചെയ്തു നിരവധി പേർ; വ്യാജ ആപ്പ് പ്രചരിച്ച സംഭവം ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷിക്കുമെന്ന് ഡിജിപിയും; സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് ഉച്ചയോടെ വ്യാപകമായ പ്രചരിച്ച ആപ്പ് ടെസ്റ്റിങ്ങിനിടെ ചോർന്നത്; ബീറ്റ വേർഷൻ ഉപയോഗിച്ച് എടുക്കുന്ന ടോക്കൺ അസാധുവെന്ന് ഫെയർകോഡ് ടെക്‌നോളജീസ് അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രണ്ടാഴ്‌ച്ചയിൽ ഏറെയായി 'ബെവ് ക്യൂ' ആപ്പിനുള്ള കാത്തിരിപ്പിലായിരുന്നു കേരളം. എപ്പോൾ വരും ആപ്പെന്ന എൻക്വറയറികളായിരുന്നു സോഷ്യൽ മീഡിയയിൽ മുഴുവനും. ഒടുവിൽ ഇന്ന് വൈകുന്നേരത്തോടെ ആപ്പ് പ്ലേസ്റ്റോറിൽ എത്തുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഇതിനിടെ ആപ്പിനായി കാത്തിരുന്നവർക്ക് മുമ്പിലേക്ക് ഒരു വ്യാജ ആപ്പും എത്തി. മദ്യം വാങ്ങാനായി പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ആപ്പിന്റെ മാതൃകയിൽ ഗൂഗിൾ പ്ലേ സ്റ്റോറിലാണ് പുതിയ ആപ്പ് പ്രത്യക്ഷപ്പെട്ടത്. ഇത് നിരവധി പേർ ഡൗൺലോഡ് ചെയ്യുകയും ചെയ്തു. ഇതോടെ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ് പൊലീസ് മേധാവി.

മദ്യം വാങ്ങാനായി ബെവ്‌കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യം വാങ്ങാനായി പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ആപ്പിന്റെ മാതൃകയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്‌കോ മാനേജിങ് ഡയറക്ടർ ജി.സ്പർജൻ കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

'ബെവ് ക്യൂ ബെവ്‌കോ ഓൺലൈൻ ബുക്കിങ് ഗൈഡ്' എന്നപേരിലുള്ള ആപ്പാണ് ഗൂഗിൽ പ്ലേയിൽ നിന്നും നിരവധി പേർ ഡൗൺലോഡ് ചെയ്തത്. അൻപതിനായിരത്തിലധികം പേരാണു ഡൗൺലോഡ് ചെയ്തത്. ഇൻസ്റ്റാൾ ചെയ്തുശേഷമാണ് സംഗതി വ്യാജനാണെന്നു പലരും മനസ്സിലാക്കിയത്. മദ്യം കിട്ടില്ലെന്നു തിരിച്ചറിഞ്ഞതിന്റെ നിരാശ ആപ്പിന്റെ റേറ്റിങ്‌സ് ആൻഡ് റിവ്യൂ പേജിൽ ഇവർ തീർത്തിട്ടുമുണ്ട്. നിരാശരായവർ കൂട്ടത്തോടെ നെഗറ്റീവ് റിവ്യൂ നൽകിയതോടെ ആപ്പിന്റെ റേറ്റിങ് 1.8 ആയി കുറഞ്ഞു.

അതേസമയം ബെവ് ക്യൂ ആപ് എപികെ ഫയലും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. മന്ത്രി മൂന്നരയ്ക്ക് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിക്കും മുമ്പായിരുന്നു ആപ്പിന്റെ ഫയർ ചോർന്നത്. ഇത് ഒറിജിനൽ ഫയൽ അല്ലെന്നും ടെസ്റ്റിങ്ങിനിടെ ചോർന്ന ഫയലാണ് പ്രചരിക്കുന്നതെന്നും ഫെയർകോഡ് ടെക്‌നോളജീസ് വ്യക്തമാക്കിയിരുന്നു. ബീറ്റ വേർഷൻ ഉപയോഗിച്ച് എടുക്കുന്ന ടോക്കൺ അസാധുവാണെന്നുമാണ് ഇവർ പറഞ്ഞത്.

എപികെ ഫയൽ ഫോണിൽ ഇൻസ്റ്റാൾ ആകുന്നുണ്ടെങ്കിലും യൂസർക്ക് പേരു വിവരങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല. പ്രതിദിന റജിസ്‌ട്രേഷൻ പരിധി പൂർത്തിയായെന്നാണ് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ കാണിക്കുന്നത്. ഒറിജിനൽ ഫയൽ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ റജിസ്‌ട്രേഷൻ ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കാനാകൂ എന്നാണ് കമ്പനി അധികൃതരും വിശദീകരിച്ചത്.

ആപ് എങ്ങനെ ഉപയോഗിക്കണം എന്ന യൂസർ മാനുവലും കഴിഞ്ഞ ദിവസം കമ്പനിയിൽനിന്ന് ചോർന്നിരുന്നു. ഇത് ഫെയർകോഡ് ടെക്‌നോളജീസ് തയാറാക്കിയതാണെങ്കിലും ഔദ്യോഗികമായി പ്രകാശിപ്പിക്കുന്നതിനു മുമ്പു തന്നെ ചോരുകയായിരുന്നു. ബവ് ക്യൂ ആപ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നപ്പോൾ മുതൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വെബ്‌സൈറ്റുകളും വാർത്തകളും വ്യാപകമായി പുറത്തു വരുന്നുണ്ട്. ബവ്‌കോ, ബവ് ക്യൂ തുടങ്ങി സമാനതകളുള്ള ഡൊമെയ്‌നുകൾ രജിസ്റ്റർ ചെയ്ത് പലരും വിൽക്കാനും വച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP