Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബെവ് ക്യൂ ആപ്പ് വീണ്ടും ഗൂഗിളിൽ അപ്‌ലോഡ് ചെയ്തു; രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെ മദ്യവിൽപന; മദ്യശാലകൾക്കു മുന്നിലും തെർമൽ സ്‌കാനർ; ഓരോ ആൾക്കാർ തമ്മിലും ആറടി വീതം അകലം വേണം; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്ക് സമീപത്തേക്കു പോകേണ്ട; ഒരു തവണ മദ്യം വാങ്ങിക്കഴിഞ്ഞാൽ നാല് ദിവസം കഴിഞ്ഞേ വീണ്ടും മദ്യം വാങ്ങാൻ കഴിയൂ; മൊബൈൽ ആപ്പിനു പുറമേ എസ്എംഎസ് സംവിധാനം വഴിയും ബുക്ക് ചെയ്യാം; മദ്യവിൽപനക്ക് ബെവ്‌കോ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

ബെവ് ക്യൂ ആപ്പ് വീണ്ടും ഗൂഗിളിൽ അപ്‌ലോഡ് ചെയ്തു; രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെ മദ്യവിൽപന; മദ്യശാലകൾക്കു മുന്നിലും തെർമൽ സ്‌കാനർ; ഓരോ ആൾക്കാർ തമ്മിലും ആറടി വീതം അകലം വേണം; ഇ-ടോക്കൺ ഇല്ലാത്തവർ മദ്യശാലകൾക്ക് സമീപത്തേക്കു പോകേണ്ട; ഒരു തവണ മദ്യം വാങ്ങിക്കഴിഞ്ഞാൽ നാല് ദിവസം കഴിഞ്ഞേ വീണ്ടും മദ്യം വാങ്ങാൻ കഴിയൂ; മൊബൈൽ ആപ്പിനു പുറമേ എസ്എംഎസ് സംവിധാനം വഴിയും ബുക്ക് ചെയ്യാം; മദ്യവിൽപനക്ക് ബെവ്‌കോ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ബെവക്യൂ ആപ്പ് തയ്യാറാകുന്ന മുറയ്ക്ക് വിൽപ്പന തുടങ്ങുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. പിഴവുകൾ തിരുത്തി ബെവ് ക്യൂ ആപ്പ് വീണ്ടും ഗൂഗിളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതിന് അധികം വൈകാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ ആപ്പ് പുറത്തിറങ്ങിയ ശേഷം കർശനമാണ് നിബന്ധനകളോടെയാകും മദ്യവിൽപ്പന നടത്തുക. ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ് ബെവ്‌കോ അധികൃതർ.

രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെയാണ് മദ്യവിൽപന. ഒരു തവണ മദ്യം വാങ്ങിയാൽ പിന്നെ നാല് ദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാൻ കഴിയൂ. മദ്യം വിൽപ്പനയ്ക്കുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബെവ്‌കോ പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. മദ്യശാലകൾക്കു മുന്നിലും തെർമൽ സ്‌കാനറുകൾ ഉപയോഗിച്ച് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തെർമൽ സ്‌കാനറിലൂടെയുള്ള പരിശോധനയിൽ ശരീര ഊഷ്മാവ് കൂടുതലെന്നു കണ്ടാൽ അവരെ മദ്യശാലകൾക്കുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. രോഗലക്ഷണങ്ങളുള്ളവർക്കും അനുമതിയുണ്ടാകില്ല.

വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും മദ്യ വില്പന. ഇ-ടോക്കൺ ഇല്ലാത്തവരെ മദ്യ ശാലകൾക്കു സമീപം അനുവദിക്കില്ല. കൗണ്ടറുകൾക്കു മുന്നിൽ ഒരു സമയം അഞ്ചുപേരിൽക്കൂടുതൽ പാടില്ല. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയായിരിക്കും മദ്യ വില്പന. അബ്കാരി ആക്ട് അനുസരിച്ച് പ്രായപൂർത്തിയായ ഒരാൾക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാണ്. വെർച്വൽ ക്യൂ വഴി വരുന്നവർക്കും മൂന്നു ലിറ്റർ മദ്യം ലഭിക്കും. ഒരുതവണ മദ്യം വാങ്ങിയാൽ നാലുദിവസത്തിനു ശേഷമേ അടുത്ത അവസരം ലഭിക്കൂ. ബിവറേജസ് നിരക്കിൽ മാത്രമേ ബാറുകളിലും മദ്യം വിൽക്കാൻ പാടുള്ളൂ.

മൊബൈൽ ആപ്പിനു പുറമേ എസ്എംഎസ് സംവിധാനം വഴിയും മദ്യം ബുക്ക് ചെയ്യാം. എസ്എംഎസ് അയക്കുമ്പോൾ ഫോണിലേക്ക് ഒരു കോഡ് അയക്കും. മദ്യവില്പന ശാലകളിൽ കോഡ് പരിശോധിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാകും. കൗണ്ടറിലിരിക്കുന്നവർക്ക് ഇതിനായി പ്രത്യേക ആപ്പ് തയാറാക്കി നൽകും. മദ്യശാലകൾ അണുനശീകരണം നടത്തണം/ ആൾക്കൂട്ടം തടയണംമദ്യശാലകൾ തുറക്കുന്നതിനു മുൻപ് അണുനശീകരണം നടത്തണം.

മാസ്‌ക്, സാനിട്ടൈസർ, കൈയുറകൾ എന്നിവ ജീവനക്കാർക്ക് ഉറപ്പാക്കണം. കൈകഴുകാനുള്ള സംവിധാനങ്ങളും വേണം. കൗണ്ടറുകൾക്കു മുന്നിൽ ആൾക്കൂട്ടം പാടില്ല. സമൂഹ അകലം പാലിച്ച് ആറടി അകലത്തിൽ മാത്രമേ ആളുകളെ അനുവദിക്കൂ. ബാറുകളിൽ പ്രത്യേക കൗണ്ടറുകളിലൂടെയേ മദ്യം നൽകാൻ പാടുള്ളൂ. ആൾക്കൂട്ടം നിയന്ത്രിക്കാൻ ബാറുകൾ സെക്യൂരിറ്റി സ്റ്റാഫിനേയും നിയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. റെഡ് സോണുകളിലും കണ്ടെയ്ന്മെന്റ് സോണിലും മദ്യ വില്പനയ്ക്ക് കർശന നിയന്ത്രണമുണ്ടാകും. ഈ സോണുകളിൽപ്പെട്ട മദ്യശാലകളിൽ നിന്ന് ഇ-ടോക്കൺ നൽകരുതെന്നും കർശന നിർദ്ദേശവുമുണ്ട്.

മദ്യശാലകളിൽ കൗണ്ടറിന് സമീപം അഞ്ച് പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. ഓരോ ആൾക്കാർ തമ്മിലും ആറടി വീതം അകലം വേണം. ഇ ടോക്കൺ ലഭിക്കാത്തവരെ കൗണ്ടറിന് സമീപത്തേക്ക് അയക്കില്ല. മദ്യം ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ക്യൂആർ കോഡുമായി അനുവദിക്കപ്പെട്ട സമയത്ത് ചെന്നാൽ പണം നൽകി മദ്യം വാങ്ങാൻ കഴിയും. ബെവ് ക്യൂ ആപ്പ് ഇന്ന് പുലർച്ചെ പിഴവുകൾ തിരുത്തിയാണ് ഗൂഗിളിൽ വീണ്ടും അപ്‌ലോഡ് ചെയ്തത്. ഗൂഗിളിന്റെ അനുമതി കിട്ടിയാൽ സെക്യൂരിറ്റി, ലോഡിങ് പരിശോധനകൾക്ക് ശേഷം ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാകും. ആപ്പിന് ഗൂഗിൾ അനുമതി ലഭിച്ചാൽ അടുത്ത ആഴ്ചയെങ്കിലും മദ്യവിതരണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബെവ്‌കോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP