Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇപ്പോൾ കോവിഡിനെ പേടിക്കാതെ യാത്ര പോകാൻ പറ്റുന്ന പത്തു സുരക്ഷിത രാജ്യങ്ങളിൽ ഇന്ത്യയും യുഎഇയും; ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഇസ്രയേലും അമേരിക്കയും

ഇപ്പോൾ കോവിഡിനെ പേടിക്കാതെ യാത്ര പോകാൻ പറ്റുന്ന പത്തു സുരക്ഷിത രാജ്യങ്ങളിൽ ഇന്ത്യയും യുഎഇയും; ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഇസ്രയേലും അമേരിക്കയും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഒഴിവുകാല യാത്രകൾക്കുള്ള വഴിയൊരുങ്ങുകയാണ് രണ്ടു ഡോസ് വാക്സിനെടുത്ത ബ്രിട്ടീഷുകാർക്ക്. എന്നിരുന്നാലും രോഗവ്യാപനത്തിന്റെ കാഠിന്യവും വാക്സിനേഷൻ നിരക്കും കണക്കിലെടുത്താൽ, കോവിഡ് ബാധയുണ്ടാകാൻ ഇടയുള്ള സ്ഥലങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇതിനോടകം തന്നെ നിരവധിയിടങ്ങളിലേക്കുള്ള യാത്രകൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു, ഒക്ടോബർ 4 മുതൽ, രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് വിദേശയാത്രകൾ കൂടുതൽ എളുപ്പമാവുകയാണ്. എന്നാൽ, ലോകത്തിൽ നിന്നും കോവിഡ് ഭീഷണി പൂർണ്ണമായും ഒഴിവായി എന്നല്ല ഇതിനർത്ഥം.

പല രാജ്യങ്ങളിലും ഇപ്പോഴും വലിയ രീതിയിൽ തന്നെ കോവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ പല രാജ്യങ്ങളിലും വാക്സിനേഷൻ മന്ദഗതിയിലാണ് നടക്കുന്നത്. ഒഴിവുകാല യാത്രയ്ക്ക് പദ്ധതിയിടുന്നതിനു മുൻപ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കോവിഡ് സാഹചര്യം മനസ്സിലാക്കുന്നത് സുരക്ഷിതമായ യാത്രയ്ക്ക് സഹായിക്കും. വിവിധ മാനദണ്ഡങ്ങൾ വിശകലനം ചെയ്ത് ഇത്തരത്തിലുള്ള സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്.

പ്രതിദിനം പത്തുലക്ഷം പേരിൽ 0.36 പേർക്ക് മാത്രം കോവിഡ് ബാധ സ്ഥിരീകരിക്കുന്ന ഹോങ്കോംഗ് ആണ് ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രം. സെപ്റ്റംബർ 20 ലെ കണക്കുകളാണിത്. അതിനുപുറമെ ഇവിടെയുള്ള പകുതിയിലധികം പേർക്കും വാക്സിന്റെ രണ്ടു ഡോസുകളും നൽകിക്കഴിഞ്ഞിരിക്കുന്നു. പത്തുലക്ഷം പേരിൽ പ്രതിദിനം 3.79 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്ന ന്യുസിലാൻഡാന് ഇതിൽ രണ്ടാം സ്ഥാനത്തുള്ളത്. എന്നാൽ വാക്സിൻ നിരക്കിൽ ന്യുസിലാൻഡ് ഏറെ പുറകിലാണ്. ഇതുവരെ രാജ്യത്തെ 33.83 ശതമാനം പേർക്ക് മാത്രമാണ് ഇവിടെ വാക്സിൻ നൽകിയിട്ടുള്ളത്.

മൂന്നാം സ്ഥാനത്തുള്ള ഈജിപ്തിൽ പത്തുലക്ഷം പേരിൽ പ്രതിദിനം 5.70 പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.ഇവിടെയും വാക്സിനേഷൻ നിരക്ക് കുറവാണ്. പത്തുലക്ഷം പേരിൽ 11.69 രോഗികളുമായി ഇന്തോനേഷ്യയും 16,55 രോഗികളുമായി പോളണ്ടും നാലും അഞ്ചും സ്ഥാനങ്ങളിൽ ഇടം പിടിച്ചപ്പോൾ 22.04 രോഗികളുമായി ഇന്ത്യ ആറാം സ്ഥാനത്താണ്. ഇതിൽ പോളണ്ടിൽ മാത്രമാണ് പകുതിയിലധികം പേർക്ക് വാക്സിന്റെ രണ്ടു ഡോസുകളും നൽകിയിട്ടുള്ളത്. ഇന്തോനേഷ്യയിൽ 16,39 ശതമാനം പേർക്ക് രണ്ടു ഡോസ് വാക്സിൻ ലഭിച്ചപ്പോൾ ഇന്ത്യയിൽ ഇതുവരെ14.76 ശതമാനം പേർക്ക് മാത്രമാണ് ഇത് ലഭിച്ചിട്ടുള്ളത്.

പത്തുലക്ഷം പേരിൽ 23.53 രോഗികളുമ്മ് 15.81 വാക്സിനേഷൻ നിരക്കുമായി മൊണാക്കോ ഏഴാം സ്ഥാനത്തും 38.76 രോഗികളും 54.62വാക്സിനേഷൻ നിരക്കുമായി ജപ്പാൻ എട്ടാം സ്ഥാനത്തും 38.94 രോഗികളും 57.91വാക്സിനേഷൻ നിരക്കുമായി ഹംഗറി ഒമ്പതാം സ്ഥാനത്തും എത്തിയപ്പോൾ 49.83 രോഗികളുമായി പത്താം സ്ഥാനത്ത് എത്തിയ യു എ ഇയിൽ ഇതുവരെ 80.38 ശതമാനം പേർക്ക് രണ്ടു ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞിരിക്കുന്നു.

ഇതേ മാനദണ്ഡങ്ങൾ ഉപയോഗിച്ച് കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് പത്തുലക്ഷം പേരിൽ പ്രതിദിനം 982.63 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന മൊണ്ടെനെഗ്രോയെയാണ്. 31.42 ശതമാനം പേർക്ക് മാത്രമാണ് ഇവിടെ രണ്ടു ഡോസ് വാക്സിൻ നൽകിയിരിക്കുന്നത്. 829.06 രോഗികളുമായി ഇസ്രയേൽ രണ്ടാം സ്ഥാനത്തും 711.50 രോഗികളുമായി ക്യുബ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. എന്നാൽ ഇസ്രയേലിൽ വാക്സിനേഷൻ നിരക്ക് വളരെ കൂടുതലാണ്. 63.60 ശതമാനം പേർക്ക് രണ്ടു ഡോസുകളും നൽകിക്കഴിഞ്ഞിരിക്കുന്നു. ക്യുബയിൽ ഇത് 39.83 ശതമാനമാണ്.

605.82 രോഗികളും 15.82 വാക്സിനേഷൻ നിരക്കുമായി സെയിന്റ് ലൂസിയ മൂന്നാം സ്ഥാനത്തും 502.52 രോഗികളും 46.73 വാക്സിനേഷൻ നിരക്കുമായി സോൾവേനിയ നാലാം സ്ഥാനത്തും എത്തിയിരിക്കുന്നു. ആന്റിഗുവ, ബാർബുഡ, അമേരിക്ക ലിത്വാനിയ എന്നിവയും പ്രതിദിനം 400 പേരിലധികം രോഗികളുണ്ടാകുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 351.22 രോഗികളുമായി ടർക്കിയും 322.67 രോഗികളുമായി എസ്റ്റോണിയയും ഏറ്റവും അപകട സാധ്യത കൂടിയ പത്തു രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP