Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കള്ളക്കളികൾ പുറത്തുവിട്ട ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ സംഘടിത സൈബർ ആക്രമണം; ഫേസ്‌ബുക്ക് ക്കൗണ്ടിലെത്തി തെറിവിളിച്ച് ബാങ്കിന്റെ ഒത്താശക്കാർ; ബെന്നിയുടേത് കള്ളത്തരമെന്നും ബാങ്കിനെ അപകീർത്തിപ്പെടുത്തുന്നെന്നും കമന്റുകളിട്ട് വെല്ലുവിളികൾ ഉന്നയിച്ചത് ദേശസാൽക്കൃത ബാങ്കുകളിലെ ഉദ്യോഗസ്ഥർ; താൻ പറയുന്നത് തെറ്റെങ്കിൽ ബാങ്ക് എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് തിരിച്ചു ചോദിച്ച് ബെന്നിയും

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കള്ളക്കളികൾ പുറത്തുവിട്ട ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ സംഘടിത സൈബർ ആക്രമണം; ഫേസ്‌ബുക്ക് ക്കൗണ്ടിലെത്തി തെറിവിളിച്ച് ബാങ്കിന്റെ ഒത്താശക്കാർ; ബെന്നിയുടേത് കള്ളത്തരമെന്നും ബാങ്കിനെ അപകീർത്തിപ്പെടുത്തുന്നെന്നും കമന്റുകളിട്ട് വെല്ലുവിളികൾ ഉന്നയിച്ചത് ദേശസാൽക്കൃത ബാങ്കുകളിലെ ഉദ്യോഗസ്ഥർ; താൻ പറയുന്നത് തെറ്റെങ്കിൽ ബാങ്ക് എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് തിരിച്ചു ചോദിച്ച് ബെന്നിയും

ആർ പീയൂഷ്

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തട്ടിപ്പ് പുറത്തുവിട്ട ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ സംഘടിതമായി ബാങ്ക് ഉദ്യോഗസ്ഥരുടെ സൈബർ ആക്രമണം. വാർത്തയുടെ ലിങ്കിന് താഴെയും ഫെയ്സ് ബുക്കിലും യൂട്യൂബിലും ബെന്നി ജോസഫിന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിലുമാണ് ആക്രമണം നടത്തുന്നത്. ബെന്നി ജോസഫ് പറയുന്നത് കള്ളമാണെന്നും ലോൺ എടുത്താൽ തിരിച്ചടയ്ക്കണമെന്നും ബാങ്കിനെ അപകീർത്തിപ്പെടുത്തുകയുമാണ് എന്നുമാണ് നാഷണലൈസ്ഡ് ബാങ്കുകളിലെ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ബെന്നി സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെളിവു സഹിതമാണ് മറുനാടൻ മലയാളിയിലൂടെ പുറത്ത് വിട്ടത്.

ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെയാണ് ബാങ്ക് ജീവനക്കാർ സംഘടിതമായി സംഭവം വ്യാജമാണെന്ന് വരുത്തി തീർക്കാൻ സോഷ്യൽ മീഡിയയിൽ അഹോരാത്രം പണിയെടുക്കുകയാണ്. എന്നാൽ ഇവർക്കൊക്കെ ചുട്ട മറുപടി കൊടുത്തു കൊണ്ട് ബെന്നി ജോസഫ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. താൻ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കള്ളമാണെങ്കിൽ തനിക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിന് സൗത്ത് ഇന്യൻ ബാങ്ക് മാനനഷ്ടത്തിന് കേസു കൊടുക്കാൻ ധൈര്യം കാണിക്കണെമെന്ന് വെല്ലുവിളിക്കുന്നതായി ബെന്നി പറഞ്ഞു. ബാങ്ക് വെല്ലുവിളി സ്വീകരിക്കില്ലെന്നും അങ്ങനെ കേസിന് പോയാൽ മുഴുവൻ തെളിവുകളും തന്റെ കയ്യിലുണ്ടെന്നും ബെന്നി അവകാശപ്പെടുന്നുമുണ്ട്.

ലോൺ എടുത്തതിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നടത്തിയ കൊള്ളയെ പറ്റി രണ്ട് ദിവസം മുൻപാണ് ബെന്നി ജോസഫ് മറുനാടൻ മലയാളിയിലൂടെ ചില വെളിപ്പെടുത്തലുകൾ നടത്തിയത്. രണ്ട് വാഹന ലോണുകളും രണ്ട് വിദ്യാഭ്യാസ ലോണുകളും എടുത്ത ബെന്നി ജോസഫ് ഇതു വരെ വായ്പ മുടങ്ങാതെ അടച്ചിട്ടുണ്ടെന്നും എന്നാൽ ദീർഘനാൾ നീണ്ട ബാങ്കിങ് ഇടപാടിലൂടെ പുറത്ത് വരുന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കള്ളത്തരങ്ങളാണെന്നും ബെന്നി ജോസഫ് തുറന്ന് പറഞ്ഞിരുന്നു.

പണം തന്റെ അക്കൗണ്ടിൽ നിന്നും മകന്റെ അക്കൗണ്ടിൽ നിന്നും പിൻവലിക്കുകയും പിന്നീട് 'അയ്യോ അബദ്ധം പറ്റിയതാണ്' എന്ന് പറഞ്ഞ് തടിയൂരുകയും ചെയ്യുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയ്തികൾ രേഖകൾ അടക്കം വിവരിക്കുകയായിരുന്നു ബെന്നി ജോസഫ്. പല തവണയായി ചെറുതും വലുതുമായ തുകകൾ വെട്ടിക്കുകയും ബാങ്കിൽ ചെന്ന് എന്താണിതെന്ന് ബെന്നി ചോദിക്കുമ്പോൾ ബാങ്കുകാർ പണം തിരിച്ചടയ്ക്കുകയുമായിരുന്നു പതിവെന്ന് ബെന്നി പറയുന്നു. എന്നിട്ടും തീർന്നില്ല ബാങ്കിന്റെ കള്ളക്കളി. ഓവർ ഫ്‌ളോ എമൗണ്ട് എന്ന് പേരിൽ തുക പിൻവലിക്കുകയും പാസ്ബുക്കിൽ പലപ്പോഴായി റോങ് എൻട്രി എന്ന പേരിൽ തുക വെട്ടിക്കുന്ന പരിപാടി ബാങ്ക് തകൃതിയാക്കുകയും ചെയ്തു.

വിദ്യാഭ്യാസ ലോണിന് പീനൽ ഇന്റെറസ്റ്റ് എന്നൊന്നില്ലെന്നാണ് അറിവെന്നും എന്നാൽ ഇത്തരത്തിൽ വരെ ബാങ്ക് പണം പിഴിയുന്ന പരിപാടി കാണിക്കുന്നുണ്ടായിരുന്നതായി ശ്രദ്ധിയിൽപെട്ടെന്നും ബെന്നി പറയുന്നു.ബാങ്കിന്റെ ഇത്തരത്തിലുള്ള തട്ടിപ്പിൽ മനം മടുത്ത് ഒറ്റത്തവണ തീർപ്പാക്കൽ വഴി പണമടയ്ക്കാൻ ബെന്നി ശ്രമിച്ചപ്പോൾ സിബിൽ സ്‌കോറിലും സർഫേസ് ആക്ടിലും പെടുത്തി തന്റെ വീട് ചെയ്യാനും ബാങ്ക് അധികൃതർ നീക്കം നടത്തിയതായി ബെന്നി പറയുന്നു. വെറും 9 ലക്ഷം രൂപ ലോണിനാണ് മൂന്ന് കോടി രൂപയുടെ വീട് ജപ്തി ചെയ്യാൻ വന്നതെന്നും ഓർക്കണമെന്നും ബെന്നി വ്യക്തമാക്കി.

എന്നാൽ ഇതെല്ലാം ചൂണ്ടിക്കാട്ടി ഇദ്ദേഹം ഹൈക്കോടതിയിൽ പോകുകയും ബെന്നിക്ക് കണക്ക് കൊടുക്കണമെന്ന് ബാങ്കിനോട് കോടതി നിർദ്ദേശിച്ചു. മാത്രമല്ല സംഗതി സെറ്റിൽമെന്റിന് ബെന്നിക്ക് ഒരു വർഷം കോടതി അനുവദിക്കുകയും ചെയ്തു. ബെന്നി അതിനുള്ളിൽ തന്നെ പണം മുഴുവനും അടച്ചു. ഇതിന് ശേഷം കണക്കുകൾ പുറത്ത് വന്നപ്പോൾ ബെന്നിക്ക് ബാങ്കിൽ ഒരു രൂപ പോലും കൊടുക്കാനില്ലെന്ന് തെളിഞ്ഞു. എന്നാൽ ബാങ്ക് ബെന്നിക്ക് നൽകിയ ലെറ്ററിൽ ബെന്നി മാത്യു എന്ന് എഴുതിയാണ് നൽതിയത്. തന്റെ പേര് തെറ്റായി മനപ്പൂർവം ബാങ്ക് അച്ചടിക്കുകയായിരുന്നെന്നും ബെന്നി പറയുന്നു. ഇതിന് പിന്നാലെയാണ് മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി എടുത്ത തുകയുടെ പേര് പറഞ്ഞ് ബാങ്കിന്റെ ഭാഗത്ത് നിന്നും പ്രതികാര നടപടികൾ ഉണ്ടായത്.

14 ലക്ഷത്തിന്റെ ലോണിനാണ് അനുമതി കിട്ടിയതെന്നും എന്നാൽ താൻ അത്രയും തുക ബാങ്കിൽ നിന്ന് എടുത്തില്ലെന്നും ബെന്നി പറയുന്നു. ഇതിന് പിന്നാലെ താൻ എങ്ങനെയാണ് തുക എടുത്തതെന്ന് വ്യക്തമാക്കാതെ 14,18,499 രൂപ ലോൺ ഉണ്ടെന്നും 1,27,000 രൂപ വെച്ച് മാസം അടയ്ക്കണമെന്ന് അവർ നോട്ടീസ് അയച്ചു. സർഫേസി ആക്ട് പ്രകാരം ബാങ്കിന് അങ്ങോട്ട് പണം ചെല്ലുന്ന ഇടപാടാണെന്നും ഇത് പാസാക്കിയ രാഷ്ട്രീയക്കാരെ ചെരുപ്പിനടിക്കണമെന്നും ബെന്നി പറയുന്നു

2010 ഒക്ടോബറിലാണ് ബെന്നി ആദ്യ ലോൺ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും എടുക്കുന്നത്. മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായിരുന്നു ഇത്. അഞ്ച് കോടി രൂപയുടെ മൂല്യമുള്ള വീടും സ്ഥലവും ഈടായി വച്ചിട്ടായിരുന്നു 7.8 ലക്ഷം രൂപയുടെ ലോൺ എടുത്തത്. 2010 ൽ 5.67ലക്ഷം രൂപയും 2013 ൽ 2.20ലക്ഷം രൂപയുമാണ് ബാങ്കിൽ നിന്നും ലഭിച്ചത്. വിദ്യാഭ്യാസ ലോൺ 5 വർഷം കഴിഞ്ഞ് മാത്രം തവണകളായി അടച്ചാൽ മതി എന്നിരിക്കെ 2013 മുതൽ ബെന്നി മാസം 19,250 രൂപ വച്ച് 42 തവണയായി 8,0,8005 രൂപ അടച്ചു. കണക്കിലെ തിരിമറികൾ കണ്ടു പിടിച്ചതോടെ ഒറ്റത്തവണ തീർപ്പാക്കാമെന്ന് പറഞ്ഞ് പിന്നീട് ബാക്കി തുകയായ 2,47,355 രൂപയും അടച്ചു തീർത്തു. 7.8 ലക്ഷം രൂപയുടെ വിദ്യാഭ്യാസ ലോൺ അടച്ചു തീർത്തപ്പോൾ 1,055,360 രൂപയായി. ിന്നീട് 2013 ൽ ഒരു ലക്ഷം രൂപയുടെ മറ്റൊരു വിദ്യാഭ്യാസ ലോൺ കൂടി എടുത്തിരുന്നു.

അൻപതിനായിരം രൂപ വച്ച് രണ്ട് തവണ അടച്ചെങ്കിലും ഒടുവിൽ അതും ഒറ്റത്തവണ തീർത്തപ്പോൾ അചട്ട മുഴുവൻ തുക 2,67,840 രൂപയായി. 2013 ൽ ഫോർഡ് കാർ എടുക്കാനായി 6 ലക്ഷം രൂപ എടുത്തിരുന്നു. 13,500 രൂപ 47 മാസം 634,500 അടച്ചു. ഒറ്റത്തവണ തീർപ്പാക്കലിൽ കൂടി 1,78,454 രൂപ കൂടി അടച്ചു തീർത്തു. മൊത്തം 812,954 രൂപ. പിന്നീട് 2014 ൽ എക്സ്.യു.വി കാർ എടുക്കാനായി 9 ലക്ഷം രൂപ വീണ്ടും ലോണെടുത്തു. 15,900 രൂപ വച്ച് 32 മാസം 5,088,00 രൂപയും അടച്ചു. ഒറ്റത്തവണ തീർപ്പാക്കലിലൂടെ 7,54,485 രൂപയും അടച്ച് ലോൺ ക്ലോസ് ചെയ്തു. എക്സ്.യു.വി കാർ ലോൺ മാത്രം 1,263,285 രൂപആയി. ഒറ്റത്തവണ തീർപ്പാക്കലിന ്സമീപിക്കാൻ കാരണം ബാങ്ക് അനധികൃതമായി പണ പിടിക്കുന്നു എന്ന് മനസ്സിലായതോടെയാണ്. ഇത് മനസ്സിലാക്കി പല തവണ ലോമിനെ സംബന്ധിച്ചുള്ള സംശയങ്ങൾ ഉന്നയിച്ച് അഞ്ച് കത്തുകൾ നൽകിയിട്ടും സൗത്ത് ഇന്ത്യൻ ബാങ്ക് മറുപടി നൽകാൻ തയ്യാറായില്ല. വിവരങ്ങൾ അറിയണമെങ്കിൽ റീജിയണൽ ഓഫീസ് മധുരയിലാണ് അവിടെ നിന്നുമാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് പറയുന്നത്.

കോടിക്കണക്കിന് രൂപ കടമെടുത്ത് മുങ്ങുന്ന വൻകിട വ്യാപാരികളെ പിടിക്കാൻ ശ്രമിക്കാത്ത ബാങ്ക് പാവപ്പെട്ടവൻ ലോണെടുത്താൽ ഇല്ലാത്ത ചാർജുകൾ ഈടാക്കുകയും തട്ടിപ്പ് നടത്തി പണയവസ്തു തട്ടിയെടുക്കാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ബെന്നി പറയുന്നു. നെയ്യാറ്റിൻ കരയിൽ അമ്മയും മകളും മരിക്കാൻ ഇടയായ സംഭവത്തിൽ ഒന്നാം പ്രതി ബാങ്കാണെന്നും പാവപ്പെട്ടവൻ വായ്പയെടുക്കുമ്പോൾ ബാങ്കിന്റെ ഭാഗത്ത് നിന്നും അൽപമൊക്കെ വിട്ടുവീഴ്‌ച്ചയാകാമെന്നും ബെന്നി പറയുന്നു. സർഫാസി ആക്ട് നല്ലതാണ്, പക്ഷേ അതിലെ കിരാതമായ കാര്യങ്ങൾ എടുത്തു കളയണം. അതു പോലെ തന്നെ ബാങ്കിന്റെ ഇത്തരം നടപടികളിൽ ദുരിതം അനുഭവിക്കുന്നവർക്ക് സൗജന്യ നിയമ സഹായവും മറ്റും ബെന്നി തന്നെ നൽകും. അതിനായി ബെന്നി ജോസഫിനെ ബന്ധപ്പെടേണ്ട നമ്പർ 9995500022.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP