Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ദുരിതബാധിതരെ സഹായിക്കാൻ ഫോട്ടോ ചലഞ്ചുമായി പരിസ്ഥിതി ഫോട്ടോഗ്രാഫർ ബെന്നി അജന്ത; മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയുടെയോ ദുരിതാശ്വാസ നിധിയിലേക്ക് 500 രൂപ അയച്ചതിന്റെ രസീതുമായി എത്തുക: അപൂർവ ഫോട്ടോയുമായി മടങ്ങിപ്പോകാം; ബെന്നി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ജീവൻ പണയപ്പെടുത്തി എടുത്ത ചിത്രങ്ങൾ

കോവിഡ് ദുരിതബാധിതരെ സഹായിക്കാൻ ഫോട്ടോ ചലഞ്ചുമായി പരിസ്ഥിതി ഫോട്ടോഗ്രാഫർ ബെന്നി അജന്ത; മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയുടെയോ ദുരിതാശ്വാസ നിധിയിലേക്ക് 500 രൂപ അയച്ചതിന്റെ രസീതുമായി എത്തുക: അപൂർവ ഫോട്ടോയുമായി മടങ്ങിപ്പോകാം; ബെന്നി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ജീവൻ പണയപ്പെടുത്തി എടുത്ത ചിത്രങ്ങൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സാലറി ചലഞ്ച്, മാസ്‌ക് ചലഞ്ച്, കൈകഴുകൾ ചലഞ്ച് എന്നിങ്ങനെ കോവിഡ് കാലത്ത് നിരവധി ചാലഞ്ചുകൾ കണ്ടവരാണ് നമ്മൾ. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചാലഞ്ചുമായി രംഗത്ത് വന്നിരിക്കുകയാണ് പരിസ്ഥിതി ഫോട്ടോഗ്രാഫർ ബെന്നി അജന്ത. കാട്ടിലും മഴയിലും മഞ്ഞിലും മലയിലും ദിവസങ്ങൾ കഷ്ടപ്പെട്ട് താൻ എടുത്ത അപൂർവ ദൃശ്യങ്ങൾ കോവിഡ് ദുരിത ബാധിതർക്ക് വേണ്ടി വിറ്റഴിക്കുകയാണ് ബെന്നി.

പ്രധാന മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ദുരിതാശ്വാസ ഫണ്ടിലേക്ക് 500 രൂപ വീതം സംഭാവന ചെയ്ത ശേഷം അതിന്റെ രസീതുമായി സമീപിക്കുന്നവർക്ക് ചിത്രങ്ങൾ നൽകുകയാണ് ബെന്നി ചെയ്യുന്നത്. കോവിഡിന്റെ ആഘാതത്തിൽ തളർന്നിരിക്കുന്ന നമ്മുടെ രാജ്യത്തു മുഖ്യമന്തിയുടെയോ പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ തന്റെ എളിയ സംഭാവന നൽകുവാൻ വേണ്ടിയാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് ഇറങ്ങി തിരിച്ചത് എന്ന് ബെന്നി പറയുന്നു. വളരെ കഷ്ടപ്പെട്ടും യാത്ര ചെയ്തും എടുത്തിരിക്കുന്ന ആയിര കണക്കിന് ചിത്രങ്ങൾ എന്റെ സമ്പാദ്യമായി ഉണ്ട്.

ആ ചിത്രങ്ങൾ ഞാൻ നല്ല വിലയ്ക്ക് വിറ്റു കൊണ്ടിരിക്കുന്നതാണ്. അതിൽ നിന്നും തെരഞ്ഞെടുത്ത കുറേ ചിത്രങ്ങളാണ് ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി വിറ്റഴിക്കുന്നത്. ഒരു ചിത്രത്തിന് 500 രൂപ വച്ച് ദുരിതാശ്വാസ ഫണ്ടിലേക്ക് ഉള്ള ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം അതിന്റെ രസീതും തെരഞ്ഞെടുത്ത ഫോട്ടോയും ഇമെയിൽ ഐഡിയും സഹിതം ബെന്നിയുടെ വാട്സാപ്പ് നമ്പരിലേക്ക് അയച്ചാൽ ഹൈ റസൊല്യൂഷൻ ചിത്രങ്ങൾ അവർക്ക് അയച്ചു കൊടുക്കും. വിൽപനയ്ക്ക് വച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വാട്സാപ്പ് നമ്പർ: 9447053238.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP