Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

മലയാളത്തിലെ പ്രമുഖ നടന്റേതടക്കം ലൈംഗിക ചൂഷണ ശ്രമം വെളിപ്പെടുത്തിയ ആക്റ്റിവിസ്റ്റ്; ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെങ്കിൽ വിദ്യാഭ്യാസം വേണമെന്നും ഒരു രാത്രികൊണ്ട് ചെങ്കൊടി പിടിക്കാനാവില്ലെന്നും തുറന്നടിച്ചു; ഉടനെ സിപിഎമ്മിൽ ചേരുമോ എന്ന ചോദ്യത്തിന് 'എന്നാൽ അങ്ങനെയാവട്ടെ' എന്ന് മറുപടി; ബംഗാളി നടി ശ്രീലേഖ മിത്ര സിപിഎമ്മിലേക്കെ് അഭ്യൂഹം

മലയാളത്തിലെ പ്രമുഖ നടന്റേതടക്കം ലൈംഗിക ചൂഷണ ശ്രമം വെളിപ്പെടുത്തിയ ആക്റ്റിവിസ്റ്റ്; ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെങ്കിൽ വിദ്യാഭ്യാസം വേണമെന്നും ഒരു രാത്രികൊണ്ട് ചെങ്കൊടി പിടിക്കാനാവില്ലെന്നും തുറന്നടിച്ചു; ഉടനെ സിപിഎമ്മിൽ ചേരുമോ എന്ന ചോദ്യത്തിന്  'എന്നാൽ അങ്ങനെയാവട്ടെ' എന്ന് മറുപടി; ബംഗാളി നടി ശ്രീലേഖ മിത്ര സിപിഎമ്മിലേക്കെ് അഭ്യൂഹം

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: സീരിയൽ സിനിമാ- നടിയും അവതാരകയും ബംഗാളി ആക്റ്റിവിസ്ററുമായ ശ്രീലേഖ മിത്ര സിപിഎമ്മിലേക്കെന്ന് അഭ്യൂഹം. അടുത്തകാലത്തായി സിപിഎം വേദികളിൽ സജീവമായ നടി ബംഗാളിൽ തിരിച്ചുവരവിന് ഒരുങ്ങുന്ന സിപിഎമ്മിനു കരുത്താകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ഇതിന്റെ സൂചനകൾ നടി നൽകിയിട്ടുണ്ട്. ഉടനെ പാർട്ടിയിൽ ചേരുമോ എന്ന ചോദ്യത്തിന് നടി നൽകിയ മറുപടി ഇങ്ങനെ: 'അങ്ങനെയാണോ തോന്നുന്നത്? എന്നാൽ അങ്ങനെയാവട്ടെ'. ഇതോടെ ചർച്ചകളും സജീവമായി. താൻ അന്നും ഇന്നും ഉറച്ച ഇടത് അനുഭാവിയാണ്. അക്കാര്യം ഇടതു നേതാക്കൾക്കും വ്യക്തമായി അറിയാം. എന്റെ പിന്തുണയും അവർക്കാണ് ശ്രീലേഖ പറഞ്ഞു.

ബംഗാളിലെ പ്രമുഖ താരങ്ങളിൽ പലരും തൃണമൂൽ കോൺഗ്രസിലും ബിജെപിയിലും വിശ്വസിക്കുന്നവരാണല്ലോ എന്ന ചോദിച്ചപ്പോൾ, ഒരാൾക്കും ഒരുരാത്രി കൊണ്ട് ചെങ്കൊടി പിടിക്കാൻ കഴിയില്ല, ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെങ്കിൽ വിദ്യാഭ്യാസം വേണം. ഈ പാർട്ടി വിദ്യാസമ്പന്നരുടേതാണെന്നും നടി പറഞ്ഞു.താൻ അന്നും ഇന്നും ഉറച്ച ഇടതു അനുഭാവിയാണ്. അക്കാര്യം ഇടതുനേതാക്കൾക്കും വ്യക്തമായി അറിയാം. എന്റെ പിന്തുണയും അവർക്കാണ്. ശ്രീലേഖ പറയുന്നു.

49കാരിയായ ശ്രീലേഖ മിത്ര 1995 മുതൽ അഭിനയ രംഗത്ത് സജീവമായി ഉണ്ട്. ബിഎഫ്‌ജെഎ അവാർഡും ആനന്ദലോക്ക് അവാർഡും നേടിയ മിത്ര, ഹോതത് ബ്രിഷ്തി (1998), കാന്തതാർ (2006), അസ്‌ചോർജോ പ്രോഡിപ്പ് (2013), സ്വേഡ് അഹ്ലേഡ് (2015), ചൗകത്ത് (2015), റെയിൻബോ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയാണ്. സീരിയൽ നടിയായാണ് ഇവർ അരങ്ങേറ്റം കുറിച്ചത്.

മലയാള സിനിമയിലെ ലൈംഗിക ചൂഷണ ശ്രമവും തുറന്നു കാട്ടി

1995 ലെ ബംഗാളി ടിവി സീരീസായ തൃഷ്ണയിൽ മാനസി എന്ന കഥാപാത്രത്തോടെയാണ് തുടക്കം. നിരവധി സിനിമകളിൽ അഭിനയിച്ചതിനുശേഷം, ബസു ചാറ്റർജിയുടെ ഹോതാത് ബ്രിസ്തി (1998) എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ എത്തുന്നത്. ഇത് ബോക്സോഫീസിൽ വലിയ വിജയമായിരുന്നു. ബപ്പാദിത്യ ബന്ദോപാധ്യായയുടെ കാന്തതാർ (2006) എന്ന ചിത്രത്തിലെ അഭിനയത്തിന് അവർക്ക് ബി.എഫ്.ജെ.എ അവാർഡും ആനന്ദലോക് അവാർഡും ലഭിച്ചു. 2011 ൽ സുമൻ മുഖോപാധ്യായ മഹാനഗർ @ കൊൽക്കത്ത (2010) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള മികച്ച നടിക്കുള്ള ബിഗ് ബംഗ്ലാ മൂവി അവാർഡ് ലഭിച്ചു. അഷ്‌ചോർജിയോ പ്രദീപ് (2013) എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ അവാർഡും ലഭിച്ചു. ാജ ദാസ് ഗുപ്തയുടെ ബംഗാളി ചിത്രമായ ചൗകത്ത് (2016) എന്ന ചിത്രത്തിലെ അഭിനയത്തിന് അവർ കൂടുതൽ പ്രശംസ പിടിച്ചുപറ്റി. ബംഗാളി സ്റ്റാൻഡപ്പ് കോമഡി ഷോ മിറാക്കെലിലെ ജഡ്ജിയും കൂടിയാണ് അവർ. ഇത് കുടാതെ നിരവധി സ്റ്റേജ് ഷോകളലും അവർ വേഷമിട്ടിട്ടുണ്ട്.

ബംഗാളി സിനിമയിലെ പുരുഷ മേധാവിത്വത്തിനിതിരെ നിരന്തരം കലഹിച്ചുവന്ന ആക്റ്റിവിസ്റ്റ് കൂടിയായിരുന്നു അവർ. ബോളിവുഡ്ഡിലെ അടക്കം പല അനലഭഷണീയമായ പ്രവണതകൾക്കുമെതിരെ അവർ തുറന്നടിച്ചിട്ടുണ്ട്. സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാക്രമണത്തിനെതിരെയും അവർ നിരന്തരം കലഹിച്ചു. നേരത്തെ ഒരു മലയാള സിനിമയിൽ ഡാൻസ് രംഗത്ത് അഭിനയിക്കാനായി കൊണ്ടുവന്ന് ലൈംഗിക ചൂഷണത്തിന് ശ്രമിച്ച കാര്യവും അവർ വെളിപ്പെടുത്തിയിരുന്നു. ഒരു പ്രമുഖനായ നടൻ കൂടെ കിടക്കാൻ ക്ഷണിച്ചുവെന്നും, അത് സംവിധായകനോട് പരാതിപ്പെട്ടപ്പോൾ ചെറിയ വിട്ടുവീഴ്ചകൾ വേണ്ടി വരുമെന്നാണ് പറഞ്ഞതെന്നും അതോടെ താൻ ആ ദിവസം പൂർത്തീകരിക്കാൻ പോലും നിൽക്കാതെ സ്ഥലം വിട്ടുവെന്നും അവർ നേരത്തെ പ്രതികരിച്ചിരുന്നു. ഈ രീതിയിൽ നടിമാരുടെ അന്തസിനുവേണ്ടി എക്കാലവും നിലകൊണ്ട നടിയാണ് അവർ. കഴിഞ്ഞ കുറേക്കാലമായി സിപിഎമ്മിന്റെ വേദികളിൽ നടി സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP