Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പശുവിനെ സ്വർണ പണയമായി എടുത്തിട്ട് വേണ്ട കാശു തരു! ബിജെപി അദ്ധ്യക്ഷന്റെ വാക്ക് കണ്ണുമടച്ചു വിശ്വസിച്ച കർഷകൻ എത്തിയത് മണപ്പുറം ഫിനാൻസിൽ; പശുവിൻ പാലിൽ സ്വർണമുണ്ടെന്നും വായ്പ വേണമെന്നും ആവശ്യം; വേണ്ടത് ബിസിനസ് വിപുലീകരിക്കാനുള്ള കാശെന്നും കർഷകൻ; ബിജെപി നേതാവിന്റെ പശു സിദ്ധാന്തത്തിൽ വെട്ടിലായത് ഫിനാൻസ് കമ്പനി

പശുവിനെ സ്വർണ പണയമായി എടുത്തിട്ട് വേണ്ട കാശു തരു! ബിജെപി അദ്ധ്യക്ഷന്റെ വാക്ക് കണ്ണുമടച്ചു വിശ്വസിച്ച കർഷകൻ എത്തിയത് മണപ്പുറം ഫിനാൻസിൽ; പശുവിൻ പാലിൽ സ്വർണമുണ്ടെന്നും വായ്പ വേണമെന്നും ആവശ്യം; വേണ്ടത് ബിസിനസ് വിപുലീകരിക്കാനുള്ള കാശെന്നും കർഷകൻ; ബിജെപി നേതാവിന്റെ പശു സിദ്ധാന്തത്തിൽ വെട്ടിലായത് ഫിനാൻസ് കമ്പനി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത; രണ്ട് പശുക്കളെ വെച്ച് സ്വർണ്ണ പണയം ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ മണപ്പുറം ബ്രാഞ്ചിനെ സമീപിച്ചിരിക്കുകയാണ് ഒരു കർഷകൻ. സംസ്ഥനത്തെ ബിജെപി അദ്ധ്യക്ഷന്റെ വാക്കുകൾ കണ്ണും അടച്ച് വിശ്വസിച്ചാണ് പാവം കർഷകൻ ബ്രാഞ്ചിലെത്തിയത്.പശുവിൻപാലിൽ സ്വർണ്ണമുണ്ടാകുമെന്ന് പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ അടുത്തിടെ പ്രസംഗിച്ചിരുന്നു. ഈ പ്രതീക്ഷയിലാണ് പശുവിനെ സ്വർണ്ണപണയം വെക്കാമെന്ന പ്രതീക്ഷയിൽ കർഷകൻ ദങ്കുനിയിലെ മണപ്പുറം ബ്രാഞ്ചിനെ സമീപിച്ചത്.

രണ്ട് പശുക്കളുമായി ബ്രാഞ്ചിലെത്തിയ കർഷകൻ പറഞ്ഞതിതാണ്- 'പശുവിൻ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. എന്റെ കുടുംബം ഈ പശുക്കളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. നിലവിൽ 20 പശുക്കളാണുള്ളത് സ്വർണ്ണ വായ്പ ലഭിക്കുകയാണെങ്കിൽ എനിക്കെന്റെ ബിസിനസ്സ് വിപുലപ്പെടുത്താമല്ലോ എന്നും കർഷകൻ പറഞ്ഞു.

നാടൻ പശുക്കളുടെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാൾ ബിജെപി അധ്യക്ഷനായ ദിലീപ് ഘോഷാണ് അടുത്തിടെ ഒരു ചടങ്ങിൽ പ്രസംഗിച്ചത്.'നാടൻ പശുക്കളുടെ പാലിൽ സ്വർണം കലർന്നിട്ടുണ്ട്. അതുകൊണ്ടാണ് പാലിന് മഞ്ഞ നിറമുള്ളത്. പശുവിന്റെ പാൽ കുടിക്കുന്നതുകൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത്. അവയെ കൊല്ലുന്നത് മഹാപരാധമാണ്. പശുക്കൾ നമ്മുടെ അമ്മയാണ്. നാടൻ ഇനം പശുക്കൾ മാത്രമാണ് നമ്മുടെ മാതാവ്, വിദേശി പശുക്കളല്ല. വിദേശികളെ ഭാര്യയാക്കിയവർ പലരുമുണ്ട്. അവരൊക്കെ കുഴപ്പത്തിൽ ചാടിയിട്ടേയുള്ളൂ', എന്നായിരുന്നു ദിലീപ് ഘോഷിന്റെ പ്രസംഗം

പശ്ചിമബംഗാളിലെ ബുർദ്വാനിൽ അഷ്ടമി ആഘോഷപരിപാടിയിൽ കഴിഞ്ഞ ദിവസം ദിലീപ് ഘോഷ് നടത്തിയ ഈ പ്രസംഗം വലിയ വാർത്തയാവുകയും വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. വിദേശ പശുക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ പശുക്കൾക്ക് പൂഞ്ഞയുണ്ടെന്നും ഈ പൂഞ്ഞയിലെ കുഴൽ സ്വർണനാരി എന്നാണറിയപ്പെടുന്നതെന്നും സൂര്യപ്രകാശം പൂഞ്ഞയുടെ മേൽ ഏൽക്കുമ്പോൾ ഈ കുഴലിൽ സ്വർണം ഉത്പാദിപ്പിക്കപ്പെടുകയാണെന്നുമാണ് ദിലീപ് ഘോഷിന്റെ സിദ്ധാന്തം.ഈ പ്രസംഗത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഇദ്ദേഹത്തിന് വലിയ വിമർശനമേൽക്കേണ്ടി വന്നിരുന്നു. വിവാദം ഏതാണ്ട് കെട്ടടങ്ങിയപ്പോഴാണ് സ്വർണവായ്പ ആവശ്യപ്പെട്ട് കർഷകൻ പശുവുമായി ബാങ്കിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP