Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലീങ്ങൾ പൊതുകക്കുസ് ഉപയോഗിച്ചാൽ കോവിഡ് പകരുമെന്ന് സന്ദേശം നയിച്ചത് സംഘർഷത്തിലേക്ക്; പശ്ചിമബംഗാളിൽ ചുട്ടെരിക്കപ്പെട്ടത് നൂറോളം വീടുകളും കടകളും; തകർത്തത് ഗ്യാസ് സിലിണ്ടറുകളും പെട്രോൾ ബോബുകളും ഉപയോഗിച്ച് ഗുജറാത്ത് മോഡലിൽ; മമതയുടെ പൊലീസും ന്യുനപക്ഷങ്ങളുടെ സഹായത്തിന് എത്തിയില്ല; 'ദ വയറിന്റെ' അന്വേഷണത്തിൽ തെളിയുന്നത് കോവിഡ് കാലത്തും നിലയ്ക്കാത്ത സംഘപരിവാറിന്റെ വംശീയവെറി

മുസ്ലീങ്ങൾ പൊതുകക്കുസ് ഉപയോഗിച്ചാൽ കോവിഡ് പകരുമെന്ന് സന്ദേശം നയിച്ചത് സംഘർഷത്തിലേക്ക്; പശ്ചിമബംഗാളിൽ ചുട്ടെരിക്കപ്പെട്ടത് നൂറോളം വീടുകളും കടകളും; തകർത്തത് ഗ്യാസ് സിലിണ്ടറുകളും പെട്രോൾ ബോബുകളും ഉപയോഗിച്ച് ഗുജറാത്ത് മോഡലിൽ; മമതയുടെ പൊലീസും ന്യുനപക്ഷങ്ങളുടെ സഹായത്തിന്  എത്തിയില്ല; 'ദ വയറിന്റെ' അന്വേഷണത്തിൽ തെളിയുന്നത് കോവിഡ് കാലത്തും നിലയ്ക്കാത്ത സംഘപരിവാറിന്റെ വംശീയവെറി

മറുനാടൻ ഡെസ്‌ക്‌

 തെലിനിപാറ (പശ്ചിമ ബംഗാൾ): കൊൽക്കത്തയിൽ നിന്ന് 40 കിലോമീറ്റർ വടക്ക് ഹൂഗ്ലി ജില്ലയിലെ ഭദ്രേശ്വർ പട്ടണത്തിനടുത്തെ തെലിനിപാറ പ്രദേശം ഒരു അവികസിത ഗ്രാമമാണ്. എന്നാൽ ഈ ഗ്രാമത്തിൽ ഇപ്പോൾ കരിഞ്ഞ വസ്തുക്കളുടെ ഗന്ധമാണ്. എവിടെയും ഭീതിയുടെ നിശബ്ദതതയും..മെയ്‌ 10, 12 തീയതികളിൽ ഇവിടെ അരങ്ങേറിയത് ആസൂത്രിതമായ വർഗീയ ആക്രമണത്തിന്റെ ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. മുഖ്യധാര മാധ്യമങ്ങൾ അവഗണിച്ച ഈ സംഭവം അന്വേഷിച്ച 'ദി വയർ' ലേഖകൻ ഹിമാദ്രി ഘോഷ് വ്യക്തമാക്കുന്നത് ഇത് മുസ്ലീങ്ങൾക്കുനേരെ നടന്ന കൃത്യമായ വംശീയ ആമ്രകണം തന്നെയാണെന്നാണ്. 100ഓളം വീടുകളും കടകളും പള്ളികളും വാഹനങ്ങളുമാണ് ഇവിടെ അഗ്നിക്കരയാക്കപ്പെട്ടത്. ഭാഗ്യത്തിന് ആളപായം ഉണ്ടായില്ലെന്നു മാത്രം.

മെയ്‌ 10 ഞായറാഴ്ച വൈകീട്ടാണ് കലഹം തുടങ്ങിയത്. പൊലീസ് ഇടപെട്ട് അന്നുതന്നെ പരിഹരിച്ചു. മെയ്‌ 11 തിങ്കളാഴ്ച പ്രശ്നങ്ങളൊന്നുമുണ്ടായില്ല. പിറ്റേന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആയുധങ്ങളുമായി പുറത്തുനിന്നെത്തിയവരടക്കമുള്ള ഒരു വലിയ ജനക്കൂട്ടം പ്രദേശത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു.പ്രദേശത്തെ നൂറുകണക്കിന് മുസ്ലിം വീടുകളും കടകളും വ്യാപകമായി കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. വാഹനങ്ങളും തീവെച്ച് നശിപ്പിച്ചു. അന്നുതന്നെ ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ നടപ്പാക്കിയതിനാൽ സംഘർഷം മറ്റുസ്ഥലങ്ങളിലേക്ക് വ്യാപിച്ചില്ല. ഇന്റർനെറ്റ് സേവനങ്ങളടക്കം താൽക്കാലികമായി തടഞ്ഞുവെച്ചു.

മെയ്‌ 15ന് സംഘർഷ ബാധിത പ്രദേശം ഹിമാദ്രി ഘോഷ് സന്ദർശിച്ചു. വിവിധ മത, രാഷ്?ടീയ, സംഘടന പ്രവർത്തകരും പൊലീസുകാരും ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കമുള്ളവരുമായി സംസാരിച്ച് അദ്ദേഹം തയാറാക്കി 'ദി വയറി'ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.

തുടങ്ങിയത് കക്കൂസ് ഉപയോഗത്തെ ചൊല്ലി

പൊതുകക്കൂസ് ഉപയോഗത്തെ ചൊല്ലിയുള്ള ചെറിയ തർക്കമാണ് കലാപത്തിന് വഴിമരുന്നിട്ടതെന്ന്? പ്രദേശവാസിയായ ദിനേശ് ഷാ പറഞ്ഞതായി ഹിമാദ്രിഘോഷ് റിപ്പോർട്ട് ചെയ്യുന്നു. ഒരു മുസ്ലിമിന് കോവിഡ് ഉണ്ടെന്നും മുസ്ലിംകൾ പൊതു കക്കൂസ് ഉപയോഗിച്ചാൽ വൈറസ് പടരുമെന്നുമുള്ള സന്ദേശം പരന്നു. തുടർന്ന് മുസ്ലിംകൾ പൊതുകക്കൂസ് ഉപയോഗിക്കുന്നത് ചിലർ തടഞ്ഞു. മെയ്‌ 10ന് വൈകീട്ട് തുടങ്ങിയ സംഘർഷം പൊലീസ് ഇടപെട്ടതോടെ അന്നു രാത്രി തന്നെ അവസാനിച്ചു. തിങ്കളാഴ്ച പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. എന്നാൽ, അടുത്ത ദിവസം ഒരു കലാപമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല -ഷാ പറഞ്ഞു.

മുസ്ലിം പേരും ചിഹ്നങ്ങളുമുള്ള കടകളും വീടുകളും തെരഞ്ഞുപിടിച്ചാണ് അക്രമികൾ നശിപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.കൊൽക്കത്തയിൽനിന്ന് ഗ്രാൻഡ് ട്രങ്ക് റോഡിലേക്ക് പോകുമ്പോൾ, തെലിനിപാറയിലേക്ക് തിരിയുന്നതിന് ഭദ്രേശ്വരിലെ ബാബർ ബസാർ ജങ്?ഷനിൽ തീപിടിച്ച ഒരു കട കണ്ടു. കറുത്ത ചുവരിൽ 'സാദ്' എന്ന പേര് ഇപ്പോഴും കാണാം. ഫയർ സ്റ്റേഷന് എതിർവശത്തുള്ള മുസ്ലിം പള്ളിയും നശിപ്പിക്കപ്പെട്ടു. തകർന്ന ഇഷ്ടികകളും കീറിപ്പറിഞ്ഞ പതാകകളും തറയിൽ കിടക്കുന്നത് കാണാം.

തെലിനിപാറ ഘട്ടിന് തൊട്ടുമുൻപുള്ള കവലയിൽ 30 ഓളം ഇന്ത്യൻ റിസർവ് ബറ്റാലിയൻ (എസ്‌ഐ.ആർ.ബി) പൊലീസുകാർ നിൽപുണ്ടായിരുന്നു. ജിടി റോഡിൽ നിന്ന് ദിനെർദംഗ തെരുവിലേക്കുള്ള വഴിയും പരിസരവും ഹിന്ദു ഭൂരിപക്ഷപ്രദേശമാണ്. ഇവിടെ തുടക്കത്തിൽ തന്നെ കത്തിച്ച രണ്ട് വാഹനങ്ങൾ കണ്ടു. വീടുകളോ സ്വത്തോ ഒന്നും നശിപ്പിക്കപ്പെട്ടിട്ടില്ല. കത്തിച്ച വാഹനത്തിന്റെ നമ്പർ മോട്ടോർ വാഹനവകുപ്പ് വെബ്?സൈറ്റിൽ പരിശോധിച്ചപ്പോൾ അത് മുസ്ലീമിന്റെതാണെന്ന് വ്യക്തമായി. കത്തിച്ച മറ്റ് വാഹനത്തി?ന്റെ നമ്പർ പ്ലേറ്റ് കരിഞ്ഞുപോയതിനാൽ ഉടമയെ തിരിച്ചറിയാൻ കഴിഞ്ഞില്ല.അവിടെ കണ്ടവരോടെക്കെ മെയ് 12 ലെ അക്രമത്തെക്കുറിച്ച് ചോദിച്ചു. എന്നാൽ, ആരും പ്രതികരിക്കാൻ കൂട്ടാക്കിയില്ല. ''എനിക്ക് ഒന്നും അറിയില്ല'' എന്നായിരുന്നു പൊതുവിൽ ലഭിച്ച മറുപടി. -ഹിമാദ്രിഘോഷ് എഴുതി.

വീടുകൾ കത്തിക്കാൻ ഉപയോഗിച്ചത് ഗ്യാസ് സിലിണ്ടറുകൾ

ഞങ്ങൾ ദിനെർദംഗ ജംഗ്ഷനിൽ നിന്ന് ഗൊണ്ടൽപാറ മില്ലിലേക്ക് നടന്നു. കത്തിക്കരിഞ്ഞ, വാതിലുകൾ തകർന്ന, വീടുകളുടെ ഒരു നിര തന്നെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനാൽ ഈ ചെറിയ വീടുകളുടെ മേൽക്കൂരയും ചുവരുകളും ഇടിഞ്ഞു തകർന്നു. ഇവിടെയുള്ള രണ്ട് വീടുകളിൽ നിന്ന് അപ്പോഴും കറുത്ത പുക ഉയരുന്നുണ്ടായിരുന്നു. വലിയ കല്ലുകൾ, വിറകുകൾ, ഇരുമ്പുവടികൾ, കുപ്പിച്ചില്ലുകൾ എന്നിവ നിറഞ്ഞിരുന്നു. കുപ്പികളിൽ ഭൂരിഭാഗവും മണ്ണെണ്ണ മണക്കുന്നുണ്ടായിരുന്നു. ഇവിടെ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള കടകൾ വ്യാപകമായി കത്തിച്ചിരികക്കയാണ്. പ്രെടോൾ ബോംബുകളും വ്യാപകമായി ഉപയോഗിച്ചു.

മെയ്‌ 12ന് ഉച്ച പന്ത്രണ്ടരയോടെയാണ് അക്രമം ആരംഭിച്ചതെന്ന് പട്രോൾ ബോംബ് ആക്രമണത്തിൽ വീടുകത്തിക്കരിഞ്ഞ മുഹമ്മദ് അൻസാരി പറഞ്ഞു. ഗൊണ്ടൽപാറ മിൽ ഭാഗത്ത് നിന്ന് ആയുധധാരികളായ ചിലർ മുസ്ലിം വീടുകൾക്ക് നേരെ ബോംബ് എറിഞ്ഞതായി വാർത്ത ലഭിച്ചു. 'ഞാൻ ഭദ്രേശ്വർ പൊലീസിനെ വിളിച്ച് സ്ഥിതിഗതികളെക്കുറിച്ച് അറിയിച്ചു. എന്റെ സഹോദരൻ അഗ്നിശമന സേനയെ വിളിച്ചു. എന്നിട്ടും ഉച്ച രണ്ടരയ്ക്ക് ശേഷമാണ് 10-12 പൊലീസുകാർ വന്നത്. അപ്പോഴേക്കും എല്ലാം കത്തിത്തീർന്നിരുന്നു. അവർ പൊലീസിനെയും ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. വൈകീട്ട് നാലു മണിയോടെയാണ്? കൂടുതൽ പൊലീസ് എത്തിയത്'- അൻസാരി വ്യക്തമാക്കി.

ഗൊണ്ടൽപാറയിലെ മുസ്ലിം പ്രദേശത്തേക്ക് ആയുധധാരികൾ ഓടുന്നത് തടയാൻ താൻ ശ്രമിച്ചുവെന്ന് വിരമിച്ച ചണമിൽ തൊഴിലാളിയായ എസ്.കെ. ഷംസുദ്ദീൻ പറഞ്ഞു. അതിനിടെ അവരിൽ ഒരാൾ തന്നെ ക്രൂരമായി മർദ്ദിച്ചു. ഇവിടെയുള്ള പാൽ വിൽക്കുന്ന ഹിന്ദു ഗ്വാള സഹോദരങ്ങളും അക്രമികളെ തടയാൻ ഏറെ പരിശ്രമിച്ചു. അവർ വളരെയധികം സഹായിച്ചു. അല്ലെങ്കിൽ, കാര്യങ്ങൾ കൂടുതൽ മോശമാകുമായിരുന്നു -അദ്ദേഹം പറഞ്ഞു.

ആക്രമിച്ചത് ബിജെപി എം പിയുടെ ആളുകൾ

തെലിനിപാറയുടെ ഉൾഭാഗങ്ങളിലേക്ക് പോകുന്തോറും അക്രമത്തിന്റെ അടയാളങ്ങൾ കൂടുതൽ കാണാനുണ്ടായിരുന്നു. എല്ലാം നശിച്ച ഇവിടുത്തെ ചെറിയ ചെറിയ വീടുകളിൽ താമസിക്കുന്നവർക്ക്? മുന്നിൽ ഭാവി ജീവിതം ചോദ്യചിഹ്നമാണ്. രണ്ട് സമുദായങ്ങൾക്കിടയിൽ മുമ്പും അസ്വരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ അത് ഭയങ്കരമായിരുന്നുവെന്ന് ബിശ്വനാഥ് സിക്ദാർ എന്ന പ്രദേശവാസി പറഞ്ഞു. രണ്ട് സമുദായങ്ങളും ഇപ്പോൾ ഭയത്തോടെയാണ് ജീവിക്കുന്നത് -അദ്ദേഹം കൂട്ടി?ച്ചേർത്തു.

ഹൂഗ്ലിയുടെ തീരത്താണ് ഗോണ്ടൽപാറ മിൽ സ്ഥിതിചെയ്യുന്നത്. എതിർവശത്ത് ബരാക്പൂർ ജില്ലയിൽ വരുന്ന ജഗത്ദാൽ പ്രദേശമാണ്. ബിജെപി നേതാവ് അർജുൻ സിങ്ങാണ് ബരാക്പൂർ മണ്ഡലത്തിലെ എംപി. സിങ്ങിന്റെ ആളുകൾ ചെറിയ ബോട്ടുകളിൽ തെലിനിപാറയിലേക്ക് വന്നതായി പ്രദേശവാസിയായ എം.ഡി. സലിം ആരോപിച്ചു.

ഈ പ്രദേശത്തുതന്നെയുള്ള വീടും കത്തി നശിച്ച സുൽഫിക്കർ അൻസാരിയെയും ഞങ്ങൾ കണ്ടുമുട്ടി. ആക്രമണം നടക്കുമ്പോൾ അദ്ദേഹത്തിന്റെ അയൽവാസിയായ പ്രാദേശിക കൗൺസിലർ പോലും ഇടപെട്ടില്ലെന്ന്? അദ്ദേഹം പറഞ്ഞു. ''അവർ എന്റെ വൃദ്ധനായ പിതാവിനെ അടിച്ചു. കൂപ്പുകൈയോടെ അപേക്ഷിച്ചിട്ടും അവർ കേട്ടില്ല. ജോലി നഷ്ടപ്പെട്ടശേഷം എന്റെ ഏക വരുമാന മാർഗ്ഗമായ പശുവിനെയും അവർ ? കൊണ്ടുപോയി' സുൽഫിക്കർ അൻസാരി പറഞ്ഞു.

കോൺഗ്രസ് അംഗമായ ചിത്ര ചൗധരിയും ഭർത്താവുമാണ്? 25 വർഷത്തിലേറെയായി തുടർച്ചയായി വാർഡ്? കൗൺസിലർ. അയൽവാസികളെ ആക്രമിക്കുമ്പോൾ എന്തുകൊണ്ടാണ് സഹായിക്കാതിരുന്നതെന്ന്? ചിത്ര ചൗധരിയോട് ചോദിച്ചപ്പോൾ മറുപടി ഇപ്രകാരമായിരുന്നു: ''ആ സമയത്ത് എന്റെ മകൻ എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ എന്നെയും മകനെയും രക്ഷിക്കുക?യാണോ വേണ്ടത്?, അതോ മറ്റുള്ളവരെ രക്ഷിക്കാൻ പോകുകയോ? രണ്ട് സംഘവും ബോംബുകൾ എറിയുമ്പോൾ ഞാൻ അതിനിടയിൽ നിൽക്കണമെന്നാണോ പറയുന്നത്?'- അദ്ദേഹം ചോദിക്കുന്നു.

ഒരു രാഷ്ട്രീയക്കാരൻ പോലും അവരെ സന്ദർശിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ചന്ദനഗർ എംഎ‍ൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഇന്ദ്രനിൽ സെൻ, തന്റെ മണ്ഡലം സന്ദർശിക്കാറേ ഇല്ലെന്ന് പലരും ആരോപിക്കുന്നു. സംസ്ഥാന വിവര, സാംസ്‌കാരിക സഹമന്ത്രി കൂടിയായ സെൻ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ സജീവമാകൂ എന്നും അവർ പറഞ്ഞു.

'മെയ്‌ 10ന് നടന്ന സംഘർഷം സ്വാഭാവികമായി ഉടലെടുത്തതാണെന്നാണ് നിഗമനം. എന്നാൽ, 12ന്? മുൻകൂട്ടി ആസൂത്രണം ചെയ്ത അക്രമണമാണ് അരങ്ങേറിയത്?' -ചന്ദനഗർ പൊലീസ് കമ്മീഷണർ ഹുമയൂൺ കബീർ പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ 91 പേരെ അറസ്റ്റ് ചെയ്തു. അവരെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അടുത്ത ദിവസം 35 ഓളം പേരെയും അറസ്റ്റ് ചെയ്തു -കമ്മീഷണർ പറഞ്ഞു.

എന്നാലും പ്രശ്നം ഇപ്പോഴം അവസാനിച്ചുവെന്ന് പറയാൻ കഴിയില്ലെന്നും ന്യുനപക്ഷ സംരക്ഷണത്തിനായി ആവശ്യത്തിലധികം സംസാരിക്കുന്ന മമതാബാനർജി സർക്കാർപോലും ഇവിടെ സംഘപരിവാറിനുവേണ്ടിയാണ് നിലകൊണ്ടതെന്നും ഹിമാദ്രിഘോഷ് തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

( കടപ്പാട് ദ വയർ, മാധ്യമം ദിനപ്പത്രം)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP