Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐ.എസ് തലവൻ അബു ബക്കർ ബാഗ്ദാദിയെ ഓടിച്ചിട്ട് കടിച്ച യു.എസ് സൈന്യത്തിന്റെ ഭാഗമായ നായ്ക്കൾ ഇനി കേരള പൊലീസിന്റെ ഭാഗം; അസാധ്യപ്രകടനമികവ് കാഴ്ചവെക്കുന്ന മെലിനോയ്‌സ് ഇനത്തിൽപ്പെട്ട നായ്ക്കളെ എത്തിക്കുന്നത് കേരളാ ഡോഗ് സ്‌ക്വാഡിന്റെ ഭാഗമാക്കാൻ; കേരളത്തിലെ മാവോയിസ്റ്റ് വേട്ടയ്ക്കായി നായ്ക്കളെ എത്തിക്കുന്നത് എ.ഡി.ജി.പി ടോമിൻ തച്ചങ്കരി; ഉൾക്കാട്ടിൽ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ ഈ ശ്വാനന്മാർ മണത്ത് കണ്ടുപിടിക്കും

ഐ.എസ് തലവൻ അബു ബക്കർ ബാഗ്ദാദിയെ ഓടിച്ചിട്ട് കടിച്ച യു.എസ് സൈന്യത്തിന്റെ ഭാഗമായ നായ്ക്കൾ ഇനി കേരള പൊലീസിന്റെ ഭാഗം; അസാധ്യപ്രകടനമികവ് കാഴ്ചവെക്കുന്ന മെലിനോയ്‌സ് ഇനത്തിൽപ്പെട്ട നായ്ക്കളെ എത്തിക്കുന്നത് കേരളാ ഡോഗ് സ്‌ക്വാഡിന്റെ  ഭാഗമാക്കാൻ; കേരളത്തിലെ മാവോയിസ്റ്റ് വേട്ടയ്ക്കായി നായ്ക്കളെ എത്തിക്കുന്നത് എ.ഡി.ജി.പി ടോമിൻ തച്ചങ്കരി; ഉൾക്കാട്ടിൽ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ ഈ ശ്വാനന്മാർ മണത്ത് കണ്ടുപിടിക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഐ.എസ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയെ വധിക്കാൻ യു.എസ് സൈന്യത്തിനൊപ്പം പങ്കുചേർന്ന് ലോകമാധ്യമ ശ്രദ്ധനേടിയ ബെൽജിയൻ മലിനോയ്‌സ് ഇനം നായ്ക്കൾ ഇനി കേരളാ പൊലീസിന്റേയും ഭാഗം. മിടുക്കും അസാധാരണ പ്രകടനവും കാഴ്ചവയ്ക്കുന്ന ഈ ഇനത്തിൽപ്പെട്ട അഞ്ച് നായ്ക്കുട്ടികൾ അടക്കം 15 നായ്ക്കളെ പൊലീസ് ഡോഗ് സ്വാഡ് വാങ്ങാൻ ഒരുങ്ങുകയാണ്. മാവോയിസ്റ്റുകളെ തെരയുന്നതിന് ഉൾപ്പെടെ ലക്ഷ്യമിട്ടാണു ബെൽജിയൻ മലിനോയ്‌സ് നായ്ക്കളെ വാങ്ങുന്നത്.

ലോകഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തലവൻ ബഗ്ദാദിയെ ഒളിത്താവളത്തിൽ വളഞ്ഞ യുഎസ് സൈനിക സംഘത്തിലുണ്ടായിരുന്ന കോനൻ എന്ന മലീവോയ്‌സ് ഇനത്തിൽപ്പെട്ട നായ ചെയ്ത സേവനങ്ങളെപ്പറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണു വെളിപ്പെടുത്തിയത്. തുടർന്നാണ് ഈ ഇനം നായയുടെ വില കുതിച്ചുയർന്നത്. ഇവയുടെ ബുദ്ധിശക്തിയും താരത്തിളക്കവും ബോധ്യപ്പെട്ടാണു എഡിജിപി ടോമിൻ തച്ചങ്കരിയുടെ സംഘം പഞ്ചാബ് കെനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇവയെ വാങ്ങുന്നത്. ബറ്റാലിയൻ എഡിജിപി എന്ന നിലയിൽ തച്ചങ്കരിയുടെ കീഴിലാണു ഡോഗ് സ്‌ക്വാഡ്.

45 ദിവസം പ്രായമുള്ള ഒരു ബെൽജിയൻ മലിനോയ്‌സ് നായ്ക്കുട്ടിയുടെ ഏകദേശ വില 90,000 രൂപയാണ്. ബെൽജിയൻ മലിനോയ്‌സ്5, ലാബ്രഡോർ5, ബീഗിൾസ് 5 എന്നീ ഇനങ്ങളാണു വാങ്ങുന്നതെന്ന് തച്ചങ്കരി മനോരമയോടു പറഞ്ഞു. ശരാശരി വില 30,000 മുതൽ 90,000 രൂപ വരെ. ഡിജിപിയുടെ നേതൃത്വത്തിലുള്ള സമിതിയാണു അന്തിമ വില അംഗീകരിക്കുന്നത്. പഞ്ചാബ് കെനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കഴിഞ്ഞ വർഷം 9 ലാബ് ഇനം നായ്ക്കുട്ടികളെ വാങ്ങിയിരുന്നു. ഇതിനു പുറമേ 6 എണ്ണം ഊട്ടിയിൽ നിന്നു വാങ്ങും.

മണം പിടിക്കാനുള്ള ശക്തിക്കു പുറമേ ആക്രമണകാരി കൂടിയാണു ബെൽജിയൻ മലിനോയ്‌സ്. ഏറ്റുമുട്ടൽ സ്ഥലങ്ങളിൽ മിക്കപ്പോഴും ഇത്തരം നായ്ക്കളെയാണു സേന ആദ്യം വിടുക. സ്‌പെഷൽ പ്രൊട്ടക്?ഷൻ ഗ്രൂപ്പ്, ദേശീയ അന്വേഷണ ഏജൻസി, സിബിഐ എന്നീ സേനാ വിഭാഗങ്ങൾക്കെല്ലാം ബെൽജിയൻ മലിനോയ്‌സ് നായ്ക്കളുണ്ട്. കേരള പൊലീസിൽ ചേരുന്ന പുതിയ നായ്ക്കുട്ടികൾക്കു പഞ്ചാബിലോ തൃശൂർ പൊലീസ് അക്കാദമിയിലോ ഒരു വർഷത്തെ പരിശീലനം നൽകും. 2 വർഷം പ്രവൃത്തി പരിചയം. മൂന്നാം വർഷം സേനയിൽ ചേർക്കും.

സേനയിൽ നിലവിൽ 129 നായ്ക്കളാണുള്ളത്. മറ്റിനം നായ്ക്കളെ ട്രാക്കർ വിഭാഗത്തിലാണു കുടുതൽ ഉപയോഗിക്കുക. സ്‌ഫോടക വസ്തുക്കൾ, ലഹരി വസ്തുക്കൾ, കുഴി ബോംബുകൾ എന്നിവയെല്ലാം മണത്തു കണ്ടു പിടിക്കാൻ ഇവയ്ക്കു ശേഷിയുണ്ട്.

വടക്ക് പടിഞ്ഞാറൻ സിറിയയിൽ ഐസിസിന്റെ നിയന്ത്രണത്തിലുള്ള അവസാനത്തെ പ്രദേശങ്ങളിലൊന്നായ ഇദ്ലിബ് പ്രവിശ്യയിലെ സങ്കേതത്തിലായിരുന്നു ബാഗ്ദാദിയെ യു.എസ് സൈന്യം പിടിച്ചത് വേട്ടനായ്ക്കളുടെ സഹായത്തോടെയായിരുന്നു. ബാഗ്ദാദി തന്നെയാണോ ഇതെന്ന് ഉറപ്പിക്കാൻ അടിവസ്ത്രം വരെ ചാരന്മാർ മോഷിടിച്ച് ഡി.എൻ.എ പരിശോധന നടത്തിയ ശേഷമാണ് വധിക്കാൻ പദ്ധതിയിട്ടത്. യു.എസ് സൈന്യത്തിന്റെ ഭാഗമായ കോനൻ എന്ന നായയാണ് ബാദ്ഗാദിയെ ഓടിച്ചിട്ട് കടിച്ചത്. ആക്രമത്തിൽ ഭയന്നുവിറച്ച ബാഗ്ദാദി മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP