Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ നാലു വിമാനത്താവളങ്ങൾ ചേർത്ത് എയർപോർട്ട് അഥോറിറ്റി ഓഫ് കേരള രൂപവത്കരിക്കാൻ പിണറായിക്ക് താൽപ്പര്യം; അഥോറിറ്റിയെ കേന്ദ്ര സർക്കാരിന്റെ കീഴിൽതന്നെ കൊണ്ടുവരാനാകുമോയെന്നും സംസ്ഥാനം ആരായുന്നു; ലക്ഷ്യമിടുന്നത് ലോക്‌നാഥ് ബെഹ്‌റയ്ക്കുള്ള ഭാവിയിലെ സുരക്ഷിത കസേര; പൊലീസ് മേധാവിയുടെ പുതിയ പദവിക്ക് കരുതലോടെ നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ നാലു വിമാനത്താവളങ്ങൾ ചേർത്ത് എയർപോർട്ട് അഥോറിറ്റി ഓഫ് കേരള രൂപവത്കരിക്കാൻ സംസ്ഥാന സർക്കാർ. അഥോറിറ്റിയെ കേന്ദ്ര സർക്കാരിന്റെ കീഴിൽതന്നെ കൊണ്ടുവരാനാകുമോയെന്നും സംസ്ഥാനം ആരായുന്നുവെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ സമ്മതം മൂളിയാൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ അഥോറിറ്റി തലപ്പത്തു നിയമിക്കാനാണ് ആലോചന. മംഗളം പത്രമാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.

ഇപ്പോൾ, നാലു വിമാനത്താവളങ്ങളുടെയും വിമാനഗതാഗത നിയന്ത്രണം എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്. ഈ നിയന്ത്രണം പുതിയ ഏജൻസി രൂപവത്കരിക്കുന്നതിലൂടെ വികേന്ദ്രീകരിക്കാനാകുമോയെന്നാണ് സംസ്ഥാനം ആരായുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്കു കൈമാറിയ നടപടിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഎം. ഒരുങ്ങുകയാണ്. ഇതിനിടെയാണ് പുതിയ നീക്കം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കേരളത്തിൽ വിമാനത്താവളങ്ങളുള്ളത്. മംഗളത്തിൽ എസ് നാരായണനാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്തു നിന്നു നവംബറിൽ വിൻസന്റ് എം.പോൾ വിരമിക്കുമ്പോൾ ആ സ്ഥാനത്തേക്ക് ഡിജിപി ലോകനാഥ് ബെഹ്റ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അടക്കമുള്ളവർ ഈ സ്ഥാനം നോട്ടമിട്ടിട്ടുണ്ട്. അതുകൊണ്ടാണ് ബെഹ്‌റയ്ക്കായി പുതിയ സ്ഥാനം കണ്ടെത്തുന്നത്. 2021 ജൂണിലാണു ബെഹ്റ സർവീസിൽ നിന്നു വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് നീക്കം. പൊലീസ് മേധാവി പദവിയിൽ 3 വർഷത്തിലേറെയായി തുടരുന്നവരെ തിരഞ്ഞെടുപ്പു വേളയിൽ മാറ്റുന്ന രീതി തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ബെഹ്റ ഈ പദവിയിൽ 4 വർഷത്തിലേറെയായി. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ബെഹ്റയെ മാറ്റാൻ സാധ്യതയുണ്ട്. പകരം ആളിനേയും കമ്മീഷൻ നിയോഗിക്കും. ഇത് മനസ്സിലാക്കിയാണ് സർക്കാരിന്റെ നീക്കം.

ബെഹ്റയെ മാറ്റി പുതിയൊരാളെ പൊലീസ് മേധാവായിയാക്കാനാണ് നീക്കം. 2021 ജൂണിലാണു ബെഹ്റ സർവീസിൽ നിന്നു വിരമിക്കുന്നത്. ഇതിനിടെ കേന്ദ്രത്തിൽ ഉയർന്ന പദവിയിലേക്ക് പോകാനായില്ലെങ്കിൽ തിരഞ്ഞെടുപ്പു സമയത്ത് പൊലീസ് മേധാവി സ്ഥാനത്തു നിന്ന് അദ്ദേഹത്തിനു മാറേണ്ടിവരും. ഇതു മനസ്സിലാക്കിയാണ് ബെഹ്റയ്ക്ക് മറ്റൊരു പദവി പരിഗണിക്കുന്നത്. ബെഹ്റ പൊലീസ് മേധാവി സ്ഥാനമൊഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് 5 പേരുടെ പട്ടിക യുപിഎസ്‌സിക്ക് നൽകും. യുപിഎസ്‌സി മാനദണ്ഡങ്ങൾ പ്രകാരം സർക്കാരിനു നൽകുന്ന ചുരുക്കപ്പട്ടികയിൽ നിന്നാണ് സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നത്. ഡിജിപി പദവിയിലുള്ള ഋഷിരാജ് സിങ്, ടോമിൻ തച്ചങ്കരി എന്നിവരെ കൂടാതെ 3 പേരുടെ പട്ടികയും ചേർത്താണു യുപിഎസ്‌സിക്ക് നൽകേണ്ടത്. ഡിജിപി തസ്തികയിലുള്ള ആർ.ശ്രീലേഖ ഡിസംബറിൽ വിരമിക്കും. എഡിജിപിമാരയ സുദേഷ്‌കുമാർ, അനിൽകാന്ത്, ഡോ.ബി.സന്ധ്യ എന്നിവരാണു പിന്നീടു സീനിയോറിറ്റിയിൽ മുന്നിലുള്ളത്. ഇതിൽ രണ്ടു പേരേയും ഉൾപ്പെടുത്തും.

ഋഷിരാജ് സിംഗിന് അടുത്തവർഷം ജൂലൈ വരെ സർവ്വീസ് കാലാവധിയുണ്ട്. അതുകൊണ്ട് തന്നെ ഋഷിരാജ് സിംഗിനാണ് കൂടുതൽ സീനിയോറിട്ടി. എന്നാൽ സർക്കാരിന് ഋഷിരാജ് സിംഗിനെ താൽപ്പര്യമില്ല. ശ്രീലേഖയെ ഒരു മാസത്തേക്ക് പൊലീസ് മേധാവിയാക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കേരളത്തിൽ ഡിജിപിയാകുന്ന ആദ്യ വനിതയായി ശ്രീലേഖ മാറും. അതുകഴിഞ്ഞാൽ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണ് സർക്കാരിന് കൂടുതൽ താൽപ്പര്യം. ഋഷിരാജ് സിങ് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുമെന്നതാണ് ഇതിന് കാരണം.

കേരളാ കേഡറിലെ സീനിയോറിട്ടി പ്രകാരം തച്ചങ്കരിക്ക് മുകളിൽ അരുൺകുമാർ സിൻഹയുണ്ട്. അദ്ദേഹം ജൂലൈ ഏഴുവരെ ഡെപ്യൂട്ടേഷനിലാണ്. അതുകെണ്ട് തന്നെ ഋഷിരാജ് സിങ് കഴിഞ്ഞാൽ കൂടുതൽ സാധ്യത തച്ചങ്കരിക്കാണ്. 2023 ജൂലൈ വരെ തച്ചങ്കരിക്ക് സർവ്വീസ് കാലാവധിയുണ്ട്. സുധേഷ് കുമാർ 2022 ഒക്ടോബറിലും ബി സന്ധ്യ 2022 മേയിലും വിരമിക്കും. അതുകൊണ്ട് തന്നെ 1987 ബാച്ചിലെ തച്ചങ്കരിക്ക് സാധ്യത ഏറെയാണ്. എന്നാൽ യുപിഎസ് സി തീരുമാനമാകും നിർണ്ണായകം.

നിലവിൽ ബെഹ്റയും ഋഷിരാജ് സിംഗും ശ്രീലേഖയും തച്ചങ്കരിയുമാണ് എക്സ് കേഡർ തസ്തികയിലുള്ള ഡിജിപിമാർ. ഇതിൽ ആദ്യ രണ്ടു പേർ 1985 ബാച്ചുകാരാണ്. തച്ചങ്കരിയും ശ്രീലേഖയും 1987ഉം. ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹക്കും ഡി.ജി.പി പദവി ഉണ്ട്. സിൻഹയും 87 ബാച്ചാണ്. '86 ബാച്ചിലെ എൻ. ശങ്കർറെഡ്ഡി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നൽകിയത്. എസ്‌പി.ജി മേധാവിയായി കേന്ദ്ര സർവിസിലാണ് അരുൺകുമാർ സിൻഹ. ഐ.പി.എസിലെ 1987 ബാച്ചുകാരനായ ടോമിൻ തച്ചങ്കരിക്ക് മൂന്ന് വർഷം കൂടി സർവിസ് ബാക്കിയുണ്ട്.

നിലവിൽ ബെഹ്റയും ഋഷിരാജ് സിംഗും ശ്രീലേഖയും തച്ചങ്കരിയുമാണ് എക്സ് കേഡർ തസ്തികയിലുള്ള ഡിജിപിമാർ. ഇതിൽ ആദ്യ രണ്ടു പേർ 1985 ബാച്ചുകാരാണ്. തച്ചങ്കരിയും ശ്രീലേഖയും 1987ഉം. ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹക്കും ഡി.ജി.പി പദവി ഉണ്ട്. സിൻഹയും 87 ബാച്ചാണ്. '86 ബാച്ചിലെ എൻ. ശങ്കർറെഡ്ഡി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നൽകിയത്. എസ്‌പി.ജി മേധാവിയായി കേന്ദ്ര സർവിസിലാണ് അരുൺകുമാർ സിൻഹ. ഐ.പി.എസിലെ 1987 ബാച്ചുകാരനായ ടോമിൻ തച്ചങ്കരിക്ക് മൂന്ന് വർഷം കൂടി സർവിസ് ബാക്കിയുണ്ട്.തിരുവനന്തപുരം: കേരളത്തിലെ നാലു വിമാനത്താവളങ്ങൾ ചേർത്ത് എയർപോർട്ട് അഥോറിറ്റി ഓഫ് കേരള രൂപവത്കരിക്കാൻ സംസ്ഥാന സർക്കാർ. അഥോറിറ്റിയെ കേന്ദ്ര സർക്കാരിന്റെ കീഴിൽതന്നെ കൊണ്ടുവരാനാകുമോയെന്നും സംസ്ഥാനം ആരായുന്നുവെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ സമ്മതം മൂളിയാൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ അഥോറിറ്റി തലപ്പത്തു നിയമിക്കാനാണ് ആലോചന. മംഗളം പത്രമാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.

ഇപ്പോൾ, നാലു വിമാനത്താവളങ്ങളുടെയും വിമാനഗതാഗത നിയന്ത്രണം എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്. ഈ നിയന്ത്രണം പുതിയ ഏജൻസി രൂപവത്കരിക്കുന്നതിലൂടെ വികേന്ദ്രീകരിക്കാനാകുമോയെന്നാണ് സംസ്ഥാനം ആരായുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്കു കൈമാറിയ നടപടിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഎം. ഒരുങ്ങുകയാണ്. ഇതിനിടെയാണ് പുതിയ നീക്കം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കേരളത്തിൽ വിമാനത്താവളങ്ങളുള്ളത്. മംഗളത്തിൽ എസ് നാരായണനാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്തു നിന്നു നവംബറിൽ വിൻസന്റ് എം.പോൾ വിരമിക്കുമ്പോൾ ആ സ്ഥാനത്തേക്ക് ഡിജിപി ലോകനാഥ് ബെഹ്റ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അടക്കമുള്ളവർ ഈ സ്ഥാനം നോട്ടമിട്ടിട്ടുണ്ട്. അതുകൊണ്ടാണ് ബെഹ്‌റയ്ക്കായി പുതിയ സ്ഥാനം കണ്ടെത്തുന്നത്. 2021 ജൂണിലാണു ബെഹ്റ സർവീസിൽ നിന്നു വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് നീക്കം. പൊലീസ് മേധാവി പദവിയിൽ 3 വർഷത്തിലേറെയായി തുടരുന്നവരെ തിരഞ്ഞെടുപ്പു വേളയിൽ മാറ്റുന്ന രീതി തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ബെഹ്റ ഈ പദവിയിൽ 4 വർഷത്തിലേറെയായി. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ബെഹ്റയെ മാറ്റാൻ സാധ്യതയുണ്ട്. പകരം ആളിനേയും കമ്മീഷൻ നിയോഗിക്കും. ഇത് മനസ്സിലാക്കിയാണ് സർക്കാരിന്റെ നീക്കം.

ബെഹ്റയെ മാറ്റി പുതിയൊരാളെ പൊലീസ് മേധാവായിയാക്കാനാണ് നീക്കം. 2021 ജൂണിലാണു ബെഹ്റ സർവീസിൽ നിന്നു വിരമിക്കുന്നത്. ഇതിനിടെ കേന്ദ്രത്തിൽ ഉയർന്ന പദവിയിലേക്ക് പോകാനായില്ലെങ്കിൽ തിരഞ്ഞെടുപ്പു സമയത്ത് പൊലീസ് മേധാവി സ്ഥാനത്തു നിന്ന് അദ്ദേഹത്തിനു മാറേണ്ടിവരും. ഇതു മനസ്സിലാക്കിയാണ് ബെഹ്റയ്ക്ക് മറ്റൊരു പദവി പരിഗണിക്കുന്നത്. ബെഹ്റ പൊലീസ് മേധാവി സ്ഥാനമൊഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് 5 പേരുടെ പട്ടിക യുപിഎസ്‌സിക്ക് നൽകും. യുപിഎസ്‌സി മാനദണ്ഡങ്ങൾ പ്രകാരം സർക്കാരിനു നൽകുന്ന ചുരുക്കപ്പട്ടികയിൽ നിന്നാണ് സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നത്. ഡിജിപി പദവിയിലുള്ള ഋഷിരാജ് സിങ്, ടോമിൻ തച്ചങ്കരി എന്നിവരെ കൂടാതെ 3 പേരുടെ പട്ടികയും ചേർത്താണു യുപിഎസ്‌സിക്ക് നൽകേണ്ടത്. ഡിജിപി തസ്തികയിലുള്ള ആർ.ശ്രീലേഖ ഡിസംബറിൽ വിരമിക്കും. എഡിജിപിമാരയ സുദേഷ്‌കുമാർ, അനിൽകാന്ത്, ഡോ.ബി.സന്ധ്യ എന്നിവരാണു പിന്നീടു സീനിയോറിറ്റിയിൽ മുന്നിലുള്ളത്. ഇതിൽ രണ്ടു പേരേയും ഉൾപ്പെടുത്തും.

ഋഷിരാജ് സിംഗിന് അടുത്തവർഷം ജൂലൈ വരെ സർവ്വീസ് കാലാവധിയുണ്ട്. അതുകൊണ്ട് തന്നെ ഋഷിരാജ് സിംഗിനാണ് കൂടുതൽ സീനിയോറിട്ടി. എന്നാൽ സർക്കാരിന് ഋഷിരാജ് സിംഗിനെ താൽപ്പര്യമില്ല. ശ്രീലേഖയെ ഒരു മാസത്തേക്ക് പൊലീസ് മേധാവിയാക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കേരളത്തിൽ ഡിജിപിയാകുന്ന ആദ്യ വനിതയായി ശ്രീലേഖ മാറും. അതുകഴിഞ്ഞാൽ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണ് സർക്കാരിന് കൂടുതൽ താൽപ്പര്യം. ഋഷിരാജ് സിങ് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുമെന്നതാണ് ഇതിന് കാരണം.

കേരളാ കേഡറിലെ സീനിയോറിട്ടി പ്രകാരം തച്ചങ്കരിക്ക് മുകളിൽ അരുൺകുമാർ സിൻഹയുണ്ട്. അദ്ദേഹം ജൂലൈ ഏഴുവരെ ഡെപ്യൂട്ടേഷനിലാണ്. അതുകെണ്ട് തന്നെ ഋഷിരാജ് സിങ് കഴിഞ്ഞാൽ കൂടുതൽ സാധ്യത തച്ചങ്കരിക്കാണ്. 2023 ജൂലൈ വരെ തച്ചങ്കരിക്ക് സർവ്വീസ് കാലാവധിയുണ്ട്. സുധേഷ് കുമാർ 2022 ഒക്ടോബറിലും ബി സന്ധ്യ 2022 മേയിലും വിരമിക്കും. അതുകൊണ്ട് തന്നെ 1987 ബാച്ചിലെ തച്ചങ്കരിക്ക് സാധ്യത ഏറെയാണ്. എന്നാൽ യുപിഎസ് സി തീരുമാനമാകും നിർണ്ണായകം.

നിലവിൽ ബെഹ്റയും ഋഷിരാജ് സിംഗും ശ്രീലേഖയും തച്ചങ്കരിയുമാണ് എക്സ് കേഡർ തസ്തികയിലുള്ള ഡിജിപിമാർ. ഇതിൽ ആദ്യ രണ്ടു പേർ 1985 ബാച്ചുകാരാണ്. തച്ചങ്കരിയും ശ്രീലേഖയും 1987ഉം. ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹക്കും ഡി.ജി.പി പദവി ഉണ്ട്. സിൻഹയും 87 ബാച്ചാണ്. '86 ബാച്ചിലെ എൻ. ശങ്കർറെഡ്ഡി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നൽകിയത്. എസ്‌പി.ജി മേധാവിയായി കേന്ദ്ര സർവിസിലാണ് അരുൺകുമാർ സിൻഹ. ഐ.പി.എസിലെ 1987 ബാച്ചുകാരനായ ടോമിൻ തച്ചങ്കരിക്ക് മൂന്ന് വർഷം കൂടി സർവിസ് ബാക്കിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP