Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

'നീ കടിച്ചൂ, പാതി തന്നു, കുഞ്ഞുകിനാവിൻ കണ്ണിമാങ്ങ' എന്നെഴുതിയ പ്രിയ കവിക്ക് വൃക്ക പകുത്തു നൽകി ബാല്യകാല സുഹൃത്ത്; രണ്ടുവൃക്കയും തകരാറിലായ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവിന് മുന്നിൽ ദൈവ ദൂതനെപ്പോലെയെത്തിയത് പേരു വെളിപ്പെടുത്തരുതെന്ന് നിർബന്ധമുള്ള സുഹൃത്ത്; വിലക്കിയിട്ടും കൂട്ടാക്കാതെ സുഹൃത്ത് ഉറച്ചു നിന്നപ്പോൾ വഴങ്ങി കവിയും; വിജയകരമായ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം മലയാളത്തിന്റെ പ്രിയ ഗാന രചയിയാവ് ബീയാർ പ്രസാദ് വീണ്ടും സജീവമാവുന്നു

'നീ കടിച്ചൂ, പാതി തന്നു, കുഞ്ഞുകിനാവിൻ കണ്ണിമാങ്ങ' എന്നെഴുതിയ പ്രിയ കവിക്ക് വൃക്ക പകുത്തു നൽകി ബാല്യകാല സുഹൃത്ത്; രണ്ടുവൃക്കയും തകരാറിലായ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവിന് മുന്നിൽ ദൈവ ദൂതനെപ്പോലെയെത്തിയത് പേരു വെളിപ്പെടുത്തരുതെന്ന് നിർബന്ധമുള്ള സുഹൃത്ത്; വിലക്കിയിട്ടും കൂട്ടാക്കാതെ സുഹൃത്ത് ഉറച്ചു നിന്നപ്പോൾ വഴങ്ങി കവിയും; വിജയകരമായ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം മലയാളത്തിന്റെ പ്രിയ ഗാന രചയിയാവ് ബീയാർ പ്രസാദ് വീണ്ടും സജീവമാവുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വെട്ടത്തിലെ 'ഒരു കാതിലോല ഞാൻ കണ്ടീലയും', കിളിച്ചുണ്ടൻ മാമ്പഴത്തിലെ 'ഒന്നാം കളി പൊന്നാൺ കിളി'യും 'കേര നിരകളാടും ഹരിത ചാരു തീരം. തുടങ്ങിയ ഗൃഹാതുരത്വമൂറുന്ന ഒരുപാട് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച പ്രശസ്ത ഗാനരചയിതാവും അവതാരകനുമായ ബീയാർ പ്രസാദിന്, പ്രിയ സുഹൃത്ത് പുകത്ത് നൽകിയത് സ്വന്തം വൃക്ക. രണ്ടു കിഡ്നികൾ തകരാറിലായി ആഴ്ചയിൽ രണ്ട് ഡയാലിസ് നടത്തേണ്ടിവന്ന ബീയാർ പ്രസാദിന് ഈ ഘട്ടത്തിലാണ് സ്വാന്തനുവുമായി സുഹൃത്ത് മുന്നോട്ടുവരുന്നത്. സ്‌കൂൾ കാലം മുതലേ അറിയുന്ന ഒരു ഇളയ കൂട്ടുകാരൻ എന്നല്ലാതെ കൂടുതൽ വെളിപ്പെടുത്താൻ പ്രസാദിന് താൽപ്പര്യമില്ല. കൂട്ടുകാരന് അത് വെളിപ്പെടുത്താൻ ്താൽപ്പര്യമില്ലാത്തതുതന്നെ കാരണം.

കഴിഞ്ഞ ജനുവരിയിലാണു പ്രസാദിനു വൃക്കരോഗം കണ്ടെത്തിയത്. ഡയാലിസിസല്ല വൃക്ക മാറ്റിവയ്ക്കലാണ് ഇതിന് സ്ഥായിയായ പോംവഴിയെന്നു ഡോക്ടർമാർ പറഞ്ഞപ്പോളാണ് സ്വന്തം വൃക്ക നൽകാമെന്നു പറഞ്ഞു സുഹൃത്തു മുന്നോട്ടു വന്നത്. പ്രസാദ് വിലക്കിയിട്ടും പിന്നോട്ടില്ല. 'തനിക്കു വേണ്ടെങ്കിൽ മറ്റാർക്കെങ്കിലും കൊടുക്കും' എന്ന മട്ടിൽ നിർബന്ധമായി. പരിശോധിച്ചപ്പോൾ പ്രസാദിനു ചേരും. ഒക്ടോബർ 31ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവയ്ക്കൽ. തുടർചികിത്സയ്ക്കായി പ്രസാദും ഭാര്യ വിധുവും ആശുപത്രിക്കടുത്തു തന്നെ താമസിക്കുന്നു. ഇപ്പോൾ പ്രശ്നമൊന്നുമില്ല. എങ്കിലും 3 മാസം ആളുകളുമായി അധികം ഇടപഴകരുതെന്നാണു നിർദ്ദേശം.

സ്‌കൂളിൽ പ്രസാദിന്റെ ജൂനിയറായിരുന്നു വൃക്ക നൽകിയ സുഹൃത്ത്. പിന്നീട് കുറച്ചു കാലം ഒന്നിച്ചു ജോലി ചെയ്തു. കുട്ടിക്കാലം മുതലേ അറിയുമെങ്കിലും ഗാഢബന്ധമില്ലായിരുന്നെന്നു പ്രസാദ്. വൃക്ക നൽകുമ്പോൾ കൂട്ടുകാരൻ ഒന്നേ പറഞ്ഞുള്ളൂ: ഇതു രഹസ്യമായിരിക്കണം. പ്രസാദിന്റെ അസുഖമറിഞ്ഞു കൂട്ടുകാരൻ കുടുംബത്തോടൊപ്പമാണു വീട്ടിലെത്തിയത്. ആ കുടുംബത്തെയും നമിക്കണമെന്നാണ് പ്രസാദ് പറയുന്നത്. 'പലരും സമ്മതിക്കാത്ത കാര്യമല്ലേ ചെയ്തത്? ശസ്ത്രക്രിയ കഴിഞ്ഞു കുടുംബവും കൂടെ നിൽക്കണമല്ലോ. അങ്ങനെ പല പ്രയാസങ്ങൾ. ആ കുടുംബം ഒപ്പം നിന്നു. ദൈവം ഇങ്ങനെ ചിലരെ കരുതി വയ്ക്കും.'

ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ആഴ്ച കൂട്ടുകാരൻ നാട്ടിൽ പോയില്ല. 'ആരെങ്കിലും അഭിനന്ദിച്ചാലോ എന്നു കരുതി' പ്രസാദ് ചിരിക്കുന്നു. ചായയും കാപ്പിയുമൊന്നും കുടിക്കാത്ത കൂട്ടുകാരന് അസുഖമൊന്നുമില്ല. ഈശ്വരവിശ്വാസിയാണ്, ഉപകാരങ്ങൾ ചെയ്യുന്നതിൽ ഏറെ തൽപരൻ. 'ഇപ്പോൾ വായിക്കുന്നതുകൊണ്ടു കുഴപ്പമില്ലെന്നു ഡോക്ടർമാർ പറഞ്ഞു. വായിച്ചതൊക്കെ വീണ്ടും വായിക്കുന്നു. എഴുത്തും മെല്ലെ തുടങ്ങണം' 'തട്ടിൻപുറത്ത് അച്യുതനി'ലാണ് അവസാനം പാട്ടെഴുതിയത്. 'ഞാൻ വെറുതെയിരിക്കയല്ല. മുടങ്ങിക്കിടന്ന പലതും എഴുതിപൂർത്തിയാക്കി.

ധാരാളം വായിച്ചു. മൂന്നുനാടകങ്ങൾ ഇതിനോടകം എഴുതി. അക്കാഡമി അവാർഡ് കിട്ടിയ നാടകം പുസ്തകമാക്കുന്നതിനായി ടൈപ്പ് ചെയ്ത് തീർത്തു. ഒപ്പം ചെറിയ മീറ്റിങ്ങുകളിലും പങ്കെടുത്തു. ചാനൽ പരിപാടികളിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നേയുള്ളൂ.പൂർണ്ണമായും ക്രിയേറ്റീവായ ദിനങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്.- ബീയാർ പ്രസാദ് വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ബീയാർ പ്രസാദിന് രോഗം സ്ഥിരീകരിച്ചത്. ഇതേക്കുറിച്ച് ഭാര്യ വനിതയോട് പറയുന്നത് ഇങ്ങനെയാണ്.' രോഗം മൂർഛിച്ചു കഴിഞ്ഞപ്പോഴാണ് തിരിച്ചറിയുന്നത്. ശ്വാസം മുട്ടലും, ശരീരത്തിൽ നീരും വന്നതോടെയാണ് ആശുപത്രിയിൽ പോയത്. മുഖമൊക്കെ നീരു വന്നു വീർത്തു. ആലപ്പുഴ മെഡിക്കൻ കോളജിലെ ഡോ പത്മകുമാർ ഏട്ടന്റെ സുഹൃത്താണ്.

ഡോക്ടർക്ക് ആദ്യം തന്നെ സംശയം തോന്നിയിരുന്നു. ടെസ്റ്റുകളുടെ റിസൾട്ട് വന്നപ്പോൾ കിഡ്നി തകറാറിലാണെന്ന് ഉറപ്പായി. അതോടെ ഐസിയുവിലേക്ക് ്മാറ്റുകയായിരുന്നു. അപ്പോഴേക്കും അസുഖം കൂടിയരുന്നു. പിറ്റേന്നുമുതൽ ഡയാലിസ് തുടങ്ങി. 15 ദിവസം ഐ സി യുവിൽ ആയിരുന്നു'- ബീയാറിന്റെ ഭാര്യ വിധു വ്യക്തമാക്കി.ഇതോടെയാണ് വൃക്കമാറ്റിവെക്കലാണ് ഏക പരിഹാരം എന്നു വന്നു. അപ്പോഴാണ് ദൈവ ധൂതനെപ്പോലെ സുഹൃത്ത് പ്രത്യക്ഷപ്പെട്ടത്.

കുട്ടനാട് -മങ്കൊമ്പ് സ്വദേശിയായ ബീയാർ പ്രസാദ് വളരെ ചെറുപ്പത്തിലെ ഗാനരചനയിലേക്ക് എത്തിയ വ്യക്തിയാണ്. കോളജ് വിദ്യാഭ്യാസത്തിനുശേഷം പാരലൽ കോളജ് അദ്ധ്യാപകനായി ജോലിനോക്കുമ്പോഴും അദ്ദേഹം ഗാനരചിയിതാവായി അറിയപ്പെട്ടിരുന്നു. ഏഷ്യാനെറ്റിൽ അവതാരകനായി തുടക്കം. പ്രിയദർശൻ ചിത്രമായ കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെ ഗാനരചനയിൽ ശ്രദ്ധേയനായി. സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരി ചാനൽ അടക്കമുള്ള നിരവധി പരിപാടികളിലും അവതാരകനായി അദ്ദേഹം ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP