Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കി കേരള പൊലീസ് അക്കാദമി; മുട്ടയും, കോഴിക്കറിയും, മീനുമെല്ലാം മെനുവിൽ ഉൾപ്പെടുത്തിയെങ്കിലും ബീഫ് പടിക്ക് പുറത്തായി; വിവാദമായപ്പോൾ ബീഫ് നിരോധിച്ചതല്ലെന്നാണ് അക്കാദമിയുടെ വിശദീകരണം; ഡയറ്റീഷ്യൻ തയ്യാറാക്കിയ മെനുവാണ് നൽകിയതെന്നും ട്രെയിനിങ് എഡിജിപി; ബീഫ് ഒഴിവാക്കിയതിലെ അതൃപ്തി സംഘടനകളെ അറിയിച്ച് പൊലീസുകാരും; സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണോ എന്നു ചോദിച്ചു സോഷ്യൽ മീഡിയ

ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കി കേരള പൊലീസ് അക്കാദമി; മുട്ടയും, കോഴിക്കറിയും, മീനുമെല്ലാം മെനുവിൽ ഉൾപ്പെടുത്തിയെങ്കിലും ബീഫ് പടിക്ക് പുറത്തായി; വിവാദമായപ്പോൾ ബീഫ് നിരോധിച്ചതല്ലെന്നാണ് അക്കാദമിയുടെ വിശദീകരണം; ഡയറ്റീഷ്യൻ തയ്യാറാക്കിയ മെനുവാണ് നൽകിയതെന്നും ട്രെയിനിങ് എഡിജിപി; ബീഫ് ഒഴിവാക്കിയതിലെ അതൃപ്തി സംഘടനകളെ അറിയിച്ച് പൊലീസുകാരും; സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണോ എന്നു ചോദിച്ചു സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ പൊലീസ് അക്കാദമിയിലെ ഭക്ഷണ മെനുവിൽ നിന്നും മലയാളികളുടെ ഇഷ്ട വിഭവമായ ബീഫ് ഒഴിവാക്കിയത് വിവാദമാകുന്നു. കേരള പൊലീസിൽ പുതുതായി പരിശീലനം നടത്തുന്നവർക്കായി ഇറക്കിയ ഭക്ഷണ മെനുവിൽ നിന്നും ബീഫ് ഒഴിവാക്കിയത്. പൊലീസ് അക്കാദമി എഡിജിപിയുടേതാണ് ബീഫ് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കടുത്ത വേനൽക്കാലം ആയതിനാൽ ആരോഗ്യവിദഗ്ദ്ധർ നൽകിയ മെനുവാണ് ഉത്തരവായി ഇറക്കിയതെന്നും ബീഫിന് നിരോധനം ഇല്ലെന്നുമാണ് ട്രെയിനിങ് എഡിജിപിയുടെ വിശദീകരണം.

കേരളത്തിലെ വിവിധ ബറ്റാലിയനുകളിലായ 2800 പേരാണ് ഇന്നലെ പരിശീലനത്തിനായി ചേർന്നത്. ഇവർക്കായി തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നും പുറത്തിറക്കിയ ഭക്ഷണ മെനുവിൽ നിന്നുമാണ് ബീഫ് ഔട്ടൗയത്. മുട്ടയും, കോഴിക്കറിയും, മീനുമെല്ലാം മെനുവിൽ ഉൾപ്പെടുത്തിയെങ്കിലും ബീഫ് ഒഴിവാക്കുകയായിരുന്നു. മുൻ വർഷങ്ങളിൽ ബീഫും മെസ്സിൽ നിന്നും പരിശീലനം നടത്തുന്ന പൊലീസുകാർക്ക് നൽകിയിരുന്നതായി പൊലീസുകാർ പറയുന്നു. അതുകൊണ്ട് തന്നെ ഇക്കുറി എന്തിനാണ് ഇങ്ങനെ മാറ്റം വരുത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

ബീഫ് ഒഴിവാക്കി കൊണ്ടുള്ള മെനു ട്രെയിനിങ് എഡിജിപി എല്ലാ ബറ്റാലിയനുകൾക്കും നൽകി. എന്നാൽ, ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരമുള്ള മെനുവാണ് പുറത്തിറക്കിയതെന്നും ഒരു നിരോധനവും നിലവിലില്ലെന്നും ട്രെയിനിങ് എഡിജിപി ബി.സന്ധ്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലും ബീഫ് എല്ലാ ബറ്റാലിയിലെ ക്യാന്റീനുകളിൽ നൽകിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. അതേസമയം തങ്ങളുടെ ഇഷ്ട ഭക്ഷണവമായ ബീഫ് ഒഴിവാക്കിയതിലെ അതൃപ്തി പൊലീസുകാർ സംഘടനകളെയും അറിയിച്ചിട്ടുണ്ട്. മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളുടെ സ്ഥാനത്താണ് ബീഫുള്ളത്. അങ്ങനെയുള്ള ബീഫിനെ ഒഴിവാക്കിയത് എന്തിനെന്ന ചോദ്യമാണ്

നേരത്തെ, തൃശൂർ പൊലീസ് അക്കാദമിയിൽ ഐജിയായ സുരേഷ് രാജ് പുരോഹിത് ബീഫ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് നിരോധനം നീക്കിയത്. ഏതെങ്കിലും ക്യാംപുകളിൽ ബീഫ് കഴിക്കണമെങ്കിൽ അവിടത്തെ ഭക്ഷണകമ്മിറ്റിക്ക് തീരുമാനിക്കാമെന്നും പറയുന്നു. നേരത്തെ രാജ്യത്തെ ബീഫ് നിരോധനം വിവാദമായ സമയത്ത് തൃശൂർ പൊലീസ് അക്കാഡമിയിലെ കന്റിനിൽ ബീഫ് നിരോധിച്ചിരുന്നു. ഐ.ജിയായിരുന്ന സുരേഷ് രാജ് പുരോഹിത് ഏർപ്പെടുത്തിയ നിരോധനം വിവാദമായതോടെ തിരുത്തി.

ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ബീഫ് ലഭിച്ചിരുന്ന ഭക്ഷണക്രമമാണ് ഇപ്പോൾ വീണ്ടും തിരുത്തിയത്. ദേശീയ തലത്തിൽ സംഘപരിവാർ നടപ്പാക്കുന്ന അജണ്ടയുടെ ഭാഗമാണ് ബീഫ് ഒഴിവാക്കിയതെന്ന ആക്ഷേപം വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു. പ്രതിപക്ഷത്ത് ഇരുന്നപ്പോൾ ബീഫ് ഫെസ്റ്റിവൽ അടക്കം നടത്തിയവരാണ് സിപിഎമ്മുകാർ. അവർ ഭരിക്കുമ്പോൾ തന്നെ ബീഫിനെ മെനുവിൽ നിന്നും പുറന്തള്ളിയത് അംഗീകരിക്കാൻ സാധിക്കില്ലെന്ന വിമർശനമാണ് ശക്തമാകുന്നത്.

അതേസമയം ഓരോ ട്രെയിനിയും ഭക്ഷത്തിനായി നൽകേണ്ട തുക വർദ്ധിപ്പിച്ചു. 2000 രൂപയാണ് പരിശീലന കാലയളവിൽ ഒരു ട്രെയിനി നൽകേണ്ടയിരുന്നത്. അത് 6000 രൂപയായണ് വർദ്ധിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP