Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'വിമാനത്താവളത്തിൽനിന്നും എന്നെ വിളിച്ചുകൊണ്ടുപോയത് ഒരു വേശ്യാലയത്തിലേക്കാണ്; ഞാൻ വാഷ്റൂമിൽ പോയപ്പോൾ ഒരാൾ എന്നെ തടഞ്ഞ് എത്രയാണു വിലയെന്നു ചോദിച്ചു; മാർക്കറ്റിൽ ഉരുളക്കിഴങ്ങ് തിരഞ്ഞടുക്കുന്നതു പോലെയാണ് ഇവിടെ സ്ത്രീകളെ തിരഞ്ഞെടുക്കുക'; ആഫ്രിക്കൻ വംശജയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ഇന്ത്യ; ബിബിസി ഒളിക്യാമറയിൽ കണ്ടത് ഡൽഹിയിൽ ആരുമറിയാതെ പ്രവർത്തിക്കുന്ന ആഫ്രിക്കൻ വേശ്യാലയങ്ങൾ

'വിമാനത്താവളത്തിൽനിന്നും എന്നെ വിളിച്ചുകൊണ്ടുപോയത് ഒരു വേശ്യാലയത്തിലേക്കാണ്; ഞാൻ വാഷ്റൂമിൽ പോയപ്പോൾ ഒരാൾ എന്നെ തടഞ്ഞ് എത്രയാണു വിലയെന്നു ചോദിച്ചു; മാർക്കറ്റിൽ ഉരുളക്കിഴങ്ങ് തിരഞ്ഞടുക്കുന്നതു പോലെയാണ് ഇവിടെ സ്ത്രീകളെ തിരഞ്ഞെടുക്കുക'; ആഫ്രിക്കൻ വംശജയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ഇന്ത്യ; ബിബിസി ഒളിക്യാമറയിൽ കണ്ടത് ഡൽഹിയിൽ ആരുമറിയാതെ പ്രവർത്തിക്കുന്ന ആഫ്രിക്കൻ വേശ്യാലയങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നഗരത്തിനുള്ളിലെ മറ്റൊരു നഗരം. ബിബിസി ഒളിക്യാമറയിൽ കണ്ടത് എന്നും വൈകുന്നേരങ്ങളിൽ കാണുന്ന രാജ്യ തലസ്ഥാനമായ ന്യൂഡൽഹി ആയിരുന്നില്ല. സൗത്ത് ഡൽഹിയുടെ സമീപ പ്രദേശങ്ങളിൽ കുറഞ്ഞത് 15 ഓളം ബാർ കം വേശ്യാലയങ്ങൾ ആഫ്രിക്കക്കാർക്കുവേണ്ടി മാത്രമായി പ്രവർത്തിക്കുന്നുവെന്നാണ് ബിബിസി വെളിപ്പെടുന്നതുന്നത്. എല്ലാ ദിവസവും വൈകിട്ടോടെ 'കിച്ചൻസ്' എന്നറിയപ്പെടുന്ന ചെറുബാറുകളിലേക്കു ആഫ്രിക്കക്കാർ ഒഴുകിയെത്തുകയാണ്. ന്യൂഡൽഹിയിലെ ആഫ്രിക്കൻ യുവാക്കൾക്കു മദ്യപിക്കുന്നതിനും ആനന്ദിക്കുന്നതിനുമുള്ള ചെറു ബാറുകളാണ് ഇവ. ലൈംഗികതയ്ക്കായി ആഫ്രിക്കൻ സ്ത്രീകളെ ഇവിടെ ലഭിക്കുമെന്ന് മാത്രമല്ല അനധികൃതമായി ഇവരെ കടത്തിക്കൊണ്ടുവന്ന് അടിമകളാക്കി ഉരുളക്കിഴങ്ങ് വിൽക്കുന്നതുപോലെ വിൽക്കയാണെന്നും റിപ്പോർട്ട് പറയുന്നു. ഏറ്റവും വിചിത്രം, സാമൂഹിക ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ മറവിലാണ് ഈ മനുഷ്യക്കടത്തും ലൈംഗിക വ്യാപാരവും നടക്കുന്നത് എന്നാണ്.

കെനിയ സ്വദേശിനിയായ ഗ്രേസിനെ ഉപയോഗിച്ചാണ് ബിബിസി ഈ വിവങ്ങൾ പുറത്തുവിടുന്നത്. കെനിയയിൽ മകളെ സംരക്ഷിക്കുന്നതിനു പണമുണ്ടാക്കാനുള്ള സാധ്യതകൾ ഇല്ലാതായതിനാലാണ് ഗ്രേസ് എന്ന യുവതി ഒരു ഏജന്റ വഴി ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിൽ ഡാൻസർമാരെയും വിനോദ സഞ്ചാരികളെ സ്വീകരിക്കുകയും ചെയ്യുന്ന ജോലിക്കും ഒഴിവുണ്ടെന്ന വാട്സാപ് പോസ്റ്റിനു മറുപടി നൽകിയതാണു സംഭവങ്ങളുടെ തുടക്കമെന്നാണ് അവർ പറയുന്നത്. നല്ല പണം ലഭിക്കുമെന്നറിയിച്ചതോടെ ഗ്രേസ് ഇന്ത്യയിലേക്കു പോകാൻ തീരുമാനിച്ചു. ഇന്ത്യയിലെത്തിയ ശേഷമാണ് എന്താണു ജോലിയെന്നു മനസ്സിലായതെന്ന് ഗ്രേസ് പറഞ്ഞു.'വിമാനത്താവളത്തിൽനിന്നും അവർ എന്നെ വിളിച്ചുകൊണ്ടുപോയത് ഒരു വേശ്യാലയത്തിലേക്കാണ്. ഗോൾഡീ എന്നു വിളിപ്പേരുള്ള സ്ത്രീക്കായിരുന്നു അതിന്റെ ചുമതല. യാത്രാച്ചെലവുകൾ നോക്കിയത് അവരാണെന്നാണു പറയുന്നത്. അതിനായി ചെലവായ 4,000 ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അവർ പാസ്പോർട്ട് വാങ്ങിവച്ചു. ഇന്ത്യയിലേക്കുള്ള ശരിയായ ടിക്കറ്റ് നിരക്കിന്റെ ഏഴിരട്ടിയായിരുന്നു ഇത്. ഈ കടം തിരിച്ചടയ്ക്കാൻ എനിക്ക് ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നത്'ഗ്രേസ് പറഞ്ഞു.

ഇതേരീതിയിൽ കടത്തപ്പെട്ട നാലു സ്ത്രീകൾക്കൊപ്പം ഒരു മുറിയിലാണ് എട്ടു മാസത്തോളം കഴിഞ്ഞത്. ദിവസവും മുറിയിലേക്ക് ആണുങ്ങൾ വരും, അല്ലെങ്കിൽ ഹോട്ടലിലേക്കു പോകണം. എല്ലാ ദിവസവും വൈകിട്ടോടെ 'കിച്ചൻസ്' എന്നറിയപ്പെടുന്ന ചെറുബാറുകളിലേക്കു പോകേണ്ടിവരുമെന്നും ഗ്രേസ് പറഞ്ഞു. ന്യൂഡൽഹിയിലെ ആഫ്രിക്കൻ യുവാക്കൾക്കു മദ്യപിക്കുന്നതിനും ആനന്ദിക്കുന്നതിനുമുള്ള ചെറു ബാറുകളാണ് 'കിച്ചൻസ്' എന്ന് അറിയപ്പെടുന്നത്. ലൈംഗികതയ്ക്കായി ആഫ്രിക്കൻ സ്ത്രീകളെ ഇവിടെ ലഭിക്കും. കിച്ചൻസിലെ ആദ്യകാല അനുഭവങ്ങൾ മറക്കാൻ സാധിക്കാത്തതാണെന്ന് ഗ്രേസ് പറയുന്നു.

'സാധാരണയായി മാഡമാണു പുതിയതായി വന്ന പെൺകുട്ടിയെ കിച്ചനിലെത്തിക്കുക. എന്നാൽ കൂടെയുണ്ടായിരുന്ന സ്ത്രീകളോടൊപ്പമാണു ഞാൻ പോയത്. അവിടെവച്ചു. ഞാൻ വാഷ്റൂമിൽ പോയി. ഒരാൾ എന്നെ തടഞ്ഞ് എത്രയാണു വിലയെന്നു ചോദിച്ചു. അപ്പോഴാണു കാര്യങ്ങൾ വ്യക്തമായത് മാർക്കറ്റിൽ ഉരുളക്കിഴങ്ങ് തിരഞ്ഞടുക്കുന്നതു പോലെയാണ് സ്ത്രീകളെ തിരഞ്ഞെടുക്കുക'ഗ്രേസ് പറഞ്ഞു. 2.70 ലക്ഷം രൂപയാണ് പാസ്പോർട്ട് തിരികെ നൽകുന്നതിനായി ഗോൾഡിക്ക് നൽകേണ്ടത്. പല തവണയായി ഗോൾഡിക്കു പണം നൽകി.

'ഇന്ത്യയിലേക്കു നമ്മളെ എത്തിക്കുന്നവരെ ഇന്ത്യൻ അമ്മയായിട്ടാണു കാണുക. അവരെ കൊണ്ടുവരുന്നവർ അമ്മൂമ്മയാണ്. നമ്മുടെ കൂടെയുള്ള മറ്റു യുവതികൾ സഹോദരികളാകും. 'തിരിച്ചറിയുന്നതിനുള്ള' വാക്കുകൾ മാത്രമായിട്ടായിരിക്കും ഇത് ഉപയോഗിക്കുക ഗ്രേസ് വ്യക്തമാക്കി. ഒരു വർഷത്തോളം കഷ്ടപ്പെട്ട ശേഷമായിരുന്നു ഗ്രേസ് ഗോൾഡിക്കു നൽകേണ്ട പണം അത്രയും തിരികെ അടച്ചുതീർത്തത്. ഒളിക്യാമറ വച്ച് ബിബിസി തുഗ്ലക്കാബാദിൽനിന്നു പകർത്തിയ വിഡിയോയിൽ പെൺവാണിഭത്തിനു പിന്നിലെ പ്രധാന ആൾ എഡ്ഡി എന്ന ആഫ്രിക്കക്കാരനാണെന്നു കണ്ടെത്തി.

ആഫ്രിക്കക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ നേതാവായിരുന്നു എഡ്ഡി. വിദേശരാജ്യങ്ങളിൽ നൈജീരിയൻ വിദ്യാർത്ഥികളെ പിന്തുണയ്ക്കുകയെന്നതാണു സംഘടനയുടെ ലക്ഷ്യം. സംഘടനയുമായി ബന്ധപ്പെട്ടു യാതൊരു പ്രശ്നവും ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ഇന്ത്യയിലെ നൈജീരിയൻ എംബസിയും പ്രതികരിച്ചു. ഗ്രേസിന്റെ ഇടപെടൽ കാരണം ഇന്ത്യയിലേക്കു വരാനിരുന്ന ഒരു ആഫ്രിക്കൻ യുവതി രക്ഷപ്പെട്ടിരുന്നു. അവർക്കു പകരം മറ്റൊരു യുവതിയെ കണ്ടെത്തി നൽകണമെന്ന് എഡ്ഡി ഗ്രേസിനോട് ഉത്തരവിട്ടു. ഗ്രേസിനു വേണ്ടി ജോലി ചെയ്യാൻ മറ്റൊരാള എത്തിച്ചാൽ മതിയെന്നും പിന്നീട് എഡ്ഡി ഓഫർ വച്ചു. ഇതിന്റെ ഫോൺ രേഖകളടക്കമാണ് ബിബിസി പുറത്തുവിട്ടത്. എന്നാൽ തെളിവുകളെല്ലാം നിഷേധിക്കുകയാണെന്ന് എഡി ബിബിസിയോടു പറഞ്ഞു. യുവതികളെ കടത്തുന്നതിൽ യാതൊന്നും അറിയില്ലെന്നും എഡ്ഡി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP