Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിബിസി തുറന്നു വിട്ട കേരള കോവിഡ് ഭൂതത്തെ ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തെ പ്രകീർത്തിക്കാൻ മുന്നിൽ നിന്ന വിദേശ മാധ്യമങ്ങൾ നടത്തിയ രഹസ്യ റിപ്പോർട്ട് പുറത്തു വന്ന 'ഷോക്കിൽ' കേരള സർക്കാർ; പ്രതിപക്ഷ നേതാവ് മുതൽ ഹിന്ദു ദിനപത്രം എഡിറ്റർ വരെയുള്ളവർ ഞെട്ടൽ പങ്കുവയ്ക്കുമ്പോൾ വൻ രഹസ്യം പുറത്തുവിട്ട ആവേശത്തിൽ ബിബിസി

ബിബിസി തുറന്നു വിട്ട കേരള കോവിഡ് ഭൂതത്തെ ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തെ പ്രകീർത്തിക്കാൻ മുന്നിൽ നിന്ന വിദേശ മാധ്യമങ്ങൾ നടത്തിയ രഹസ്യ റിപ്പോർട്ട് പുറത്തു വന്ന 'ഷോക്കിൽ' കേരള സർക്കാർ; പ്രതിപക്ഷ നേതാവ് മുതൽ ഹിന്ദു ദിനപത്രം എഡിറ്റർ വരെയുള്ളവർ ഞെട്ടൽ പങ്കുവയ്ക്കുമ്പോൾ വൻ രഹസ്യം പുറത്തുവിട്ട ആവേശത്തിൽ ബിബിസി

പ്രത്യേക ലേഖകൻ

ലണ്ടൻ: കാര്യമായ വായനക്കാർ ഇല്ലാത്ത ദി ഗാർഡിയൻ പത്രം കേരള സർക്കാരിനെയും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെയും പ്രകീർത്തിച്ചു പുറത്തു വിട്ട റിപ്പോർട്ട് രാഷ്ട്രീയ കേരളം ഏറ്റെടുത്തപ്പോൾ സത്യത്തിൽ ഞെട്ടിയത് പത്രം തന്നെയാണ് . കാര്യമായ വായനക്കാർ ഇല്ലാത്ത തങ്ങളുടെ പേജിനു അരലക്ഷത്തിലേറെ ലൈകും ഷെയറും ഒക്കെ കണ്ടു ഞെട്ടിയ പത്രം മലയാളിയുടെ രാഷ്ട്രീയ ആവേശത്തിന്റെ തീവ്രതയും മനസിലാക്കിയിരിക്കണം ഗാർഡിയൻ കേരളത്തെ കുറിച്ച് പ്രകീർത്തിക്കുന്നതിനു മുൻപ് തന്നെ ബിബിസി സംസ്ഥാനം കോവിഡ് വ്യാപനം ചെറുക്കുന്നതിൽ കാട്ടിയ മികവ് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ പുറത്തു വിട്ടിരുന്നതാണ്. എന്നാൽ രാഷ്ട്രീയ മൈലേജ് എടുക്കാൻ പാകത്തിൽ ഉള്ള തുറന്ന പ്രകീർത്തനം അല്ലായിരുന്നു എന്ന കാരണത്താൽ ആ റിപ്പോർട്ടിന് വേണ്ടത്ര പ്രചാരം കിട്ടിയിരുന്നുമില്ല .

പക്ഷെ അതെ ബിബിസി തന്നെ കഴിഞ്ഞ എട്ടു മാസത്തോളം കേരളത്തിലെ പ്രാദേശിക ചാനലുകളിൽ നിന്നും പത്രങ്ങളിൽ നിന്നും വളണ്ടിയർമാരെ ഉപയോഗിച്ച് രഹസ്യമായി കണ്ടെത്തിയ വിവരങ്ങൾ ആധാരമാക്കി സംസ്ഥാനം യഥാർത്ഥ കോവിഡ് മരണങ്ങൾ മറച്ചു വയ്ക്കുകയാണ് എന്ന് രണ്ടു നാൾ മുന്നേ പുറത്തു വിട്ട റിപ്പോർട്ട് ലോകമൊട്ടാകെ ശ്രദ്ധിക്കുകയാണ്. ഇതിന്റെ അലയൊലികൾ കൂടുതൽ എത്തിയതും സോഷ്യൽ മീഡിയയിലാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതൽ ഹിന്ദു ദിനപത്രം അസോസിയേറ്റ് എഡിറ്റർ നാരായൺ ലക്ഷ്മൺ വരെയുള്ളവർ ഇക്കാര്യത്തിൽ സത്യാവസ്ഥ തേടുകയാണ് . കേരളത്തിൽ കാര്യങ്ങൾ ഇങ്ങനെ മറച്ചു വച്ചുവെങ്കിൽ ഇന്ത്യയിൽ ഒട്ടാകെ എത്ര ആയിരങ്ങളുടെ മരണം മറച്ചു വച്ചിരിക്കാം എന്ന ചോദ്യവും പടിഞ്ഞാറു നിന്നും ഉയർന്നു കഴിഞ്ഞു.

കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കവേ ഉണ്ടായ ആല്മഹത്യകൾ അടക്കം കോവിഡ് മരണങ്ങളായി പരിഗണിക്കാതെ പോയതുകൊണ്ടാണ് ബിബിസി റിപ്പോർട്ടിന് കൂടുതൽ ആധികാരികത ലഭിക്കുന്നത്. അഞ്ചര ലക്ഷത്തോളം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പട്ട കേരളത്തിൽ ഇതുവരെ ഔദ്യോഗികമായി പറയുന്ന മരണ സംഖ്യാ രണ്ടായിരത്തിനു മുകളിലാണ്. എന്നാൽ ബിബിസി കണ്ടെത്തൽ അനുസരിച്ചു മരണം 3356 പിന്നിട്ടിരിക്കുകയാണ്. കേരളത്തിലെ പത്രങ്ങളുടെ കോവിഡ് മരണ റിപോർട്ടുകൾ ശേഖരിച്ചാണ് ബിബിസി തങ്ങളുടെ കണ്ടെത്തലിനു വസ്തുതാ വിവരണം നടത്തുന്നത്. സ്വന്തം നാട്ടിൽ നടന്ന കോവിഡ് മരണങ്ങളിൽ കൃത്യത വരുത്തി പ്രസിദ്ധീകരിക്കാനോ സംപ്രേഷണം ചെയ്യാനോ കഴിയാതെ പോയത് കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ പ്രൊഫഷണൽ സമീപനത്തിന് നേരെയുള്ള ചോദ്യമായും ഉയരുകയാണ്. സർക്കാർ പറയുന്ന കണക്കുകൾ അതേവിധം പുറത്തു വിടുന്ന രീതിയാണ് മാധ്യമങ്ങൾ പൊതുവെ പുലർത്തിയിരുന്നത് .

കോവിഡ് നിയന്ത്രിച്ചു നിർത്തി എന്ന പേരെടുക്കാൻ ലോകമെമ്പാടും സക്കാരുകൾ ശ്രമിക്കുന്നത് പതിവ് കാഴചയാണ് . ആയിരക്കണക്കിന് രോഗികൾ മരിച്ചു വീണ കെയർ ഹോമുകളിലെ മരണങ്ങൾ ബ്രിട്ടൻ തുടക്കത്തിൽ കോവിഡ് മരണക്കണക്കിൽ ഉൾപ്പെടുത്താതെ പോയപ്പോൾ തുടർച്ചയായി മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടപ്പോൾ ഗത്യന്തരം ഇല്ലാതെ ഒറ്റദിവസം ആയിരകണക്കിന് മരണങ്ങൾ മൊത്തം ലിസ്റ്റിൽ കൂട്ടിച്ചേർക്കുക ആയിരുന്നു ബ്രിട്ടൻ. തുടർന്ന് ആശുപത്രികൾ , കെയർ ഹോമുകൾ , വീടുകൾ തുടങ്ങി ഓരോ ഇടത്തും മരിച്ചു വീണ കോവിഡ് രോഗികളുടെ ലിസ്റ്റ് പ്രത്യേകം പുറത്തു വിടുന്ന രീതിയാണ് ബ്രിട്ടൻ അവലംഭിക്കുന്നത്. ഇതിനകം അരലക്ഷത്തിലേറെ മരണങ്ങൾ യുകെയിൽ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു . ഇതിൽ 23 മലയാളികളുടെ മരണവും ഉൾപ്പെടുന്നു .

അതിനിടെ ബിബിസി റിപ്പോർട്ടിന് സോഷ്യൽ മീഡിയ അടക്കം വ്യാപക പ്രചാരം നൽകിയതോടെ രാഷ്ട്രീയ നേതാക്കളും സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരും സത്യാവസ്ഥ തേടി കേരള സർക്കാരിനെ വെല്ലുവിളിക്കുകയാണ്. എന്തിന്നാണ് കോവിഡ് മരണങ്ങൾ മറച്ചു വയ്ക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന പ്രധാന ചോദ്യം. കേരളത്തിലേത് മാത്രമല്ല , ഇന്ത്യയിലെ കോവിഡ് മരണങ്ങൾ തന്നെ വലിയ തോതിൽ മറച്ചു വയ്ക്കാനുള്ള സാധ്യത ഏറെയാണെന്നാണ് ഹിന്ദു എഡിറ്റർ നാരായൺ ലക്ഷ്മൺ പറയുന്നത്. ഹിന്ദു പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റർ മുഹമ്മദ് നസീറും ബിബിസി റിപ്പോർട്ട് ട്വീറ്റ് ചെയ്തു കേരളത്തിന്റെ കോവിഡ് കണക്കുകളിൽ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. അതേസമയം ഏപ്രിൽ മാസത്തിൽ പുകഴ്‌ത്തി പറയാൻ വന്ന ബിബിസി ഇപ്പോൾ കേരളത്തെ കുറ്റപ്പെടുത്തുന്നത് ആണ് ഫാക്ട് ചെക്ക് എന്ന അകൗണ്ടിൽ നിന്നും പുറത്തുവന്ന ട്വീറ്റ്. ഒരേ മാധ്യമത്തിലെ ഒരേ റിപ്പോർട്ടർ തന്നെയാണ് രണ്ടും ചെയ്തിരിക്കുന്നതെന്നും ഫാക്ട് ചെക് ചൂണ്ടിക്കാട്ടുന്നു . റിപ്പോർട്ടർ സൗദിക് ബിശ്വാസിന്റെ പേരെടുത്തു പറയാതെയാണ് ഫാക്ട് ചെക് ഇക്കാര്യം വക്തമാക്കുന്നത്.

മറ്റുപലവിധ കാരണങ്ങൾ കൊണ്ട് മരിച്ചവരുടെ എണ്ണം പ്രോട്ടക്കോൽ പ്രകാരം കോവിഡ് മരണമായി കണക്കാക്കിയിട്ടില്ലെന്നു ആരോഗ്യ രംഗത്തെ ഉന്നതനെ ചൂണ്ടിക്കാട്ടി ബിബിസി റിപ്പോർട്ട് വക്തമാക്കുന്നുണ്ട്. മരണത്തിനു തൊട്ടു മുൻപ് നെഗറ്റീവ് റിസൾട്ട് ലഭിച്ചവരെയും കോവിഡ് കണക്കിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. കേരളത്തിൽ സംഭവിച്ചതിനു സമാനമായി ഇന്ത്യയിൽ എല്ലായിടത്തും നടന്നിരിക്കും എന്നാണ് പലരും ട്വീറ്റ് ചെയ്യുന്നത്. എണ്ണം വച്ച് കളിക്കുകയാണ് സർക്കാരുകൾ എന്ന വിമർശനം ഉന്നയിക്കുന്നവരും കുറവല്ല. ആരോഗ്യ രംഗത്ത് സജീവമായ പഠനം നടത്തുന്ന പല പ്രമുഖ ഗ്രൂപ്പുകളിലും ബിബിസി യുടെ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP