Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അവൾ നന്നായി ചിരിക്കും..എപ്പോഴും പ്രസാദം നിറഞ്ഞ മുഖം; നിങ്ങൾ പുലർച്ചെ 5 മണി വരെ അവളെ പണിയെടുപ്പിച്ചാലും ഒരുപരാതിയും പറയില്ല': കള്ളച്ചിരിയോടെ പൊലീസുകാരന്റെ പ്രലോഭിപ്പിക്കുന്ന മറുപടി വീട്ടുജോലിക്കാരിയെ തേടി വന്ന ദമ്പതികളോട്; കുവൈറ്റ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഓൺലൈനിലൂടെ നടക്കുന്നത് തനി അടിമക്കച്ചവടമെന്ന് ബിബിസി ന്യൂസ് അറബിക്ക്; പാസ്‌പോർട്ട് പിടിച്ചുവച്ചും മുറികളിൽ അടച്ചിട്ടും സ്ത്രീകളെ അടിമക്കച്ചവടം ചെയ്യുന്നതിന് കൂട്ടാകുന്നത് ഓൺലൈൻ ആപ്പുകൾ

'അവൾ നന്നായി ചിരിക്കും..എപ്പോഴും പ്രസാദം നിറഞ്ഞ മുഖം; നിങ്ങൾ പുലർച്ചെ 5 മണി വരെ അവളെ പണിയെടുപ്പിച്ചാലും ഒരുപരാതിയും പറയില്ല': കള്ളച്ചിരിയോടെ പൊലീസുകാരന്റെ പ്രലോഭിപ്പിക്കുന്ന മറുപടി വീട്ടുജോലിക്കാരിയെ തേടി വന്ന ദമ്പതികളോട്; കുവൈറ്റ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഓൺലൈനിലൂടെ നടക്കുന്നത് തനി അടിമക്കച്ചവടമെന്ന് ബിബിസി ന്യൂസ് അറബിക്ക്; പാസ്‌പോർട്ട് പിടിച്ചുവച്ചും മുറികളിൽ അടച്ചിട്ടും സ്ത്രീകളെ അടിമക്കച്ചവടം ചെയ്യുന്നതിന് കൂട്ടാകുന്നത് ഓൺലൈൻ ആപ്പുകൾ

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി: ചിരിച്ചുകൊണ്ട് ആ പൊലീസുകാരൻ രഹസ്യം പറയും പോലെ പറഞ്ഞു: 'എന്നെ വിശ്വസിക്കൂ, അവൾ വളരെ നല്ലവൾ. അവൾ നന്നായി ചിരിക്കും. എപ്പോഴും പ്രസാദം നിറഞ്ഞ മുഖം. നിങ്ങൾ പുലർച്ചെ 5 മണി വരെ അവളെ പണിയെടുപ്പിച്ചാലും ഒരുപരാതിയും പറയില്ല. ഗൾഫ് രാജ്യങ്ങളിൽ, വിശേഷിച്ച് കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ അല്ലങ്കിൽ വീട്ടുജോലിക്കാരെ പണിയെടുപ്പിക്കുന്നത് എങ്ങനെ എന്നതിന്റെ നേരിയ സൂചന കിട്ടുന്നില്ലേ? ശരിക്കും ജോലിക്കെടുക്കുകയല്ല, വിൽക്കുകയാണ് ഇവിടങ്ങളിലെ പരിപാടി. ബിബിസി ന്യൂസ് അറബിക്കാണ് ഈ കൊഴുക്കുന്ന അടിമക്കച്ചടം പുറത്തുകൊണ്ടുവന്നത്. കുവൈറ്റ് സിറ്റിയിലൂടെ കാറോടിച്ച് പോയാലൊന്നും ഇങ്ങനെ വീട്ടുജോലി കാത്ത് നിൽക്കുന്ന സ്ത്രീകളെ നിങ്ങൾ കാണില്ല. എന്നാൽ, അടച്ചിട്ട മുറികളിൽ, ഒരുമനുഷ്യാവകാശവുമില്ലാതെ വെറും മൃഗത്തെ പോലെ അവർ കഴിയുകയാണ്. ഏറ്റവും കൂടിയ വിലയ്ക്ക് തങ്ങളെ വാങ്ങുന്ന യജമാനനെ കാത്ത്.

തെരുവുകളിൽ ഒന്നും പ്രകടമല്ലെങ്കിലും, സ്മാർട്ട് ഫോൺ എടുത്ത് ഒന്ന് സ്‌ക്രോൾ ചെയ്ത് നോക്കൂ. രാജ്യവും, വർഗ്ഗവുമടക്കം എല്ലാ തരംതിരിച്ച് ഫോട്ടോകളുടെ പ്രളയം. ഇത്തരം വീട്ടുജോലിക്കാരെ അനധികൃതമായി വാങ്ങി ഓൺലൈനിൽ വൻതുകയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഒരുവലിയ കരിഞ്ചന്ത. ഫേസ്‌ബുക്ക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിൽ ചില ഹാഷ് ടാഗുകൾ വഴിയാണ് കച്ചവടം കൊഴുപ്പിക്കുന്നത്. കരാർ ഉറപ്പിക്കുന്നത് സ്വകാര്യ സന്ദേശങ്ങളിലൂടെയും.

ആപുകൾ ഉപയോഗിക്കുനന്നവർ ഈ സ്ത്രീകളുടെ ഉടമകളെ പോലെയാണ് പെരുമാറുന്നത്. ഒരുദിവസമോ, മിനിറ്റോ പോലുമോ ഈ ജോലിക്കാർക്ക് ഒഴിവ് നൽകാത്തവർ. അതാണ് പൊലീസുകാരൻ പറഞ്ഞത്, പുലർച്ചെ അഞ്ച് മണി വരെ ജോലി ചെയ്താലും ഒരുപരാതിയുമില്ലെന്ന്.10 കുവൈറ്റി വീടുകൾ എടുത്താൽ അതിൽ ഒമ്പതിലും ഒരുവീട്ടുജോലിക്കാരിയുണ്ടാകും. ലോകത്തിലെ ഏറ്റവും ദരിദ്രമേഖലകളിൽ നിന്നാണ് ഇവരുടെ വരവ്. നാട്ടിൽ കുടുംബത്തെ നന്നായി നോക്കാനാണ് ഈ അടിമവേല. ബിബിസി അറബിക് ഇത്തരത്തിൽ 57 ആപ് യൂസർമാരുമായി സംസാരിച്ചു. ഒപ്പം 12 ലേറെ ബ്രോക്കർമാരെ നേരിട്ട് ബന്ധപ്പെട്ടു. '4 സെയ്ൽ' എന്ന പ്രമുഖ വ്യാപാര ആപ് വഴിയാണ് അടിമക്കച്ചവടം. കുവൈറ്റിൽ പുതുതായി എത്തിയ ദമ്പതികൾ എന്ന വ്യാജേനയാണ് ബിബിസി ടീം പലരെയും ബന്ധപ്പെട്ടത്.

കുടുങ്ങിയാൽ കുടുങ്ങിയത് തന്നെ!

വിൽപ്പനക്കാർ ആദ്യം ചെയ്യുക ഈ പാവം സ്തീകളുടെ പാസ്‌പോർട്ട് പിടിച്ചുവാങ്ങി വയ്ക്കുകയാണ്. ഇതോടെ ഇവർ വീടുകൾക്ക് ഉള്ളിൽ ഒതുങ്ങും. ഫോൺ വിളിക്കാനൊന്നും സൗകര്യമുണ്ടാവില്ല. ശരിക്കും കുടുങ്ങിയത് തന്നെ. ഓരോ രാജ്യത്തെയും സ്ത്രീകളെയും, അവരുടെ വിലയും 4 സെയിൽ ആപ്പിൽ ഉണ്ടാകും. ആഫ്രിക്കൻ വീട്ടുജോലിക്കാരി. നല്ല വൃത്തിയുള്ളവൾ. എപ്പോഴും ചിരിക്കുന്ന മുഖം. ഒരുദിവസം പോലും ഓഫ് ചോദിക്കാത്ത നേപ്പാളികൾ. ഇങ്ങനെ പലതും ചോദിക്കുന്നതിനിടെ, വിൽപ്പനക്കാരുടെ വംശീയ പരാമർശങ്ങളും കേട്ടു. ഒരുസ്ത്രീയെ കാട്ടിയിട്ട് ഇന്ത്യാക്കാരാണ് ഏറ്റവും വൃത്തികെട്ടവർ എന്നാണ് ഒരു വിൽപ്പനക്കാരൻ പറഞ്ഞത്.

സ്മാർട് ഫോൺ ആപ്ലിക്കേഷനുകൾ വഴിയാണ് ഓൺലൈൻ അടിമ വ്യാപാരം തകർക്കുന്നതെമ്മ് പറഞ്ഞല്ലോ. ഈ ആപ്ലിക്കേഷനുകൾ വഴി 3000 പൗണ്ട് മുടക്കി (ഏകദേശം 2.73 ലക്ഷം രൂപ) സ്ത്രീകളെ വാങ്ങാനാകും. ബിബിസി സംഘത്തിന് ഒരു കേസിൽ 16 കാരിയെയാണ് വാഗ്ദാനം ചെയ്തത്. ഫത്തോ എന്നാണ് കള്ളപ്പേര്. പശ്ചിമ ആഫ്രിക്കയിലെ ഗിനീയിൽ നിന്ാണ് അവളെ ആറുമാസത്തേക്ക് വീട്ടുജോലിക്കാരിയായി കൊണ്ടുവന്നത്. കുവൈറ്റി നിയമപ്രകാരം ഗാർഹിക തൊഴിലാളികൾ 21 വയസിന് മേലെയായിരിക്കണം. ഫത്തോയ്ക്ക് അവധി ഇല്ല. ഫോണും പാസ്‌പോർട്ടും എടുത്തുമാറ്റിയിരിക്കുന്നു. വീട് വിട്ട് ഒറ്റയ്ക്ക് പുറത്തുപോകാനാവില്ല. ഇതെല്ലാം കുവൈറ്റിൽ നിയമവിരുദ്ധമാണ്.

ആധുനിക അടിമവേല

ഇത് ആധുനിക അടിമ വേലയാണെന്നാണ് യുഎൻ പ്രത്യേക ഉദ്യോഗസ്ഥയായ ഊർമിള ബൂല പറയുന്നത്. ഒരുവസ്തു വിൽക്കുന്ന പോലെയാണ് ഒരു കുട്ടിയെ വിൽക്കുന്നത്. മിക്ക ഗൾഫ് രാജ്യങ്ങളിലും വീട്ടുജോലിക്കാരെ കൊണ്ടുവരുന്നത് ഏജൻസികളാണ്. പിന്നീട് സർക്കാരിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യും. പണമുള്ള തൊഴിൽ ഉടമകൾ ഏജൻസികൾക്ക് ഫീസ് നൽകി വീട്ടുജോലിക്കാരിയുടെ ഔദ്യോഗിക സ്‌പോൺസറാകും. കഫാല സമ്പ്രദായം എന്നാണ് ഇത് അറിയപ്പെടുന്നത്. സ്‌പോൺസറുടെ അനുമതിയില്ലാതെ വീട്ടുജോലിക്കാരിക്ക് ജോലി മാറാനോ, ജോലി ഉപേക്ഷിക്കാനോ, രാജ്യം വിടാനോ കഴിയില്ല.

ഗൂഗിളും ഫേസ്‌ബുക്കും ഉത്തരം പറയണം

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ വെബ്‌സൈറ്റുകളിലും ഇത്തരം അടിമ വിൽപ്പന ആപ്പുകൾ പ്രമോട്ട് ചെയ്യുന്നുണ്ട്. ഇത് ഓൺലൈൻ അടിമ വ്യാപാരം പ്രോത്സാഹിപ്പിക്കലാണെന്ന് വിമർശിക്കുന്നു ഊർമിള ബുല. ഇതിന് അവർ മറുപടി പറഞ്ഞേ തീരു. ഫേസ്‌ബുക്കിന് വിവരം അറിയിച്ചതോടെ, അവർ ഇത്തരത്തിലുള്ള ഹാഷ് ടാഗുകളിൽ ഒന്നി നിരോധിച്ചു. ഇത്തരം അനധികൃത പ്രവർത്തനം തടയാൻ ആപ് ഡെവലപർമാരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നാണ് ഗൂളിളും ആപ്പിളും പറയുന്നത്. എന്നാൽ, ആപ്പിളിലും, ഗൂഗിളിലും, ഇൻസ്റ്റാഗ്രാമിലും ഇത്തരം അടിമ കച്ചവടത്തിന്റെ ആപ്പുകൾ ഇപ്പോഴും സുലഭമെന്നാണ് ബിബിസിയുടെ കണ്ടെത്തൽ.

Pic Courtesy: BBC news Arabic

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP