Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കല്ലും മണലുമടിഞ്ഞ് പുഴ രണ്ടായി; ബാവലി പുഴയുടെ പയഞ്ചേരി മുടച്ചാൽ ഭാഗത്ത് അസ്വാഭാവിക പ്രതിഭാസം; കരയിടിച്ചിലിൽ പുഴയോര വാസികൾ ആശങ്കയിൽ; കൃഷിഭൂമിക്കൊപ്പം വീടുകളും പ്രതിസന്ധിയിൽ

കല്ലും മണലുമടിഞ്ഞ് പുഴ രണ്ടായി; ബാവലി പുഴയുടെ പയഞ്ചേരി മുടച്ചാൽ ഭാഗത്ത് അസ്വാഭാവിക പ്രതിഭാസം; കരയിടിച്ചിലിൽ പുഴയോര വാസികൾ ആശങ്കയിൽ; കൃഷിഭൂമിക്കൊപ്പം വീടുകളും പ്രതിസന്ധിയിൽ

അനീഷ് കുമാർ

കണ്ണൂർ: കല്ലും മണലുമടിഞ്ഞു തുരുത്ത് രൂപപ്പെടുകയും പുഴ ഗതിമാറിയൊഴുകാൻ തുടങ്ങുകയും ചെയ്തതോടെ കരയിടിച്ചിലിൽ വലഞ്ഞ് പ്രദേശവാസികൾ. മുൻ വര്ഷങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പുഴയിൽ അടിഞ്ഞ മണലും കല്ലും മറ്റ് അവശിഷ്ടങ്ങളും നീക്കാഞ്ഞതിനെ തുടർന്നാണ് ബാവലി പുഴയുടെ പയഞ്ചേരി മുടച്ചാൽ ഭാഗത്ത് പുഴ രണ്ടായി പിരിഞ്ഞ് തുരുത്ത് രൂപംകൊണ്ടത്. ഇതോടെ മുടച്ചാൽ ഭാഗത്തെ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളാണ് ആശങ്കയിലായിരുന്നത്.

2 വർഷം മുന്മ്പാണ് കനത്ത മഴയിൽ കൊട്ടിയൂർ വനമേഖലയിലെ മറ്റുമുണ്ടായ ഉരുൾ പൊട്ടലിൽ പുഴയുടെ മദ്ധ്യഭാഗത്ത് കല്ലും മണലും മരങ്ങളും മറ്റും വന്നടിഞ്ഞ് പുഴ രണ്ടായ പിരിഞ്ഞത്. ഇത് പിന്നീട് മരങ്ങളും വഞ്ഞിയും കുറ്റിച്ചെടികളും മറ്റും വളർന്ന് വലിയ തുരുത്തായി മാറുകയായിരുന്നു. പിന്നീട് ഉണ്ടായ രണ്ട് കലവർഷ സമയത്തും ഇതിലൂടെ പുഴ രണ്ടായി പരിഞ്ഞ് ഒഴുകാൻ തുടങ്ങി.

ഇതോടെ മുടച്ചാൽ ഭാഗത്ത് വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടിയതോടെയാണ് കരയിടിച്ചൽ വ്യാപകമായത്. മുടച്ചാൽ ഭാഗത്ത് ഒരു കിലോമീററർ ദൂരത്തിലാണ് വൻ തോതിൽ കരയിടിഞ്ഞ് പുഴയുടെ ഭാഗമായി മാറിയത്. കരയിടിച്ചിലിൽ തെങ്ങുകളും ഫലവൃക്ഷങ്ങളുമടക്കമുള്ളവ പുഴയിലേക്ക് നിലംപൊത്തി. രണ്ട് വർഷം കൊണ്ട് മൂന്നേക്കറോളം സ്ഥലം പുഴയെടുത്തിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷിഭൂമിക്കൊപ്പം വീടുകളും അപകടഭീഷണയിലാകാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് ഇവിടങ്ങളിൽ വെള്ളം കയറിയിരുന്നു.

പുഴയിൽ അധികമായി എത്തിയ വെള്ളം പുഴ നിറഞ്ഞ് സമീപത്തെ പറമ്പുകളിലേക്കും വീടുകളിലേക്കും കയറിയതല്ലാതെ മറ്റ് പ്രയാസങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല. കരയിടിച്ചൽ രൂക്ഷമായതോടെ പലരുടേയും വീടുകൾ വൈകാതെ അപകടഭീഷണിയിലാകും. അഞ്ചാംകുടി നാരായണൻ,കിഴക്കേടത്ത് സിമ്മിപോൾ,വയലാൻ സത്യൻ, എഴുത്തൻ ലക്ഷ്മണൻ മാസ്റ്റർ , അരക്കൻ പ്രകാശൻ, പാല കൃഷ്ണൻ, പാല ദിനേശൻ, ശ്രീലേഷ് എന്നിവരുടെ കൃഷിയിടങ്ങളും വീടുകളുമാണ് ഭീഷണിയിലായത്.

ഓരോ വർഷം കഴിയുന്തോറും തുരുത്തിന്റെ നീളവും വിസ്തൃതിയും വർധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ഒഴുകിക്കൊണ്ടിരുന്ന രീതിയിലേക്ക് പുഴയെ മാറ്റാനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തുരുത്തിൽ അടിഞ്ഞ കല്ലും മണലും മാറ്റിയാൽ തന്നെ കരയിടിച്ചലിന് പരിഹാരമാകും. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് എളുപ്പത്തിൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെങ്കിലും അധികതരുടെഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് അവരുടെപരാതി.

അവശേഷിക്കുന്ന തെങ്ങുകളും ഫലവൃക്ഷങ്ങളും വീടുകളും സംരക്ഷിക്കുന്നതിന് നടപടിയുണ്ടാക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP