Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് രാഷ്ട്രപതിക്ക് കത്തെഴുതി അർണബ്; മുംബൈ പൊലീസ് കമ്മീഷണർക്കെതിരെ 200 കോടിയുടെ മാനനഷ്ടക്കേസും; ടിആർപി കേസിൽ വാർത്ത നൽകാൻ റിപ്പബ്ലിക്കിനെ അനുവദിക്കരുതെന്ന ഹർജിയുമായി മുൻ അസിസ്റ്റന്റ് കമ്മിഷണർ ഇക്‌ബാൽ ഷെയ്ഖും; ബാർക് വിവാദത്തിൽ വിട്ടുകൊടുക്കാതെ പൊലീസും ചാനലും

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് രാഷ്ട്രപതിക്ക് കത്തെഴുതി അർണബ്; മുംബൈ പൊലീസ് കമ്മീഷണർക്കെതിരെ 200 കോടിയുടെ മാനനഷ്ടക്കേസും; ടിആർപി കേസിൽ വാർത്ത നൽകാൻ റിപ്പബ്ലിക്കിനെ അനുവദിക്കരുതെന്ന ഹർജിയുമായി മുൻ അസിസ്റ്റന്റ് കമ്മിഷണർ ഇക്‌ബാൽ ഷെയ്ഖും; ബാർക് വിവാദത്തിൽ വിട്ടുകൊടുക്കാതെ പൊലീസും ചാനലും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ടെലിവിഷൻ റേറ്റിങ് പോയിന്റ്‌സ് (ടിആർപി) തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. കേസിൽ മുംബൈ പൊലീസ് കമ്മിഷണർക്കെതിരെ മാനനഷ്ടത്തിനു കേസ് നൽകാൻ റിപ്പബ്ലിക് ടിവിയും എഡിറ്റർ അർണബ് ഗോസ്വാമിയും ഒരുങ്ങുകയാണ്. അതിനിടെ മുംബൈ പൊലീസ് അന്വേഷണവും തുടരുന്നു.

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തെഴുതിയ അർണബ്, തന്നെയും ചാനലിനെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിനെതിരെ 200 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകാനാണ് ഒരുങ്ങുന്നത്. ചാനലും അർണബും 100 കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നാണു സൂചന. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അടിയന്തരാവസ്ഥക്കാലത്തുണ്ടായതിനു സമാനമായ നടപടികളാണ് റിപ്പബ്ലിക് ചാനലിനു നേരെ മഹാരാഷ്ട്ര സർക്കാർ സ്വീകരിക്കുന്നതെന്ന് രാഷ്ട്രപതിക്കുള്ള കത്തിൽ അർണബ് ആരോപിക്കുന്നു. അതിനിടെ, ടിആർപി തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽ നിന്ന് അർണബിനെയും ചാനലിനെയും വിലക്കണമെന്ന് അഭ്യർത്ഥിച്ച് പൊലീസ് മുൻ അസിസ്റ്റന്റ് കമ്മിഷണർ ഇക്‌ബാൽ ഷെയ്ഖ് കോടതിയെ സമീപിച്ചു.

ടി.ആർ.പി. തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് സേനയ്‌ക്കെതിരെ അർണാബ് ഗോസ്വാമി ചാനലിലൂടെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് കാണിച്ചാണ് ഇഖ്ബാൽ ഷെയ്ഖ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഹർജിയിൽ ബുധനാഴ്ച സിറ്റി സിവിൽ കോടതി വാദം കേൾക്കും. അഭിഭാഷകനായ അഭ സിങ് മുഖേനെയാണ് ഇഖ്ബാൽ ഷെയ്ഖ് ഹർജി ഫയൽ ചെയ്തത്. ചാനലിനെതിരെയുള്ള കേസ് അന്വേഷണത്തിന് വിധേയമായി നിൽക്കുന്ന സാഹചര്യത്തിൽ അതേ വിഷയം സംപ്രേഷണം ചെയ്യാന ചർച്ച ചെയ്യാനോ ഉള്ള സ്വാതന്ത്ര്യം റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും നൽകരുത്, ടി.ആർ.പി. തട്ടിപ്പിനെക്കുറിച്ച് ചാനലിലൂടെ നടത്തുന്ന ചർച്ചകളും വാർത്തകളും കേസന്വേഷണത്തെ സ്വാധീനിച്ചേക്കാമെന്ന് ഇഖ്ബാൽ ഷെയ്ഖ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾക്കെതിരെയാണ് ടി.ആർ.പി. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയർന്നത്. കേസിൽ ആറ് പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ പ്രതി ചേർക്കാൻ ഉദ്ദേശമുണ്ടെങ്കിൽ ആദ്യം അദ്ദേഹത്തിന് നോട്ടീസ് അയക്കാൻ മുംബൈ പൊലീസിനോട് നിർദ്ദേശിച്ച് ബോംബെ ഹൈക്കോടതി ഇടപെടൽ നടത്തിയിരുന്നു. നോട്ടീസ് അയച്ചാൽ അർണബ് ഗോസ്വാമി പൊലീസിന് മുന്നിൽ ഹാജരാകുമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും കോടതി വ്യക്തമാക്കി. ടിആർപി തട്ടിപ്പ് കേസിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും മുംബൈ പൊലീസിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് എസ്എസ് ഷിൻഡെ, ജസ്റ്റിസ് എംഎസ് കാർണിക് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നവംബർ നാലിന് മുൻപായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. മുദ്ര വെച്ച കവറിൽ വേണം അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ. ഇതിനിടെയാണ് മറ്റ് നിയമ നീക്കങ്ങളും സജീവമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP