Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും

സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളി ടിവി റേറ്റിംഗിൽ വീണ്ടും ജനം ടിവിക്ക് വൻ മുന്നേറ്റം. മലയാളം ന്യൂസ് ചാനൽ വിഭാഗത്തിൽ വീണ്ടും ആർഎസ്എസ് ചാനൽ ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടമാത് എത്തി. ബാർക് റേറ്റിംഗിന്റെ 43-ാം ആഴ്ചയിലാണ് ജനം ആദ്യമായി രണ്ടാമത് എത്തിയത്. കഴിഞ്ഞ ആഴ്ച റേറ്റിങ് ഇടിഞ്ഞ് മൂന്നാം സ്ഥാനത്തും എത്തി. എന്നാൽ ശബരിമലയിലെ റിപ്പോർട്ടിങ് കരുത്തിൽ വീണ്ടും നേട്ടമുണ്ടാക്കുകയാണ് ജനം ടിവി. പോയിന്റിൽ ഏഷ്യനെറ്റ് ന്യൂസിന് വെല്ലുവിളിയാകുന്ന തരത്തിലാണ് മുന്നേറ്റം.

മലയാള ന്യൂസ് ചാനലുകളുടെ ചരിത്രത്തിൽ ഒരു ചാനലും ഇതുവരെ ഏഷ്യാനെറ്റിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഇതാണ് ജനം ടിവി തകർത്തെറിയുന്നത്. പുതിയ റേറ്റിങ് പ്രകാരം ഏഷ്യാനെറ്റുമായി ഇഞ്ചോടിഞ്ഞ് പോരാട്ടത്തിലാണ് ജനം ടിവി. ആട്ട ചിത്തിരയ്ക്ക് നട തുറന്നിരുന്ന ആഴ്ചയിലാണ് ജനത്തിന്റെ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്. ശബരിമലയിലെ വിശേഷങ്ങൾ അറിയാൻ വിശ്വാസികൾ ഒന്നടങ്കം ജനം ടിവി കാണുന്നതാണ് ഇതിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ മണ്ഡല മകര വിളക്ക് തീർത്ഥാടനകാലത്ത് ചാനലുകൾ തമ്മിലെ മത്സരം അതിശക്തമാകാനാണ് സാധ്യത.

45-ാം ആഴ്ചയിലെ പോയിന്റ് അനുസരിച്ച് 149 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. അഞ്ച് പോയിന്റിന്റെ ഉയർച്ച. ജനം ടിവിക്കുള്ളത് 132 പോയിന്റ്. അതായത് ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം വെറും 17 പോയിന്റ്. അട്ട ചിത്തരി ആഘോഷ ആഴ്ചയിൽ 71 പോയിന്റ് നേട്ടമാണ് ജനം ടിവി ഉണ്ടാക്കിയത്. മൂന്നാമത് മനോരമയാണ്. 82 പോയിന്റ് മാത്രമാണ് അവർക്കുള്ളത്. ഉണ്ടായ നേട്ടം വെറും 3 പോയിന്റും. നാലാംസ്ഥാനത്തുള്ള മാതൃഭൂമിക്ക് 79 പോയിന്റാണുള്ളത്. എന്നാൽ 18 പോയിന്റിന്റെ നേട്ടം അവരുണ്ടാക്കുന്നു. അഞ്ചാമതുള്ള മീഡിയാ വണ്ണിന് കഴിഞ്ഞ ആഴ്ച രണ്ട് പോയിന്റ് താഴ്ചയുണ്ടായി. ന്യൂസ് 18 കേരളയും പീപ്പിളുമെല്ലാം റേറ്റിംഗിൽ ഏറെ പിന്നിലാണ്. കേരളാ വിഷനാണ് പീപ്പിളിന് പിന്നിലുള്ളത്. ന്യൂസ് 18 കേരളയ്ക്ക് 30ഉം പീപ്പിളിന് 26ഉം കേരളാ വിഷന് 8ഉം പോയിന്റാണുള്ളത്.

ബാർക്കിന്റെ വെബ് സൈറ്റിലും ആദ്യ അഞ്ച് സ്ഥാനക്കാരെ കുറിച്ചുള്ള വിശദീകരണമുണ്ട്. അവിടെ ഇപ്രഷനിലാണ് റേറ്റിങ്. 46632 പോയിന്റാണ് ഏഷ്യനെറ്റ് ന്യൂസിനുള്ളത്. ജനം ടിവിക്ക് 41317ഉം. മനോരമയ്ക്ക് 25771ഉം മാതൃഭൂമി ന്യൂസിന് 24857ഉം പോയിന്റ് മാത്രമാണുള്ളത്. മീഡിയാ വണിന് 10743ഉം. അതായത് ഇംപ്രഷൻസിനും വലിയ മാറ്റം ജനം ടിവിക്കുണ്ടാകുന്നു. ഏഷ്യാനെറ്റ് ന്യൂസല്ലാതെ ഒരു ചാനലും മലയാളത്തിൽ 40000 പോയിന്റെ ഇതുവരെ ആരും കടന്നിട്ടില്ല. അങ്ങനെ വലിയ മുന്നേറ്റം ചിത്തര ആട്ട റിപ്പോർട്ടിലും ജനം ടിവി നേടുകയാണ്.

അതായത് ശബരിമല കാലത്ത് വലിയ മുന്നേറ്റമാണ് ജനം ടിവിയുണ്ടാക്കുന്നത്. മണ്ഡല തീർത്ഥാടനകാലത്ത് വിശ്വാസികൾക്കൊപ്പം എന്ന ടാഗ് ലൈനിലൂടെ മുന്നേറ്റം തുടരാനാണ് ജനം ടിവിയുടെ തീരുമാനം. ഇത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം നമ്പർ സ്ഥാനം ലക്ഷ്യമിട്ടാണെന്ന് അവർ വ്യക്തമാക്കുന്നുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് പോയിന്റ് നിലയിൽ 50 പോയിന്റിന്റെ മേൽകോയ്മ ഏഷ്യാനെറ്റിന് നഷ്ടമാകുന്നത്. പ്രേക്ഷകരുടെ ഇടയിലേക്ക് വിശ്വാസ വഴിയിലൂടെ ഇറങ്ങി ചെന്ന് താമസിയാതെ നമ്പർ വൺ ആകാമെന്നാണ് ആർഎസ്എസ് ചാനലിന്റെ നീക്കം. ഏതായാലും ശബരിമല വിഷയത്തിൽ നേട്ടം ആർഎസ്എസ് ചാനലിനാണെന്ന് മറ്റുള്ളവർക്കും അംഗീകരിക്കേണ്ടി വരുന്നു. വിവാദം തുടങ്ങിയതു മുതൽ ശബരിമല വിഷയത്തിൽ മാത്രമാണ് ജനം ശ്ര്ദ്ധ നൽകുന്നത്.

മാധ്യമവിലക്കിനെതിരെ ജനം ടിവി ചീഫ് എഡിറ്റർ ഹൈക്കോടതിയെ സമീപിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ നടന്നു. കഴിഞ്ഞ ദിവസം രാത്രി സന്നിധാനത്ത് റിപ്പോർട്ടിംഗിനെത്തിയ ജനം ടിവി സംഘത്തെ പൊലീസ് ഇറക്കി വിട്ടിരുന്നു. ഇത്തരത്തിൽ പൊലീസ് വിലക്ക് ലംഘിച്ചും വാർത്ത റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടിംഗാണ് ജനം നടത്തുന്നത്. വിശ്വാസികൾക്ക് ഒപ്പം നിന്ന് പുരോഗമന ചിന്തയെ തള്ളി പറയുന്ന ശൈലിയാണ് പിന്തുടരുന്നത്. ഇത് ചാനൽ റേറ്റിംഗിൽ പ്രതിഫലിക്കുമ്പോൾ ശത കോടികളുടെ നിക്ഷേപവുമായി പ്രേക്ഷക മനസ്സ് പിടിക്കാൻ ശ്രമിച്ച മനോരമയും മാതൃഭൂമിയും ന്യൂസ് 18പോലുള്ള വമ്പന്മാരാണ് അക്ഷരാർത്ഥത്തിൽ ഞെട്ടുന്നത്. ടി വി റേറ്റിഗിൽ 135 പോയിന്റിന് മുകളിൽ പോകാൻ മനോരമ ന്യൂസിനും മാതൃഭൂമിക്കും പോലും ഇനിയും ആയിട്ടില്ല. അതുകൊണ്ടാണ് ജനത്തിന്റേത് അപ്രതീക്ഷിത നേട്ടമെന്ന വിലയിരുത്തലെത്തുന്നത്.

കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഈ കീഴ് വഴക്കമാണ് വൻ കുതിച്ചു ചാട്ടവുമായി ജനം തെറ്റിക്കുന്നത്. മലയാളത്തിലെ വാർത്ത ഇടപെടലുകളിൽ ചാനലുകളെ മാറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകമായി ശബരിമല സംഭവം മാറുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP