Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ലോക്ക് ഡൗണിൽ ഖജനാവ് കാലിയായ സർക്കാർ ലോക്ക്ഡൗൺ കഴിഞ്ഞാൽ പണമുണ്ടാക്കാൻ സംസ്ഥാനത്ത് മദ്യപ്പുഴ ഒഴുക്കുമോ? ലോക്ക് ഡൗണിന് ഇടയിലും പുതിയ ബാറുകൾക്ക് ലൈസൻസ് നൽകി സർക്കാർ; വയനാട്ടിൽ അനുമതി നൽകിയത് മൂന്ന് ബാറുകൾക്ക്; ലൈസൻസ് നൽകുന്നത് പരിഗണിക്കാതെ മാറ്റിവെച്ച അപേക്ഷകൾക്ക് അനുമതി നൽകുന്നത് അതിവേഗം

ലോക്ക് ഡൗണിൽ ഖജനാവ് കാലിയായ സർക്കാർ ലോക്ക്ഡൗൺ കഴിഞ്ഞാൽ പണമുണ്ടാക്കാൻ സംസ്ഥാനത്ത് മദ്യപ്പുഴ ഒഴുക്കുമോ? ലോക്ക് ഡൗണിന് ഇടയിലും പുതിയ ബാറുകൾക്ക് ലൈസൻസ് നൽകി സർക്കാർ; വയനാട്ടിൽ അനുമതി നൽകിയത് മൂന്ന് ബാറുകൾക്ക്; ലൈസൻസ് നൽകുന്നത് പരിഗണിക്കാതെ മാറ്റിവെച്ച അപേക്ഷകൾക്ക് അനുമതി നൽകുന്നത് അതിവേഗം

മറുനാടൻ ഡെസ്‌ക്‌

മാനന്തവാടി: ലോക്ക് ഡൗൺ കാലത്തും പുതിയ ബാറുകൽക്ക് ലൈസൻസ് നൽകി സംസ്ഥാന സർക്കാർ. വയനാട്ടിൽ പുതിയ മൂന്ന് ബാറുകൾക്ക് സർക്കാർ ലൈസൻസ് നൽകി. കൽപ്പറ്റയിൽ ഒന്നും സുൽത്താൻ ബത്തേരിയിൽ രണ്ട് ബാറുകൾക്കാണ് പുതിയ ലൈസൻസ് നൽകിയത്. ഇതോടെ ജില്ലയിലെ ബാറുകളുടെ എണ്ണം ഒമ്പതായി. ലോക്ക് ഡൗണിന് ശേഷം ഈ ബാറുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കും. ലോക്ക്ഡൗണിനെ തുടർന്ന് കാലിയായിരിക്കുന്ന ഖജനാവ് നിറയ്ക്കാൻ വേണ്ടിയാണ് കേരളം അതിവേഗം ലൈസൻസ് നൽകുന്ന നടപടികളുമായി മുന്നോട്ടു പോകുന്നതെന്നാണ് അറിയുന്നത്.

വയനാട്ടിൽ നിലവിൽ ആറ് ബാറുകളാണുള്ളത്. മാനന്തവാടിയിൽ രണ്ടും, കൽപ്പറ്റ, വൈത്തിരി, സുൽത്താൻ ബത്തേരി, വടുവഞ്ചാൽ എന്നിവിടങ്ങളിൽ ഓരോ ബാറുകളുമാണ് ഉള്ളത്. ലോക്ക് ഡൗണിന് ശേഷം പുതിയ ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുന്നതോടെ ജില്ലയിൽ ഒമ്പത് ബാറുകളാണ് പ്രവർത്തിക്കുക. ബെവറേജസ് കോർപറേഷന്റെ അഞ്ച് വിദേശ മദ്യശാലകളും വയനാട്ടിലുണ്ട്.

ജില്ലയിൽ ബെവറേജസ് കോർപറേഷന്റെ അഞ്ചു വിദേശമദ്യശാലകളുമുണ്ട്. മാനന്തവാടി, കൽപ്പറ്റ, പുൽപ്പള്ളി, പനമരം, അമ്പലവയൽ എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്. ആറ് ബിയർ പാർലറുകളും ജില്ലയിൽ പ്രവർത്തിക്കുന്നു. മൂന്നെണ്ണം കൽപ്പറ്റയിലും, രണ്ട് മീനങ്ങാടിയിലും, ഒന്ന് സുൽത്താൻ ബത്തേരിയിലുമാണ്. മൂന്ന് നിയോജക മണ്ഡലങ്ങൾ മാത്രമുള്ള വയനാട് ജില്ലയിൽ വിദേശ മദ്യശാലകൾക്കും, ബാറുകൾക്കും, ബിയർ പാർലറുകൾക്കും പുറമെ മൂന്ന് ബാറുകൾ കൂടി വരുന്നതോടെ മദ്യലഭ്യത കൂടുന്ന അവസ്ഥയുണ്ടാകും. വയനാടിന് പുറമെ, കൊവിഡിന്റെ മറവിൽ മറ്റ് ജില്ലകളിലും വൻതോതിൽ പുതിയ ബാറുകൾക്ക് രഹസ്യമായി അനുമതി നൽകി കഴിഞ്ഞതായാണ് വിവരം.

നേരത്തെ ബാറുകൾക്ക് ലൈസൻസിനായി അപേക്ഷ നൽകുകയും, എന്നാൽ ലൈസൻസ് നൽകുന്നത് പരിഗണിക്കാതെ മാറ്റിവെക്കുകയും ചെയ്ത അപേക്ഷകൾക്കാണ് ദ്രുതഗതിയിൽ ഇപ്പോൾ ലൈസൻസുകൾ നൽകുന്നത്. വൻസാമ്പത്തിക ബുദ്ധിമുട്ടുകളാൽ പ്രയാസപ്പെടുന്ന സംസ്ഥാന സർക്കാരിന് പെട്ടന്ന് കോടികൾ ലഭിക്കുമെന്നതാണ് ബാറുകൾക്ക് വേഗത്തിൽ ലൈസൻസ് നൽകുന്നത് എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP