Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂട്ടിയ ബാറുകൾ തുറക്കാൻ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും കെ എം മാണിയെ കരുവാക്കി കളിച്ചത് എങ്ങനെ? ബാർ കോഴ ആരോപണങ്ങളിലേക്കുള്ള നാൾവഴികൾ

പൂട്ടിയ ബാറുകൾ തുറക്കാൻ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും കെ എം മാണിയെ കരുവാക്കി കളിച്ചത് എങ്ങനെ? ബാർ കോഴ ആരോപണങ്ങളിലേക്കുള്ള നാൾവഴികൾ

തിരുവനന്തപുരം: പൂട്ടിയ ബാറുകൾ തുറക്കാതിരിക്കാൻ ധനമന്ത്രി കെ എം മാണി ഇടപെട്ട് ഫയലുകൾ പിടിച്ചുവച്ചെന്നും ഇത് കൈക്കൂലി വാങ്ങാൻ വേണ്ടിയാണെന്നുമാണ് ബാർകോഴ ആരോപണത്തിലെ പ്രധാന കാതൽ. നിയമവകുപ്പ് സ്വയം തടസം സൃഷ്ടിച്ചത് ബാർ ഉടമകളിൽ നിന്നും പണം പറ്റാൻ വേണ്ടിയായിരുന്നു എന്നാണ് ആരോപണം. ഇക്കാര്യമാണ് ബിജു രമേശ് മാണിക്കെതിരെ ഉന്നയിച്ചത്. മാണിയുടെ ഓഫീസ് നിയമോപദേശം തേടിയുള്ള ഫയൽ തടഞ്ഞുവച്ചുവെന്ന ആരോപണം പൊള്ളയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് മറുനാടൻ മലയാളി ഇന്ന് പുറത്തുവിട്ടത്.

ധനമന്ത്രി കെ എം മാണിയുടെ ഓഫീസിൽ ഒരു ദിവസം മാത്രമാണ് നിയമോപദേശം തേടിയുള്ള എ ജിയുടെ ഫയൽ കൈവശം വച്ചതെന്നാണ് വ്യക്തമാകുന്നത്. ഇത് കൂടാതെ ബാറുകൾ തുറക്കരുതെന്ന നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയെന്നതിന്റെ രേഖകളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയും കെ ബാബുവുമാണ് ഇക്കാര്യത്തിൽ ബാറുടകൾക്ക് അനുകൂലമായി നിന്നതെന്നാണ് വ്യക്തമാകുന്നത്. എന്നാൽ, പാപഭാരം മുഴുവൻ മുഖ്യമന്ത്രിയും ബാബുവും ചേർന്ന് മാണിക്ക് മേൽ കെട്ടിവെക്കുകയാണെന്ന സംശയമാണ് ഇതോടെ ബലപ്പെട്ടത്. ഇതിന് ശേഷമാണ് മാണിക്കെതിരെ കോഴ ആരോപണം ഉയരുന്നതും.

കെ എം മാണിക്ക് നേരെ കോഴ ആരോപണം ഉയരുന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയ നടപടിക്രമങ്ങൾ ഇങ്ങനെയാണ്:

1) 2011-12-ൽ മദ്യനയം അനുസരിച്ച് ചില നിയമഭേദഗതികൾ കൊണ്ട് വന്നു. അതിൽ ചിലത് കേരള ഹൈക്കോടതി റദ്ദ് ചെയ്തു. അതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ എസ്എൽപി ഫയൽ ചെയ്തു.

2. 5-3-2014-ൽ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞു. നിലവാരമില്ലാത്ത ബാറുകൾക്ക് ലൈസൻസ് നൽകരുത്.

3. പുതിയ മദ്യനയം രൂപീകരിക്കാൻ ജസ്റ്റിസ് രാമചന്ദ്രനെ 2013-ൽ ഏകാംഗ കമ്മിഷനായി നിയമിച്ചു. 4-3-2014ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ഈ സമയം പാർലമെന്റ് ഇലക്ഷൻ നോട്ടിഫിക്കേഷൻ വന്നു. നിലവാരമില്ലാത്ത ബാറുകൾക്ക് ലൈസൻസ് പുതുക്കരുതെന്ന് ഏകാംഗ കമ്മീഷൻ നിർദ്ദേശിച്ചു.

4. 17-3-2014ന് എജി നൽകിയ ഒപ്പീനിയനിലും നിലവാരമുള്ളതിന് ബാർ ലൈസൻസ് പുതുക്കി നൽകണമെന്നും ആവശ്യപ്പെട്ടു.

5.എന്നാൽ മുഖ്യമന്ത്രിയുടെ കുറിപ്പ് പ്രകാരം വീണ്ടും ഈ വിഷയം പുനപരിശോധിച്ച എജി 20-3-2014-ൽ നിലവാരമില്ലാത്ത ബാറുകൾക്ക് താത്കാലികമായി ലൈസൻസ് നൽകാമെന്ന് നിർദ്ദേശിച്ചു.

6. ഈ നിർദ്ദേശം മന്ത്രിസഭയുടെ അനുമതിക്കായി മുഖ്യമന്ത്രി ഉത്തരവിട്ടു. 22-03-14-ൽ ചീഫ് സെക്രട്ടറിയുടെ അംഗീകാരം, 25-03-14ൽ വകുപ്പ് മന്ത്രി അംഗീകരിച്ച തീയതി 25-03-14 കുറിപ്പിന്റെ പകർപ്പുകൾ മറ്റ് മന്ത്രിമാർക്ക് സമർപ്പിച്ച തീയതി 25-03-14, മന്ത്രിസഭ 26-03-14.

7. ബിസിനസ് റൂൾ പ്രകാരം (ചട്ടം 45ന്) നയം രൂപീകരണത്തിനുള്ള ഫയലുകൾ നിയമവകുപ്പ് കണ്ടേ മന്ത്രിസഭയുടെ അനുമതിക്കായി വയ്ക്കാവൂ. നിയമവകുപ്പിന്റെ അഭിപ്രായം സ്വീകാര്യമല്ലെങ്കിൽ എജിയുടെ അഭിപ്രായം ആരായാം. ഇങ്ങനെ അയക്കുന്ന കത്ത് നിയമവകുപ്പ് കണ്ടിട്ടേ പോകാവൂ. ഇത് ശ്രദ്ധിക്കാതെയാണ് എക്‌സൈസ് വകുപ്പ് മന്ത്രി നേരിട്ട് എജിയുടെ നിർദ്ദേശം ആവശ്യപ്പെട്ടത്.

8. 26-03-14 ലെ മന്ത്രിസഭായോഗത്തിൽ സമർപ്പിക്കുമ്പോൾ ഇക്കാര്യം ഉയർന്നു വരികയും നിയമവകുപ്പിന്റെ അനുമതിയോടെ അടുത്ത മന്ത്രിസഭായോടത്തിൽ സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.

9. 28-03-14 ൽ ഫയൽ എക്‌സൈസ് വകുപ്പിൽ നിന്ന് നിയമവകുപ്പിൽ എത്തുകയും ആ ദിവസം തന്നെ നിയമവകുപ്പും മന്ത്രിയും ഫയൽ ക്ലിയർ ചെയ്യുകയും ചെയ്തു.

10. നിയമവകുപ്പിൽ 28-03-14ൽ ലഭിച്ച ഫയൽ അന്ന് തന്നെ വകുപ്പ് സെക്രട്ടറി മന്ത്രിയുമായി നടത്തിയ ടെലഫോൺ സംഭാഷണത്തേയും, നിർദ്ദേശത്തെയും തുടർന്ന് ഉടൻതന്നെ ക്ലിയർ ചെയ്തത് ഫയൽ നോട്ടിൽ വ്യക്തമാണ്.

11. 04-04-14 ൽ ഈ ഫയൽ വീണ്ടും മന്ത്രിസഭാമുമ്പാകെ വരുകയും സുപ്രീംകോടതിയുടെ പരാമർശത്തിലുള്ള നിലവാരമില്ലാത്ത ബാർഹോട്ടലുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നകാര്യം ഏകാംഗകമ്മിഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ എക്‌സൈസ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം തീരുമാനിച്ചു.

12. 418 ബാർഹോട്ടൽ എന്നത് മന്ത്രിസഭാക്കുറുപ്പിലും തീരുമാനത്തിലും മെൻഷൻ ചെയ്തിട്ടുണ്ടായിരുന്നില്ല.

13. നിലവാരമില്ലാത്ത ബാർ ഹോട്ടലുകൾക്കുള്ള ലൈസൻസ് പുതുക്കി നൽകുന്ന കാര്യം ഏകാംഗകമ്മിഷന്റെ റിപ്പോർട്ട്, എക്‌സൈസ് വകുപ്പ് സെക്രട്ടറി പരിശോധിച്ച് സമർപ്പിക്കുന്ന ശുപാർശകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കാനായി മാറ്റിവച്ചു. ഇത് സംബന്ധിച്ച ശുപാർശകൾ ഒരുമാസത്തിനകം വകുപ്പുസെക്രട്ടറി സമർപ്പിക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP