Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബെവ്ക്യൂ ആപ്പൊക്കെ വെറുതേ; നൂറോ നൂറ്റമ്പതോ കൂടുതൽ കൊടുത്താൽ ബാറിലും ബിവറേജിലും നിന്ന് കുപ്പി കിട്ടും; ടോക്കണുമായി വരുന്നവർ കുറഞ്ഞ അളവിൽ മദ്യം വാങ്ങിയാൽ ശേഷിച്ചത് മറച്ചു വിറ്റ് കൊള്ള; അടൂർ പ്രകാശിന്റെ യമുന ബാറിലും ഇന്ദ്രപ്രസ്ഥയിലും കരിഞ്ചന്ത കച്ചവടം; കൊടുമൺ ബിവറേജിലും ക്യൂ നിൽക്കാതെ മദ്യം

ബെവ്ക്യൂ ആപ്പൊക്കെ വെറുതേ; നൂറോ നൂറ്റമ്പതോ കൂടുതൽ കൊടുത്താൽ ബാറിലും ബിവറേജിലും നിന്ന് കുപ്പി കിട്ടും; ടോക്കണുമായി വരുന്നവർ കുറഞ്ഞ അളവിൽ മദ്യം വാങ്ങിയാൽ ശേഷിച്ചത് മറച്ചു വിറ്റ് കൊള്ള; അടൂർ പ്രകാശിന്റെ യമുന ബാറിലും ഇന്ദ്രപ്രസ്ഥയിലും കരിഞ്ചന്ത കച്ചവടം; കൊടുമൺ ബിവറേജിലും ക്യൂ നിൽക്കാതെ മദ്യം

ശ്രീലാൽ വാസുദേവൻ

അടൂർ: സർക്കാർ പുറത്തിറക്കിയ ബെവ്ക്യൂ ആപ്പ് കൊണ്ട് പ്രയോജനം കരിഞ്ചന്തക്കാർക്ക്. ക്യൂവും ടോക്കണുമൊന്നുമില്ലാതെ കരിഞ്ചന്ത വിൽപന നടത്തുകയാണ് ബാറുകളിലും ബെവ്കോ ഔട്ട്ലെറ്റിലും. ബെവ്ക്യൂ ആപ്പിലെ പഴുതുകൾ മുതലാക്കിയാണ് കച്ചവടം. ബെവ്ക്യൂ ആപ്പിൽ നിന്ന് ലഭിക്കുന്ന ഒരു ടോക്കൺ കൊണ്ട് ഒരാൾക്ക് മൂന്നു ലിറ്റർ മദ്യം ലഭിക്കും. ടോക്കൺ ലഭിക്കുന്നവരിൽ 90 ശതമാനവും ഒരു പൈന്റ്, അല്ലെങ്കിൽ ഒരു ഫുൾ, ഏറിപ്പോയാൽ ഒരു ലിറ്റർ എന്നിങ്ങനെയാകും മദ്യം വാങ്ങുക.

ഇതേ ടോക്കണിൽ അവശേഷിക്കുന്ന അളവിലുള്ള മദ്യമാണ് ടോക്കണില്ലാതെ വരുന്നവർക്ക് മറിച്ചു കൊടുക്കുന്നത്. ബാറുകളിൽ സെക്യൂരിറ്റി മുഖേനെയാണ് കച്ചവടം. ബിവറേജസിൽ ജീവനക്കാർ തന്നെ ഇടനിലക്കാരെ നിയോഗിച്ചിട്ടുണ്ട്. രണ്ടു സ്ഥലത്തും ഒരു കുപ്പിക്ക് 50 രൂപ മുതൽ 200 രൂപ വരെ അധികം നൽകിയാൽ മതിയാകും.
ബെവ്ക്യൂ ആപ്പിന് ഇങ്ങനെ ഒരു കച്ചവട സാധ്യത അതുണ്ടാക്കിയവർ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കരിഞ്ചന്ത കച്ചവടം പിടിക്കപ്പെടുകയുമില്ല. നിയമപരമായി നോക്കിയാൽ ഒരു ടോക്കണിന് മൂന്നു ലിറ്റർ മദ്യം എന്നതാണ് കണക്ക്. അതിനുള്ള കച്ചവടം എങ്ങനെ കണക്കു കൂട്ടിയാലും കണ്ടെത്താനാകും കഴിയും. പിന്നെ ബിവറേജുകാരെയും ബാറുകാരെയും എങ്ങനെ പിടികൂടാനാണ്?

അടൂർ പ്രകാശ് എംപിയുടെ അടൂുരിലെ യമുന, ഇന്ദ്രപാലന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥ, കൊടുമണിലെ ബിവറേജസ് ചില്ലറ മദ്യവിൽപനശാല എന്നിവിടങ്ങളാണ് നിലവിൽ ടോക്കൺ ഇല്ലാതെ പത്തനംതിട്ട ജില്ലയിൽ മദ്യം വിൽക്കുന്നത്. മൂന്നു സ്ഥലങ്ങളിലും നിന്ന് മദ്യം വാങ്ങിയ അനുഭവസ്ഥരാണ് ഈ വിവരം പുറത്താക്കിയിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ ഇത്തരം കച്ചവടം പൊടിപൊടിക്കുകയാണ്.

ഇന്ന് ജനം ടിവി സംഘം കോഴിക്കോട് നടക്കുന്ന ഇത്തരം കച്ചവടം വാർത്തയാക്കിയിട്ടുണ്ട്. അടൂരിലെ യമുന,ഇന്ദ്രപ്രസ്ഥ ബാറുകളിലേക്ക് നേരെ കടന്നു ചെന്നാൽ മതിയെന്നാണ് ഇവിടെ നിന്ന് ടോക്കണില്ലാതെ മദ്യം വാങ്ങിയവർ പറയുന്നത്. വാർത്ത കാട്ടുതീ പടർന്നതോടെ ബാറുകാരുടെ കരിഞ്ചന്ത കച്ചവടം പൊടിപൊടിക്കുകയും ചെയ്തു. ടോക്കണെടുത്ത് സമയം നോക്കി ക്യൂ നിന്ന് മദ്യം വാങ്ങുന്നവരെ വഞ്ചിക്കുകയാണ് സർക്കാർ എന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP