Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കോവിഡ് കാലത്ത് ഭൂഖണ്ഡങ്ങൾക്കപ്പുറം കടന്ന് സഹായ ഹസ്തമേകി ക്ലാരീഷ്യൻ സന്ന്യാസി സമൂഹം; ഫാദർ ജോർജ് കണ്ണന്താനം നേതൃത്വം നൽകുന്ന സമൂഹം ലക്ഷ്യമിടുന്നത് ലോകത്തിന്റെ വിശപ്പകറ്റൽ; ഉഗാണ്ടയിൽ സഹായം എത്തിച്ചത് 50 കുടുംബങ്ങൾക്ക്; ചൈനയിലും നേപ്പാളിലും സമാന പ്രവർത്തനങ്ങൾ; ഇന്ത്യയിൽ പ്രവർത്തനം വിജയം കണ്ട് സമൂഹം സന്റ് ആന്റണി ക്ലാരീഷ്യന്റെ സ്ഥാപക തിരുനാളിൽ നടത്തുന്നത് വിലയേറിയ പ്രവർത്തനം

മറുനാടൻ ഡെസ്‌ക്‌

കമ്പാല: കോവിഡ് കാലത്ത് ഭൂഖണ്ഡങ്ങൾക്കപ്പുറം കടന്ന് സഹായ ഹസ്തമേകി ക്ലാരീഷ്യൻ സന്ന്യാസി സമൂഹം. മുൻ കേന്ദ്രമന്ത്രിയും എംപിയുമൊക്കെയായ അൽഫോൻസ് കണ്ണന്താനത്തിന്റെ ഇളയ സഹോദരൻ ഫാദർ ജോർജ് കണ്ണന്താനം നേതൃത്വം നൽകുന്ന പരിപാടിയാണ് ഇന്ത്യവിട്ട് ഉഗാണ്ടയിലേക്കും പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. മദേഴ്സ് മീൽ മൂവ്മെന്റിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് പുറമെയാണ് 

ഇതാദ്യമായി ഉഗാണ്ടയിലെ കോവിഡ് ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് സ്വാന്തനവുമായി എത്തുന്നത്. കോവിഡ് കാലത്ത് ഇന്ത്യയിൽ പത്ത് ലക്ഷം പേരിലേക്ക് സഹായം എത്തിക്കാനുള്ള പദ്ധതിയായാണ് മദേഴ്സ് മീൽ വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ പ്രവർത്തനത്തിന് പിന്നാലെയാണ് ഭൂഖണ്ഡങ്ങൾ കുടന്നുള്ള പ്രവർത്തനത്തിലേക്ക് സഭ എത്തുന്നത്. സെന്റ് ആന്റണി ക്ലാരീഷ്യന്റെ സ്ഥാപക തിരുനാളിൽ കോവിഡ് ദുരിതത്തിൽ വലയുന്ന ഉഗാണ്ടയിലെ ജനങ്ങൾക്ക് ഭക്ഷണ പൊതി വതിരണവുമായി ബംഗ്‌ളൂർ ക്ലാരേഷ്യ സൊസൈറ്റി രംഗത്തെത്തുന്നത്.അമ്മയുടെ ഊണ് എന്ന പദ്ധതിക്കാണ് ആദ്യമായി 50 കുടുംബഗങ്ങൾക്കുള്ള ഭക്ഷണ പൊതി വിതരണമാണ് സംഘടിപ്പിച്ചത്.

ഉഗാണ്ടയിലെ ജിഞ്ച രൂപതയിലെ കിയുങ്ക ഇടവകയിലെ 50 കുടുംബങ്ങൾക്കാണ് അമ്മയുടെ ഭക്ഷണകിറ്റ് എന്ന പരിപാടി സഹായം എത്തിച്ചത്. ഫാജർ ജോയി മാമ്പള്ളിക്കുന്നേലാണ് വിതരണോത്ദാഘടനം നത്തിയത്. മൂന്ന് മാസം മുൻപാണ് ഇന്ത്യയിലെ ക്ലരേഷ്യ സന്യാസി സഭയുടെ പ്രവർത്തനം ഇന്ത്യയിൽ ആരംഭിച്ചത്. രൂപതയിലെ തന്നെ കതുകുര പള്ളിയിലും സമാനമായ സഹായവിതരണം നടന്നു. ഫാദർ സെബാസ്റ്റ്യൻ മുത്തുകാട്ടിലിന്റെ നേതൃത്വത്തിലാണ് 50 കുടുംബംഗങ്ങൾക്കുള്ള സഹായ വിതരണം അരങ്ങേറിയത്. ഇടവകയിലെ ദരിദ്രരായവരിൽ ഏറ്റവും ദരിദ്രരായിട്ടുള്ളവരെ നോക്കിയാണ് സഹായ വിതരണം എത്തിച്ചത്.

'മഹാമാരിയുടെ സമയത്ത് ആളുകൾ അതിജീവിക്കാൻ പാടുപെടുന്ന സമയത്ത് നമ്മുടെ ജനങ്ങൾക്ക് നൽകാൻ കഴിയുന്ന ഒരു വലിയ സമ്മാനമാണിതെന്നാണ് ഫാ ജോയി പ്രതികരിക്കുന്നത്. കിഴക്കൻ ആഫ്രിക്കയിലെ ക്ലാരേശ്യൻ ഡെലിഗേഷന്റെ ഡെലിഗേറ്റ് സൂപ്പീരിയറായി കഴിഞ്ഞാഴ്ചതയാണ് ഫാ ജോയി ചുമതലയേറ്റത്. 30 വർഷമായി ഇന്ത്യയിൽ സേവനം ചെയ്ത കേരളത്തിൽ നിന്നുള്ള ആളാണ് ഫാ ജോയി. അമ്മയുടെ ഭക്ഷണ പരിപാടിയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി ഞങ്ങൾ വികലാംഗർ, ടെർമിനൽ അസുഖം, വിധവകൾ, പ്രായമായവർ എന്നിവർക്കായി സഹായം എത്തിക്കാനാണ് ലക്ഷ്യമെന്ന് ഫാദർ പറയുന്നു.ചൈനയിലിും സമാനരീതിയിൽ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഉഗാണ്ടയിലെ 100 കുടുംബങ്ങളെയാണ് പരിപാടിയുടെ ഗുണഭോക്താക്കൾ ആക്കാൻ ഒരുങ്ങുന്നത്. ചൈനയിലെ മക്കാവിലും 50 കുടുംബംഗങ്ങൾക്ക് ഇത്തരത്തിൽ തന്നെ സഹായം എത്തിക്കുന്നുണ്ട്. മൂന്ന് മാസത്തിനുള്ളിൽ ഈ പ്രസ്ഥാനം നാല് രാജ്യങ്ങളിലേക്ക് എത്തുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഫാദർ ജോർജ് കണ്ണന്താനം പ്രതികരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച പട്ടിണി കാരണം ആരും മരിക്കില്ലെന്ന് ഉറപ്പാക്കുകയാണ് അമ്മയുടെ ഭക്ഷണത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈയിൽ വെറും അഞ്ച് കുടുംബങ്ങളുമായി ആരംഭിച്ച പ്രവർത്തനം ഇന്ന് വലിയ വിജയം നേടി. ഓഗസ്റ്റിലൂടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം ഏകോപിപ്പിച്ചു. കുഷ്ടരോഗവും വൈകല്യവും ബാധിച്ച ആളുകളെ ഏകോപിപ്പിച്ച് കൊണ്ട് ഹോങ്കോങ്ങിലെ ക്ലാരേഷ്യ സമൂഹത്തിന്റെ പിന്തുണയോടെ നേപ്പാളിലേക്ക് അടക്കം പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോർട്ട് അനുസരിച്ച് ഒക്ടോബർ 15, ലോക വിശപ്പ് ദിനത്തിൽ, ലോകത്ത് ഇതിനകം പട്ടിണിയിൽ കഴിയുന്ന നിലവിലുള്ള 690 ദശലക്ഷം ആളുകളിലേക്ക് 130 ദശലക്ഷം ആളുകളെ കൂടി ചേർക്കുമെന്നാണ് കരുതുന്നത്. അങ്ങനെ ലോകത്തിലെ 820 ദശലക്ഷം ആളുകളുടെ വിശപ്പകാറ്റനുള്ള പരിപാടിയാണ് ആഗ്രഹം .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP