Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശ്രമം അനുവദിക്കണം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കരുത്; ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ പ്രതിഷേധം; നടപടിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ആനപ്രേമികളും ഉടമകളും; പരിശോധന സമിതിയുടെ റിപ്പോർട്ട് വാർഡൻ പരിഗണിച്ചില്ലെന്നും ആക്ഷേപം; ആനയുടെ ആക്രമണത്തിൽ ഇതുവരെ മരിച്ചത് 12പേർ

വിശ്രമം അനുവദിക്കണം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കരുത്; ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ പ്രതിഷേധം; നടപടിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ആനപ്രേമികളും ഉടമകളും; പരിശോധന സമിതിയുടെ റിപ്പോർട്ട് വാർഡൻ പരിഗണിച്ചില്ലെന്നും ആക്ഷേപം; ആനയുടെ ആക്രമണത്തിൽ ഇതുവരെ മരിച്ചത് 12പേർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ശാരീരികാവശതകൾ രൂക്ഷമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരേ ആനപ്രേമികളും ഉടമകളും പ്രതിഷേധത്തിൽ ആനയെ പരിശോധിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് വൈൽഡ് ലൈഫ് വാർഡൻ പരിഗണിച്ചില്ലെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ഇവരുടെ വാദം

അപകടകാരിയും കടുത്ത ആരോഗ്യപ്രശ്നങ്ങളുമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഇക്കാര്യം പലതവണ മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതും എഴുന്നള്ളിപ്പുകളിൽ നിന്ന് ഒഴിവാക്കി നിർത്തി ആനയ്ക്ക് വിശ്രമം അനുവദിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതുമാണ്. എന്നാൽ ഇത് ലംഘിച്ചാണ് ആനയെ ഉപയോഗിച്ചിരുന്നത്.ഫെബ്രുവരിയിൽ ഗുരുവായൂരിലെ ഒരു ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ച് എഴുന്നള്ളിച്ച് നിർത്തിയിരുന്ന ആന പടക്കം പൊട്ടിയ ശബ്ദത്തിൽ ഭയന്ന് ഇടഞ്ഞോടിയപ്പോൾ രണ്ടു മനുഷ്യർക്കാണ് ജീവൻ നഷ്ടമായത്.

ഫെബ്രുവരി 8 ന് ഗുരുവായൂരിൽ ഗൃഹപ്രവേശനത്തിനിടെ പടക്കം പൊട്ടിയതിനെത്തുടർന്ന് ആന ഇടഞ്ഞോടിയത് . ഇതിനെത്തുടർന്നുള്ള അന്വേഷണമാണ് ആനയെ എഴുന്നള്ളിപ്പിൽ നിന്ന് നിയന്ത്രിക്കുന്നതിൽ എത്തി നിൽക്കുന്നത്. സംഭവം അന്വേഷിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതി സമർപ്പിച്ച പരിഗണിച്ച ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആരോഗ്യ പ്രശ്‌നങ്ങളും പ്രായവും, അപകടങ്ങളുടെ ചരിത്രവും ചൂണ്ടിക്കാട്ടിയാണ് ആനയെ എഴുന്നള്ളിക്കുന്നത് നിയന്ത്രിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് ഉത്തരവിട്ടത്.

അതേസമയം അഞ്ചംഗ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ വാർഡൻ പാടേ അവഗണിച്ചെന്നാണ് ആനപ്രേമികളുടെ ആക്ഷേപം. ആനയെ ആഴ്ചയിൽ ഇടവിട്ട് മൂന്ന് ദിവസം മാത്രം എഴുന്നള്ളിക്കുക, രണ്ട് മാസത്തിലൊരിക്കൽ വൈദ്യ പരിശോധന നടത്തുക,തൃശ്ശൂർ ജില്ലയിൽ മാത്രം എഴുന്നള്ളിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അഞ്ചംഗ സമിതി ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിച്ചത്.

ഇത് പരിഗണിക്കാത്തതിൽ ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ആന പ്രേമികളുടെ തീരുമാനം. തൃശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. വലതുകണ്ണിന് പൂർണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്‌ച്ചയില്ലാത്ത തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഇടഞ്ഞതിനിടെ ഇതുവരെ മരിച്ചത് 12 പേരാണ്.

പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയായ രാമചന്ദ്രന് ആവശ്യമായ വിശ്രമം അനുവദിച്ച് ആനയെ എഴുന്നള്ളിപ്പുകളിലോ മറ്റൊന്നിനു വേണ്ടിയോ ഉപയോഗിക്കാതിരിക്കണമെന്നത് ഉദ്യോഗസ്ഥതലത്തിൽ നിന്നും മൃഗസ്നേഹികളിൽ നിന്നും പലതവണയായി ഉയർന്ന ആവശ്യമാണ്.തൃശൂർ പൂരത്തിനുൾപ്പെടെ രാമചന്ദ്രനെ ഉപയോഗിക്കുന്നുണ്ട്. കാഴ്‌ച്ച തകരാറുള്ള രാമചന്ദ്രനെ വിദഗ്ദ മെഡിക്കൽ സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകാതെ എഴുന്നള്ളിപ്പിന് അയയ്ക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിർദ്ദേശം ഉണ്ട്. പക്ഷേ, ഇത്തരം നിർദ്ദേശങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് രാമചന്ദ്രനെ ഉപയോഗിക്കുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഗുരുവായൂരിൽ കണ്ടത്.

ഗുരുവായൂർ കൊട്ടപ്പടിയിലെ പൂരം ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനു കൊണ്ടു വന്ന ആനയെ ഷൈജു എന്ന വ്യക്തിയുടെ ഗൃഹപ്രവേശനത്തോട് അനുബന്ധിച്ച് പുതിയ ഗൃഹത്തിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള പൂരം എഴുന്നള്ളിപ്പിനുവേണ്ടിയും ഉപയോഗിച്ചു. ഷൈജുവിന്റെ വീട്ടിൽ നിന്നും പുറപ്പെടുന്ന എഴുന്നള്ളിപ്പ് കാണാൻ ആളുകൾ നിരവധിയെത്തിയിരുന്നു. പഞ്ചവാദ്യം ആരംഭിച്ചതിനു പിന്നാലെ തൊട്ടുമാറിയുള്ള പറമ്പിൽ പടക്കം പൊട്ടിച്ചതോടെ ആനയെ പ്രകോപിതനായി.

ചുറ്റും കൂടിയവരുടെ ആർപ്പു വിളികളും കൂടിയയതോടെ അരിശം ഇരട്ടിച്ചു. ഇടഞ്ഞ ആന മുന്നോട്ടു നീങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി ഓടി. ഇതിനിടയിലാണ് നാരായണൻ എന്നയാൾ ആനയുടെ മുന്നിലേക്ക് വീണത്. നാരായണനെ ആന ചവിട്ടിയരയ്ക്കുകയായിരുന്നുവെന്നു പറയുന്നു. 

സംഭവസ്ഥലത്ത് തന്നെ നാരായണൻ മരിച്ചു. ഗംഗാധരൻ എന്നയാളാണ് മരിച്ച രണ്ടാമത്തെയാൾ.പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ച ഗംഗാധരൻ അവിടെവച്ചാണ് മരിക്കുന്നത്. ഭയന്നോടിയ കൂട്ടത്തിൽ പലർക്കും താഴെവീണും മറ്റും പരിക്കുകളും ഏറ്റിട്ടുണ്ട്. കൂടുതൽ അപകടകാരിയായി റോഡിലേക്കിറങ്ങി ഓടാൻ തുടങ്ങിയ ആനയെ പാപ്പാൻ വാലിൽ പിടിച്ച് ഒരുവിധം നിർത്തുകയായിരുന്നുവെന്നു പറയുന്നു. പിന്നീട് ശാന്തസ്ഥിതിയിലേക്ക് വന്ന ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP