Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രി മുഴുവൻ ഒരുമിച്ചിരുന്ന് മദ്യപാനം; ലഹരി മൂത്തപ്പോൾ സുഹൃത്തിനെ തലയ്ക്കടിച്ച് ക്രൂര കൊലപാതകവും; ബാലരാമപുരത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ കൊല ചെയ്ത സംഭവത്തിൽ സുഹൃത്ത് പിടിയിൽ; കരമന സ്വദേശി ശ്യാമിന്റെ മരണത്തിൽ അറസ്റ്റിലായത് ഉറ്റ സുഹൃത്ത്; വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബാലരാമപുരത്ത് മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചുകൊന്ന പ്രതി പിടിയിൽ. മുക്കോല സ്വദേശി സതിയാണ് പിടിയിലായത്. വിഴിഞ്ഞം ഹാർബറിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.കരമന സ്വദേശി ശ്യാമാണ് ലോഡ്ജ് മുറിയിൽ അടിയേറ്റ് കൊല്ലപ്പെട്ടത്.

കട്ടച്ചാൻകുഴിയിൽ ഓട്ടോഡ്രവറായ ശ്യാമിനെ ഇന്ന് പുലർച്ചെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം ഒളിവിൽപോയ പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. വിഴിഞ്ഞം ഹാർബറിന് സമീപത്തുനിന്നാണ് പ്രതി സതിയെ പൊലീസ് പിടികൂടിയത്. കരമന സ്വദേശി ശ്യാമാണ് ലോഡ്ജ് മുറിയിൽ സുഹൃത്തിന്റെ അടിയേറ്റ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

മദ്യവിതരണം ആരംഭിച്ചതിനുപിന്നാലെ സംസ്ഥാനത്ത് മദ്യലഹരിയിലുള്ള കൊലപാതകങ്ങളും തുടർക്കഥയാവുകയാണ്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കട്ടച്ചാൻകുഴിയിൽ ഓട്ടോഡ്രവറായ ശ്യാമിനെ സുഹൃത്ത് സതി തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തിനുശേഷം ഒളിവിൽപോയ പ്രതിക്കായി തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് വിഴിഞ്ഞം ഹാർബറിന് സമീപത്തുവച്ച് സതി പിടിയിലായത്. ഇന്നലെ രാത്രിമുതൽ ഇരുവരും കട്ടച്ചാൻകുഴിയിലെ ശ്യാമിന്റെ മുറിയിലിരുന്ന് മദ്യപിച്ചു. ഇതിനുശേഷമുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇരുമ്പുവടികൊണ്ട് ശ്യാമിനെ മർദിച്ച് വീഴ്‌ത്തിയശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്യാമിന്റെ നിലവിളികേട്ട് തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന അതിഥി തൊഴിലാളിയാണ് സമീപത്തുള്ളവരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി ശ്യാമിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP