Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറെ പൈന്മരങ്ങൾ നശിച്ചതിന് പ്രതികാരം ചെയ്യാൻ പാക്കിസ്ഥാൻ ഇറങ്ങിപ്പുറപ്പെടുമോ? ഇന്ത്യയുടെ മിറാഷുകളിൽ നിന്ന് ഗ്ലൈഡ് ചെയ്തിറങ്ങിയ ഇസ്രയേലി സ്‌പൈസ് -2000 സ്മാർട്ട് ബോംബുകൾ അവശേഷിപ്പിച്ചത് വലിയൊരുമൺകൂന; ബാലാക്കോട്ടെ ജെയ്‌ഷെ ക്യാമ്പ് തകർക്കും മുമ്പ് എൻടിആർഒഐ പിടിച്ചെടുത്ത മുന്നൂറോളം മൊബൈൽ സിഗ്നലുകൾ സ്‌പൈസ് തുളച്ചിറങ്ങിയതോടെ നിശ്ശബ്ദം; ടാർജറ്റുകളെ കൃത്യമായി ഹിറ്റ് ചെയ്തിട്ടും പാക്കിസ്ഥാൻ കബളിപ്പിക്കുന്നത് ആരെ

കുറെ പൈന്മരങ്ങൾ നശിച്ചതിന് പ്രതികാരം ചെയ്യാൻ പാക്കിസ്ഥാൻ ഇറങ്ങിപ്പുറപ്പെടുമോ? ഇന്ത്യയുടെ മിറാഷുകളിൽ നിന്ന് ഗ്ലൈഡ് ചെയ്തിറങ്ങിയ ഇസ്രയേലി സ്‌പൈസ് -2000 സ്മാർട്ട് ബോംബുകൾ അവശേഷിപ്പിച്ചത് വലിയൊരുമൺകൂന; ബാലാക്കോട്ടെ ജെയ്‌ഷെ ക്യാമ്പ് തകർക്കും മുമ്പ് എൻടിആർഒഐ പിടിച്ചെടുത്ത മുന്നൂറോളം മൊബൈൽ സിഗ്നലുകൾ സ്‌പൈസ് തുളച്ചിറങ്ങിയതോടെ നിശ്ശബ്ദം; ടാർജറ്റുകളെ കൃത്യമായി ഹിറ്റ് ചെയ്തിട്ടും പാക്കിസ്ഥാൻ കബളിപ്പിക്കുന്നത് ആരെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബാലെക്കോട്ടിൽ, ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കുറെ പൈന്മരക്കാടുകൾ മാത്രമാണോ കത്തിയത്? മരണസംഖ്യയിലും, തെളിവുകൾ പുറത്തുവിടാത്തിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ വൻ തോതിലുള്ള വിവാദങ്ങൾ നിലനിൽക്കുമ്പോൾ, ആക്രമണം നടന്നുവെന്നും അതിൽ വലിയ ആഘാതം ഉണ്ടായി എന്നുമാണ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ രംഗത്തെയും പ്രതിരോധ മേഖലയിലെയും വിദഗ്ദ്ധർ പറയുന്നത്.

നാഷണൽ ടെക്‌നിക്കൽ റിസേർച്ച് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(NTROI) സർജിക്കൽ സ്‌ട്രൈക്കിന് തൊട്ടു മുമ്പ് ബാലെക്കോട്ട് സർവെയിലൻസ് നടത്തിയപ്പോൾ മുന്നൂറോളം മൊബൈൽ ഫോണുകൾ ആക്റ്റീവായി കണ്ടെന്നും അതിനു ശേഷം നടത്തിയ ബോംബിംങ്ങിൽ ഇവയെല്ലാം നിർജ്ജീവമായതുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഈ അർഥത്തിലാണ് മരണസംഖ്യ 250-300 പറയുന്നത്. എന്നാൽ വ്യോമസേന ഇത്തരം ഒരു മരണക്കണക്ക് പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ മാധ്യമങ്ങളാണ് ഇതുപോലെ ഒരു വിവരം പുറത്തുവിട്ടത്. ബാലോക്കോട്ട് ട്രെയിനിങ് സെന്ററിൽ ഒരേ സമയം മുന്നൂറിൽപരം പേരെ അക്കൊമഡേറ്റ് ചെയ്യാനുള്ള സൗകര്യവും സംവിധാനവുമുണ്ട്. ഇതിനുതക്ക ഇന്റലിജൻസ് റിപ്പോർട്ടും ഇന്ത്യയുടെ കൈയിലുണ്ട്. - വിവിധ കമ്യൂണിക്കേഷൻ വിദഗ്ധരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ വ്യക്താമാക്കുന്നു.

മറ്റൊരു രാജ്യത്തിന്റെ മൊബൈൽ നെറ്റ് വർക്ക് കണ്ടെത്താൻ കഴിയില്ലെന്നത് തെറ്റായ വിവരമാണെന്നാണ് ഐഎസ്ആർഒ അധികൃതർ പറയുന്നത്. സ്പൈകളിലൂടെയോ നെറ്റ് വർക്ക് ഹാക്കിങ്ങിലൂടെയോ ആക്റ്റീവ് മൊബൈലുകളുടെ എണ്ണം കണ്ടെത്താൻ സാധ്യമാണ്, പ്രത്യേകിച്ചും നാഷണൽ ടെക്‌നിക്കൽ റിസേർച്ച് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നത് റോ യുമായി ചേർന്നാണ്.

ഇന്ത്യൻ വ്യോമസേന പറഞ്ഞതത്, തങ്ങൾ ടാർഗറ്റ് അച്ചീവ് ചെയ്യും. മരണങ്ങൾ എണ്ണാറില്ല എന്നാണ്. ടാർഗറ്റ് കൃത്യമായി ഹിറ്റ് ചെയ്തു എന്നാണ് വ്യോമസേന പറയുന്നത്. ഇരുട്ടത്ത് പാക്കിസ്ഥാൻ അതിർത്തി കടന്ന് 50 കി.മീ വരെ ഉള്ളിലുള്ള പ്രദേശത്തെ ജെയ്ഷേ കേന്ദ്രം കൃത്യമായി തകർത്തത്് വലിയ ആത്മവിശ്വാസമാണ് രാജ്യത്തിന് നൽകുന്നത്. വൃക്ഷങ്ങളും മറ്റും നശിച്ചതായി കാണിക്കുന്ന ഫോട്ടോ പാക്കിസ്ഥാൻ തന്നെ ഇട്ട ബോംബിങ് സീനറിയാണെന്നും വാദമുണ്ട്. കാരണം അവിടെ കാണുന്നത് ഒരു സാദാം ബോബിംഗിന് ശേഷമുള്ള കുഴിഞ്ഞ ഭാഗമാണ്. ഇന്ത്യ ഉപയോഗിച്ച അത്യാധുനിക ഇസ്രേലി ബോംബ് സ്പൈസ്് -2000, ഒരു മൺകൂനയാവും അവശേഷിപ്പിക്കുകയെന്നാണ് വിദഗധർ പറയുന്നത്.

പാക് അധിനിവേശ കാശ്മീരിലല്ല ശരിക്കും ഉൾ പാക്കിസ്ഥാനിലാണ് ബാലേക്കോട്ട്. ജീവൻ പണയം വച്ചാണ് ഇന്ത്യൻ എയർഫോഴ്സ് അതിർത്തി കടന്നത്. പാക്കിസ്ഥാൻ റഡാറുകളുടെ കണ്ണിൽപ്പെട്ടാൽ വിമാനവേധ തോക്കുകൾ അല്ലെങ്കിൽ മിസൈലുകൾ സെക്കൻഡുകൾക്കുള്ളിൽ പ്രത്യാക്രമണം നടത്തിയിരിക്കും. അവിടെ എത്താൻ കഴിച്ചതും കൃത്യമായി ലക്ഷ്യത്തിൽ തന്നെ ബോംബിടാൻ കഴിച്ചതും ഇന്ത്യയുടെ നേട്ടം തന്നെയാണ്.

അമേരിക്ക ഇറാക്കിലും സിറിയയിലും നടത്തിയ എത്രയോ ഏയർ അറ്റാക്കുകൾ ലക്ഷ്യം പിഴച്ച് ജനവാസ കേന്ദ്രങ്ങളിൽ പതിച്ച് വൻനാശം വിതച്ചിട്ടുണ്ട്.സൗദി അറേബ്യ അടുത്തിടെ യമനിൽ ഷിയാ വിമതർക്കെതിരെ നടത്തിയ വ്യോമാക്രമണത്തിൽ ബോംബുകൾ ഒരു കല്യാണവേദിയിലായിരുന്നു പതിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് നിരപരാധികളാണ് അവിടെ കൊല്ലപ്പെട്ടത്.ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ ബോംബിംഗിൽ ഒരു പാക്കിസ്ഥാനി സിവിലിയൻ പോലും കൊല്ലപ്പെട്ടില്ല ഒരു കുഞ്ഞിനും പരിക്കുപറ്റിയില്ല. അങ്ങനെയെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ലോകമനസാക്ഷി ഭാരതത്തിനെതിരെ തിരിയുമായിരുന്നു. പാക്കിസ്ഥാൻ ആ സാഹചര്യം ശരിക്കും അവർക്കനുകൂലമായി പ്രയോജനപ്പെടുത്തുമായിരുന്നു. പക്ഷേ അതിനുള്ള അവസരം ഉണ്ടായില്ല. അതുകൊണ്ടുതന്നെ ആരും മരിച്ചില്ലെങ്കിലും ഈ സർജിക്കൽ സ്‌ട്രൈക്ക് വ്യോമസേനയെ സംബന്ധിച്ച് പൂർണവിജയമാണ്.

കുറച്ച് പൈന്മരങ്ങൾ നശിച്ചതിന് പ്രതികാരം ചെയ്യാൻ ഏതെങ്കിലും രാഷ്ട്രം ഇറങ്ങിപ്പുറപ്പെടുമോ എന്നതും കൃത്യമായ രാഷ്ട്രീയ ചോദ്യമാണ്. തങ്ങളുടെ അതിർത്തി കടന്ന് അമ്പത് കിലോമീറ്റർ എത്തി ബോംബിട്ട് ഒരു കുഞ്ഞുപോലും അറിയാതെ തിരിച്ചുപോയത് പാക്കിസ്ഥാനെ ശരിക്കും നടുക്കിയിട്ടുണ്ട്. ഒരു പരമാധികാര രാഷ്ട്രവും സ്വന്തം മണ്ണിൽ അന്യരാജ്യം ബോംബിങ് നടത്തുന്നത് ക്ഷമിക്കില്ല. അതുകൊണ്ടാണ് പാക്കിസ്ഥാൻ പ്രത്യാക്രമണത്തിന് മുതിർന്നതെന്ന് രാഷ്ട്രീയ വിദഗ്ധരും വിശകലനം ചെയ്യുന്നു.

കൃത്യമായി ലക്ഷ്യത്തിൽ മാത്രം വീഴുന്ന ഇസ്രേലി ബോംബ് സ്പൈസ് -2000ത്തിന്റെ വിജയകരമായ പരീക്ഷണം കൂടിയാണ് ഇന്ത്യ നടത്തിയത്. സാറ്റലൈറ്റ് ഇമേജിങ്ങ് ടെക്ക്നോളജിയുടെ സഹായത്തോടെ കൃത്യമായി ലക്ഷ്യത്തിൽ മാത്രം വീഴുന്ന സംവിധാനമാണിത്. ഓട്ടോ റിഫള്കറ്ററുകൾ വഴി ഇതിന് ചിത്രവും എടുക്കാൻ കഴിയും. ഇതും ജെയ്ഷെ കാമ്പിന്റെ ഉപഗ്രഹ ചിത്രവുമൊക്കെ ഇന്ത്യയുടെ കൈയിലുണ്ട്. ഇന്ത്യൻ സൈന്യം അത് രാഷ്ട്രീയ നേതൃത്വത്തിന് കൈമാറിയിട്ടുമുണ്ട്. എന്നാൽ ദ ഗാർഡിയൻ പത്രം പുറത്തുവിട്ട ഉപഗ്രഹ ചിത്രത്തിൽ ജെയ്ഷേ കാമ്പുകൾക്ക് കൂഴപ്പം കാണുന്നില്ല എന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പക്ഷേ ഇതിന്റെ ആധികാരികതയിലും തർക്കമുണ്ട്. എന്തായാലും ബാലേക്കോട്ട് ആക്രമണം കേവലം പൈൻ മരക്കാടുകൾ കത്തിയതുമാത്രമല്ല എന്ന് വ്യക്തമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP