Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അത് ചെറിയൊരു ആശുപത്രിയായിരുന്നു; റിസോർട്ട് ഡെവലപ്പ് ചെയ്യാൻ ബാലു പറഞ്ഞിട്ട് ഒന്നര കോടി രൂപ ലോൺ കൊടുത്തു എന്നാണ് എസ് ബി ഐ മാനേജറായ സഹോദരൻ പറഞ്ഞത്; ആ ഡ്രൈവർക്ക് കേസും ക്വട്ടേഷൻ ഏർപ്പാടും ഉണ്ട്; എനിക്ക് തോന്നുന്നത് മനപ്പൂർവ്വം ഉണ്ടാക്കിയ ആക്‌സിഡന്റെന്ന്; ഡ്രൈവറുടെ കാലിൽ മാത്രമേ പരിക്കുള്ളൂ; സത്യം ദൈവത്തിനേ അറിയൂ; ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് അച്ഛൻ; പൊട്ടിക്കരഞ്ഞ് ഉണ്ണി വിരൽ ചൂണ്ടുന്നത് പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയിലേക്ക്

അത് ചെറിയൊരു ആശുപത്രിയായിരുന്നു; റിസോർട്ട് ഡെവലപ്പ് ചെയ്യാൻ ബാലു പറഞ്ഞിട്ട് ഒന്നര കോടി രൂപ ലോൺ കൊടുത്തു എന്നാണ് എസ് ബി ഐ മാനേജറായ സഹോദരൻ പറഞ്ഞത്; ആ ഡ്രൈവർക്ക് കേസും ക്വട്ടേഷൻ ഏർപ്പാടും ഉണ്ട്; എനിക്ക് തോന്നുന്നത് മനപ്പൂർവ്വം ഉണ്ടാക്കിയ ആക്‌സിഡന്റെന്ന്; ഡ്രൈവറുടെ കാലിൽ മാത്രമേ പരിക്കുള്ളൂ; സത്യം ദൈവത്തിനേ അറിയൂ; ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് അച്ഛൻ; പൊട്ടിക്കരഞ്ഞ് ഉണ്ണി വിരൽ ചൂണ്ടുന്നത് പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ കൂടുതൽ സംശയങ്ങളുമായി പിതാവ് സി.കെ ഉണ്ണി. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി ഉന്നത ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ബന്ധങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത ഇതു വരെ കണ്ടത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

പാലക്കാടുള്ള ആയുർവേദ ഡോക്ടറുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലഭാസ്‌കർ നൽകിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നൽകിയെന്നാണ് ഡോക്ടറുടെ മൊഴി. ഇതിന് ആധാരമാകുന്ന രേഖകൾ ഹാജരാക്കിയെന്നും പൊലീസ് അറിയിച്ചു. എന്നാൽ ബാലുവിന്റെ സാമ്പത്തിക ഇടപാടിലും മരണത്തിലും ദുരുഹത ഉണ്ടെന്ന് സികെ. ഉണ്ണി ആവർത്തിക്കുയാണ്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി ഉന്നത ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു പാലക്കാട്ടെ ആയുർവേദ കേന്ദ്രത്തെപ്പറ്റി അന്വേഷിക്കണമെന്നും ബാലഭാസ്‌ക്കറിന്റെ അച്ഛൻ ആവശ്യപ്പെട്ടു.തന്റെ മൊഴി പോലും എടുക്കാതെയാണ് സാമ്പത്തിക കാര്യങ്ങളിൽ ദുരൂഹതയില്ലെന്നു പൊലീസ് പറയുന്നതെന്നും സി.കെ.ഉണ്ണി പറയുന്നു.

പാലക്കാട്ടുള്ള ആയുർവേദ റിസോർട്ടിന് ബാലഭാസ്‌കർ വഴി ഒന്നരക്കോടി രൂപ ലോൺ ലഭിച്ചിട്ടുണ്ട്. എസ്.ബി.ഐ വഴിയായിരുന്നു അത്. തന്റെ സഹോദരനായിരുന്നു ആ സമയത്ത് അവിടുത്തെ ഡെപ്യൂട്ടി മാനേജർ. അതിന് ശേഷമാണ് വളരെ ചെറിയ രീതിയിലായിരുന്ന റിസോർട്ട് പെട്ടെന്ന് വളർച്ച പ്രാപിച്ചതെന്നും പിതാവ് പറയുന്നു. വാഹനമോടിച്ചിരുന്ന അർജുനെ ആ ആയുർവേദ ഡോക്ടർ തന്നെയാണ് ഡ്രൈവറായി വിട്ടത്. അവനെ നന്നാക്കാനാണ് കൂട്ടിയതെന്നാണ് ബാലു പറഞ്ഞത്. അർജുന്റെ പേരിൽ എന്തോ ക്രിമിനൽ കേസോ ക്വട്ടേഷൻ ഏർപ്പാടോ ഒക്കെ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. മനഃപൂർവ്വം ഉണ്ടാക്കിയ കേസാണെന്ന് എനിക്ക് തോന്നി. ഡ്രൈവർക്ക് കാലിൽ മാത്രമേ പരിക്കുള്ളൂ. സത്യം എന്താണെന്ന് ദൈവത്തിനേ അറിയൂ.

പാലക്കാട് ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയപ്പോഴാണ് അവരുമായി ചങ്ങാത്തത്തിലായത്. പിന്നെ ഇടയ്ക്കിടെ അവിടെ താമസിക്കും. അന്നൊക്കെ ചെറിയൊരു ആശുപത്രിയായിരുന്നു അത്. റിസോർട്ട് ഡെവലപ്പ് ചെയ്യാൻ ബാലു പറഞ്ഞിട്ട് ഒന്നരക്കോടി രൂപ ലോൺ കൊടുത്തുവെന്നാണ് അവൻ പറഞ്ഞത്. അതിന് ശേഷം ബാലുവിന്റെ വലിയൊരു ഇൻവെസ്റ്റ്മെന്റ് അവിടെ ഉണ്ടായിരുന്നു. എന്നാൽ, തെളിവുകളൊന്നും തരാനില്ലെന്നും വിതുമ്പലോടെ പിതാവ് പറയുന്നു. ചെറുപ്പളശ്ശേരിയിൽ 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് ബാലു എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, അതിന്റെയൊന്നും കണക്കുകൾ ഇപ്പോൾ കാണാനില്ല. എനിക്ക് വയസ്സുകാലത്ത് ആകെ ഉണ്ടായിരുന്ന ഊന്നുവടിയാണ് ഇല്ലാതായതെന്നും തേങ്ങലോടെ പിതാവ് പറഞ്ഞു.

ബാലഭാസ്‌കറിനും കുടുംബത്തിനുമൊപ്പം അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുൻ ഡോക്ടറുടെ ബന്ധുവും രണ്ട് കേസുകളിൽ പ്രതിയുമാണെന്നത്് വസ്തുതയാണ്. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സാമ്പത്തിക ഇടപാടുകളുമായി ഇതിന് ബന്ധമുണ്ടെന്നുമുള്ള പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഡോക്ടറേയും ഭാര്യയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ബാലഭാസ്‌കറിൽ നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇത് തിരിച്ചുനൽകിയതായമാണ് ഇവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇടപാടുകളുടെ ബാങ്ക് രേഖകളും ഇവർ കാണിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇവരെ സംശയിക്കേണ്ട കാര്യമില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ രണ്ട് കേസുകളിൽ പ്രതിയാണ് അർജ്ജുൻ. എടിഎം മോഷണം നടത്തിയ രണ്ട് സംഘങ്ങൾക്കൊപ്പം ഡ്രൈവറായി പോയെന്നാണ് കേസ്.

എന്നാൽ ആരാണ് അപകട സമയത്ത് വാഹനം ഓടിച്ചത് എന്ന് കാര്യത്തിൽ ഇപ്പോളും വ്യക്തതയില്ല. ബാലഭാസ്‌കർ ആണ് ഓടിച്ചിരുന്നത് എന്ന് അർജ്ജുനും അർജ്ജുൻ ആണ് ഓടിച്ചിരുന്നത് എന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും പറയുന്നു. ഫോറൻസിക് റിപ്പോർട്ടിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാൻ കഴിയൂ. സെപ്റ്റംബർ 25ന് തിരുവനന്തപുരത്ത് വച്ചുണ്ടായ റോഡ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ഒക്ടോബർ രണ്ടിനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. രണ്ട് വയസുകാരിയായ മകൾ തേജസ്വിനി ബാല സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഏറെ ദുരൂഹതകൾ നിറഞ്ഞ ബാലഭാസ്‌കറിന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ളത് പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയാണ്.

തിരുവനന്തപുരത്ത് ബാലഭാസ്‌കർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

'ചെറുപ്പളശ്ശരിയിൽ 50 സെന്റെ സ്ഥലം വാങ്ങയിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. സ്റ്റീഫനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതിന്റെയൊന്നും കണക്കുകൾ ഇപ്പോൾ കാണാനില്ല. എനിക്ക് വയസുകാലത്തുണ്ടായിരുന്ന ആകെയുള്ള ഊന്നു വടിയായിരുന്നു. തരാൻ എന്റെ കൈയിൽ തെളിവുകളൊന്നുമില്ല. പാലക്കാട് ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയതാണ്. കുറേനാൾ അവിടെ കിടന്ന് അവർ ഫ്രണ്ട്സ് ആയി. പിന്നെ ഇടയ്ക്കിടെ അവിടെ താമസിക്കാൻ തുടങ്ങി. അത് ചെറിയൊരു ആശുപത്രിയായിരുന്നു. എന്റെ അനുജൻ അവിടെ എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ ആയിരുന്നു. റിസോർട്ട് ഡെവലപ്പ് ചെയ്യാൻ ബാലു പറഞ്ഞിട്ട് ഒന്നര കോടി രൂപ ലോൺ കൊടുത്തു എന്നാണ് അവൻ പറഞ്ഞത്.

അതിനു ശേഷം ബാലുവിന്റെ വലിയൊരു ഇൻവെസ്റ്റ്മെന്റ് അവിടെയുണ്ടായിരുന്നു. തെളിവുകളൊന്നും തരാൻ എന്റെ കൈയിലില്ല.വാഹനമോടിച്ചിരുന്ന അർജുനെ ആയുർവേദ ഡോക്ടർ തന്നെയാണ് ഡ്രൈവറായി വിട്ടത്. അവനെ നന്നാക്കാനാണ് കൂടെകൂട്ടിയതെന്നാണ് ബാലു പറഞ്ഞത്. അർജുന്റെ പേരിൽ എന്തോ ക്രിമിനൽ കേസോ ക്വട്ടേഷൻ ഏർപ്പാടോ ഒക്കെ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. മനഃപൂർവമുണ്ടാക്കിയ ആക്സിഡന്റാണെന്ന് എനിക്ക് തോന്നി. ഡ്രൈവർക്ക് കാലിൽ മാത്രമെ പരിക്കുള്ളു. സത്യമെന്താണെന്ന് ദൈവത്തിനെ അറിയൂ.വിവരങ്ങളൊക്കെ അപ്പപ്പോൾ എന്നെ അറിയിക്കണമെന്ന് ഡി.ജി.പി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശമ നൽകിയിരുന്നു. ഒന്നും ഇതുവരെയും അറിയിച്ചിട്ടില്ല. ഒരു ഹൈലെവൽ എൻക്വയറി വേണമെന്നാവശ്യപ്പെട്ട് വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്'.- ബാലഭാസ്‌കറിന്റെ അച്ഛൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP