Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി; മരണത്തിൽ ദുരൂഹതയില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ ശരിയല്ലെന്ന് പിതാവ്; ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും ആവശ്യം; ക്രൈം ബ്രാഞ്ചിന് കൈമാറിയത് ലോക്കൽ പൊലീസ് അന്വേഷിച്ച് ദുരൂഹതയില്ലെന്ന് വിലയിരുത്തിയ കേസ്

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി;  മരണത്തിൽ ദുരൂഹതയില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ ശരിയല്ലെന്ന് പിതാവ്; ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും ആവശ്യം; ക്രൈം ബ്രാഞ്ചിന് കൈമാറിയത് ലോക്കൽ പൊലീസ് അന്വേഷിച്ച് ദുരൂഹതയില്ലെന്ന് വിലയിരുത്തിയ കേസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്‌കറിന്റെ അച്ഛന്റെ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബാലഭാസ്‌കറിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്. ഡിജിപിയെ നേരിൽ കണ്ടാണ് ബാലഭാസ്‌കറിന്റെ പിതാവ് സി.കെ.ഉണ്ണി പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് നടന്ന അപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്‌കറും മകൾ തേജസ്വിനിയും മരിച്ചിരുന്നു.

ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛൻ പരാതിയിൽ ആവശ്യപ്പെട്ടത്. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയില്ല എന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ പൊലീസിന്റെ നിഗമനം. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹയില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ ശരിയല്ലെന്ന് അദ്ദേഹത്തിന്റെ അച്ഛൻ ആരോപിച്ചിരുന്നു.

മരണത്തിൽ ദുരൂഹയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാലഭാസ്‌കറിന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുൻ കൂടുതൽ കേസുകളിൽ പ്രതിയാണെന്നും മകന്റെ മരണം സംഭവിച്ചത് കരുതി കൂട്ടി നടത്തിയ അപകടത്തിൽ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാമെന്നുമാണ് സി കെ ഉണ്ണിയുടെ ആരോപണം.

ബാലഭാസ്‌കറിന്റെ മരണത്തിലും സാമ്പത്തിക ഇടപാടുകളിലും ദുരൂഹത ആരോപിച്ചു പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ലോക്കൽ പൊലീസ് നടത്തിയത്. ബാലഭാസ്‌കർ അടുത്ത സൗഹൃദം പുലർത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടിലായിരുന്നു കുടുംബം പ്രധാനമായും സംശയം പ്രകടിപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടറെയും ഭാര്യയെയും ആറ്റിങ്ങൽ പൊലീസ് ചോദ്യം ചെയ്തു.

ബാലഭാസ്‌കറിൽനിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും തിരിച്ചു നൽകിയതായും ഇവർ മൊഴി നൽകി. ഇതിന്റെ ബാങ്ക് രേഖകളും ഹാജരാക്കി. ഇതോടെ സാമ്പത്തിക ഇടപാടുകളിൽ സംശയം പ്രകടിപ്പിക്കേണ്ട സാഹചര്യമില്ലെന്ന നിഗമനത്തിലാണു പിന്നീട് പൊലീസ് എത്തിയത്. എന്നാൽ അപകടസമയത്ത് ബാലഭാസ്‌കറിനൊപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുൻ ഈ ഡോക്ടറുെട ബന്ധുവാണ്. ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലായി രണ്ടു കേസുകളിലെ പ്രതിയാണ് അർജുൻ. എടിഎം മോഷണം നടത്തിയ രണ്ടു സംഘങ്ങൾക്കൊപ്പം ഡ്രൈവറായി പോയെന്നതാണു കേസ്.

അർജുനാണോ ബാലഭാസ്‌കറാണോ അപകടസമയത്തു വാഹനം ഓടിച്ചതെന്ന കാര്യത്തിൽ സംശയം തുടരുന്നു. ബാലഭാസ്‌കറാണ് ഓടിച്ചതെന്ന് അർജുനും അർജുനാണു ഡ്രൈവ് ചെയ്തതെന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നൽകിയിട്ടുണ്ട്. ഫോറൻസിക് ഡോക്ടർമാരുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലെത്തും.

തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച്  സെപ്റ്റംബർ 25 ന്  പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്ന് ക്ഷേത്രദർശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്‌ക്കറും മകളും മുൻഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്.

കാറിന്റെ ചില്ല് പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചതെന്ന് ഹൈവേ പട്രോളിങ്ങ് സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പുറത്തെടുത്തപ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ചികിത്സയിൽ ഇരിക്കെ മരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP