Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയം വിവാഹത്തിൽ കലാശിച്ചത് അപ്രതീക്ഷമായി; അതിഥിയായി എത്തിയ ബാല ഗായിക അമൃത സുരേഷിനെ ജീവിത സഖിയാക്കിയത് ഏവരിലും അസൂയ നിറച്ച്; ആറ് വർഷം പിന്നിട്ട ദാമ്പത്യം ഈഗോ ക്ലാഷിൽ മുന്നോട്ടു പോയില്ല; കോടതി വരാന്ത കയറിയ ദാമ്പത്യത്തിന് ഒടുവിൽ ഫുൾസ്റ്റോപ്പ്; നടൻ ബാലയും അമൃത സുരേഷും വിവാഹമോചിതരായത് എറണാകുളം ജില്ലാ കുടുംബ കോടതിയിൽ; ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മ അമൃതയ്ക്കൊപ്പം വിടാനും ഇരുവർക്കിടയിൽ ധാരണ

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയം വിവാഹത്തിൽ കലാശിച്ചത് അപ്രതീക്ഷമായി; അതിഥിയായി എത്തിയ ബാല ഗായിക അമൃത സുരേഷിനെ ജീവിത സഖിയാക്കിയത് ഏവരിലും അസൂയ നിറച്ച്; ആറ് വർഷം പിന്നിട്ട ദാമ്പത്യം ഈഗോ ക്ലാഷിൽ മുന്നോട്ടു പോയില്ല; കോടതി വരാന്ത കയറിയ ദാമ്പത്യത്തിന് ഒടുവിൽ ഫുൾസ്റ്റോപ്പ്; നടൻ ബാലയും അമൃത സുരേഷും വിവാഹമോചിതരായത് എറണാകുളം ജില്ലാ കുടുംബ കോടതിയിൽ; ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മ അമൃതയ്ക്കൊപ്പം വിടാനും ഇരുവർക്കിടയിൽ ധാരണ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളക്കര ശ്രദ്ധിച്ച ഒരു താര ദാമ്പത്യത്തിന് കൂടി തിരശ്ശീല വീണു. പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും ഒടുവിൽ വിവാഹമോചിതരായി. എറണാകുളം ജില്ലാ കുടുംബ കോടതിയിൽ എത്തിയാണ് ഇരുവരും നിയമ നടപടികൾ പൂർത്തിയാക്കിയത്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോ വേദിയിൽ മൊട്ടിട്ട ഇരുവരുടെയും പ്രണയമാണ് വിവാഹത്തിൽ കലാശിച്ചതും ഒടുവിൽ പൊരുത്തക്കേടുകൾക്ക് ഒടുവിൽ ഇപ്പോൾ വിവാഹ മോചനത്തിൽ എത്തി നിൽക്കുന്നതും.

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ ആണ് അമൃതാ സുരേഷ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഇതേ ഷോയിൽ അതിഥിയായി എത്തിയ സിനിമാ താരം ബാലയുമായി രണ്ടായിരത്തി പത്തിലാണ് അമൃത വിവാഹിതയാകുന്നത്. 2012ൽ മകൾ അവന്തിക ജനിച്ച ശേഷം 2016 മുതലാണ് ഇരുവരും വേർപിരിഞ്ഞു താമസം ആരംഭിച്ചത്. വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെയാണ് ഇരുവരും നിയമ നടപടികൾ സ്വീകരിച്ചത്. ഇന്ന് വൈകീട്ട് നാലേ മുക്കാലോടെയാണ് ഇരുവരും എറണാകുളം കുടുംബ കോടതിയിൽ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്.

ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മയായ അമൃതയ്ക്കൊപ്പം വിടാനും ഇരുവരും തമ്മിൽ ധാരണയായി. നടൻ ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയിൽ എത്തിയത്. കുഞ്ഞിനെ കാണണമെന്ന ആവശ്യം അടക്കം നടൻ ബാല ഉന്നയിച്ചിരുന്നു. അമ്മയ്‌ക്കൊപ്പമാണ് താമസം എങ്കിലും മകൾ അച്ഛനൊപ്പവും ഇടയ്ക്കിടെ താമസിച്ചു പോന്നിരുന്നു. 2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവർഷിണിയിൽ ട്രാവൻകൂർ സിമന്റ് ഉദ്യോഗസ്ഥൻ പി.ആർ.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത. ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാർ സിംഗറിലൂടെയാണ് അമൃത പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അമൃതം ഗമയ എന്ന ബാൻഡിനൊപ്പം സംഗീത രംഗത്ത് സജീവമയിരുന്നു അമൃത.

ഇരുവരുടെയും വേർപിരിയൽ ഏവരെയും ഞെട്ടിച്ച കാര്യമായിരുന്നു. അമൃതയുടെ മാതാപിതാക്കൾ പോലും ഈ വേർപിരിയലിനോട് യോജിച്ചിരുന്നില്ല. അവൾ വിവാഹം കഴിച്ചത് നേരത്തേയായിപ്പോയി, 26 വയസ് അങ്ങനെ ചെയ്തിരുന്നു എങ്കിൽ വേർപിരിയൽ സംഭവിക്കില്ലായിരുന്നു എന്നാണ് അമൃത സുരേഷ്- ബാല വിവാഹബന്ധത്തിലെ പ്രശ്നങ്ങളെ കുറിച്ച് പിതാവ് ഒരിക്കൽ തുറന്നു പറഞ്ഞത്.

ജീവിതത്തിൽ അമൃതയ്ക്ക് ഒരു പാകതക്കുറവ് ഉണ്ട് എന്നാണ് അന്ന് അച്ഛൻ അഭി്രായപ്പെട്ടത്. പാട്ട് പാടി നടക്കുന്ന സമയത്ത്, വളരെ നേരത്തെ തന്നെ അമൃതയുടെ വിവാഹം നടന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ 26 വയസ് വരെയൊക്കെ കാത്തിരിക്കാമായിരുന്നു. ആ പക്വത കുറവാണ് അമൃതയുടെ ദാമ്പത്യത്തിൽ സംഭവിച്ചത് എന്നാണ് അച്ഛൻ പറഞ്ഞത്. ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ വച്ചാണ് അമൃതയും ബാലയും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു അമൃത. ഷോയിൽ സ്‌പെഷ്യൽ ഗസ്റ്റായി വന്ന ബാലയുമായി പ്രണയത്തിലായി. പിന്നീട് വിവാഹിതരാകുകയും ചെയ്തു.

രണ്ട് സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. വേർപിരിഞ്ഞശേഷം മകളെ കാണാൻ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല പരാതി പറഞ്ഞിരുന്നു. അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്റ്റേജ് ഷോകളിൽ സജീവമാണ് അമൃത. ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ് അവർ. സ്വന്തമായി ബാൻഡും ഉണ്ടായിരുന്നു. ഇവർക്ക് സ്വന്തമായി ബാൻഡും ഉണ്ട്. പുലിമുരുകനിൽ ഉൾപ്പെടെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ബാല ഇടയ്ക്ക് ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. മകളുടെ പിറന്നാൾ ആഘോഷം ഇരുവരും ആഘോഷമാക്കിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP