Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയിൽ പശുക്കളെ മോഷ്ടിച്ച് കശാപ്പ് ചെയ്ത് മാംസം വിറ്റ കേസിൽ ബജ്രംഗ്ദൾ നേതാവ് പിടിയിൽ; അറസ്റ്റിലായത് കാർക്കള ഡവിഷൻ മുൻ കൺവീനർ അനിൽ പ്രഭു; പശുക്കളെ മോഷ്ടിക്കുന്നവർക്ക് ഇയാൾ സംരക്ഷണവും നൽകി എന്നും ആരോപണം

കർണാടകയിൽ പശുക്കളെ മോഷ്ടിച്ച് കശാപ്പ് ചെയ്ത് മാംസം വിറ്റ കേസിൽ ബജ്രംഗ്ദൾ നേതാവ് പിടിയിൽ; അറസ്റ്റിലായത് കാർക്കള ഡവിഷൻ മുൻ കൺവീനർ അനിൽ പ്രഭു; പശുക്കളെ മോഷ്ടിക്കുന്നവർക്ക് ഇയാൾ സംരക്ഷണവും നൽകി എന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

 മംഗളൂരു: ഗോ സംരക്ഷകർ എന്ന് അവകാശപ്പെടുന്നവർ തന്നെ പശുക്കളെ കശാപ്പു ചെയ്താലോ? പശുക്കളെ മോഷ്ടിച്ച് കശാപ്പ് ചെയ്ത് ഗോമാംസം വിൽപന നടത്തിയ കേസിൽ ബജ്രംഗ്ദൾ നേതാവ് പിടിയിൽ. ഗാവധ നിരോധന ബിൽ കർണാടകയിൽ നിയമസഭയിൽ പാസായതിന്റെ വിവാദങ്ങൾക്കിടെയാണ് ഗോരക്ഷാ പ്രവർത്തകരെന്ന് അവകാശപ്പെടുന്ന ബജ്രംഗ്ദളിന്റെ പ്രവർത്തകൻ പശുക്കളെ മോഷ്ടിച്ച് മാംസം വിറ്റ കേസിൽ പിടിയിലാകുന്നത്. കാർക്കള ഡിവിഷൻ മുൻ കൺവീനർ അനിൽ പ്രഭുവാണ് അറസ്റ്റിലായത്.

പശുക്കളെ മോഷ്ടിക്കുന്നവർക്ക് ഇയാൾ സംരക്ഷണം നൽകിയിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. പൊലീസ് അന്വേഷണത്തിൽനിന്നും ഒഴിവാക്കി തരാെമന്ന് വാഗ്ദാനം ചെയ്ത് പശുക്കളെ അറക്കുന്നതിനായി അനിൽ പ്രഭു പലർക്കായി പിന്തുണ നൽകിയിരുന്നു. ഇതിന് മറ്റുള്ളവരിൽനിന്നും പണവും വാങ്ങി. ഇത്തരത്തിൽ അനിൽ പ്രഭുവിന്റെ പിന്തുണയോടെ ഗോമാംസവും പശുവിന്റെ തലയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച കാർക്കള ഹഡ്കോ കോളനിയിലെ മുഹമ്മദ് യാസീൻ കഴിഞ്ഞ മാസം പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബജ്രംഗ്ദൾ നേതാവിനെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയത്.

ഹെൽമറ്റില്ലാതെ ബൈക്കിൽ പോവുകയായിരുന്ന മുഹമ്മദ് യാസിനെ കാർക്കളയിൽ പൊലീസ് തടഞ്ഞെങ്കിലും നിർത്താതെ പോയി. പിന്നീട് മറ്റൊരിടത്ത് ബൈക്ക് ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പൊലീസ് നടത്തിയ പരിശോധനയിൽ ബൈക്കിൽനിന്നു പശുത്തലയും ഇറച്ചിയും കണ്ടെത്തി. തുടർന്ന് മുഹമ്മദ് യാസീനെയും സംഭവത്തിൽ ഉൾപ്പെടെ ജയന്തിനഗർ സ്വദേശിയായ ജീറിനെയും പിടികൂടി. അനിൽ പ്രഭുവാണ് തങ്ങളെ സഹായിച്ചതെന്നാണ് യുവാക്കൾ നൽകിയ മൊഴി. തുടർന്നാണ് പൊലീസ് അനിൽ പ്രഭുവിനെ പിടികൂടിയത്. പൊതുഇടങ്ങളിൽനിന്നും പശുക്കളെ മോഷ്ടിച്ച് അറുത്തശേഷം വിൽക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP