Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വായ്പ തിരിച്ചടവിന്റെ പേരിൽ കുടുംബം കുളംതോണ്ടുന്ന ഫൈനടിയും ഭീഷണിയും; മൊറട്ടോറിയം അനുവദിക്കുന്നത് ഇഷ്ടക്കാർക്ക് മാത്രവും; കൊച്ചി കലൂരിലെ ബജാജ് ഫിൻസെർവിനെതിരെ ഉപഭോക്താക്കളുടെ പരാതി പെരുകുന്നുവെന്ന മറുനാടൻ വാർത്തയെ തുടർന്ന് യൂത്ത് കോൺഗ്രസ് ഇടപെടൽ; പ്രവർത്തകരെ കാണാൻ കൂട്ടാക്കാതെ മാനേജർ; പ്രധാന ബ്രാഞ്ചിന് താഴിട്ട് പൂട്ടി കൊടി കെട്ടി പ്രതിഷേധവും മുന്നറിയിപ്പും

വായ്പ തിരിച്ചടവിന്റെ പേരിൽ കുടുംബം കുളംതോണ്ടുന്ന ഫൈനടിയും ഭീഷണിയും; മൊറട്ടോറിയം അനുവദിക്കുന്നത് ഇഷ്ടക്കാർക്ക് മാത്രവും; കൊച്ചി കലൂരിലെ ബജാജ് ഫിൻസെർവിനെതിരെ ഉപഭോക്താക്കളുടെ പരാതി പെരുകുന്നുവെന്ന മറുനാടൻ വാർത്തയെ തുടർന്ന് യൂത്ത് കോൺഗ്രസ് ഇടപെടൽ; പ്രവർത്തകരെ കാണാൻ കൂട്ടാക്കാതെ മാനേജർ; പ്രധാന ബ്രാഞ്ചിന് താഴിട്ട് പൂട്ടി കൊടി കെട്ടി പ്രതിഷേധവും മുന്നറിയിപ്പും

ആർ പീയൂഷ്

 കൊച്ചി: ഉപഭോക്താക്കളുടെ പരാതിയിൽ കൃത്യമായ മറുപടി നൽകാതെ വഞ്ചിക്കുന്ന സ്വകാര്യ ധനമിടപാട് സ്ഥാപനമായ ബജാജ് ഫിൻസെർവിന്റെ കലൂരിലെ പ്രധാന ബ്രാഞ്ച് യൂത്ത് കോൺഗ്രസ് താഴിട്ടു പൂട്ടി കൊടികെട്ടി. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എത്തിയ പ്രവർത്തകരെ കാണാൻ ബ്രാഞ്ച് മാനേജർ തയ്യാറാകാതിരുന്നതോടുകൂടിയാണ് പ്രകോപിതരായ പ്രവർത്തകർ വാതിൽ താഴിട്ടു പൂട്ടി കൊടികെട്ടിയത്. നാളെ മാനേജർ സംസാരിക്കാൻ തയ്യാറായാൽ മാത്രമേ ബ്രാഞ്ച് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ എന്ന് ഇവർ താക്കീതും നൽകി.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് യൂത്ത് കോൺഗ്രസ് എറണാകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇവിടെയെത്തിയത്. എന്നാൽ ബ്രാഞ്ച് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പ്രവത്തകർ എത്തുന്നതിന് മുൻപ് ബ്രാഞ്ചിൽ ഉപഭോക്താക്കളും ബജാജ് ജീവനക്കാരും തമ്മിൽ വലിയ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഉപഭോക്താക്കളെ പൊലീസ് പുറത്താക്കി ബ്രാഞ്ച് പൂട്ടാൻ പൊലീസ് നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ്സ് മറ്റൊരു താഴിട്ട് പൂട്ടി കൊടി കൊടികെട്ടിയത്. ബജാജ് ഫിൻസെർവിന്റെ ഉയർന്ന അധികാരിയുമായി പ്രവർത്തകർ ഫോണിൽ ബന്ധപ്പെടുകയും നാളെ രാവിലെ നേരിൽ കണ്ടതിന് ശേഷം ബ്രാഞ്ച് തുറന്നു നൽകാമെന്നും പറഞ്ഞു.


എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് സിജോ ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാരായ പി.വൈ ഷാജഹാൻ, മനു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ബ്രാഞ്ച് പൂട്ടി പ്രതിഷേധിച്ചത്. കൂടാതെ ഇവിടെയെത്തിയ ഇടപാടുകാരും പ്രതിഷേധത്തിൽ പങ്കു ചേർന്നു. കഴിഞ്ഞ ദിവസവും ഇവർ പ്രതിഷേധമായെത്തിയിരുന്നു. മാനേജരുമായി സംസാരിക്കണം എന്നാവശ്യപ്പെട്ടപ്പോൾ തയ്യാറാകാതിരുന്നത് പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. ബ്രാഞ്ചിനുള്ളിലേക്ക് തള്ളിക്കയറുകയും ചീമുട്ടയെറിയുകയും ചെയ്തു. പ്രതിഷേധത്തിൽ ബ്രാഞ്ചിൽ ആ സമയം ഉണ്ടായിരുന്ന ഇടപാടുകാരും ചേർന്നു. സംഘർഷം രൂക്ഷമായതോടെ ബ്രാഞ്ച് മാനേജർ ഈ സമയം കൊണ്ട് സ്ഥലത്ത് നിന്നും തടി തപ്പി. വിവരമറിഞ്ഞെത്തിയ നോർത്ത് സിഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമെത്തുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

ബജാജ് ഫിൻസെർവ് അനധികൃതമായി ഉപഭോക്താക്കളുടെ പക്കൽ നിന്നും പണം പിഴ ഇനത്തിൽ ഈടാക്കുന്നതിനെതിരെ സംസ്ഥാനമൊട്ടാകെ വലിയ പ്രതിഷേധമാണുയരുന്നത്. ലോണെടുത്ത പലരും തിരിച്ചടക്കാൻ മാർഗ്ഗമില്ലാതെ വലഞ്ഞപ്പോൾ ഇവർ ബാങ്കുകളിൽ തിച്ചടവിനായുള്ള ചെക്ക് പ്രസന്റ് ചെയ്തു. എന്നാൽ പണമില്ലാത്തതിനാൽ ഒട്ടുമിക്കപേരുടെയും ചെക്കുകൾ മടങ്ങി. ചെക്ക് മടങ്ങുമ്പോൾ ബാങ്ക് 250 രൂപയാണ് ഈടാക്കുന്നത്. ബജാജ് പിഴയായി 590 രൂപയും ഈടാക്കും. ഒരു ദിവസം തന്നെ നാലു തവണയോളം ചെക്ക് ബജാജ് ഉപഭോക്താക്കളുടെ ബാങ്കിൽ പ്രസന്റ് ചെയ്യുകയും ഇതുവഴി 3360 രൂപ വരെ പിഴ ഇനത്തിൽ ഉപഭോക്താക്കൾ നൽകേണ്ടതായി വന്നിട്ടുണ്ട്. അതു പോലെ തന്നെ പണം അടക്കുന്ന ദിവസം വരെ ചെക്ക് ബാങ്കിൽ പ്രസന്റ് ചെയ്ത് ആയിരക്കണക്കിന് രൂപ പിഴ ഇനത്തിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്.

ചെക്ക് മടങ്ങിക്കഴിഞ്ഞാൽ പിന്നെ ബജാജിന്റെ കളക്ഷൻ എക്‌സിക്യൂട്ടീവുകളുടെ ഭീഷണിയാണ്. പണം അടയ്ക്കാനായി പൊലീസുകാരൻ മുതൽ ഹൈക്കോടതി അഭിഭാഷകനാണ് എന്നുള്ള വ്യാജേന ഭീഷണി തുടരും. 1250 രൂപ മാസ തവണയുള്ള ഒരു ഉപഭോക്താവിന് ഒരുമാസം പണം അടയ്ക്കാൻ വൈകിയപ്പോൾ 3250 രൂപയോളം പിഴയിനത്തിൽ അടയ്‌ക്കേണ്ടി വന്നുവെന്നും മറുനാടൻ മലയാളിയോട് വ്യക്തമാക്കി. മൊറട്ടോറിയത്തിന് അപേക്ഷ നൽകി, മൊറട്ടോറിയം ലഭ്യമായിട്ടും പണം അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശവും എക്‌സിക്യൂട്ടീവിന്റെ വിളിയും വന്നവർ ഏറെയാണ്. മൊറട്ടോറിയം ലഭിച്ച ഉപഭോക്താവിനോട് എല്ലാവർക്കും ഞങ്ങൾ മൊറട്ടോറിയം നൽകുന്നില്ല എന്നായിരുന്നു ഇവരുടെ ടെലി കോളറുടെ മറുപടി.

ഇത്തരത്തിൽ വഞ്ചിതരായവരെ ഒന്നിച്ചുകൂട്ടി ഒരു മാസ് പെറ്റീഷൻ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. നാളെ ബ്രാഞ്ചിലെത്തുന്നവരുടെ പക്കൽ നിന്നും പരാതി സ്വീകരിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. നിലവിൽ അഡ്വ. ജിയാസ് ജമാൽ പ്രധാനമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ്. പണം നഷ്ടപ്പെട്ട സാധാരണക്കാർക്ക് സൗജന്യ നിയമ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ജിയാസിനെ ബന്ധപ്പെടേണ്ട നമ്പർ 9142118118.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP