Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സാധാരണ മണിയടിക്കുമ്പോൾ ഡിങങ്.... എന്നാകും കേൾക്കുക; ഇവിടെ മണിയടി ശബ്ദം ഡിങ് എന്ന് കേട്ട് പെട്ടെന്ന് നിൽക്കുന്നു; അതിന് അർത്ഥം മണി എവിടേയോ എന്തിലോ തൊടുന്നു എന്നാണ്; അതു കൊണ്ടാണ് വൈബ്രേറ്റ് ചെയ്യാൻ കഴിയാത്തത്; ഇതിന് കാരണം ഉള്ളിൽ ഒളിപ്പിച്ചുവച്ച മെക്കാനിസമാകും: മുരുക്കുംപുഴയിലെ ക്ഷേത്രത്തിൽ താനെ ആടുന്ന മണിയിൽ വിശദീകരണവുമായി ബൈജു രാജു: വിശ്വാസത്തെ തള്ളി ശാസ്ത്രത്തെ വിശദീകരിക്കുന്ന വീഡിയോ വൈറലാകുമ്പോൾ

സാധാരണ മണിയടിക്കുമ്പോൾ ഡിങങ്.... എന്നാകും കേൾക്കുക; ഇവിടെ മണിയടി ശബ്ദം ഡിങ് എന്ന് കേട്ട് പെട്ടെന്ന് നിൽക്കുന്നു; അതിന് അർത്ഥം മണി എവിടേയോ എന്തിലോ തൊടുന്നു എന്നാണ്; അതു കൊണ്ടാണ് വൈബ്രേറ്റ് ചെയ്യാൻ കഴിയാത്തത്; ഇതിന് കാരണം ഉള്ളിൽ ഒളിപ്പിച്ചുവച്ച മെക്കാനിസമാകും: മുരുക്കുംപുഴയിലെ ക്ഷേത്രത്തിൽ താനെ ആടുന്ന മണിയിൽ വിശദീകരണവുമായി ബൈജു രാജു: വിശ്വാസത്തെ തള്ളി ശാസ്ത്രത്തെ വിശദീകരിക്കുന്ന വീഡിയോ വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നമുക്ക് ചുറ്റം കാണുന്ന സംഭവങ്ങളെ ശാസ്ത്രത്തിന്റെ കാഴ്ചയിലൂടെ കാണുകയും വിശദീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ബൈജു രാജു. തിരുവനന്തപുരത്ത് മുരുക്കുംപുഴയിലെ ഒരു ക്ഷേത്രത്തിൽ മണി താനെ അടിക്കുന്നുവെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോയ്ക്ക് പിന്നിൽ എന്തായിരിക്കാമെന്ന ശാസ്ത്ര കൗതുകമാണ് ബൈജു ഉയർത്തുന്നത്. വിശ്വാസത്തിന്റെ കണ്ണുകൾക്ക് അപ്പുറത്ത് ശാസ്ത്രത്തിന്റെ കരുത്തിൽ തയ്യാറാക്കിയ മണിയാണ് അതെന്നാണ് ബൈജു പറഞ്ഞു വയ്ക്കുന്നത്.

ബൈജു രാജിന്റെ വിശദീകരണം ഇങ്ങനെ

താനെ ആടുന്ന മണി.... ഈ വീഡിയോയിൽ മണിയുടെ ഉൾഭാഗം താഴെ നിന്ന് കാണുന്നില്ല. അതുകൊണ്ട് തന്നെ ഈ മണിയിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാനാകില്ല. എങ്കിലും സൂചനകൾ വച്ച് എന്താണ് സംഭവിച്ചതെന്ന് നോക്കാം. ഇവിടെ മണിയുടെ ശബ്ദം കേട്ടൽ അറിയാം. ഈ മണിയുടെ ശബ്ദം പെട്ടെന്ന് നിൽകുന്നു.

സാധാരണ മണിയടിക്കുമ്പോൾ ഡിങങ്.... എന്നാകും കേൾക്കുക. എന്നാൽ ഇവിടെ മണിയടി ശബ്ദം ഡിങ്... ഡിങ് എന്ന് പെട്ടെന്ന് നിൽക്കുന്നു. അതിന് അർത്ഥം മണി എവിടേയോ എന്തോ തൊടുന്നു. അതുകൊണ്ടാണ് വൈബ്രേറ്റ് ചെയ്യാൻ കഴിയാത്തത്. ഇതിന് കാരണം ഉള്ളിൽ ഒളിപ്പിച്ചുവച്ച മെക്കാനിസമാകും. ഇത് പോലെ മണി ചരിഞ്ഞാണ് തൂങ്ങി കിടക്കുന്നത്. അതിനർത്ഥം ഇതിനുള്ളിൽ എന്തോ ഒളിപ്പിച്ചു വച്ചിരിക്കുന്നു. അത് ഒരുപക്ഷേ മണി ആട്ടാനുള്ള മെക്കാനിസമാകും.

നമ്മുടെ സാധാരണ ടോസിലുള്ള മോട്ടോറും ബാറ്ററിയും ഉപയോഗിച്ച് മണി ആട്ടാനുള്ള യന്ത്രം ഉണ്ടാക്കാമെന്ന് വീഡിയോ വിശദീകരിക്കുന്നു. സാധാരണ മണിയടിയും മോട്ടോറും ബാറ്ററിയും ഉപയോഗിച്ചുള്ള മണിയടിയും വിശദീകരിച്ച് കാണുന്നു. ഇങ്ങനെ മോട്ടോർ ഉപയോഗിച്ചുള്ള മണികൾ മാർക്കറ്റിൽ കാണാമെന്നും ബൈജു രാജ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP